ബുദ്ധമതം ചരിത്രം ആരംഭിക്കുന്നത് ക്രി.മു. ആറാം നൂറ്റാണ്ടിൽ ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടർന്നു പന്തലിക്കുയുണ്ടായി. തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങൾ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തിൽ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. ബുദ്ധമതത്തിൽ തന്നെയുള്ള തേർവാദ(ഥേർ വാദം), മഹായാനം , വജ്രയാന, ഹീനയാന തുടങ്ങിയ സിദ്ധാന്തങ്ങൾ വിവിധ ഘട്ടങ്ങളിൽ രൂപം കൊള്ളുകയും അവ ഒരോന്നും മറ്റുള്ളവയ്ക്കുമേൽ ശക്തിപ്രാപിക്കുകയോ ചിലയിടത്ത് ക്ഷയിക്കപ്പെടുകയോ ചെയ്തിട്ടുമുണ്ട്.

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

ബുദ്ധന്റെ ജീവിതം

തിരുത്തുക
പ്രധാന ലേഖനം: ഗൗതമബുദ്ധൻ

ബുദ്ധമത പാരമ്പര്യങ്ങൾ പ്രകാരം ചരിത്രപുരുഷനായ സിദ്ധാർത്ഥൻ എന്ന ഗൗതമബുദ്ധൻ മഗധസാമ്രാജ്യത്തിന്റെ (ക്രി.മു. 546–324) ആരംഭകാലത്ത്‌ ശാക്യവംശത്തിലാണ്‌ ജനിച്ചത്‌. ദക്ഷിണ നേപ്പാളിലുള്ള ലുംബിനിയാണ്‌ സിദ്ധാർത്ഥന്റെ ജന്മസ്ഥലം. “ശാക്യവംശജാതനായ ഋഷി” എന്നർത്ഥം വരുന്ന ശാക്യമുനി എന്നപേരിലും അദ്ദേഹം അറിയപ്പെടുന്നു. ഗോതമ എന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. സഹോദരി ഗൗതമിയും.

മഗധസാമ്രാജ്യത്തോടു ചേർക്കപ്പെട്ട കപിലവസ്തുവിലെ ശുദ്ധോധനരാജാവായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളിൽ ചെലവഴിച്ച ആദ്യനാളുകൾക്ക്‌ ശേഷം സിദ്ധാർത്ഥൻ സാമാന്യലോകയാഥാർത്ഥ്യങ്ങൾ അനുഭവിച്ചറിയുകയും ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിതദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന്‌ മനസ്സിലാക്കുകയും ചെയ്തു. അതോടെ ആഡംബരജീവിതം ഉപേക്ഷിച്ച്‌ അദ്ദേഹം സന്യാസം സ്വീകരിച്ചു. ആത്യന്തികമായി സന്യാസവും അർത്ഥശൂന്യമാണെന്ന്‌ തിരിച്ചറിഞ്ഞ സിദ്ധാർത്ഥൻ, അമിതമായ സുഖലോലുപതയും അമിതമായ ആത്മപരിത്യാഗവും ഒരുപോലെ കൈവെടിഞ്ഞ്‌ മധ്യപാത ജീവിതചര്യയാക്കി.

ബോധിവൃക്ഷം എന്ന്‌ അറിയപ്പെടുന്ന ഒരു പിപ്പലമരച്ചുവട്ടിൽ വച്ച്‌ പരമമായ സത്യം കണ്ടെത്തുന്നതുവരെ അവിടം വിട്ടു പോകില്ല എന്ന്‌ അദ്ദേഹം തീരുമാനിച്ചു. 35 വയസ്സുള്ളപ്പോൾ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചു. അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. ജ്ഞാനോദയം ലഭിച്ചയാൾ എന്നാണ്‌ ബുദ്ധൻ എന്ന പദത്തിന്റെ അർത്ഥം.

ജീവിതത്തിലെ ശേഷിച്ച 45 വർഷക്കാലം മധ്യ ഭാരതത്തിലെ ഗംഗാനദീതടത്തിലുടനീളം സഞ്ചരിച്ച്‌ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള മനുഷ്യരെ തന്റെ ദർശനവും അതിന്റെ പ്രയോഗവും അദ്ദേഹം പഠിപ്പിച്ചു. ഈ കാലഘട്ടമാണ്‌ യഥാർത്ഥത്തിൽ ബുദ്ധമതത്തിന്റെ തുടക്കം ആയി കരുതാവുന്നത്.

തനിക്കൊരു പിൻഗാമിയെ നിയമിക്കാനും തന്റെ ദർശനങ്ങൾ നിയതരൂപത്തിൽ സമാഹരിക്കുവാനും ശ്രീബുദ്ധനുണ്ടായിരുന്ന വൈമുഖ്യം അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുള്ള നാലു നൂറ്റാണ്ടുകളിൽ ബുദ്ധദർശനത്തിൽ അധിഷ്ഠിതങ്ങളായ വിവിധ സംഘടനകൾ രൂപംകൊള്ളുന്നതിന്‌ കാരണമായി. ആദ്യം രൂപമെടുത്ത നികായബുദ്ധമതത്തിന്റെ ചിന്താധാരകളിൽ തേർവാദം മാത്രമേ ഇന്ന്‌ അവശേഷിക്കുന്നുള്ളൂ. [അവലംബം ആവശ്യമാണ്] പിന്നീട് സർവ്വം ബുദ്ധമയം എന്ന തത്ത്വത്തിലും വിശുദ്ധഗ്രന്ഥങ്ങളിലും അധിഷ്ഠിതമായ മഹായാന ബുദ്ധമതം രൂപം കൊണ്ടു.

ആദിമ ബുദ്ധമതം

തിരുത്തുക

ക്രിസ്തുവിനു മുൻപ്‌ മൂന്നാം നൂറ്റാണ്ടിൽ മഹാനായ അശോകചക്രവർത്തി ബുദ്ധമതത്തിന്റെ പ്രചാരണം ഏറ്റെടുക്കുന്നതിനു മുൻപ്‌ താരതമ്യേന ചെറിയ ഒരു വിഭാഗമായിരുന്നു അത്‌. ബുദ്ധമതത്തിനു രൂപം കൊടുത്ത സംഭവവികാസങ്ങളെക്കുറിച്ച്‌ നമുക്കുള്ള ചരിത്രാധിഷ്ഠിതമായ അറിവ്‌ വളരെ പരിമിതമാണ്‌. ഇക്കാര്യത്തിൽ നിർണ്ണായകപങ്കുവഹിച്ച രണ്ട്‌ ആലോചനാസമിതികൾ നടന്നതായി കരുതപ്പെടുന്നുണ്ടെങ്കിലും അവയെക്കുറിച്ച്‌ നമുക്ക്‌ ലഭിച്ചിരിക്കുന്ന വിവരങ്ങൾ വളരെക്കാലത്തിനുശേഷം എഴുതപ്പെട്ടവയാണ്‌. ബുദ്ധമതദർശനത്തിനു നിയതരൂപം നൽകുന്നതിനും, ബുദ്ധമതത്തിനുള്ളിൽ തന്നെ വിവിധചിന്താധാരകൾ ഉറവെടുക്കുന്നതിനും ഈ കാര്യസമിതികൾ കാരണമായി എന്ന്‌ അനുമാനിക്കാവുന്നതാണ്‌.

