ചേർപ്പ്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചേർപ്പ്. ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ ജില്ലയിൽ നിന്നും 12 കിലോമീറ്റർ തെക്ക് ഭാഗത്തായിട്ടാണ് ചേർപ്പ് സ്ഥിതി ചെയ്യുന്നത്. തൃപ്രയാർ ക്ഷേത്രത്തിലേക്കും തൃപ്രയാർ ടൗണിലേക്ക് ഇതിലേയാണ് വഴി. പുരാതനമായ ക്ഷേത്രങ്ങളും ക്ഷേത്രകലകളും തിങ്ങിവാഴുന്ന ഗ്രാമമാണ് ചേർപ്പ്‌ ഗ്രാമം. അനവധി ജല സ്രോതസ്സുകളും നദികളും ചേർപ്പിലും പരിസര പ്രദേശങ്ങളിലും ഒഴുകുന്നു. ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും പേരു കേട്ട സ്ഥലമാണ് ചേർപ്പ്. പൂരങ്ങളുടെ സമയത്ത് ഇവയ്ക്ക് വളരെ അധികം പ്രസക്തിയുണ്ട്. അതുപോലെ തന്നെ ഇലത്താളം, കൊമ്പ്, കുഴൽ, തിമില, മദ്ദളം, ഇടയ്ക്ക എന്നീ വാദ്യോപകരണങ്ങൾ ഇവിടെയാണ് ഏറ്റവും അധികം നിർമ്മിക്കുന്നതും ഉപായോഗിക്കപ്പെടുന്നതും. ചേർപ്പ് ഗ്രാമത്തിൽ മുഖ്യമായി രണ്ടു പൂരങ്ങളാണ് നടക്കാറുള്ളത്. പെരുവനം പൂരവും ആറാട്ടുപുഴ പൂരവും.

ചേർപ്പ്
ഗ്രാമം
ചേർപ്പ് is located in Kerala
ചേർപ്പ്
ചേർപ്പ്
കേരളത്തിലെ സ്ഥാനം
Coordinates: 10°25′53″N 76°11′56″E / 10.431290°N 76.199020°E / 10.431290; 76.199020Coordinates: 10°25′53″N 76°11′56″E / 10.431290°N 76.199020°E / 10.431290; 76.199020
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL 75
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക

പെരുവനം ഗ്രാമം മുനി പരശുരാമനാണ് നിർമിച്ചത് എന്ന് പുരാണങ്ങളിൽ പറഞ്ഞു പോരുന്നു. ചേർപ്പ് എന്നാൽ ചേരുന്നിടം. മഹാത്മ ഗാന്ധിയുടെ ഗ്രാമ നവോത്ഥാന കാലഘട്ടത്തിലും കൊച്ചി സാമ്രാജ്യത്തിന്റെ സമയത്തും വർധ എന്നാണ് ചേർപ്പ് അറിയപ്പെട്ടിരുന്നത്.

ക്ഷേത്രങ്ങൾ നിരവധിയാണ് ചേർപ്പ് ഗ്രാമത്തിൽ. പെരുവനം ശിവ ക്ഷേത്രം അറാട്ടുപുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം ഊരകത്തമ്മ തിരുവടി ക്ഷേത്രം തിരുവുള്ളകാവ് ശ്രീധർമമശാസ്താ ക്ഷേത്രം എന്നിവയാണ് പ്രമുഖ ക്ഷേത്രങ്ങൾ. വിദ്യാരംഭം കുറിക്കാൻ വിദ്യാർത്ഥികളെയും കുട്ടികളെയും എഴുത്തിനിരുത്തുന്നതിന് പ്രസിദ്ധമാണ് തിരുവുള്ളകാവ് ശ്രീധർമമശാസ്താ ക്ഷേത്രം. തൃപ്രയാർ എത്തുന്നത് വരെ പാടശേഖരങ്ങൾ നിറഞ്ഞു നില്ക്കുന്നതാണ് ചേർപ്പ് ഗ്രാമം. കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും പാറയുടെ പ്രതലമാണ് ചേർപ്പിന്.

