ഐശ്വര്യ റായ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994-ലെ മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ.(ആദ്യനാമം:ഐശ്വര്യ റായ്. ജനനം: നവംബർ 1,1973)[1] [2][3] ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത [4] എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഇവരുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവർ ആയിരുന്നു. വാണിജ്യസിനിമകളിൽ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീൻസ് ആണ്.

ഐശ്വര്യ റായ്
Aishwarya Rai Cannes 2017.jpg
2017 കാൻസ് ചലച്ചിത്രമേളയിൽ ഐശ്വര്യ
ജനനം (1973-11-01) നവംബർ 1, 1973  (47 വയസ്സ്)
തൊഴിൽനടി, മോഡൽ
അറിയപ്പെടുന്ന കൃതി
1994-ലെ മിസ്സ് വേൾഡ്
ജീവിതപങ്കാളി(കൾ)അഭിഷേക് ബച്ചൻ (2007 - ഇതുവരെ)
കുട്ടികൾ1
പുരസ്കാരങ്ങൾപത്മശ്രീ

സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും കരസ്ഥമായി. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.

ജീവിത രേഖതിരുത്തുക

മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ മകളായിട്ട് 1973 നവംബർ 1-ന്‌ മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. മംഗലാപുരത്തെ ബണ്ട് സമുദായത്തിൽപ്പെട്ടവരാണ് ഇവർ. ഐശ്വര്യയുടെ സഹോദരൻ ആദിത്യ റായ് നാവികസേനയിൽ ജോലി ചെയ്യുന്നു. അദ്ദേഹം 2003-ൽ പുറത്തിറങ്ങിയ ദിൽ കാ റിസ്താ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു.

ഐശ്വര്യയുടെ ജനനശേഷം ഐശ്വര്യയുടെ മാതാപിതാക്കൾ മുംബൈയിലേയ്ക്ക് താമസം മാറി. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ ഹൈ സ്കൂളിലാണ് ഐശ്വര്യ സ്കൂൾ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചർച്ച്ഗേറ്റിലുള്ള ജൈ ഹിന്ദ് കോളേജിൽ ചേർന്ന ഐശ്വര്യ, ഒരു വർഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെൽ കോളേജിൽ ചേർന്ന് പ്ലസ് റ്റു വിദ്യാഭ്യാസം പൂർത്തിയാക്കി. നന്നായി പഠിച്ചിരുന്ന ഐശ്വര്യയ്ക്ക് ആർക്കിടെക്റ്റ് ആവാനായിരുന്നു ആഗ്രഹം.

തുളു, ഹിന്ദി, ഇംഗ്ലീഷ്, മറാഠി, തമിഴ് എന്നീ ഭാഷകൾ ഐശ്വര്യയ്ക്ക് സംസാരിക്കാനറിയാം.[5]

ആർക്കിട്ടെക്‌ചർ പഠനത്തിനിടയിൽ ഐശ്വര്യ മോഡലിങ്ങും ചെയ്തിരുന്നു. 1994-ൽ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി മിസ് ഇന്ത്യാ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ഐശ്വര്യ, മിസ് വേൾഡ് പുരസ്കാരം കരസ്ഥമാക്കി. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്കാരവും ഐശ്വര്യയ്ക്കായിരുന്നു ലഭിച്ചത്. അതിനുശേഷം തന്റെ പഠനം ഉപേക്ഷിച്ച ഐശ്വര്യ ഒരു വർഷത്തോളം ലണ്ടനിലായിരുന്നു. തുടർന്ന് മുഴുനേര മോഡലിങ്ങിലേയ്ക്കും അവിടുന്ന് സിനിമകളിലേയ്ക്കും ഐശ്വര്യ തന്റെ തൊഴിൽമേഖലയെ മാറ്റുകയാണുണ്ടായത്.

സൽമാൻ ഖാനുമായും, വിവേക് ഒബ്രോയിയുമായും പ്രേമബന്ധം ഉണ്ടായിരുന്നു ഐശ്വര്യയ്ക്ക് എന്ന് പല മാധയ ഞൽ പരഞു [അവലംബം ആവശ്യമാണ്]. 2007 ഏപ്രിൽ 20-ന്‌ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര താരം അഭിഷേക് ബച്ചനെ ഇവർ വിവാഹം ചെയ്തു. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.

സിനിമയിലെ തുടക്കംതിരുത്തുക

1997-ൽ പുറത്തിറങ്ങിയ ഇരുവർ എന്ന മണിരത്നം ചിത്രത്തിൽ മോഹൻലാലിന്റെ അഞ്ച് നായികയമാരിൽ ഒരാളായിട്ടായിരുന്നു ഐശ്വര്യടെ അഭിനയജീവിതത്തിന്റെ തുടക്കം.[6] ഓർ പ്യാർ ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു ഐശ്വര്യുടെ ആദ്യ ബോളിവുഡ് ചിത്രം. ബോബി ഡിയോൾ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ സിനിമ സാമ്പത്തികമായി ഒരു പരാജയമായിരുന്നു.[7]

ഷങ്കറിന്റെ ചിത്രമായ ജീൻസ് (1998) ആയിരുന്നു ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രം. ഈ സിനിമ ഒരു വിജയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം (സൗത്ത്) ഐശ്വര്യയെ തേടിവന്നു. ഐശ്വര്യ രണ്ട് വേഷങ്ങൾ ചെയ്ത ഈ സിനിമ രണ്ട് വർഷം കൊണ്ടാണ് പൂർത്തിയായത്. 1999-ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ ഒരു നിർണ്ണായക വഴിത്തിരിവായി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതേ വർഷം പുറത്തിറങ്ങിയ താൽ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നാമനിർദ്ദേശവും ലഭിക്കുകയുണ്ടായി.[8] 2000-ൽ, ഐശ്വര്യ മൊഹബത്തേൻ, ജോഷ് എന്നീ ഹിന്ദി സിനിമകളും കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന തമിഴ് സിനിമയും ചെയ്ത് അഭിനേത്രിയായി തന്റെ സ്ഥാനം അര‍ക്കിട്ടുറപ്പിച്ചു.2010-ൽ രാവൺ‍ എന്ന ചിത്രത്തിൽ ഭർത്താവ് അഭിഷേക് ബച്ചനോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ചു.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. Name as listed in cast of Jodha Akbar (2008)
  2. Aishwarya Rai takes her husband's name and becomes Aishwarya Bachchan
  3. The name’s Bachchan, Aishwarya Bachchan
  4. "The World's Most Beautiful Woman?" cbsnews.com. Retrieved on October 27, 2007
  5. "Letterman unveils Ash to America". Times of India. 2005-02-09. ശേഖരിച്ചത് 2008 December 3. Cite has empty unknown parameter: |coauthors= (help); Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
  6. "Iruvar (1997)". Internet Movie Database. ശേഖരിച്ചത് 2008-10-27. CS1 maint: discouraged parameter (link)
  7. "Box Office India report of 1997". മൂലതാളിൽ നിന്നും 2007-12-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-20. CS1 maint: discouraged parameter (link)
  8. "Box Office India report of 1999". മൂലതാളിൽ നിന്നും 2007-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-20. CS1 maint: discouraged parameter (link)"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_റായ്&oldid=3206656" എന്ന താളിൽനിന്ന് ശേഖരിച്ചത്