ഒന്നാം ബുദ്ധമത കാര്യസമിതി

തിരുത്തുക

ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ, ശ്രീബുദ്ധന്റെ മരണശേഷം അധികകാലം കഴിയുന്നതിനു മുന്നേ, മഗധചക്രവർത്തിയായിരുന്ന അജാതശത്രുവിന്റെ ആഭിമുഖ്യത്തിൽ രാജഗൃഹം (ഇപ്പോൾ രാജ്‌ഗിർ‍) എന്ന സ്ഥലത്തുവച്ചാണ്‌ ഒന്നാം ബുദ്ധമത കാര്യസമിതി നടന്നത്‌. മഹാകാശ്യപൻ എന്ന സന്യാസിയായിരുന്നു അദ്ധ്യക്ഷൻ. ശ്രീബുദ്ധസൂക്തങ്ങൾ രേഖപ്പെടുത്തുക, സന്യാസനിയമങ്ങൾ (വിനയം) ക്രോഡീകരിക്കുക എന്നിവയായിരുന്നു ഉദ്ദേശ്യം. ശ്രീബുദ്ധന്റെ പിതൃസഹോദരപുത്രനും ശിഷ്യരിൽ പ്രമുഖനുമായിരുന്ന ആനന്ദൻ ശ്രീബുദ്ധന്റെ പ്രബോധങ്ങൾ ഉരുവിടുവാൻ നിയുക്തനായി. തഥാഗതന്റ്റെ ശിഷ്യരില് പ്രമുഖനായ ഉപാലി വിനയപിടകം ചൊല്ലികൂട്ടി. സംഘത്തിന്റെ നടപടിക്രമങ്ങളും നിയമങ്ങളുമൊക്കെയാണതിലെ പ്രതിപാദ്യം. ആനന്ദനാണ്‌ സുത്തപിടകം ക്രോഡീകരിച്ചത്. ബുദ്ധധര്മ്മത്തെക്കുറിച്ച് ഭഗവാന്റെ പ്രഭാഷണങ്ങളില് നിന്നുള്ള വസ്തുതകളാണ്‌ അതിലെ ഉള്ളടക്കം. ബുദ്ധമതചരിത്രത്തിൽ ഉടനീളം അംഗീകരിക്കപ്പെട്ട പ്രാമാണികഗ്രന്ഥമായിത്തീർന്ന പാലി സംഹിതക്ക്‌ അടിസ്ഥാനമായിത്തീർന്നത്‌ ഇവയാണ്‌.

രണ്ടാം ബുദ്ധമത കാര്യസമിതി

തിരുത്തുക

ക്രി.മു. 383 ൽ , അതായത് ഒരു നൂറ്റാണ്ടിനുള്ളിൽ തന്നെ വൈശാലി യിൽ വച്ച് ബുദ്ധഭിക്ഷുക്കളുടെ രണ്ടാമത്തെ സമിതി ചേരുകയുണ്ടായി. ഈ സമ്മേളനത്തില് പിളർപ്പിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. തങ്ങളുടെ നിയമാവലിയിലും ആചാരസംഹിതകളിലും അയവു വരുത്തണമെന്ന് ഒരു വിഭാഗം വാദിച്ചു. ബുദ്ധമതത്തിലെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഈ തർക്കങ്ങളെ തുടർന്ന് അശോകരാജാവാണ്‌ വൈശാലി യിൽ രണ്ടാം ബുദ്ധമത കാര്യസമിതി വിളിച്ചുചേർത്തത്‌.[1] പരമ്പരാഗത ചിന്താധാരകൾ ശ്രീബുദ്ധനെ ജ്ഞാനോദയം ലഭിച്ച മനുഷ്യവ്യക്തിയായേ പരിഗണിച്ചിരുന്നുള്ളൂ. ഈ ജ്ഞാനോദയമാകട്ടെ, സന്യാസ നിയമങ്ങൾ യഥാവിധി അനുഷ്ഠിക്കുകയും സംസാരദുഃഖത്തെ മറികടക്കുന്നതിനും അർഹതപദം പ്രാപിക്കുന്നതിനുമുള്ള പ്രബോധനങ്ങൾ അനുസരിക്കുകയും ചെയ്യുന്ന ഏത്‌ സന്യാസിക്കും സുപ്രാപ്യമാണെന്നും അവർ വിശ്വസിച്ചിരുന്നു. മഹാസാംഘികർ എന്നറിയപ്പെട്ടിരുന്ന മറുവിഭാഗം മേൽപ്പറഞ്ഞ കാഴ്ച്ചപ്പാട്‌ കേവലം വ്യക്ത്യധിഷ്ഠിതവും സ്വാർത്ഥപരവും ആണെന്ന് കരുതിപ്പോന്നു. അർഹത സ്ഥാനംബുദ്ധമതചര്യയുടെ പൂർണത അല്ലെന്നും പരമബുദ്ധപദം പ്രാപിക്കുകയാണ്‌ ആത്യന്തിക ലക്ഷ്യമെന്നും അവർ പഠിപ്പിച്ചു. ഈ ചിന്താധാര പിൽക്കാലത്ത്‌ മഹായാനദർശനം രൂപംകൊള്ളുന്നതിന് കാരണമായിട്ടുണ്ട്‌. സന്യാസനിയമങ്ങൾ കൂടുതൽ ലളിതമാക്കി സന്യസ്ഥരും ലൗകികരുമായി വലിയൊരു ജനവിഭാഗത്തെ ആകർഷിക്കാൻ അവർക്ക്‌ സാധിച്ചു. "വലിയ" അല്ലെങ്കിൽ "ഭൂരിഭാഗ" സംഘമെന്ന് അർത്ഥമുള്ള മഹാസാംഘികർ എന്ന് അവർ അറിയപ്പെട്ടതിന്റെ കാരണമിതാണ്‌.

മഹാസാംഘികരുടെ വാദഗതികൾ തള്ളിക്കളഞ്ഞുകൊണ്ടാണ്‌ രണ്ടാം കാര്യസമിതി അവസാനിച്ചത്‌. അവർ കാര്യസമിതി ബഹിഷ്കരിച്ചു. മറ്റൊരു സമിതി വിളിച്ചു കൂട്ടുകയും ചെയ്തു. അതിനു ശേഷം ന്യൂനപക്ഷം 'ഥേരാ വാദികൾ' (സ്ഥാവിര) എന്നും ഭൂരിപക്ഷം 'മഹാസാംഘികർ' എന്നും അറിയപ്പെടാൻ തുടങ്ങി. ഥേരവാദികളുടെ ഒരു ശാഖ ഹീനയാനമെന്നും മഹാസാംഘികരുടെ ശാഖ മഹായാനമെന്നും പിൽകാലത്ത് അറിയപ്പെടാൻ തുടങ്ങി.

