മണിരത്നം

ഇന്ത്യൻ ചലച്ചിത്ര സംവിധായൻ
(മണി രത്നം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ തെന്നിന്ത്യൻ സിനിമാ സംവിധായകനാണ് മണിരത്നം (തമിഴ്: மணி ரத்னம்). സിനിമാ നിർമ്മാതാവ്, രചയിതാവ് എന്നീ രംഗങ്ങളിലും പ്രശസ്തനാണ്.

മണിരത്നം
Mani Ratnam at the Museum of the Moving Image.jpg
മണിരത്നം
ജനനം
മണിരത്നം

(1956-02-02) ഫെബ്രുവരി 2, 1956  (64 വയസ്സ്)
മറ്റ് പേരുകൾമണി
തൊഴിൽചലച്ചിത്രസം‌വിധായകൻ, ചലച്ചിത്രനിർമ്മാതാവ്, തിരക്കഥാകൃത്ത്
പങ്കാളി(കൾ)സുഹാസിനി
വെബ്സൈറ്റ്http://www.madrastalkies.com

ജീവചരിത്രംതിരുത്തുക

1956 ജൂൺ 2 ന് തമിഴ് നാടിലെ മദുരൈ എന്ന സ്ഥലത്താണ് മണിരത്നം ജനിച്ചത്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും ജംനാലാൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനേജ്‌മെന്റിൽ നിന്നും എം. ബി. ഏ (MBA) ബിരുദം നേടി. 2002 ൽ , മണിരത്നത്തിന് ഉന്നത ബഹുമതിയായ പത്മശ്രീ ലഭിച്ചു.[1]1994ടൊറന്റോ ഫിലിം ഉത്സവത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിച്ചു.[2][3]

പ്രശസ്ത ചിത്രങ്ങൾതിരുത്തുക

മണിരത്നം സം‌വിധാനം ചെയ്തിരിക്കുന്ന എല്ലാ ചലച്ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. ഇതിൽ ഒട്ടുമിക്ക ചിത്രങ്ങളുടെ കഥയും തിരക്കഥയും നിർമ്മാണവും മണിരത്നം തന്നെയാണ് ചെയ്തിരിക്കുന്നത്.

സം‌വിധായകനായിട്ട്തിരുത്തുക

വർഷം ചലച്ചിത്രം ഭാഷ അഭിനേതാക്കൾ സം‌ഗീത സംവിധാനം കുറിപ്പുകൾ
1983 പല്ലവി അനു പല്ലവി' കന്നട അനിൽ കപൂർ, ലക്ഷ്മി ഇളയരാജ തമിഴിലേക്കും പിന്നീട് മൊഴിമാറ്റം നടത്തി
1985 ഉണരൂ മലയാളം മോഹൻലാൽ, സുകുമാരൻ, സബിത ഇളയരാജ
1985 പകൽ നിലവ് തമിഴ് മുരളി, രേവതി മേനോൻ, രാധിക, സത്യരാജ് ഇളയരാജ
1985 ഇദയ കോവിൽ തമിഴ് മോഹൻ, രാധ, അം‌ബിക, ഗൌണ്ടമണി ഇളയരാജ
1986 മൗനരാഗം തമിഴ് മോഹൻ, രേവതി , കാർത്തിക് മുത്തുരാമൻ ഇളയരാജ തെലുങ്കിലേക്കും പിന്നീട് മൊഴിമാറ്റം നടത്തി
1987 നായകൻ തമിഴ് കമലഹാസൻ, ശരണ്യ, നാസർ, ജനകരാജ് ഇളയരാജ
1988 അഗ്നി നക്ഷത്രം തമിഴ് പ്രഭു, കാർത്തിക്, വിജയ് കുമാർ, നിറോഷ, അമല, ജനകരാജ്, ജയചിത്ര ഇളയരാജ തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തി
1989 ഗീതാഞ്ജലി തെലുങ്ക് നാഗാർ‌ജുന, ഗിരിജ, വിജയകുമാർ ഇളയരാജ തമിഴിലേക്കും മലയാളത്തിലേക്കും മൊഴിമാറ്റം നടത്തി
1990 അഞ്ജലി തമിഴ് രഘുവരൻ, രേവതി, പ്രഭു ഗണേശൻ, തരുൺ കുമാർ, ശ്യാമിലി, ശ്രുതി, ശരണ്യ ഇളയരാജ തെലുങ്കിലേക്കും മൊഴിമാറ്റം നടത്തി
1991 ദളപതി തമിഴ് രജനികാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി, അം‌രീഷ് പുരി, ശോഭന, ഭാനുപ്രിയ, ശ്രീവിദ്യ, ഗീത, ജൈശങ്കർ ഇളയരാജ തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തി
1992 റോജ തമിഴ് അരവിന്ദ് സ്വാമി, മധുബാല, പങ്കജ് കപൂർ, നാസർ, ജനകരാജ് എ.ആർ. റഹ്‌മാൻ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി.
1993 തിരുടാ തിരുടാ തമിഴ് പ്രശാന്ത്, ആനന്ദ്, ഹീര രാജഗോപാൽ, അനു അഗർവാൾ, എസ്. പി. ബാലസുബ്രമണ്യം എ.ആർ. റഹ്‌മാൻ ഹിന്ദിയിലേക്കും തെലുങ്കിലേക്കും മൊഴി മാറ്റം നടത്തി
1995 ബോം‌ബെ തമിഴ് അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള, സോണാലി ബേന്ദ്രേ, പ്രകാശ് രാജ്, നാസർ എ.ആർ. റഹ്‌മാൻ ഹിന്ദിയിലേക്കും തെലുങ്കിലേക്കും പുനർ നിർമ്മാണം നടത്തി
1997 ഇരുവർ തമിഴ് മോഹൻലാൽ, ഐശ്വര്യ റായ്, പ്രകാശ് രാജ്, മധുപാല, തബ്ബു, രേവതി മേനോൻ, ഗൌതമി, നാസർ എ.ആർ. റഹ്‌മാൻ തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തി
1998 ദിൽ സേ ഹിന്ദി ഷാരൂഖ് ഖാൻ, മനീഷാ കൊയ്‌രാള, പ്രീതി സിൻ‌ഡ എ.ആർ. റഹ്‌മാൻ തമിഴിലേക്കും പിന്നീട് മൊഴിമാറ്റം നടത്തി
2000 അലൈപായുതെ തമിഴ് ആർ. മാധവൻ, ശാലിനി, അരവിന്ദ് സ്വാമി, ഖുശ്‌ബു, വിവേക് ഒബ്രോയ്, സുകുമാരി, കെ.പി.എ.സി. ലളിത, ജയസുധ എ.ആർ. റഹ്‌മാൻ
2002 കണ്ണത്തിൽ മുത്തമിട്ടാൽ തമിഴ് ആർ. മാധവൻ, സിമ്രാൻ, നന്ദിത ദാസ്, പി. എസ്. കീർത്തന, പ്രകാശ് രാജ്, പശുപതി എ.ആർ. റഹ്‌മാൻ
2004 ആയുത എഴുത്ത് തമിഴ് ആർ. മാധവൻ, സൂര്യ ശിവകുമാർ, സിദ്ധാർഥ് നാരായൺ, മീര ജാസ്മിൻ, ഇഷ ഡിയോൾ, തൃഷ കൃഷ്ണൻ, ഭാരതിരാജ, ജനകരാജ് എ.ആർ. റഹ്‌മാൻ
2004 യുവ ഹിന്ദി അജയ് ദേവഗൺ, അഭിഷേക് ബച്ചൻ, വിവേക് ഒബ്രോയ്, റാണി മുഖർജി, ഇഷ ഡിയോൾ, കരീന കപൂർ, ഓം പുരി എ.ആർ. റഹ്‌മാൻ
2007 ഗുരു ഹിന്ദി അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആർ. മാധവൻ, വിദ്യ ബാലൻ, മല്ലിക ഷെരാവത്, മിഥുൻ ചക്രവർത്തി എ.ആർ. റഹ്‌മാൻ
2009 രാവണൻ തമിഴ് വിക്രം, ഐശ്വര്യ റായ്, പൃഥ്വിരാജ്, പ്രിയാമണി, എ.ആർ. റഹ്‌മാൻ ഹിന്ദിയിലും ഒപ്പം നിർമ്മിക്കുന്നു
2009 രാവൺ ഹിന്ദി അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, വിക്രം, ഗോവിന്ദ, പ്രിയാമണി എ.ആർ. റഹ്‌മാൻ തമിഴിലും ഒപ്പം നിർമ്മിക്കുന്നു
2013 കടൽ) തമിഴ് ഗൗതം കാർത്തിക്, അരവിന്ദ് സ്വാമി, തുളസി നായർ, അർജുൻ എ.ആർ. റഹ്‌മാൻ
2015 ഓ കാതൽ കൺമണി തമിഴ് ദുൽഖർ സൽമാൻ, നിത്യ മേനോൻ, പ്രകാശ് രാജ്, ലീല സാംസൺ എ.ആർ. റഹ്‌മാൻ
2017 കാറ്റു വെളിയിടൈ തമിഴ് കാർത്തിക് ശിവകുമാർ, അദിതി റാവു ഹൈദരി, ശ്രദ്ധ ശ്രീനാഥ് എ.ആർ. റഹ്‌മാൻ
2018 ചെക്ക ചിവന്ത വാനം തമിഴ് അരവിന്ദ് സ്വാമി, അരുൺ വിജയ്, സിലമ്പരസൻ, വിജയ് സേതുപതി, ജ്യോതിക, ഐശ്വര്യ രാജേഷ്, പ്രകാശ് രാജ്, ജയസുധ, അദിതി റാവു ഹൈദരി എ.ആർ. റഹ്‌മാൻ


സം‌വിധായകനല്ലാതെതിരുത്തുക

തന്റെ ഇരുവർ എന്ന സിനിമയുടെ നിർമാ‍ണ സമയത്ത് സ്വന്തമായി മദ്രാസ് ടാക്കീസ് എന്ന ചലച്ചിത്രനിർമ്മാണ സ്ഥാപനം സ്ഥാപിച്ചു. പിന്നീടുള്ള തന്നെ സിനിമകളെല്ലാം തന്നെ ഇതിന്റെ കീഴിലാണ് നിർമ്മിച്ചത്.

 • ഇന്ദിര (1995) - തിരകതാ
 • ഗയം (1993) - തെലുഗു - കഥ, തിരകഥ
 • ക്ഷത്രിയൻ - കഥ, തിരകഥ
 • ആസൈ (1995) - നിർമ്മാണം
 • നേർക്കു നേർ (1997) - നിർമ്മാണം (മദ്രാസ് ടാക്കീസ്)
 • താജ് മഹൽ (2000) - കഥ
 • ഡും ഡൂം ഡും (2001) - കഥ, തിരകഥ, നിർമ്മാണം
 • സാതിയ (2002) - ഹിന്ദി - തിരകഥ

സ്റ്റേജ് പ്രൊഡക്ഷൻസ്തിരുത്തുക

 • നേത്രു ഇന്ദു നാലൈ (2006)

സ്വകാര്യ ജീവിതംതിരുത്തുക

 • പിതാവ് - ഗോപാൽ രത്നം അയ്യർ ഒരു ചലച്ചിത്രനിർമാതാവായിരുന്നു.
 • സഹോദരൻ - ജി. വെങ്കടേശൻ - തമിഴിലെ ഒരു പ്രമുഖ നിർമാതാവായിരുന്നു.
 • ഭാര്യ - സുഹാസിനി - പ്രമുഖ നടിയും , സം‌വിധായകയുമാ‍ണ്.
 • മകൻ- നന്ദൻ [4]

അവലംബംതിരുത്തുക

 1. "Padma awardees honoured". ദ ഹിന്ദു. 2002 ഓഗസ്റ്റ് 3. ശേഖരിച്ചത് 2007 ഏപ്രിൽ 16.
 2. "Time 100: Nayakan". Time Magazine. ശേഖരിച്ചത് 2007 ജനുവരി 22.
 3. "Time Magazine's All-Time 100 Movies List". ടൈം മാഗസിൻ. ശേഖരിച്ചത് 2007 ജനുവരി 22.
 4. Mani Ratnam's son star attraction at CPM camp

പുറമേക്കുള്ള കണ്ണികൾതിരുത്തുക

Referencesതിരുത്തുക


"https://ml.wikipedia.org/w/index.php?title=മണിരത്നം&oldid=3410010" എന്ന താളിൽനിന്ന് ശേഖരിച്ചത്