പെരിങ്ങോട്ടുകര

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ താന്ന്യം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് പെരിങ്ങോട്ടുകര. പ്രസിദ്ധമായ നാലമ്പലങ്ങളിലൊന്നായ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രത്തിന് കിഴക്കാണ് ഈ സ്ഥലം. തൃപ്രയാറിനെയും പെരിങ്ങോട്ടുകരയെയും വേർതിരിച്ചുകൊണ്ട് കരുവന്നൂർ പുഴയുടെ കൈവഴിയായ തൃപ്രയാർപ്പുഴ ഒഴുകുന്നു. ഇത് ഇപ്പോൾ കനോലി കനാലിന്റെ ഭാഗമാണ്. ഇവിടെ ശ്രീനാരായണഗുരു സ്ഥാപിച്ച ശ്രീ സോമശേഖരക്ഷേത്രം സ്ഥിതിചെയ്യുന്നു.വർക്കല ശിവഗിരി മഠത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം . വളരേ പഴക്കമുള്ള കനാടി ചാത്തൻ ക്ഷേത്രം , അവണങ്ങാട് കളരി, ഞാറ്റുവെട്ടി ഭഗവതി ക്ഷേത്രം എന്നിവ പെരിങ്ങോട്ടുകരയിൽ സ്ഥിതി ചെയ്യുന്നവയാണ് .തൃപ്രയാർ ക്ഷേത്രത്തിൽനിന്ന് ആറാട്ടുപുഴക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി പെരിങ്ങോട്ടുകര വഴിയാണ് തൃപ്രയാർ ദേവർ ആനപ്പുറത്ത് പോകുക.

പുറത്തേക്കുള്ള കണ്ണികൾ :1.പെരിങ്ങോട്ടുകര ചരിത്രം


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി


"https://ml.wikipedia.org/w/index.php?title=പെരിങ്ങോട്ടുകര&oldid=3695327" എന്ന താളിൽനിന്ന് ശേഖരിച്ചത്