പുരാതന ഓക്സൂസ് നദിയുടെ (ഇന്നത്തെ ആമുദര്യ)അരികിലുള്ള ഖരോഷ്ഠി യിൽ നിന്ന് ലഭിച്ച ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതങ്ങളിൽ നിന്നു മനസ്സിലാകുന്നത്‌ മധ്യപടിഞ്ഞാറൻ ഇന്ത്യയിലും മധ്യേഷ്യയിലും ഈ വിഭാഗം നൂറ്റാണ്ടുകളോളം നിലനിന്നിരുന്നു എന്നാണ്‌.

അശോകന്റെ മതപരിവർത്തനം

തിരുത്തുക
പ്രധാന ലേഖനം: അശോകചക്രവർത്തി

മൗര്യ സാമ്രാജ്യചക്രവർത്തിയായ അശോകൻ രക്തരൂഷിതമായ യുദ്ധത്തിലൂടെ ഇന്നത്തെ ഒറീസ്സയിലെ കലിംഗ എന്ന പ്രദേശം പിടിച്ചടക്കിയ ശേഷം മാനാസാന്തരം വന്ന് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുകയണ്ടായി. യുദ്ധത്തിന്റെ ഭീകരതയിൽ അങ്ങേയറ്റം ഖിന്നനും പശ്ചാത്താപവിവശനുമായ അശോകചക്രവർത്തി അക്രമം പരിത്യജിക്കുവാനും മുഴുവൻ ജീവജാലങ്ങളുടെയും ജീവനെ ആദരിച്ചു കൊണ്ട് സ്തംഭങ്ങളും സ്തൂപങ്ങളും സ്ഥാപിച്ച് ബുദ്ധമതം പ്രചരിപ്പിക്കുവാനും ജനങ്ങളെ ധർമ്മത്തിന്റെ പാതയിൽ അണിചേർക്കുവാനും തീരുമാനിച്ചു. ഇത്തരത്തിൽ സ്ഥാപിച്ച സ്തൂപങ്ങളുടെ ഏറ്റവും മികച്ച മാതൃക ഭോപ്പാലിനടുത്ത് സാഞ്ചി യിൽ പണികഴിപ്പിച്ച മഹാസ്തൂപമായിരിക്കണം. ബി.സി. മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഈ സ്തൂപം പിന്നീട് വിപുലീകരിക്കുകയുണ്ടായി. തോഹൻഎന്നറിയപ്പെടുന്ന അതിന്റെ കൊത്തുപണിയോടു കൂടിയ കവാടങ്ങൾ ഇന്ത്യയിലെ ബുദ്ധകല യുടെ മകുടോദാഹരണമായി ഗണിക്കപ്പെടുന്നു. ബുദ്ധമത പ്രചരണത്തിനായി നിരവധി രാജ്യങ്ങളിലേക്ക് ദൂതന്മാരെ അയക്കപ്പെട്ടതായി ഫലകങ്ങളും സ്തംഭങ്ങളുമടങ്ങുന്ന അശോകന്റെ രാജശാസനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഗ്രീസ്, ഗ്രീക്കോ-ബാക്ട്രിയൻ രാജ്യങ്ങൾ, മറ്റു പാശ്ചാത്യരാജ്യങ്ങൾ തുടങ്ങി മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ വരെ ദൂതന്മാർ പോവുകയുണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു.

മൂന്നാം ബുദ്ധസഭ

തിരുത്തുക

ബി.സി. ഇരുനൂറ്റി അമ്പതോടു കൂടി അശോകചക്രവർത്തി പാടലീപുത്രയിൽ (പാറ്റ്‌ന) മൂന്നാം ബുദ്ധസഭ വിളിച്ചു ചേർത്തു. മൊഗാലിപുത്ത എന്ന സന്യസിയാണിതിനു നേതൃത്വം നൽകിയത്. ഇക്കാലത്ത് ചെറു സംഘങ്ങൾ ബുദ്ധമതത്തില് തലപൊക്കിത്തുടങ്ങി. "സംഘം ഭേധിക്കരുത് അത് ശിക്ഷാര്ഹമാണ്" എന്ന് അശോകന് പിന്നേയും പിന്നേയും ഓര്മ്മപ്പെടുത്തിക്കൊണ്ടിരുന്നു. ബുദ്ധമതത്തിലെ വ്യത്യസ്തശാഖകളെ ഇണക്കിച്ചേർക്കുകയും രാജപിൻബലത്താൽ അവസരവാദനിലപാടുകൾ സ്വീകരിച്ച കലഹപ്രിയരിൽ നിന്നും ബുദ്ധപ്രസ്ഥാനത്തെ സംശുദ്ധീകരിക്കുകയും അറിയപ്പെടുന്ന മുഴുവൻ ഭൂപ്രദേശങ്ങളിലേക്കും ബുദ്ധമതപ്രചാരകരെ അയക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്യുക എന്നതായിരുന്നു മൂന്നാം ബുദ്ധസഭയുടെ ലക്ഷ്യങ്ങൾ.

ബുദ്ധനിൽ നിന്ന് നേരിട്ട് പകർന്നു കിട്ടിയത് എന്നു കരുതപ്പെടുന്ന, പാരമ്പര്യബുദ്ധസങ്കല്പ രേഖകൾ ഉൾക്കൊള്ളുന്ന പാലി നിയമങ്ങൾ പ്രമാണമായി രൂപപ്പെടുന്നത് ഇക്കാലത്താണ്. തിപിഠക, (സംസ്കൃതത്തിൽ 'മൂന്നു കൂടകൾ' എന്നർത്ഥം) സൂത്രപിഠക എന്ന അനുശാസനവും വിനായക പിഠക എന്ന ആശ്രമസംബന്ധമായ ശിക്ഷണരീതികളും അഭിധർമ്മ പിഠക എന്ന ഗഹനമായ തത്ത്വചിന്തകളും ഉൾപ്പെടുന്നതാണ് പാലി നിയമങ്ങൾ. ബുദ്ധവിശ്വാസങ്ങൾ സംശുദ്ധീകരിക്കാനുള്ള അശോകന്റെ ശ്രമങ്ങൾ അന്ന് ഉയർന്നു വന്നിരുന്ന മറ്റ് ബുദ്ധപ്രസ്ഥാനങ്ങൾ ഒറ്റപ്പെടുന്നതിനും കാരണമായി. ഇതോടെ തേരവാദ സമ്പ്രദായപ്രകാരം മൂന്നാം ബുദ്ധസഭയാൽ നിരാകരിക്കപ്പെട്ടിരുന്ന സർവ്വാഷ്ടി വാദിൻ സംഘവും ധർമ്മഗുപ്തക ശാഖയും വടക്കുകിഴക്കേ ഇന്ത്യയിലും മധ്യേഷ്യയിലും കനത്തസ്വധീനം നേടി. ക്രിസ്തുവർഷത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽ കുശാനസാമ്രാജ്യസംസ്ഥാപനം വരെ ഈ സ്വാധീനം നിലനിന്നിരുന്നു.