ചേർപ്പിലെ പ്രസിദ്ധമായ മുസ്ലിം ദേവാലയമാണ് ചേർപ്പ്-ചെറുചേനം ജുമാമസ്ജിദ്.

രാഷ്ട്രീയംതിരുത്തുക

2008-ലെ മണ്ഡലപുനർനിർണ്ണയത്തിനു മുമ്പ് ചേർപ്പ് നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു ചേർപ്പ്. അതിനുശേഷം നാട്ടിക മണ്ഡലത്തിലാണ് ചേർപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്.[1] പ്രമുഖ പാർട്ടികളായ കോൺഗ്രസ്, ബി. ജെ. പി, സി. പി. ഐ, സി പി. ഐ (എം.) എന്നിവ പ്രചാരത്തിൽ ഉള്ള ഗ്രാമമാണ് ചേർപ്പ് പ്രദേശം.

ആരാധനാലയങ്ങൾതിരുത്തുക

 • മിത്രാനന്ദപുരം ശ്രീ വാമന മൂർത്തി ക്ഷേത്രം
 • പെരുവനം മഹാദേവ ക്ഷേത്രം
 • പെരുവനം ഭഗവതി ക്ഷേത്രം
സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രം
ചങ്ങരയിൽ നരസിംഹ ക്ഷേത്ം
 • ചേർപ്പ് ഭഗവതി ക്ഷേത്രം
 • ഊരകത്തമ്മ തിരുവടി ക്ഷേത്രം
 • ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ചൊവ്വൂർ
 • കണ്ടേശ്വരം മഹാദേവ ക്ഷേത്രം
 • സെന്റ്. ആന്റണീസ് ചർച്ച്, ചേർപ്പ്
 • ലിറ്റിൽ ഫ്ളവർ ചർച്ച്, പൂച്ചിന്നിപ്പാടം
 • ചേർപ്പ് ചേറുചേനം ജുമഅ മസ്ജിദ്

പൂരാഘോഷങ്ങൾതിരുത്തുക

പെരുവനം പൂരാഘോഷങ്ങൾതിരുത്തുക

ചേർപ്പിലെ പെരുവനം മഹാദേവ ക്ഷേത്രം മണിപ്രവാള കൃതിയായ ചന്ദ്രോത്സവത്തിൽ പ്രകീർത്തിച്ചിട്ടുണ്ട്. ആറു വട്ടേഴുത്തും ചില മലയാള ലിപിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളും ഈ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. വടക്കൻ കേരളത്തിൽ നിന്നും കണ്ടുപിടിച്ച പതിനൊന്നാം നൂറ്റാണ്ടിലെ ചില എഴുത്തുകളിൽ പെരുവനം ഗ്രാമത്തിലെ ഏതാനും നിവാസികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹദേവനാണ്. പെരുവനം പണ്ടൊരു ഘോര വനമായിരുന്നുവെന്നാണ് ഇവിടുത്തെ നിവാസികളുടെ വിശ്വാസം. ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ എൽ മറ്റുമുണ്ട്. ഇരു നിലയിലുള്ള ശ്രീകോവിലിനു പെരുവനം ക്ഷേത്രത്തിന്റെ മറ്റൊരു ആകർഷണം. പുരാണങ്ങളിൽ പണ്ടെങ്ങോ പരമശിവൻ ഒരു മരത്തിനു മുകളിൽ ഇരുന്ന് തപസ്സ് ചെയ്തുവെന്നും പിന്നീട് അ മരം ശ്രീകോവിൽ ആയിട്ട് രൂപാന്തരം പ്രാപിച്ചുവെന്നും കഥകളുണ്ട്. പെരുവനം പൂരം ഒരു ഉത്സവമായിട്ടാണ് തുടങ്ങിയത്. അഞ്ഞൂറ് വർഷത്തോളം ഇരുപത്തെട്ടു ദിവസമുള്ള ഉത്സവമായിട്ടാണ് പെരുവനം പൂരം നടത്തി പോന്നത്.ഒരു ഇടവേളക്ക് ശേഷം ആറാട്ടുപുഴ - പെരുവനം പൂരം എന്ന രീതിയിൽ ഇവ നടത്തിപ്പോന്നു. ഇപ്പൊൾ കാണുന്ന പൂരം 1425 വർഷത്തോളം പഴക്കമുണ്ട്. മലയാള മാസമായ മീനത്തിലാണ് പൂരം കൊടിക്കയറുന്നത് അതായത് ഇംഗ്ലീഷ് മാസം ഏപ്രിലിൽ. ഏഴ് ആനയ്ക്കുള്ള എഴുന്നുള്ളിപ്പും പാണ്ടി - പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയാണ് പൂരം തുടങ്ങുന്നത്. വൈക്കീട്ടാണ് പൂരം എഴുനുള്ളിപ്പ്‌ തുടങ്ങുന്നത്. പൂരത്തിന്റെ ശ്രദ്ധാകേന്ദ്രം നാല് മണിക്കൂർ നീണ്ട് നിൽക്കുന്ന പഞ്ചാരിമേളം ആണ്. തുടർന്ന് വെടിക്കെട്ടും പുലർച്ചെ വരെ നീണ്ടു നിൽക്കുന്ന ആഘോഷവും ഉണ്ടാകും.

