റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരുഷ സന്യാസസമൂഹമാണ് ഈശോസഭ അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. ജെസ്യൂട്ടുകൾ എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാരനായ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ചതാണിത്. പാശ്ചാത്യക്രിസ്തീയതയിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നുള്ള കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സമൂഹം, ലൂഥറുടേയും മറ്റും കലാപത്തിന് മറുപടിയായി കത്തോലിക്കാ സഭ സംഘടിപ്പിച്ച പ്രതിനവീകരണത്തിൽ (Catholic Counter reformation) വലിയ സംഭാവന നൽകി.[2]

ഈശോസഭ
ചുരുക്കപ്പേര്എസ്.ജെ, ജെസ്യൂട്ടുകൾ
ആപ്തവാക്യം"ദൈവത്തിന്റെ വലിയ മഹത്ത്വത്തിന്"
രൂപീകരണം27 സെപ്റ്റംബർ 1540; 483 വർഷങ്ങൾക്ക് മുമ്പ് (1540-09-27)
തരംറോമൻ കാത്തോലിക്കാ ധാർമ്മിക സമൂഹം
ആസ്ഥാനംചർച്ച് ഓഫ് ജേസു (മാതൃസഭ), General Curia (administration)
Location
  • റോം, ഇറ്റലി
അക്ഷരേഖാംശങ്ങൾ41°54′4.9″N 12°27′38.2″E / 41.901361°N 12.460611°E / 41.901361; 12.460611
സുപ്പീരിയർ ജനറൽ
അഡോൾഫോ നിക്കോളാസ്
പ്രധാന വ്യക്തികൾ
ഇഗ്നേഷ്യസ് ലൊയോള—സ്ഥാപകൻ
Main organ
ജനറൽ കൂരിയ
Staff
19,216[1]
വെബ്സൈറ്റ്www.sjweb.info

വിദ്യാഭ്യാസത്തിന്റേയും ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ സംഭാവനകളുടെ പേരിൽ ഇവർ പ്രത്യേകം അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ, കത്തോലിക്കാ സഭ സംഘടിപ്പിച്ച നവീകരണസംരംഭമായ രണ്ടാം വത്തിക്കാൻ സൂനഹദോസിലും ഈ സഭാസമൂഹം വലിയ പങ്കു വഹിച്ചു.

അവലംബം തിരുത്തുക

  1. Curia Generalis, Society of Jesus (7 May 2007). "News from the Curia (Vol. 11, N. 9)". The Jesuit Portal – Society of Jesus Homepage. Archived from the original on 2010-03-18. Retrieved 2012-06-03. The annual statistics of the Society for 2006 have been compiled and will be mailed to the Provinces within a few days. As of January 1, 2007 the number of Jesuits in the world was 19,216 (364 fewer than in 2005)...
  2. വിൽ ഡുറാന്റ്, "ദ റിഫർമേഷൻ" സംസ്കാരത്തിന്റെ കഥ (ആറാം ഭാഗം - പുറങ്ങൾ 911-16)
"https://ml.wikipedia.org/w/index.php?title=ഈശോസഭ&oldid=3625414" എന്ന താളിൽനിന്ന് ശേഖരിച്ചത്