ധർമ്മഗുപ്തക ശാഖക്കാ‍രുടെ വിശ്വാസപ്രകാരം ശ്രീബുദ്ധൻ മറ്റു ബുദ്ധസമൂഹത്തിൽ നിന്നും വേറിട്ട് ഉയർന്നു നിൽക്കുന്നവനായിരുന്നു. ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം ഏകകാലികമാണെന്നായിരുന്നു സർവ്വാഷ്‌ടിവാദി ശാഖക്കാരുടെ വിശ്വാസം.

അശോകന്റെ കാലമായപ്പോഴേക്കും ഇന്ത്യയിലെങ്ങും ബുദ്ധമതക്കാരുടെ സ്തൂപങ്ങളും ചൈത്യങ്ങളും വിഹാരങ്ങളും ധാരാളമായി പെരുകി. കാലം ചെല്ലുന്തോറും പുതിയ പുതിയ സംഘങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. അവയ്ക്ക് ധാരാളം അനുയായികളും ഉണ്ടായി. കനിഷ്കന്റെ കാലത്ത്കാശ്മീരില് നടന്ന നാലാം സമ്മേളനത്തില് വച്ച് ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടായി പിളര്ന്നു.

ഹെല്ലനിക ലോകം

തിരുത്തുക

അക്കാലത്ത് ഇന്ത്യ മുതൽ ഗ്രീസ് വരെ പരന്നു കിടന്നിരുന്ന ഹെലിനിക ലോകം മുഴുവൻ ബുദ്ധമതം വ്യാപിപ്പിക്കനുള്ള അശോകന്റെ ശ്രമങ്ങളെ കുറിച്ച് കല്ലിൽ കൊത്തി വച്ചീട്ടുള്ള അശോകന്റെ കല്പനകളിൽ ചിലത് പറയുന്നുണ്ട്. ഹെല്ലനിക ദേശത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയ്യെ കുറിച്ചുള്ള വ്യക്തമായ മനസ്സിലാക്കൽ അശോകന്റെ കല്പനകളിൽ നിന്നും കിട്ടുന്നു: അക്കാലത്തെ പ്രധാനപ്പെട്ട ഗ്രീക്ക് ഏകാധിപതികളുടെ പേരും സ്ഥലവും തിരിഞ്ഞറിഞ്ഞിട്ടുണ്ട്, ഇവരെല്ലവരും തന്നെ ബുദ്ധമത പരിവർത്തനത്തിന്റെ സ്വീകർത്താക്കളായിരുന്നു: സെല്യൂസീഡ് രാജ്യത്തിലെ അന്ത്യോക്യസ് രണ്ടാമൻ തിയോസ്,(261–246 ക്രി.പി), ഈജിപ്തിലെ ടോളമി രണ്ടാമൻ (285–247 ക്രി.പി), മാസിഡോണിയയിലെ ആന്തിഗോണാസ് ഗൊനാറ്റേസ് (276–239 ക്രി.പി), സൈരിനേകയിലെ (ഇപ്പോഴുള്ള ലിബിയ) സൈറീനിന്റെ മാഗസ് (288–258 ക്രി.പി)ഐഫൈറസിലെ (ഇപ്പോഴുള്ള അൽബേനിയ) ഐഫൈറസിന്റെ അലക്സാണ്ടർ രണ്ടാമൻ എന്നിവർ ഇവരിൽ പെടുന്നു.

 
ബുദ്ധമത വ്യാപനം അശോകന്റെ കാലത്ത്(260–218 BCE), അശോകന്റെ കല്പനകൾ അധികരിച്ച്.
“അതിർത്തികളിൽ, 600 (5,400–9,600 കി.മി) യോജന ദൂരെയുള്ള ഗ്രീക്ക് രാജാവ് അന്ത്യോക്യസ് ഭരിക്കുന്നിടത്ത്, ടോൾമി, ആന്തിഗോണാസ്, മാഗസ്, അലക്സാണ്ഡർ എന്നീ 4 രാജാക്കന്മാർ ഭരിക്കുന്നയിടത്തിനുമപ്പുറം, അതുപോ‍ലെ തന്നെ തെക്ക് ചോളരുടെയും പാണ്ഡ്യരുടേയും ഇടയിലും പിന്നെ താമരപർണ്ണിയിലും(ശ്രീലങ്ക) ധർ‍മ്മത്തിനെ ദിഗ്വിജയം ജയിച്ചിരിക്കുന്നു.” [2]

കൂടുതലായി നോക്കിയാൽ, അശോകന്റെ ചില സന്ദേശ വാഹകർ ഗ്രീക്ക് ബുദ്ധ സന്യാസികളായിരുന്നു എന്നതും രണ്ട് സംസ്കാരങ്ങളും തമ്മിൽ മതപരമായി അടുത്ത വിനിമയം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിക്കുന്നു:

“ജേതാവിന്റെ (അശോകന്റെ) മതത്തെ പ്രബുദ്ധമാക്കിയിരുന്ന തേറ (മൂത്തവൻ) മൊഗ്ഗാലിപുട്ട കൌൺസലിനു(മൂന്നാമത്തെ) ഒരു അവസാനം കൊണ്ടു വന്നപ്പോൾ (...) ഒരാളേ ഇവിടേയും മറ്റൊരാളെ അവിടേയുമായി നാല് തേറകളെ അവൻ അയച്ചു: (...) അപാരണ്ടകയിലേയ്ക്ക് ( ഗുജറാത്തും സിന്ധും പ്രതിനിധീകരിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ)ധമാരഖിത എന്ന് പേരായ ഗ്രീക്ക് (യോന) കാരനേയും അവൻ അയച്ചു”

(മഹാവംശ XII).

 
അശോക രാജാവിന്റെ, രണ്ട്ഭാഷയിലുള്ള ആലേഖനങ്ങൾ (ഗ്രീക്ക്, അരമായിക്)],കണ്ടഹാറിൽ നിന്ന്. കാബൂൾ മ്യൂസിയം (മുഴുവൻ വിവർത്തനത്തിൻ ഇമേജിൽ ക്ലിക്ക് ചെയ്യുക).

അശോകൻ ഗ്രീക്കിലും അരമായിക ഭാഷയിലും കല്പനകൾ പുറപ്പെടുവിച്ചിരുന്നു. കാന്ദഹാറിനടുത്ത് കാണപ്പെട്ട അത്തരത്തിലൊരു കൽപ്പനയിൽ മതഭക്തി (ഗ്രീക്കിൽ ധർമ്മം എന്നത്തിനുള്ള യൂസേബിയ എന്ന വാക്കുപയോഗിച്ചു) ദത്തെടുക്കേണ്ടതിനെ പറ്റി ഗ്രീക്ക് സമൂഹത്തോട് നിർദ്ദേശിക്കുന്നു.

