ജയംരവി
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ജയം രവി എന്നറിയപ്പെടുന്ന മോഹൻ രവി (ജനനം 10 സെപ്റ്റംബർ 1980), ഒരു തമിഴ് ചലച്ചിത്ര അഭിനേതാവാണ്. പ്രശസ്ത തമിഴ് ചലച്ചിത്ര എഡിറ്ററായ മോഹന്റെ മകനായ ജയംരവി, 2003 - ൽ പുറത്തിറങ്ങിയ ജയം എന്ന തമിഴ് പ്രണയ ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയംരവിയുടെ സഹോദരനായ മോഹൻ രാജ സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചത് ജയംരവിയുടെ അച്ഛനായ മോഹൻ ആയിരുന്നു. ഈ ചലച്ചിത്രത്തിന്റെ വിജയത്തിനെ തുടർന്നാണ് പേരിന്റെ മുൻഭാഗത്ത് 'ജയം' എന്നുകൂടി ചേർത്തത്. തുടർന്ന് മോഹൻ രാജയോടൊപ്പം എം. കുമരൻ S/O മഹാലക്ഷ്മി (2004), ഉനക്കും എനക്കും (2006), സന്തോഷ് സുബ്രഹ്മണ്യം (2008), തില്ലാലങ്കടി (2010), തനി ഒരുവൻ (2015) എന്നീ ചലച്ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ജയം രവി | |
---|---|
ജനനം | മോഹൻ രവി 10 ജനുവരി 1980[1] |
കലാലയം | ലൊയോള കോളേജ്, ചെന്നൈ |
തൊഴിൽ | നടൻ |
സജീവ കാലം | 2003–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ആരതി (m. 2009) |
കുട്ടികൾ | 2 |
ബന്ധുക്കൾ | മോഹൻ രാജ (സഹോദരൻ) |
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകഇതുവരെ റിലീസ് ചെയ്തിട്ടില്ലാത്ത ചലച്ചിത്രങ്ങളെ സൂചിപ്പിക്കുന്നു. |
അവലംബം
തിരുത്തുക- ↑ "Biography". Official Website. Jayam Ravi. Archived from the original on 25 ഒക്ടോബർ 2012. Retrieved 11 സെപ്റ്റംബർ 2012.