ഇരട്ടക്കുളങ്ങര

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം


വടക്കാഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗ്രാമങ്ങളിലൊന്നാണ് ഇരട്ടക്കുളങ്ങര. ഇരട്ടക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനോടടുത്തു തന്നെ രണ്ട് കുളങ്ങളുള്ളതു കൊണ്ടാണ് ഈ സ്ഥലത്തിന് ഇരട്ടക്കുളങ്ങര എന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം[അവലംബം ആവശ്യമാണ്]. വടക്കാഞ്ചേരി പട്ടണത്തിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇരട്ടക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലമഹോൽസവം പ്രസിദ്ധമാണ്. വടക്കാഞ്ചേരി പഞ്ചായത്തിലെ 14ആം വാർഡ് ഉൾക്കൊള്ളുന്നതാണ് ഈ പ്രദേശം.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇരട്ടക്കുളങ്ങര&oldid=3344884" എന്ന താളിൽനിന്ന് ശേഖരിച്ചത്