“10 വർഷം പൂർത്തിയാക്കിയപ്പോൾ (ഭരണത്തിന്റെ) പയോഡസ്സെസ് രാജാവ് (അശോകൻ) മതഭക്തി എന്തെന്ന് (പ്രബോധനങ്നളിൽ) ജനങ്ങളേ അറിയിച്ചു(ഗ്രീക്ക്:εὐσέβεια, Eusebeia); ഈ നിമിഷം മുതൽ അവൻ ജനങ്ങളെ കൂടുതൽ ദൈവഭക്തിയുള്ളവരാക്കുകയും ലോകം മുഴുവനുമുള്ള സർവതും അഭിവൃദ്ധിപ്പെടുകയും ചെയ്തു.“ [3] )

ഈ ഇടപെടൽ എന്തുമാത്രം സ്വാധീനം ഉണ്ടാക്കി എന്ന് വ്യക്തമല്ലെങ്കിലും ചില തലത്തിലുള്ള മിശ്രണം ഹെലിനിസ്റ്റിക് ചിന്താരീ‍തിയും ബുദ്ധമതവും തമ്മിൽ അക്കാലത്ത് ഹെലിനിസ്റ്റിക് ഭൂപ്രദേശത്ത് തുടങ്ങിയിരിക്കണം എന്നാണ് ചില എഴുത്തുകാരുടെ അഭിപ്രായം. ആ കാലയളവിൽ ഹെലിനിസ്റ്റിക് ലോകത്തിനു ചുറ്റും ഉണ്ട്റ്റായിരുന്ന ബുദ്ധസമൂ‍ഹത്തിന്റെ സാന്നിദ്ധ്യം അവർ ചൂണ്ടി കാട്ടുന്നു, പ്രത്യേകിച്ചും അലക്സാണ്ട്രിയും (അലക്സ്രാണ്ട്രിയായിലെ ക്ലമന്റെ എന്ന് സൂചിപ്പിക്കുന്ന)ക്രിസ്ത്യാനികൾക്കു മുൻപുണ്ടായിരുന്നതും, ബുദ്ധസന്യാസിമാരുടെ അദ്ധ്യയന രീതികളിൽ ന്നിന്നും അഭ്യാസ്യങ്ങളിൽ നിന്നും ഏതാണ്ട് പൂ‍ർണ്ണമായും പ്രചോദനം ഉൾകൊണ്ടീട്ടുള്ളവനുമായ തെറാപ്യൂട്ടെയുടെ ( “തെറവാദ എന്ന പാലി വാക്കിന്റെ വ്യതിചലിച്ച രൂപമാകാൻ സാദ്ധ്യതയുണ്ട്) സന്യാസ ക്രമവും(റോബർട്ട് ലിൻസ്സെൻ)

ടോളാമിയുടെ കാലത്തെ ബുദ്ധസന്യാസിമാരുടെ ധർമ്മ ചക്രം (വിവർത്തനം, ഇന്ത്യയിലേയും ബാക്ട്രിയയിലേയും ഗ്രീക്കുകാർ) എഴുതിയലങ്കരിച്ച ശവക്കലറകൾ അലക്സാണ്ഡിയയിൽ കണ്ടെത്തിയിരുന്നു. അലക്സാണ്ട്രിയയിൽ ഇപ്പോഴുള്ള ബുദ്ധമതക്കാരെകുറിച്ച് പറയുകയാണെങ്കിൽ, ചില പഠിതാക്കൾ ചൂണ്ടിക്കാണിക്കുന്നത് “ഇതേ സ്ഥലം തന്നെയാണ് പിന്നീട് ക്രിസ്തുമതത്തിന്റെ ഏറ്റവും ഊർജ്ജിതമായ കേന്ദ്രം സ്ഥപിക്കപ്പെട്ടതെന്നാണ്“ [4]

തങ്ങളുടെ ഗ്രീക്ക് ചിന്താഗതിയിലുള്ള സ്വാധീനത്തിന് കാരണം ബാക്ട്രിയൻ ബുദ്ധമതക്കാരും ഇന്ത്യൻ താപസികൾ ആണെന്ന് ക്രിസ്ത്യൻ മത പ്രചാരകൻ അലക്സാണ്ട്രിയയിലെ ക്ലെമന്റ് ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ തിരിച്ചറിയുന്നുണ്ട്.

“അങ്ങനെ ഏറ്റവും അധികം ഉപയോഗമുള്ള, അപരിഷ്കൃതരുടെ പഴമയിൽ അഭിവൃദ്ധിപ്പെട്ട തത്ത്വചിന്ത അതിന്റെ വെളിച്ചം രാജ്യങ്ങളിൽ മുഴുവൻ പരത്തുന്നു. അതിനു ശേഷം അത് ഗ്രീസിലെത്തി. അതിന്റെ സ്ഥാനത്തിൽ ആദ്യം ഈജിപ്തിലെ പ്രവാചകന്മാണ്; പിന്നെ അസ്സീറിയാക്കാരിലെ കാലട്യൻമാരും, ഗുളരിലെ ഡ്രൂയിഡുകളും; ബാക്ട്രിയനുകളിലെ ശ്രാമണന്മാരും;സെൽറ്റ്സിലെ തത്ത്വ ചിന്തകരും; രക്ഷ്കന്റെ ജനനം പ്രവചിക്കുകയും നക്ഷത്രം വഴീകാട്ടി യൂദയയിൽ എത്തുകയും ചെയ്ത പേർഷ്യക്കാരിലെ മാഗിയും ഉൾപ്പെടുന്നു. ഇന്ത്യൻ താപസികളും മറ്റ് അപരിഷ്കൃതരായ തത്ത്വചിന്റ്തകരും ഈ അക്കങ്ങളിൽ ഉണ്ട്. ഇവരിൽ രണ്ട് തരക്കാർ ഉണ്ട്; ചിലർ ശ്രമണന്മാർ എന്നും മറ്റ് ചിലർ ബ്രാഹ്മണന്മാരെന്നും വിളിക്കപ്പെടുന്നു.” (അലക്സാണ്ട്രിയയിലെ ക്ലമന്റ്, “ [5])

ക്രിസ്ത്യൻ ബ്രിട്ടണു മുൻപ് ബുദ്ധമതക്കാർ ഡ്രൂയിഡുമായി ഇടകലർന്ന് നിലനിന്നിരുന്നു എന്ന് ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിൽ വിശുദ്ധ ഓറിഗെൻ പ്രസ്താവിച്ചു.