പ്രസിദ്ധമായ പെരുവനം ഗ്രാമത്തിന്റെ നാല് അതിർത്തികളും കാക്കുന്നത് ശാസ്താവാണ് എന്ന് പ്രസിദ്ധമാണ്. തെക്ക് ഊഴത്ത് കാവിലും, വടക്ക് അകമലയിലും, പടിഞ്ഞാറ് എടത്തിരുത്തിയിലും, കിഴക്ക് കുതിരാൻ മലയിലും നിലകൊള്ളുന്ന ശാസ്താ ക്ഷേത്രങ്ങളാണ് വിസ്തൃതമായ പെരുവനം ഗ്രാമത്തിന്റെ അതിർത്തികൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

 • ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്
 • സി. എൻ. എൻ. ബോയ്സ് എച്ച്. എസ്. എസ്. ചേർപ്പ്
 • സി. എൻ. എൻ. ഗേൾസ് എച്ച്. എസ്. എസ്. ചേർപ്പ്
 • ലൂർദ് മാതാ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. ചേർപ്പ്
 • സാന്റ മരിയ അക്കാദമി വല്ലച്ചിറ
 • ഗുരുകുലം പബ്ലിക് സ്കൂൾ, വെങ്ങിണിശ്ശേരി
 • സെന്റ്. തോമസ് എച്ച്. എസ്. വല്ലച്ചിറ
 • സെന്റ്. സേവിയർസ് എച്ച്. എസ്. ചൊവ്വൂർ
 • സെന്റ്. റോക്ക്സ് എൽ. പി. സ്കൂൾ, പൂത്രക്കൽ
 • ജൂനിയർ ബേസിക്ക് സ്കൂൾ, പടിഞ്ഞാട്ടുമുറി

അവലംബംതിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-16.

[1][2]

 1. "ഉപചാരം ചൊല്ലി പിരിഞ്ഞു; അടുത്ത പൂരം 2018 മാർച്ച് 29ന്". ജന്മഭൂമി. April 9, 2017. മൂലതാളിൽ നിന്നും 2017-04-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 22, 2018.
 2. "ആറാട്ടുപുഴയിൽ ചമയങ്ങൾ ഒരുങ്ങി". March 21, 2018. ശേഖരിച്ചത് March 22, 2018 – via മാധ്യമം.
"https://ml.wikipedia.org/w/index.php?title=ചേർപ്പ്&oldid=3804279" എന്ന താളിൽനിന്ന് ശേഖരിച്ചത്