ലാന്തനൈഡുകൾ

57 മുതൽ 71 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ്
(ലാന്തനോയ്ഡുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അണുസംഖ്യ പേര് പ്രതീകം
57 ലാന്തനം La
58 സീറിയം Ce
59 പ്രസിയോഡൈമിയം Pr
60 നിയോഡൈമിയം Nd
61 പ്രൊമിതിയം Pm
62 സമേറിയം Sm
63 യൂറോപ്പിയം Eu
64 ഗാഡോലിനിയം Gd
65 ടെർബിയം Tb
66 ഡിസ്പ്രോസിയം Dy
67 ഹോമിയം Ho
68 എർബിയം Er
69 തൂലിയം Tm
70 യിറ്റെർബിയം Yb
71 ലുറ്റീഷ്യം Lu

57 മുതൽ 71 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ് ലാന്തനോയ്ഡുകൾ (ഐ.യു.പി.എ.സി സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് ലാന്തനൈഡ്). ലാന്തനം തൊട്ട് ലുറ്റീഷ്യം വരെയുള്ള മൂലകങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ലുറ്റീഷ്യം ഒഴിച്ച് ബാക്കി എല്ലാമൂലകങ്ങളും എഫ്-ബ്ലോക്ക് മൂലകങ്ങളാണ്. അവയുടെ അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് 4എഫ് സബ് ഷെല്ലിലായതിനാലാണിത്. ലുറ്റീഷ്യമാകട്ടെ ഡി-ബ്ലോക്ക് മൂലകവും. ലാന്തനോയ്ഡ് ശ്രേണി (Ln) ലാന്തനവുമായി ബന്ധപ്പെടുത്തിയാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ലാന്തനൈഡുകൾ&oldid=2157413" എന്ന താളിൽനിന്ന് ശേഖരിച്ചത്