“ദൈവത്തിന്റെ ഏകത സ്വാധീനിക്കപ്പെട്ടിരുന്ന ഡ്രൂയിഡുകളുടേയും ബുദ്ധമതക്കാരുടേയും സിദ്ധാന്തങ്ങൾ ദ്വീപിനെ (ബ്രിട്ടൺ) അതിനു (ക്രിസ്തീയതയ്ക്ക്) വേണ്ടി മുന്നൊരുക്കിയിരുന്നു.“ [6].)

ഓറിഗൻ തന്നെയാണ് രണ്ടാം ജന്മത്തിന്റേയും പുനർജന്മത്തിന്റേയും ഉപജ്ഞാതാവ് എന്ന് കരുതപ്പെടുന്നു.[5] ഓറിഗെന്റെ സിദ്ധാന്തങ്ങൾ നേരിയ വ്യതാസത്തിന് 325 ലെ നിഖ്യാ കൌൺസലിൽ തിരസ്കരിക്കപ്പെട്ടു.

ഏഷ്യയിൽ ആദ്യകാലത്തുണ്ടായ പ്രചാരം

തിരുത്തുക

ശ്രീലങ്കയിൽ അശോകന്റെ മകൻ മഹേന്ദ്രനും ആറ്‌ കൂട്ടാളികളും ചേർന്ന് രണ്ടാം നൂറ്റാണ്ടിൽ നിർബന്ധപൂർവ്വം മതപരിവർത്തനം ചെയ്യിക്കുകയായിരുന്നു. അവർ രാജാവായ ദേവനമ്പിയ ടിസ്സയേയും അദ്ദേഹത്തിന്റെ അനവധി വിശ്വസ്തരേയും മതം മാറ്റിച്ചു. ശ്രീലങ്കയിലെ ഐതിഹ്യമനുസരിച്ച് ബി.സി.ഇ. 4-ആം നൂറ്റാണ്ടിൽ അശോകന്റെ പുത്രനായ മഹേന്ദ്രൻ ഒരു പരവതാനിയിൽ പറന്ന് ശ്രീലങ്കയിലെത്തുകയും മിഹിന്റേൽ കുന്നിൽ വച്ച് ടിസ്സയുമായി സന്ധിച്ചു എന്നാണ്‌[7]‌. ഈ കാലഘട്ടത്തിലാണ് സിംഹള യഥാസ്ഥിതികത്വത്തിന്റെ പീഠമായ മഹാവീര സന്ന്യാസിമഠം നിർമ്മിക്കപ്പെട്ടത്. പാലി സൂക്തങ്ങൾ രാജാവായ വിറ്റാഗമണിയുടെ (r. 29–17 BCE) ഭരണകാലത്താണ് എഴുതപ്പെട്ടത്. ഇക്കാലത്ത് ഥേരവാദ പാരമ്പര്യമാണ് അവിടെ നിലനിന്നിരുന്നത്. പ്രസംഗകരായ ബുദ്ധഘോഷ (–5 നൂറ്റാണ്ട്) ഇക്കാലത്ത് അവിടെ ജീവിച്ചിരുന്നു. മഹായാന ബുദ്ധമതം ഇക്കാലത്ത് അവിടെ കൂടുതലായി പ്രചരിച്ചുവെങ്കിലും ഥേരവാദമായിരുന്നു അവസാനം നിലനിൽക്കുകയുണ്ടായത്. അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി. 11-ആം നൂറ്റാണ്ടിൽ ഥേരവാദ ബുദ്ധമതം ദക്ഷിണകിഴക്കൻ ഏഷ്യയിലേക്ക് വ്യാപിക്കാൻ തുടങ്ങി.

ഇന്ത്യൻ ഉപഭൂഗണ്ഡത്തിന്റെ കിഴക്കുള്ള പ്രദേശങ്ങളിൽ‍ (ആധുനിക ബർമ്മ, തായ്‌ലാൻഡ്), ഭാരതീയ സംസ്കാരം മംഗോളിയന്മാരായ മോൺസിനെ ശക്തമായി സ്വാധീനിച്ചു. മൂന്നാം നൂറ്റാണ്ടിൽ മഹായാന ബുദ്ധിസവും ഹിനയാന ബുദ്ധമതവും ഇടചേരുന്നതിനുമുൻപ് ബുദ്ധമതത്തിലേയ്ക്ക് അശോക ചക്രവർത്തി മതം മാറ്റിയവരാണ് ഇവർ. മധ്യ ബർമ്മയിലുള്ള പൈക്താനോ പോലെയുള്ള ആദ്യകാല ബുദ്ധ പള്ളികൾ ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് നിർമ്മിക്കപ്പെട്ടവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 
ധർമ്മചക്രം- ധാരാവതിയിൽ നിന്നും ക്രി.വ. എട്ടാം നൂറ്റാണ്ടിലെ കല

മോൺസുകളുടെ ബുദ്ധ കലാരൂപങ്ങൾ ഭാരതീയ കലാരൂപങ്ങളാ‍യ ഗുപ്തകാലം, അതിനു ശേഷമുള്ള കാലഘട്ടങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളവയാണ്. അഞ്ചാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ മോൺസിന്റെ രാജധാനിയുടെ വളർച്ചയോടുകൂടി, ദക്ഷിണകിഴക്കൻ ഏഷ്യയിലേക്ക് ഈ കലാരൂപം വ്യാപകമായി പ്രചരിച്ചു. മോൺസിന്റെ പ്രചാരത്താൽ ദക്ഷിണകിഴക്കൻ ഏഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ തെരവാട വിശ്വാസം പ്രചാരം പ്രാപിച്ചുവെങ്കിലും ആറാം‍ നൂറ്റാണ്ടോടുകൂടി മഹായാന ബുദ്ധമതം ഈയിടങ്ങളിൽ തെരവാടയെ മാറ്റി കടന്നുവന്നു.

അശോകവദന പ്രകാരം (ക്രി.വ. 2-)ം നൂറ്റാണ്ട്), ഹിമാലയം വഴി വടക്കോട്ട് തരീം തടത്തിലെ ഖോട്ടാനിലേയ്ക്കും പിന്നീട് ഒരു പ്രത്യേക ഭാരതീയ-യൂറോപ്യൻ ഭാഷ സംസാരിക്കുന്നവരായ ടൊചാറിയാന്മാരുടെ നാട്ടിലേയ്ക്കും അശോകൻ പ്രവാചകനെ അയയ്ക്കുകയുണ്ടായി.

