അയ്യന്തോൾ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ മുനിസിപ്പൽ കോർപറേഷനിൽപെട്ട ഒരു സ്ഥലമാണ്. തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. കളക്ടറേറ്റും വിവീധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ആപ്പീസുകളും ജില്ലാ കോടതികളും മറ്റു കോടതികളും ഇവിടെ സ്ഥിതിചെയ്യുന്നു. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നിന്നും ഏകദേശം 2 കി,മീറ്റർ ദൂരത്തിലാണ്. തൃശ്ശൂരിലെ മാതൃകാ റോഡായ സ്വരാജ് റൗണ്ട്- പുഴക്കൽ റോഡ് കടന്നു പോകുന്നതു് ഇതിലെയാണ്.

അയ്യന്തോൾ
നഗരപ്രാന്തം
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
കളക്‌റ്ററേറ്റ്, അപ്പൻ തമ്പുരാൻ സ്മാരകം

കോൾ നിലങ്ങൾ അയ്യന്തോളിനു അതിർത്തിയാവുന്നു. ഇവിടെ ഒരുപാട് കൃഷിയിടങ്ങൾ നികത്തി താമസസ്ഥലങ്ങളായിട്ടുണ്ട്.

അയ്യന്തോളിൽ ഒരു കളിക്കളവും ജില്ലാ ഓഫീസേഴ്സ് ക്ലബ്ബ് നിയന്ത്രിക്കുന്ന ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.

എസ്.ടിഡി. കോഡ് 0487 പിൻ‌കോഡ് 680003

അപ്പൻ തമ്പുരാൻ സ്മാരകംതിരുത്തുക

അപ്പൻ തമ്പുരാൻ എന്നു അറിയപ്പെട്ടിരുന്ന രാമ വർമ്മ അപ്പൻ തമ്പുരാന്റെ സ്മാരകം സിവിൽ സ്റ്റേഷനോട് ചേർന്നുണ്ട്. അപ്പൻ തമ്പുരാൻ താമസിച്ചിരുന്ന കുമാര മന്ദിരമാണിത്.സാഹിത്യ അക്കാദമിയുടെ ആനുകാലിക ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.[1] സാഹിത്യകരന്മാർക്ക് താമസിച്ച് രചനകൾ നടത്താനുള്ള കൈരളിഗ്രാമം അപ്പൻ തമ്പുരാൻ സ്മാരകത്തോടനുബന്ധിച്ചാണ്.

വിദ്യാഭ്യാസംതിരുത്തുക

നിർമ്മല കോൺവെന്റ് അപ്പർ പ്രൈമറി സ്കൂൾ, സർ‌ക്കാർ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ, അമൃത വിദ്യാലയ, കാലിക്കറ്റ് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ ലോ കോളേജ് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.

അപ്പൻ തമ്പുരാൻ സ്മരക വായനശാലയും അപ്പൻ തമ്പുരാൻ സ്മാരകത്തിൽ പ്രവർത്തിക്കുന്ന ഒരു വായനശാലയുമുണ്ട്.

ദേവാലയങ്ങൾതിരുത്തുക

അയ്യന്തോളിലെ ഏക മുസ്ലീം ദേവാലയം. കളക്റ്ററേറ്റിനു സമീപം.

അയ്യന്തോളിലെ പ്രധാന ക്രിസ്തീയ ദേവാലയം. ഇന്ത്യ സ്വതന്ത്രമായ 1947 ആഗസ്റ്റ് 15ന് സ്വതന്ത്രപാരീഷായി. പാരിഷിനു കീഴിൽ 500 കുടുംബങ്ങളുണ്ട്.[2]

അയ്യന്തോളിലെ പ്രധാന ഹൈന്ദവ ദേവാലയം. 108 ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ്. തൃശ്ശുർ പൂരത്തിൽ പങ്കെടുക്കുന്ന ദേവിയാണ്. തൃക്കാർത്തികയാണ് ഉൽസവം.

കേരളത്തിലെ അപൂർവ്വം വരാഹമൂർത്തിക്ഷേത്രങ്ങളിലൊന്ന്. സ്വരാജ് റൗണ്ട്-പുഴയ്ക്കൽ റോഡിൽ നിന്ന് അല്പം മാറി സ്ഥിതിചെയ്യുന്നു.

ആസ്പത്രികൽതിരുത്തുക

  • വെസ്റ്റ് ഫോർട്ട് ഹൈടെക് ഹോസ്പിറ്റൽ
  • മദർ ഹോസ്പിറ്റൽ

സമീപ സ്ഥലങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. http://www.keralasahityaakademi.org/sp/Writers/ksa/Hi story/Html/History_Appan_Thampuran.htm
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-01.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-01.
"https://ml.wikipedia.org/w/index.php?title=അയ്യന്തോൾ&oldid=3623536" എന്ന താളിൽനിന്ന് ശേഖരിച്ചത്