വടക്കാഞ്ചേരി നഗരസഭ

തൃശ്ശൂര്‍ ജില്ലയിലെ നഗരസഭ
(വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് വടക്കാഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കുമാറിയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഏറെക്കാലം പഞ്ചായത്തായിക്കിടന്ന ഈ സ്ഥലം നഗരസഭയാക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായി പ്രക്ഷോഭമുണ്ടായിരുന്നു. തുടർന്ന് 2015 ജനുവരി 14-നാണ് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകളെ കൂട്ടിച്ചേർത്ത് വടക്കാഞ്ചേരി നഗരസഭ രൂപവത്കരിച്ചത്. 2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നു.

വടക്കാഞ്ചേരി
വടക്കാഞ്ചേരിയുടെ ആകാശക്കാഴ്ച
വടക്കാഞ്ചേരിയുടെ ആകാശക്കാഴ്ച

വടക്കാഞ്ചേരിയുടെ ആകാശക്കാഴ്ച


വടക്കാഞ്ചേരി
10°39′34″N 76°14′58″E / 10.6594°N 76.2494°E / 10.6594; 76.2494
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർപേഴ്സൺ സുരേന്ദ്രൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680582
+04884
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഉത്രാളിക്കാവ് പൂരം
Wadakkanchery Valiya Juma Masjidh
Wadakkancherry Railway Station

അതിരുകൾ

തിരുത്തുക

പ്രത്യേകതകൾ

തിരുത്തുക

സുപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള ഉത്രാളിക്കാവ് ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ മച്ചാട് തിരുവാണിക്കാവ് വേല വടക്കാഞ്ചേരിയിൽ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ തിരുവാണിക്കാവ് ക്ഷേത്രത്തിൽ നടക്കുന്നു. ഓട്ടുപാറ എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് വാഴാനി അണക്കെട്ട് . നാനാമതസ്ഥർ താമസിക്കുന്ന ഇവിടെ ഹിന്ദുക്കൾ കഴിഞ്ഞാൽ മുസ്ലിമുകൾ ആണ് കൂടുതൽ [അവലംബം ആവശ്യമാണ്]. തെക്കുനിന്നുള്ള കർഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ ക്രിസ്ത്യൻ ജനതയുടെ എണ്ണത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം പാലക്കാട് ജില്ലയിലുമുണ്ട്; വടക്കഞ്ചേരി.

വാഴാനി വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. കേരള കലാമണ്ഡലം വടക്കാഞ്ചേരിയിൽ നിന്നും 10 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സമീപപ്രദേശങ്ങൾ

തിരുത്തുക

ഇരട്ടക്കുളങ്ങര, കുമ്പളങ്ങാട്, മങ്കര, മംഗലം, പരുത്തിപ്ര, പുല്ലാനിക്കാട്, എങ്കക്കാട്, കുമരനെല്ലൂർ, പാർളിക്കാട്, കുറാഞ്ചേരി തുടങ്ങിയവ വടക്കാഞ്ചേരിയുടെ സമീപപ്രദേശങ്ങളാണ്.

വാഴാനി അണക്കെട്ട്

തിരുത്തുക

വടക്കാഞ്ചേരിയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം വാഴാനി അണക്കെട്ട് ആണ്.

സ്ഥാപനങ്ങൾ

തിരുത്തുക

ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ, ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ, ശ്രീവ്യാസ എൻ.എസ്.എസ് കോളേജ് മുതലായവ ഈ പട്ടണത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

ആരാധനാലയങ്ങൾ

തിരുത്തുക

ഉത്രാളിക്കാവ്, വടക്കാഞ്ചേരി ശിവക്ഷേത്രം, സെന്റ്ഫ്രാൻസിസ് ഫൊറോന ചർച്ച്, വടക്കാഞ്ചേരി ജൂമാ മസ്ജിദ് മാരിയമ്മൻ കോവിൽ മുതലായവ വടക്കാഞ്ചേരിയിലെ പ്രധാന ആരാധനാലയങ്ങളാണ്.

പ്രശസ്ത വ്യക്തികൾ

തിരുത്തുക

ചലച്ചിത്ര താരങ്ങളായ ഒടുവിൽ ഉണ്ണികൃഷ്ണൻ‍, അബൂബക്കർ, കലാഭവൻ നവാസ്, സംവിധായകരായ പി.എൻ. മേനോൻ‍, ഭരതൻ, പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഹൈദരാലി, പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായ ആർ.എം. മനയ്ക്കലാത്ത് മുതലായവർ വടക്കാഞ്ചേരി സ്വദേശികളാണ്.

ശക്തൻ തമ്പുരാന്റെ കാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ ജ്യോതിഷപണ്ഡിതനും, കവിയും, നിരവധി കൈകൊട്ടികളിപ്പാട്ടുകളുടെ കർത്താവുമായിരുന്ന മച്ചാട്ട് ഇളയതിന്റെ സ്വദേശം വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാടാണ്. ജ്യോതിഷത്തെക്കുറിച്ച് മച്ചാട്ട് ഇളയതും ടിപ്പുസുൽത്താനും തമ്മിൽ നടത്തിയ സംവാദം വളരെ പ്രശസ്തമാണ്.

ഇതുകൂടി കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=വടക്കാഞ്ചേരി_നഗരസഭ&oldid=4144869" എന്ന താളിൽനിന്ന് ശേഖരിച്ചത്