കൊടകര
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് കൊടകര. ദേശീയപാത 544(പഴയ 47)-ൽ തൃശ്ശൂർ പട്ടണത്തിനു 20 കിലോമീറ്റർ തെക്കായി (ചാലക്കുടിക്ക് 10 കിലോമീറ്റർ വടക്ക്) ആണ് കൊടകര സ്ഥിതിചെയ്യുന്നത്.
Kodakara | |
---|---|
Town | |
Kodakara Town | |
Coordinates: 10°22′19″N 76°18′20″E / 10.3719°N 76.3056°E | |
Country | India |
State | Kerala |
District | Thrissur |
• ഭരണസമിതി | Kodakara Grama Panchayath |
(2011) | |
• ആകെ | 32,201 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680684 |
Telephone code | 0480 |
വാഹന റെജിസ്ട്രേഷൻ | KL-64 |
ചരിത്രം
തിരുത്തുകഅയ്യൻ ചിരികണ്ടൻ എന്ന സാമന്തരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ ചാലക്കുടി താലൂക്കിന്റെ ഭാഗവുമായ ഒരു ഭൂപ്രദേശമാണ് കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും പന്തല്ലൂർ കർത്താക്കന്മാരുടെ കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം കോടശ്ശേരി കർത്താക്കന്മാർ കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ് ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചത്രേ.
ഗതാഗതം
തിരുത്തുകഗതാഗത സൌകര്യം വളരെയേറെയുള്ള പ്രദേശമാണ് കൊടകര. ദേശീയപാത 47 നെ മുറിഞ്ഞുകടന്നുപോകുന്ന ഇരിങ്ങാലക്കുട-വെള്ളിക്കുളങ്ങര റോഡ് സന്ധിക്കുന്നത് കൊടകര ജംഗ്ഷനിലാണ്. പുതുക്കാട് ,ചാലക്കുടി പട്ടണങ്ങൾക്ക് ഇടയിൽ ആണ് കൊടകര സ്ഥിതി ചെയ്യുന്നത് . കൊടകരയോട് ഏറ്റവുമടുത്ത കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് പുതുക്കാടാണ് . കൊടകരയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
ഭരണസംവിധാനം
തിരുത്തുകഭരണപരമായി കൊടകര ഒരു ഗ്രാമപഞ്ചായത്താണ്. ഭൂവിസ്തൃതി കുറവാണെങ്കിലും സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് കൊടകര ഗ്രാമപഞ്ചായത്ത്. തൃശ്ശൂർ ജില്ലാപഞ്ചായത്തിനു കീഴിലുള്ള കൊടകര ബ്ലോക്ക് പഞ്ചായത്തിലെ 7 ഗ്രാമപഞ്ചായത്തുകളിലൊന്നാണ് കൊടകര. ബ്ളോക്ക് പഞ്ചായത്ത് ആസ്ഥാനം പുതുക്കാട് സ്ഥിതിചെയ്യുന്നു. മുൻപ് കൊടകര നിയമസഭാ നിയോജകമണ്ഡലത്തിലായിരുന്ന ഈ ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ പുനഃസംഘടനയോടെ ചാലക്കുടി നിയമസഭാനിയോജകമണ്ഡലത്തിനുകീഴിലായി. കൊടകര ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളാണുള്ളത്.
കൊടകര ഷഷ്ഠി
തിരുത്തുകകൊടകരയിലെ ഒരു പ്രധാന ഉൽസവമാണ് ഷഷ്ഠി. കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണ്. ഷഷ്ഠിക്ക് കാവടി സ൦ഘങ്ങൾ പൂനിലാർകാവ് ദേവീക്ഷേത്രത്തിൽ പ്രവേശിച്ച് കാവടിയാട്ട൦ നടത്തുന്നു.വൃശ്ചികമാസത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തുചേരുന്ന ആഘോഷമാണിത്.
ചിത്രശാല
തിരുത്തുക-
സെ. ജോസഫ്സ് ഫൊറോന പള്ളി,കൊടകര
-
കൊടകര ജങ്ഷൻ
-
പൂനിലാർക്കാവ് ഭഗവതി ക്ഷേത്രം,കൊടകര
അവലംബം
തിരുത്തുക- കേരള സംസ്ഥാന ഔദ്യോഗിക വെബ വിലാസം Archived 2019-09-02 at the Wayback Machine.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഔദ്യോഗിക വെബ് വിലാസം Archived 2016-11-10 at the Wayback Machine.
- നമ്മുടെ കൊടകര വെബ് സൈറ്റ്
- Census data 2001.
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |