ബോളിവുഡ് ചലച്ചിത്ര രംഗത്ത് പ്രധാനമായും അഭിനയിക്കുന്ന ഒരു നേപ്പാളി ചലച്ചിത്ര അഭിനേത്രിയാണ് മനീഷ് കൊയ്‌രാള (ജനനം: ഓഗസ്റ്റ് 16, 1970). കൊയ്‌രാള ജനിച്ചത് നേപ്പാളിലാണ്. ഒരു അഭിനേത്രി കൂടാതെ ഒരു സാമൂഹിക പ്രവർത്തക കൂടിയായ കൊയ്‌രാള യു.എൻ.എഫ്.പി.എ യുടെ (UNFPA Goodwill Ambassador) പ്രതിനിധി കൂടിയാണ്. പ്രധാനമായും ഹിന്ദിയിലും കൂടാതെ ചില തമിഴ് ചിത്രങ്ങളിലും കൊയ്‌രാള അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം, മണിപ്പൂരി എന്നീ നൃത്ത കലകളിലും മനീഷ വിദഗ്ദ്ധയാണ്.

മനീഷ കൊയ്‌രാള
മനീഷയുടെ ഒരു പെയിന്റിംഗ്
ജനനം
മനീഷ ബി. കൊയ്‌രാള
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം1989 – ഇതുവരെ
ജീവിതപങ്കാളി(കൾ)None

അഭിനയ ജീവിതം

തിരുത്തുക

തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഒരു നേപ്പാളി ചിത്രമായ ഫേരി ഭേട്ടുല എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ്. ബോളിവുഡ് ചലച്ചിത്രമേഖലയിൽ ആദ്യമായി അഭിനയിച്ചത് സുഭാഷ് ഘായ് സംവിധാനം ചെയ്ത സൌദാഗർ എന്ന ചിത്രത്തിലൂടെയാണ്.[1]

പിന്നീട് 1992-93 കാലഘട്ടത്തിൽ അഭിനയിച്ച ചിത്രങ്ങൾ പരാജയമായിരുന്നു. 1995 ൽ മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രം പുറത്തിറങ്ങി.[2][3] ഈ ചിത്രത്തിലെ വേഷം ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. 1996 ഒരു നല്ല വർഷമായിരുന്നു മനീഷയുടെ അഭിനയ ജീവിതത്തിൽ. അഗ്നിസാ‍ക്ഷി എന്ന ചിത്രം വിജയമായിരുന്നു.[4] wഇതിൽ നാന പടേക്കർ ഒന്നിച്ച അഭിനയിച്ചത് വിജയമായിരുന്നു.[5] ആ വർഷം തന്നെ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഖാമോശി എന്ന ചിത്രത്തിൽ അഭിനയിച്ചു.[6] ഇതിൽ അഭിയത്തിന് ബോംബേ എന്ന ചിത്രത്തിനു ശേഷം തന്റെ രണ്ടാമത്തെ ഫിലിംഫെയർ ക്രിട്ടീക്സ് പുരസ്കാരം ലഭിച്ചു.[7] 1997 ൽ അഭിനയിച്ച ഗുപ്ത് എന്ന ചിത്രവും ശ്രദ്ധേയമായ ഒന്നായിരുന്നു.[8] 1998 ൽ മണിരത്നം സംവിധാനം ചെയ്ത ദിൽ സേ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒന്നിച്ച് അഭിനയിച്ചു. ഈ ചിത്രം ഒരു വിജയമായിരുന്നു.[9] 1999 ലും പല ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു.[10][11] 2001 ൽ ഗ്രഹൺ, ലജ്ജ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ൽ അജയ് ദേവ്‌ഗൺ പ്രധാന കഥാപാത്രം അവതരിപ്പിച്ച കമ്പനി എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് രാം ഗോപാൽ വർമ്മ ആയിരുന്നു.[12]

2003 ൽ മനീഷ മുൻ നിര ചലച്ചിത്ര മേഖലയോട് വിട പറഞ്ഞു. 2007 ൽ ഒരു ചെറിയ വേഷത്തിൽ അൻ‌വർ എന്ന ചിത്രത്തിൽ അഭിനയിച്ചു.

ആദ്യ ജീവിതം

തിരുത്തുക

നേപ്പാളിലെ രാഷ്ട്രിയരംഗത്ത് മുന്നിട്ട് നിന്ന ഒരു ഹിന്ദു കുടുംബത്തിലാണ് മനീഷ ജനിച്ചത്. മനീഷയുടെ മുത്തച്ഛനായിരുന്ന ബിവേശ്വർ പ്രസാദ് കൊയ്‌രാള 1960 കളുടെ ആദ്യത്തിൽ നേപ്പാൾ പ്രധാനമന്ത്രി ആയിരുന്നു. അതു പോലെ കുടുംബത്തിലെ പല അംഗങ്ങളും പാർലമെന്റ്റിൽ അംഗങ്ങളും ആണ്. മനീഷ പഠിച്ചത് ഡെൽഹിയിലെ സൈനിക സ്കൂളിലാണ്. ആദ്യ കാലത്തെ ആഗ്രഹമനുസരിച്ച് ഒരു ഡോക്ടർ ആകണമെന്നായിരുന്നു. പക്ഷേ, പിന്നീട് ഒരു മോഡലാവുകയും പിന്നീട് ബോളിവുഡീലേക്ക് വരികയുമായിരുന്നു. [13] സഹോദരൻ സിദ്ധാർത്ഥ് കൊയ്‌രാള ഒരു നടനാണ്. ചില ചിത്രങ്ങളിൽ അഭിനയിച്ചുണ്ട്.[14]

പുറസ്കാരങ്ങൾ

തിരുത്തുക
നേട്ടങ്ങളും പുരസ്കാരങ്ങളും
Filmfare Award
മുൻഗാമി Best Actress (Critics)
for Bombay

1996
പിൻഗാമി
മുൻഗാമി Best Actress (Critics)
for Khamoshi: The Musical

1997
പിൻഗാമി
മുൻഗാമി Best Actress (Critics)
for Company
tied with Rani Mukerji
for Saathiya

2003
പിൻഗാമി
  1. Roy Mitra, Indrani (December 20, 2005). "I need to move on: Manisha Koirala". Rediff.com. Retrieved 2008-03-14.
  2. Verma, Sukanya. "I, me, myself - Manisha Koirala, a love affair - 1942". Rediff.com. Retrieved 2008-03-15.
  3. Verma, Sukanya. "I, me, myself - Manisha Koirala, a love affair - Bombay". Rediff.com. Retrieved 2008-03-15.
  4. Verma, Sukanya. "I, me, myself - Manisha Koirala, a love affair - Agni Sakshi". Rediff.com. Retrieved 2008-03-15.
  5. "Box Office 1996". BoxOfficeIndia.Com. Archived from the original on 2012-07-21. Retrieved 2008-03-14.
  6. Verma, Sukanya. "I, me, myself - Manisha Koirala, a love affair - Khamoshi". Rediff.com. Retrieved 2008-03-15.
  7. "Khamoshi (Silence: The Musical) Review". Channel 4. Retrieved 2007-03-14.
  8. "Box Office 1997". BoxOfficeIndia.Com. Archived from the original on 2012-01-11. Retrieved 2008-03-14.
  9. "Overseas Earnings (Figures in Ind Rs)". BoxOfficeIndia.Com. Archived from the original on 2012-05-25. Retrieved 2008-03-14.
  10. "Box Office 1999". BoxOfficeIndia.Com. Archived from the original on 2012-07-13. Retrieved 2008-03-14.
  11. Ikram, M. Ali (July 9, 1999). Film review: Mann Archived 1999-10-02 at the Wayback Machine.. Planet Bollywood. Accessed September 22, 2007.
  12. Kumar, Alok (April 12, 2002). Film review: Company Archived 2009-01-25 at the Wayback Machine.. Planet Bollywood. Accessed September 22, 2007.
  13. "Who's Who: Biographycal notes". "Un.org". July 26, 2007
  14. "Siddharth Koirala makes a serious comeback. No 'Fun' this time." IndiaFM. November 11, 2006.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Manisha Koirala എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മനീഷ_കൊയ്‌രാള&oldid=3971445" എന്ന താളിൽനിന്ന് ശേഖരിച്ചത്