കെ.പി. ഉണ്ണികൃഷ്ണൻ
1971 മുതൽ 1996 വരെ 25 വർഷം വടകരയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് കെ.പി.ഉണ്ണികൃഷ്ണൻ (ജനനം: 20 സെപ്റ്റംബർ 1936)[2][3]
കെ.പി. ഉണ്ണികൃഷ്ണൻ | |
---|---|
ലോക്സഭാംഗം | |
In office | |
പദവിയിൽ വന്നത് 1971, 1977, 1980, 1984, 1989, 1991 | |
മുൻഗാമി | എ. ശ്രീധരൻ |
പിൻഗാമി | ഒ. ഭരതൻ |
മണ്ഡലം | വടകര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] കോയമ്പത്തൂർ, മദ്രാസ് പ്രസിഡൻസി | 20 സെപ്റ്റംബർ 1936
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (I) |
പങ്കാളി(കൾ) | അമൃത |
കുട്ടികൾ | 2 പെൺമക്കൾ |
തൊഴിൽ | പത്രപ്രവർത്തകൻ, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ. |
As of 10 ജൂൺ, 2021 ഉറവിടം: ലോക്സഭ |
ജീവിതരേഖതിരുത്തുക
ഇ. കുഞ്ഞിക്കണ്ണൻ നായരുടെ മകനായി 1936 സെപ്റ്റംബർ 20 ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് കെ.പി. ഉണ്ണിക്കൃഷ്ണൻ ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളിൽനിന്ന് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി[1].
രാഷ്ട്രീയ ജീവിതംതിരുത്തുക
സ്കൂൾ കോളേജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പാർട്ടി വിട്ട് 1960-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ ഉണ്ണികൃഷ്ണൻ 1962 മുതൽ എ.ഐ.സി.സി. അംഗമാണ്.
ഒരു പത്രപ്രവർത്തകനും ജേർണലിസ്റ്റുമായി പ്രവർത്തിക്കവെ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വടകരയിൽ ആദ്യമായി മത്സരിച്ചു ജയിച്ചു. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോക്സഭാംഗമായി.
1971, 1977 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും 1980, 1984, 1989, 1991 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായും മത്സരിച്ചു ജയിച്ചു.
1980-ൽ കോൺഗ്രസ് (ഐ) ഗ്രൂപ്പ് സ്ഥാനാർത്ഥിയായ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി കോൺഗ്രസ് (യു) ടിക്കറ്റിൽ ലോക്സഭാംഗമായി. 1978-ൽ കോൺഗ്രസ് പാർട്ടി വിട്ട ഉണ്ണികൃഷ്ണൻ 1995-ൽ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി.
1996-ൽ എഴാം തവണയും വടകരയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സി പി എമ്മിലെ ഒ.ഭരതനോട് പരാജയപ്പെട്ടു. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ഇപ്പോൾ കോഴിക്കോടുള്ള വീട്ടിൽ വിശ്രമജീവിതത്തിലാണ്.
പ്രധാന പദവികളിൽ
- 1960-1978 കോൺഗ്രസ് പാർട്ടി മെമ്പർ
- 1971-1977 കോഫി ബോർഡ് അംഗം
- 1977-1979 സെൻട്രൽ സ്മാൾ ഇൻഡസ്ട്രീസ് അഡ്വൈസറി ബോർഡ് അംഗം
- 1980-1982 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം, കോൺഗ്രസ് (യു)
- 1981-1984 കോൺഗ്രസ് (സെക്കുലർ) പാർലമെൻററി പാർട്ടി ലീഡർ
- 1989-1990 കേന്ദ്രമന്ത്രി, ടെലികോം, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രി, വി.പി.സിംഗ് മന്ത്രിസഭ[4][5]
സ്വകാര്യ ജീവിതംതിരുത്തുക
- ഭാര്യ : അമൃത
- മക്കൾ : സുദക്ഷിണ, നിരഞ്ജന[6]
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1996 | വടകര ലോകസഭാമണ്ഡലം | ഒ. ഭരതൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | കെ.പി. ഉണ്ണികൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | വടകര ലോകസഭാമണ്ഡലം | കെ.പി. ഉണ്ണികൃഷ്ണൻ | കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. | എം. രത്നസിംഗ് | സ്വതന്ത്ര സ്ഥാനാർത്ഥി |
1989 | വടകര ലോകസഭാമണ്ഡലം | കെ.പി. ഉണ്ണികൃഷ്ണൻ | ഐ.സി.എസ്., എൽ.ഡി.എഫ്. | എ. സുജനപാൽ | കോൺഗ്രസ് (ഐ.) |
1984 | വടകര ലോകസഭാമണ്ഡലം | കെ.പി. ഉണ്ണികൃഷ്ണൻ | ഐ.സി.എസ്. | കെ.എം. രാധാകൃഷ്ണൻ | സ്വതന്ത്ര സ്ഥാനാർത്ഥി |
1980 | വടകര ലോകസഭാമണ്ഡലം | കെ.പി. ഉണ്ണികൃഷ്ണൻ | കോൺഗ്രസ് (അരസ്) | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് (ഐ.) |
1977 | വടകര ലോകസഭാമണ്ഡലം | കെ.പി. ഉണ്ണികൃഷ്ണൻ | കോൺഗ്രസ് (ഐ.) | അരങ്ങിൽ ശ്രീധരൻ | ബി.എൽ.ഡി. |
1971 | വടകര ലോകസഭാമണ്ഡലം | കെ.പി. ഉണ്ണികൃഷ്ണൻ | കോൺഗ്രസ് (ഐ.) |
അവലംബംതിരുത്തുക
- ↑ 1.0 1.1 "കെ.പി. ഉണ്ണികൃഷ്ണൻ". mathrubhumi.com. മാതൃഭൂമി. മൂലതാളിൽ നിന്നും 2020-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 സെപ്റ്റംബർ 2020.
- ↑ https://www.mathrubhumi.com/mobile/news/kerala/honouring-kp-unnikrishnan-1.3356820
- ↑ https://www.manoramaonline.com/news/latest-news/2021/03/21/kp-unnikrishnan-on-kolibi-sakhyam.html
- ↑ http://loksabhaph.nic.in/writereaddata/biodata_1_12/2282.htm
- ↑ https://www.mathrubhumi.com/mobile/books/special/mbifl-2020/speakers/k-p-unnikrishnan-mbifl-2020-1.4468461[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.mathrubhumi.com/mobile/social/specials/k-p-unnikrishnan-interview-1.5068283[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ceo.kerala.gov.in/electionhistory.html