കാമാഖ്യ ക്ഷേത്രം
ആസാമിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭഗവതി ക്ഷേത്രവും ഹൈന്ദവ-ശാക്തേയ തീർഥാടന കേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ആസാമിലെ പ്രധാന നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. ആസാം ജനതയുടെ കുലദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു. കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി എന്നാണ് അർത്ഥം.
കാമാഖ്യ ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 26°10′08″N 91°47′12″E / 26.168785337°N 91.786778875°E |
പേരുകൾ | |
മറ്റു പേരുകൾ: | ശക്തിപീഠം |
ശരിയായ പേര്: | കാമാഖ്യ ക്ഷേത്രം |
ബംഗാളി: | മാ താര |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | ആസാം |
ജില്ല: | ഗുവാഹത്തി |
സ്ഥാനം: | ഗുവാഹത്തിക്കു സമീപം, നീലാചൽ മല |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | കാമാഖ്യാദേവി (ആദിപരാശക്തി, കാളി) |
പ്രധാന ഉത്സവങ്ങൾ: | ദുർഗ്ഗാപൂജ, മഹാ ശിവരാത്രി |
വാസ്തുശൈലി: | Unknown |
ക്ഷേത്രങ്ങൾ: | 6 |
ലിഖിതരേഖകൾ: | 6 |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | 1564-63 |
സൃഷ്ടാവ്: | കാമരൂപ, ചിലരൈ (അറ്റകുറ്റപ്പണി) |
ജഗദീശ്വരിയായ ആദിപരാശക്തിയുടെ പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്ര സമുച്ഛയത്തിൽ ഭഗവതിയെ കൂടാതെ പത്ത് ശക്തിസ്ഥാനങ്ങൾ കൂടി സങ്കൽപ്പിക്കപ്പെടുന്നു. അവ ദശ മഹാവിദ്യമാരായ കാളി, താരാ, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, തൃപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ, പാർവതി), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി) എന്നിവയുടേതാണ്. ആദിപരാശക്തിയുടെ പത്തു പ്രധാന താന്ത്രിക രൂപങ്ങൾ ആണിവ. തൃപുരസുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷെത്രത്തിലും മറ്റുള്ളവ വേറേ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു. ഒരു ഇടത്തരം ക്ഷേത്രമന്ദിരത്തിൽ ഒരു ചെറിയ ഗുഹക്കുള്ളിലായി കൽഫലകത്തിൽ കൊത്തിവച്ചിരിക്കുന്ന സതീദേവിയുടെ യോനിപീഠത്തിലെ ശ്രീചക്രമാണ് പ്രധാന പ്രതിഷ്ഠ. ഒമ്പത് യോനിപീഠങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീപീഠത്തിലാണ് പ്രധാന പ്രതിഷ്ഠയായ ശ്രീചക്രം നിരൂപിക്കുന്നത്. ജഗദംബ ആദിപരാശക്തിയുടെ സർവ ചൈതന്യവും നിറഞ്ഞ താന്ത്രിക അടയാളമാണ് ശ്രീചക്രം എന്ന് ഉപാസകർ വിശ്വസിക്കുന്നു. മാതൃത്വത്തിന്റെ, സൃഷ്ടിയുടെ, ഐശ്വര്യത്തിന്റെ, ശക്തിയുടെ, വിജയത്തിന്റെ പ്രതീകമായി ആസാം ജനത ഇതിനെ കരുതുന്നു. ആദിശക്തിയുടെ പ്രതാപരുദ്രമായ കാളി എന്ന സങ്കല്പമാണ് "കാമാഖ്യാ". അതിനാൽ താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായും ഈ ഭഗവതി ക്ഷേത്രം പരിഗണിക്കപ്പെടുന്നു. സപ്തമാതാക്കൾക്കും ഇവിടെ പ്രാധാന്യമുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണിതെന്ന് വിശ്വാസം. ശാക്തേയ കൗളാചാരപ്രകാരം ഭഗവതിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്. ആണാടിനെ, പൂവങ്കോഴിയെ നിത്യവും ഇവിടെ ബലിയർപ്പിക്കുന്നു. ഇവയുടെ മാംസം പ്രസാദമായി കരുതുന്ന ഭക്തർ അത് കറിയാക്കി കഴിക്കുന്നു. പൂജക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷണങ്ങൾ, ചുവന്ന ചാന്ത് അഥവാ സിന്ദൂരം എന്നിവയാണ് അർപ്പിക്കുന്നത്.
