തൃപ്രയാർ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് തൃപ്രയാർ. തൃശ്ശൂർ നഗരത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത്, ഗുരുവായൂർ-കൊടുങ്ങല്ലൂർ ദേശീയപാതയുടെ (ദേശീയപാത 17) മദ്ധ്യത്തിലായാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ തൃപ്രയാർ ക്ഷേത്രം ഇവിടെയാണ്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തെ 'ദക്ഷിണ അയോദ്ധ്യ' എന്നും വിളിച്ച് വരുന്നു.

തൃപ്രയാർ
പട്ടണം
തൃപയാർ പുഴയും ക്ഷേത്രവും
തൃപയാർ പുഴയും ക്ഷേത്രവും
Country India
StateKerala
DistrictThrissur District
ഭരണസമ്പ്രദായം
 • ഭരണസമിതിGrama panchayath
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680567
Telephone code0487
വാഹന റെജിസ്ട്രേഷൻKL-75
Nearest cityThrissur city

പേരിനു പിന്നിൽ

തിരുത്തുക
  • തിരുപ്പുറൈയൻ[1] + ആർ എന്നതിൽ നിന്നാണ്‌ തൃപ്രയാർ ഉണ്ടായത്. പുറൈയൻ എന്നത് ആദിചേര രാജാക്കന്മാരുടെ ബിരുദമായിരുന്നു. സ്വസ്തിശ്രീ തിരുപ്പുറൈയാർ എന്ന് പ്രാചീനകാലത്തെ ശാസനങ്ങളിൽ ഉപയോഗിച്ചു കാണുന്നുണ്ട്.

[2]

  • തൃപ്രയാർ എന്ന സ്ഥലനാമം തൃപ്രയാർ പുഴയെ (തീവ്രാ നദി) അടിസ്ഥാനമാക്കി ഉണ്ടായതായിരിക്കാം എന്നും പറയപ്പെടുന്നു. സംസ്കൃത ഗ്രന്ഥങ്ങളിൽ കാണുന്ന തീവ്രനദിയെ മലയാളീകരിച്ചപ്പോൾ “തൃപ്രയാർ“ എന്ന പേരുവന്നതാണെന്നും അഭിപ്രായമുണ്ട്.[3] എന്നാൽ നദികളുടെ സംസ്കൃതപേരുകൾ ഗ്രന്ഥങ്ങളിലൊഴികെ മറ്റെങ്ങും പ്രചാരമില്ലാത്തത് ഈ വാദത്തിൻ എതിരു നിൽകുന്നു.
  • തൃപ്രയാറിൻറെ പഴയ പേർ “പുറയാർ“ ആയിരുന്നുവെന്നും തിരുപുറയാർ “തൃപ്രയാർ“ ആയി മാറിയെന്നും അഭിപ്രായമുണ്ട്.[4]
  • തീവ്രാ നദിക്ക് ശ്രീരാമ ക്ഷേത്രത്തിന്റെ സാന്നിധ്യത്താൽ  "ദക്ഷിണ സരയൂ" എന്ന പേര് കൂടി ഉണ്ട്.

ചരിത്രം

തിരുത്തുക

തൃപ്രയാർ ക്ഷേത്രം പണ്ട് സാമൂതിരി രാജാക്കന്മാരുടെ ഭരണ പരിധിയിലായിരുന്നു. പിന്നീട് ഇത് ഡച്ച് ഭരണത്തിലും മൈസൂർ സുൽത്താന്മാരുടെ കീഴിലും കൊച്ചി രാജാക്കന്മാരുടെ ഭരണത്തിലും ആയി.

ഭൂമിശാസ്ത്രം

തിരുത്തുക

തൃപ്രയാർ പട്ടണം ശ്രീ രാമക്ഷേത്രത്തിനു ചുറ്റുമായി ആണ് വികസിച്ചിരിക്കുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ഏകദേശം 23 കിലോമീറ്റർ അകലെയാണ് തൃപ്രയാർ. ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ നിന്നും കാട്ടൂർ, ചുലൂർ വഴി 19 കിലോമീറ്റർ സഞ്ചരിച്ചാൽ തൃപ്രയാർ എത്താം. കൊടുങ്ങല്ലൂർ പട്ടണം ഇവിടെ നിന്ന് 24 കിലോമീറ്റർ അകലെയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ഇതും കൂടി കാണുക

തിരുത്തുക
  1. രാജർഷി മാസിക. 1115 മകരം-കുംഭം പുറം 6 ലക്കം 6-7
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”, കുഞ്ഞിക്കുട്ടൻ ഇളയത്
  4. “നാലമ്പലം തീർത്ഥയാത്രയും രാമായണം പ്രശ്നോത്തരിയും”, ടി.വേണുഗോപാൽ


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി


"https://ml.wikipedia.org/w/index.php?title=തൃപ്രയാർ&oldid=4018023" എന്ന താളിൽനിന്ന് ശേഖരിച്ചത്