ഇന്ത്യയിലൂടെയും നേപ്പാളിലൂടെയും ഒഴുകുന്ന ഒരു നദിയാണ് ഗന്തക്. നേപ്പാളിൽ ഇത് ഗന്തകി, കലി ഗന്തകി, നാരായണി (ത്രിശൂലിയുമായി ചേർന്ന ശേഷം) എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഗംഗാ നദിയുടെ ഒരു പോഷകനദിയാണിത്. നേപ്പാളിലെ മസ്റ്റാങ് ജില്ലയിലെ ടിബറ്റൻ സമതലത്തിലാണ് കലി ഗന്തകിയുടെ ഉദ്ഭവം. സമുദ്രനിരപ്പിൽനിന്ന് 7620 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. നേപ്പാളിലെ പ്രധാന ജലവൈദ്യുത പദ്ധതിയും ഇൻഡോ-നേപ്പാൾ അതിർത്തിയിലെ വാൽമികിനഗറിലെ ജലസേചന, ജലവൈദ്യുത പദ്ധതിയും ഈ നദിയിക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. ത്രിവേണിയിൽ വച്ചാണ് നദി ഇന്ത്യയിലേക്ക് കടക്കുന്നത്. പാറ്റ്നക്കടുത്തവച്ച് ഗംഗയോട് ചേരുന്നു. 630 കിലോമീറ്റർ ആണ് ഈ നദിയുടേ ആകെ നീളം. അതിൽ 330 കിലോമീറ്റർ നേപ്പാളിലൂടെയും ടിബറ്റിലൂടെയും 300 കിലോമീറ്റർ ഇന്ത്യയിലൂടെയുമാണ് ഒഴുകുന്നത്.

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


"https://ml.wikipedia.org/w/index.php?title=ഗന്തക്_നദി&oldid=2983554" എന്ന താളിൽനിന്ന് ശേഖരിച്ചത്