ദക്ഷിണേന്ത്യയിലാണ് പരാശക്തിയുടെ രക്താർത്തയും, രൗദ്രവുമായ കാളീ സങ്കല്പം ജന്മം കൊണ്ടതെന്നു കരുതപ്പെടുന്നു. എന്നാൽ അത് യോനീപൂജയായി, ശ്രീചക്രപൂജയായി രൂപാന്തരണം സംഭവിച്ചതും ദേശവ്യാപകമായി പ്രചരിച്ചതും ഈ ക്ഷേത്രത്തിൽ വെച്ചാണെന്നാണ് പൊതുവായ വിശ്വാസം. ഊർവ്വരത, പ്രകൃതി, മാതൃദൈവം എന്നീ സങ്കൽപ്പത്തിൽ പ്രാചീനകാലം മുതൽക്കേ ഇത്തരം ആരാധന ഉള്ളതായി പറയപ്പെടുന്നു. ഇതിന്റെ തുടർച്ചയായി സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിലാണ് ശാക്തേയർ കാളിയെ ആരാധിച്ചതെങ്കിലും ശൈവസങ്കല്പത്തിൽ പിന്നീടത് പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.
ശൈവ വിശ്വാസപ്രകാരം മഹാദേവൻ പാർവതിക്ക് ഉപദേശിച്ചു കൊടുക്കുന്ന യോനീതന്ത്ര പ്രകാരം യോനീപീഠം മാതൃത്വത്തിന്റെ, ശക്തിയുടെ പ്രതീകമാണ്. അതുപ്രകാരം ലോകമാതാവായ ആദിപരാശക്തിയിൽ നിന്നത്രേ സകല സൃഷ്ടിയും ഉണ്ടായത്. യോനീപീഠത്തിൽ ദശമഹാവിദ്യകൾ കുടികൊള്ളുന്നു എന്നാണ് താന്ത്രിക സങ്കല്പം. ആർത്തവം ഭഗവതിയുടെ ചൈതന്യം അതിന്റെ പൂർണ്ണതയിൽ എത്തുന്ന പവിത്രമായ പ്രക്രിയയായി താന്ത്രികർ കരുതുന്നു. ഇതിന്റെ പ്രതീകമായ ആരാധനാക്രമങ്ങളാണ് കാമാഖ്യാ ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ആഗ്രഹസാഫല്യത്തിനും രോഗശമനത്തിനും പ്രത്യേകിച്ച് സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ, ഗർഭപാത്രവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും, അനപത്യത ദുഖത്തിലും, മഹാമാരിയിൽ നിന്ന് രക്ഷക്കും ഭക്തർ ഈ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്.
ചരിത്രം
തിരുത്തുകനിലവിലുള്ള ക്ഷേത്ര കെട്ടിടം 8 മുതൽ 17 നൂറ്റാണ്ടു കാലയളവിൽ നിർമ്മാണവും പുതുക്കലുകളും നടന്നിട്ടുള്ളതാണ്.
ഉത്സവം
തിരുത്തുകഅമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ വേളയിൽ ആസാമിൽ വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നു. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന വിശ്വാസത്താൽ ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കും. അപ്പോൾ ഭഗവതി അത്യുഗ്രഭാവത്തിലേക്ക് മാറുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് പൂജകളൊന്നും നടത്തില്ല. അതോടെ ക്ഷേത്രത്തിന്റെ പരിസരത്ത് വൻ ആഘോഷം സംഘടിപ്പിക്കുകയും നാടിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ നീലാചലിൽ എത്തിച്ചേരുകയും ചെയ്യുന്നു. നാലാം ദിവസമാണ് ക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുന്നത്. അന്നേ ദിവസം വിശേഷാൽ പൂജകൾ ആരംഭിക്കുന്നു. പിന്നീട് കാർമ്മികൻ നൽകുന്ന ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുന്നത്. കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്നു കരുതുന്ന ആ തുണിക്കഷണം അഭിവൃദ്ധിയുടെ വാഗ്ദാനമായി തീർഥാടകർ വിശ്വസിക്കുന്നു.[1]
അവലംബങ്ങൾ
തിരുത്തുക- ↑ "ആരാധനാമൂർത്തിക്ക് ആർത്തവമാകാം, പക്ഷേ ആർത്തവപ്പെട്ടവർക്ക് പ്രവേശനമില്ല". മാതൃഭൂമി. Archived from the original on 2015-07-28. Retrieved 2015-07-28.
{{cite news}}
: Cite has empty unknown parameter:|9=
(help)
സ്രോതസ്സുകൾ
തിരുത്തുക- Kakati, Banikanta (1989) The Mother Goddess Kamakhya, Publication Board, Guwahati
- Sarkar, J. N. (1992) Chapter I: The Sources in The Comprehensive History of Assam, (ed H K Barpujari) Publication Board, Assam.
- Gait, Edward (1905) A History of Assam
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ് Archived 2011-12-28 at the Wayback Machine.
- Routes to Kamakhya Temple, Guwahati, Assam
- Sri Sri Kamakhya Temple: A Socio-Religious Perspective Archived 2012-05-09 at the Wayback Machine.
- Kamakhya - in Assam
- Kamakhya Temple, Guwahati, Assam
- Read Useful Details about Kamakhya temple,Assam
- Tantra Temples
- Story of Kamakhya Archived 2010-01-23 at the Wayback Machine.
- Sri Kamakhya Mahavidya Mandir