ശുംഗവംശത്തിന്റെ ഉദയം (ക്രി. മു. രണ്ടാം നൂറ്റാണ്ട് - ഒന്നാം നൂറ്റാണ്ട്)

തിരുത്തുക

ശുംഗ രാജവംശം സ്ഥാപിക്കപെട്ടത് അശോകന്റെ മരണത്തിനു ശേഷം ഏതാണ്ട് അമ്പതു വർഷം കഴിഞ്ഞു ക്രി.മു.185 ലാണ്. മൗര്യ വംശത്തിലെ അവസാന രാജാവായിരുന്ന ബൃഹദ്രഥനെ വധിച്ച് പട്ടാള മേധാവിയായിരുന്ന പുഷ്യമിത്ര ശുംഗൻ‍ രാജഭരണം ഏറ്റെടുക്കുകയായിരുന്നു. അശോകവദന പോലുള്ള ബുദ്ധമത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് ഒരു യാഥാസ്ഥിതിക ബ്രാഹ്മണനായ പുഷ്യമിത്രൻ ബുദ്ധമതം നശിപ്പിക്കാനും ബുദ്ധമത വിശ്വാസികളെ തടവിലാക്കാനും ശ്രമിച്ചിരുന്നുവെന്നാണ്. പുഷ്യമിത്രൻ സന്യാസിമഠങ്ങൾ നശിപ്പിച്ചെന്നും സന്യാസികളെ വധിച്ചെന്നും [8], അശോകൻ സ്ഥാപിച്ച 84,000 ബുദ്ധസ്തൂപങ്ങളെ തകർത്തുവെന്നും (ആർ. താപ്പർ) ഒരു ബുദ്ധമത സന്യാസിയുടെ തലയ്ക്ക് 100 സ്വർണനാണയങ്ങൾ വാഗ്ദാനം ചെയ്തെന്നും [9] എന്നുമെല്ലാം ബുദ്ധമത വിശ്വാസികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നളന്ദ, ഗയ, സാരനാഥ്, മഥുര പോലുള്ളിടങ്ങളിലെ നിരവധി ബുദ്ധമത വിഹാരങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയെന്നും ബുദ്ധമത വിശ്വാസികൾ ആരോപിച്ചിട്ടുണ്ട്.

ബുദ്ധമതത്തിനു അശോകൻ നൽകിയ സംഭാവനകൾക്കു ശേഷം ശുംഗ ഭരണ കാലത്ത് ബുദ്ധസ്ഥാപനങ്ങൾ തകർച്ചയെ നേരിട്ടിരിക്കണമെങ്കിലും അതിനു തക്ക തെളിവുകളൊന്നും തന്നെ നിലവിലില്ല. ബെൽജിയൻ ചരിത്രകാരനായ എറ്റീൻ ലാമോന്റെ അഭിപ്രായം പുഷ്യമിത്രനെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കണമെന്നാണ്. [10]. മറ്റൊരു പ്രമുഖ ചരിത്രകാരനായ റോമില താപ്പർ രേഖപ്പെടുത്തിയിരിക്കുന്നത് ബുദ്ധമത ഗ്രന്ഥങ്ങളിൽ പറയുന്നതു പോലെ 84000 ബുദ്ധസ്തൂപങ്ങൾ നശിപ്പിച്ചിരിക്കില്ലെന്നാണ്. മൗര്യ വംശത്തിനു നേരെ പുസ്യമിത്രൻ നടത്തിയ ആക്രമണത്തെ അനുകൂലിക്കാതിരുന്ന ബുദ്ധമത വിശ്വാസികളുടെ പ്രതിഫലനമായിരിക്കാം ബുദ്ധമതത്തിനുണ്ടായ പ്രാധാന്യം കുറഞ്ഞതിൽ സംഗഭരണത്തെ പ്രതിസ്ഥാനത്ത് നിർത്തിയതെന്നാണ് താപ്പർ കരുതുന്നത്. [11].

ഈ കാലഘട്ടത്തിൽ ബുദ്ധസന്യാസികൾ ഗംഗാതീരത്തിന്റെ തെക്കുവശത്തു നിന്നും വടക്കു വശത്തു നിന്നുമായി ഒഴിഞ്ഞു പോയി. [6] അതിന്റെ ഫലമായി, ബുദ്ധകലാകരന്മാരുടെ കലാസൃഷ്ടികൾ പഴയ മഗഥയിൽ അവസാനിക്കുകയും വടക്കു പടിഞ്ഞാറുള്ള ഗാന്ധാരത്തിലും മഥുരയിലും പിന്നെ തെക്കു കിഴക്കായുള്ള അമരാവതിയിലും തുടരുകയുമാണുണ്ടായത്. സംഗ ഭരണം ചെന്നെത്താത്ത മധ്യേന്ത്യയിലെ ഭർഹാത്ത് പോലുള്ളിടങ്ങളിലും കലാസൃഷ്ടികളുണ്ട്.

ഗ്രീക്ക്-ബുദ്ധമത സമ്പർക്കം

തിരുത്തുക
 
ഒരു ഗ്രീക്കോ-ബുദ്ധിസ്റ്റ് ശില്പം, ബുദ്ധന്റെ ആദ്യകാല ശില്പങ്ങളിൽ ഒന്ന്, 1-2 നൂറ്റാണ്ട് സി.ഇ, ഗാന്ധാരം.

ക്രിസ്തുവിന്‌ മുൻപ്‌ 326 ൽ അലക്സാണ്ടർ ചക്രവർത്തിയുടെ (Alexander the Great) ദ്വിഗ്‌വിജയത്തോടുകൂടി, ഇൻഡ്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക്‌ ബാക്ട്രിയയിൽ (ഇന്നത്തെ വടക്കൻ അഫ്ഗാനിസ്ഥാൻ) ഗ്രീക്ക്‌ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടിരുന്നു (ക്രിസ്തുവിന്‌ മുൻപ്‌ 323 വരെ സെല്യൂക്കിഡ് സാമ്രാജ്യവും, 250 വരെ ഗ്രീക്കോ ബാക്ട്രിയൻ സാമ്രാജ്യം)


ഗ്രീക്‌-ബാക്ത്രിയൻ രാജാവായിരുന്ന ഡിമെട്രിസ്‌ ഒന്നാമൻ ക്രിസ്തുവിന്‌ മുൻപ്‌ 180 ാ‍മാണ്ടിൽ ഇൻഡ്യയെ പാടലീപുത്രം വരെ കീഴടക്കുകയും[അവലംബം ആവശ്യമാണ്], ക്രിസ്തുവിന്‌ മുൻപ്‌ ഒന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ നീളുന്ന ഒരു ഇൻഡോ-ഗ്രീക്ക്‌ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഇൻഡോ-ഗ്രീക്ക്‌ രാജാക്കന്മാരുടെ കീഴിൽ ബുദ്ധമതം തഴച്ചു വളരുകയുണ്ടായി. മൗര്യ സാമ്രാജ്യത്തോടുള്ള കൂറ്‌ പ്രകടിപ്പിക്കാനും, ബുദ്ധമതവിശ്വാസത്തെ സംഗവംശക്കാരുടെ അപവാദ പീഡനങ്ങളിൽ നിന്നും രക്ഷിക്കാനുമായിരുന്നു അവരുടെ ഇൻഡ്യൻ അധിനിവേശം എന്നു പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു (185-73 BC)


