വെള്ളാനിക്കര

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പ്രധാന നഗരപ്രാന്തവും തൃശ്ശൂർനഗരകവാടവുമായ മണ്ണുത്തിയോട് ചേർന്നുള്ള ഒരു ചെറുഗ്രാമമാണ് വെള്ളാനിക്കര. മാടക്കത്തറ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. കേരള കാർഷിക സർവ്വകലാശാല ഇവിടെ സ്ഥിതി ചെയ്യുന്നു.

വെള്ളാനിക്കര
നഗരപ്രാന്തം/ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680654(കിഴക്കേ വെള്ളാനിക്കര/യൂണിവേഴ്സിറ്റി) 680651(പടിഞ്ഞാറെ വെള്ളാനിക്കര)
വാഹന റെജിസ്ട്രേഷൻKL- 08
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലം ഒല്ലൂർ

തൃശ്ശൂർ ജില്ലയുടെ കിഴക്ക് പത്ത് കിലോമീറ്റർ മാറി , മണ്ണുത്തിയിൽ നിന്ന് രണ്ടു കിലോമീറ്റർ വടക്ക് മാറി വെള്ളാനിക്കര സ്ഥിതിചെയ്യുന്നു. വെള്ളാനിക്കരയുടെ കിഴക്കേ ഭാഗമായ കിഴക്കേ വെള്ളാനിക്കരയിൽ ആണ് കേരള കാർഷിക സർവ്വകലാശാല കേരള വനശാസ്ത്ര കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ-മുക്കാട്ടുക്കര-മണ്ണുത്തി റോഡിൽ മര്യാദമൂല ജങ്ക്ഷനിൽ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മറുഭാഗമായ പടിഞ്ഞാറെ വെള്ളാനിക്കരയിൽ എത്തിച്ചേരും. പ്രശസ്തമായ ശ്രീ ആണ്ടുണ്ണിദേവർ ശിവക്ഷേത്രം , വെള്ളാനിക്കര സഹകരണബാങ്ക് ആസ്ഥാനം, വെള്ളാനിക്കര വില്ലേജ് ഓഫീസ്,പടിഞ്ഞാറെ വെള്ളാനിക്കര ഗ്രാമീണവായനശാല,വെള്ളാനിക്കര ശ്രീ അയ്യപ്പൻക്കാവ് ക്ഷേത്രം എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.


"https://ml.wikipedia.org/w/index.php?title=വെള്ളാനിക്കര&oldid=3345180" എന്ന താളിൽനിന്ന് ശേഖരിച്ചത്