പുല്ലാനിക്കാട്, വടക്കാഞ്ചേരി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

വടക്കാഞ്ചേരി നഗരസഭയിലെ ഒരു പ്രദേശമാണ് പുല്ലാനിക്കാട്‌. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ ഈ പ്രദേശത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. വടക്കാഞ്ചേരി ടൌണിനോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമാണ് പുല്ലാനിക്കാട്‌. വടക്കാഞ്ചേരിക്കാരുടെ ചിരകാലഭിലഷമായിരുന്ന മേൽപാലം ഈ പ്രദേശത്ത് കൂടിയാണ് കടന്നുപോകുന്നത്.

പ്രധാന സ്ഥാപങ്ങൾ

തിരുത്തുക
  • സെയ്ൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫോറോന ചർച്ച്
  • സെയ്ൻറ് ഫ്രാൻസിസ് എൽപി സ്കൂൾ
  • സെയ്ൻറ് പയസ്ടെൻത്ത് യു പി സ്കൂൾ
  • സെയ്ൻറ് പയസ് ടെൻത്ത് കോൺവെന്റ്
  • ക്ലെലിയ ഭവൻ

ജലസ്രോതസ്സുകൾ

തിരുത്തുക

ഇവിടത്തെ ഒരു പ്രധാന കുളം ആണ് ചെലകുളം. ഇതിനടുത്താണ് പുല്ലാനിക്കാടുൾപെടുന്ന വടക്കാഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലേക്കുള്ള കുടിവെള്ള പദ്ധതിക്കായുള്ള ഒരു വലിയ കിണർ കുഴിച്ചീട്ടുള്ളത്.