റോജ
1992 - ല്‍ മണിരത്നം സംവിധാനം ചെയ്ത ചലച്ചിത്രം
1992-ൽ മണിരത്നം സംവിധാനം ചെയ്ത രാഷ്ട്രീയ-പ്രണയ തമിഴ് ചലച്ചിത്രമാണ് റോജ (തമിഴ്: ரோஜா) ഈ ചലച്ചിത്രം ഹിന്ദി, മറാഠി ,മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എ.ആർ. റഹ്‌മാൻ ഈ ചിത്രത്തിലൂടെയാണ് സംഗീതംസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.[അവലംബം ആവശ്യമാണ്]
റോജ | |
---|---|
സംവിധാനം | മണിരത്നം |
നിർമ്മാണം | കെ. ബാലചന്ദർ പുഷ്പ കന്തസ്വാമി |
രചന | മണിരത്നം സുജാത രംഗരാജൻ |
അഭിനേതാക്കൾ | |
സംഗീതം | എ.ആർ. റഹ്‌മാൻ |
ഗാനരചന | വൈരമുത്തു |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | സുരേഷ് ഉർസ് |
സ്റ്റുഡിയോ | കവിതലയാ പ്രൊഡക്ഷൻസ് പിരമിഡ് |
റിലീസിങ് തീയതി | 1992 ഓഗസ്റ്റ് 15 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 127 മിനിറ്റ് |
മണിരത്നത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്കാരമടക്കം മൂന്ന് ദേശീയ അവാർഡ് ഈ ചിത്രത്തിന് ലഭിച്ചു.
അഭിനേതാക്കൾ
തിരുത്തുക- അരവിന്ദ് സ്വാമി - ഋഷി കുമാർ
- മധുബാല - റോജ കുമാർ
- നാസർ - കേണൽ രായപ്പ
- ജനഗരാജ് - അച്ചു മഹാരാജ്
- പങ്കജ് കപൂർ - ലിയാഖത്
- ശിവ റിന്ദാനി - വസിം ഖാൻ
- വൈഷ്ണവി - ഷെൻബാഗം
- സി. കെ. സരസ്വതി - ഗ്രാമത്തിലെ മുതിർന്ന
- വിജയ ചന്ദ്രിക - റോജയുടെ അമ്മ
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വൈരമുത്തു, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ. റഹ്‌മാൻ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ചിന്ന ചിന്ന ആസൈ" | മിന്മിനി, എ.ആർ. റഹ്‌മാൻ | 4:55 | |||||||
2. | "രുക്കുമണി രുക്കുമണി" | എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, കോറസ് | 6:02 | |||||||
3. | "കാതൽ റോജാവേ" | എസ്.പി. ബാലസുബ്രഹ്മണ്യം, സുജാത മോഹൻ | 5:03 | |||||||
4. | "പുതു വെള്ളൈ മഴൈ" | ഉണ്ണി മേനോൻ, സുജാത മോഹൻ | 5:16 | |||||||
5. | "ചിന്ന ചിന്ന ആസൈ (ശകലം)" | മിന്മിനി | 1:05 | |||||||
6. | "തമിഴാ തമിഴാ" | ഹരിഹരൻ, കോറസ് | 3:07 |