സോഷ്യലിസ്റ്റ് പുരോഗമന നയപരിപാടികളുള്ള രാഷ്ട്രീയപ്പാർട്ടികളെയാണ് പൊതുവേ ഇടതുപക്ഷം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഫ്രാൻസിൽ വിപ്ലവത്തിനു് മുമ്പ്, രാജഭരണത്തെ എതിർത്തിരുന്ന, സമൂലപരിഷ്കരണമാവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം പാർലമെന്റിന്റെ ഇടത് വശത്തിരുന്നവരായതിനാൽ, അവരെ ഇടതുപക്ഷം എന്ന് വിളിച്ചുവന്നതിൽ നിന്നാണു് ഈപ്രയോഗത്തിന്റെ തുടക്കം . പില്ക്കാലത്തു് സോഷ്യലിസ്റ്റുകൾ, സോഷ്യൽ ഡെമോക്രാറ്റുകൾ, കമ്മ്യൂണിസ്റ്റുകൾ,അരാജകവാദികൾ[1] തുടങ്ങിയ വിപ്ലവ രാഷ്ട്രീയകക്ഷികളെ ഇടതുപക്ഷം, ഇടതുകക്ഷികൾ എന്നൊക്കെ വിളിക്കുന്നതു പതിവായി.

അവലം‌ബം‌തിരുത്തുക

  1. Brooks, Frank H. (1994). The Individualist Anarchists: An Anthology of Liberty (1881–1908). Transaction Publishers. p. xi. "Usually considered to be an extreme left-wing ideology, anarchism has always included a significant strain of radical individualism...


"https://ml.wikipedia.org/w/index.php?title=ഇടതുപക്ഷം&oldid=2853326" എന്ന താളിൽനിന്ന് ശേഖരിച്ചത്