ഇൻഡോ-ഗ്രീക്ക്‌ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തനായിരുന്നു ക്രിസ്തുവിന്‌ മുൻപ്‌ 160-135 കാലഘട്ടത്തിൽ ഭരിച്ചിരുന്ന മെനെൻഡർ. പ്രത്യക്ഷമായും ബുദ്ധമതാനുയായി ആയി പരിവർത്തനം ചെയ്യപ്പെടുകയുണ്ടായ അദ്ദേഹത്തെ മഹായാന പാരമ്പര്യത്തിൽ, അശോകനും, കുശാനരാജാവയിരുന്ന കനിഷ്കനും തുല്യനായ അചാര്യനായി അവതരിപ്പിക്കപ്പെട്ടു പോരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തെ നാണയങ്ങളിൽ രക്ഷകനായ രാജാവ്‌ (Saviour King) എന്ന്‌ ഗ്രീക്ക്‌ ഭാഷയിൽ ആലേഘനം ചെയ്തിരുന്നു, ചിലപ്പോൾ എട്ട്‌ കാലുകളുള്ള രഥചക്രത്തിന്റെയും. ക്രി.മു. 160 ൽ നടന്ന മെനെൻഡറുടെയും, നാഗസേന മുനിയുടെയും സംവാദമായ മിലിന്ദ പന്ന(Milinda Panha)യിൽ പ്രത്യക്ഷമായ സാംസ്കാരികാ കൂടിച്ചേരൽ പോലും നിർദ്ദേശിക്കപ്പെട്ടിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്മേൽ, അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലുണ്ടായിരുന്ന നഗരങ്ങൾ അവകാശവാദം ഉന്നയിക്കുകയും, സ്തൂപങ്ങളിൽ വിശുദ്ധമായി സംസ്കരിക്കുകയും ചെയ്തു. മെനെൻഡറുടെ അനേകം ഇൻഡോ-ഗ്രീക്ക്‌ പിൻഗാമികൾ ഖരോഷ്ടി സ്ക്രിപ്റ്റിലെ (Kharoshthi Script) പ്രസ്താവ്യമായ 'ധർമ്മത്തിന്റെ പിന്തുടർച്ചക്കാരൻ' (follower of Dharma) എന്ന്‌ നാണയങ്ങളിൽ ആലേഘനം ചെയ്യുകയും, അവരുടെ ജീവിതവും, ദിവ്യത്വവും വിതർക്ക മുദ്ര(vitarka mudra) രൂപപ്പെടുത്തുകയും ചെയ്യുന്നതായി ചിത്രീകരിക്കുകയും ചെയ്തു പോന്നു.

ഹെല്ലനിക ദേവന്മാരെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള മാനുഷിക-ദൈവിക ഭാവമുള്ള ബുദ്ധ സങ്കൽപ്പവും, സങ്കീർണ്ണമായ സൈദ്ധാന്തിക സമീപനത്തിൽ നിന്നും ഉരുത്തിരിഞ്ഞ വിശ്വാസവും, മഹായാന പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിന്‌ വളരെയേറെ സഹായകരമായി എന്നു വിശ്വസിക്കപ്പെടുന്നു. ഏകദേശം ആ കാലത്ത്‌ തന്നെയായിരുന്നു ബുദ്ധന്റെ മനുഷ്യ-ദൈവ സങ്കൽപ്പം യതാതഥമായ ഗ്രീക്ക്‌-ബുദ്ധിസത്തിൽ ആദ്യമായി കാണപ്പെട്ടത്‌: “തികഞ്ഞ മനുഷ്യകാരത്തിൽ ദൈവികത കണ്ടെത്തുന്ന മനുഷ്യദൈവ സങ്കൽപ്പം പാശ്ചത്യർക്കു സുപരിചിതവും അവരുടെ ദൈവിക സങ്കൽങ്ങളോട് സാദൃശ്യമുള്ളതുമാണ്. ഈ രൂപപ്പെടലിന്റെ പ്രധാന കാരണവും അതായിരിക്കണം“ ([12]

മദ്ധ്യേഷ്യയിലെ വളർച്ച

തിരുത്തുക
പ്രമാണം:TilliaTepeBuddhistCoin.jpg
ടില്യ ടെപെയിൽ നിന്ന് കണ്ടെടുത്ത ബുദ്ധിസ്റ്റ് സ്വർണ നാണയം.

ഇന്ത്യയിൽ നിർമിച്ച ഒരു ബൗദ്ധനാണയം വടക്കൻ അഫ്ഗാനിസ്ഥാനിൽ പുരാവസ്തുഗവേഷണം നടക്കുന്ന ടില്യ ടെപെ എന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. അതിന്റെ ഒരു വശത്ത് നന്ദിപടത്തോടുകൂടിയ(മൂന്ന് രത്നങ്ങൾ) ഒരു സിംഹത്തിന്റെ ചിത്രവും ഖരോഷ്ടി ലിപിയിൽ സിഹോ വിഗതഭയോ(Sih[o] vigatabhay[o]- ഭയത്തെ ഇല്ലാതാക്കിയ സിംഹം എന്നർത്ഥം) എന്നും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് ച്ലാമി എന്ന് പേരുള്ള ഒരുതരം ഹെലനിക മേലങ്കിയും പെറ്റാസസ് എന്ന് പേരുള്ള തൊപ്പിയും മാത്രം ധരിച്ച നഗ്നനായ ഒരു മനുഷ്യൻ ധർമചക്രം കറക്കുന്നതിന്റെ ചിത്രമാണുള്ളത്. ഈ ചിത്രത്തിന് ഗ്രീക്ക്/റോമൻ ദേവനായ ഹേംസ്/മെർക്കുറിയുടെ രൂപത്തോട് സാമ്യമുണ്ട്. "ധർമചക്രപ്രവതകോ"(Dharmacakrapravata[ko]-ധർമ്മത്തിന്റെ ചക്രം തിരിച്ചവൻ എന്നർത്ഥം) എന്ന എഴുത്തും ആ ചിത്രത്തോടൊപ്പം ആലേഖനം ചെയ്തിരിക്കുന്നു. ഇത് ബുദ്ധന്റെ ഒരു ആദ്യകാല പ്രതിരൂപങ്ങളിൽ ഒന്നായിരിക്കാമെന്ന് സൂചിപ്പിക്കപ്പെട്ടു.

മഹായാന ബുദ്ധമത തത്ത്വങ്ങളുടെ ഉദയം (ക്രി.മുൻപ് ഒന്നാം നൂറ്റാണ്ടു മുതൽ ക്രി.ശേഷം രണ്ടാം നൂറ്റാണ്ട് വരെ)

തിരുത്തുക
 
കുശാനരാജാവായിരുന്ന കനിഷ്കന്റെ നാണയം, ബുദ്ധന്റെ രൂപം പിറകിലുണ്ട്, ഗ്രീക്ക് വാക്കായ "BODDO" എന്നതും കാണാം, minted circa 120 CE.

ഒന്നാം നൂറ്റാണ്ടിലുണ്ടായ മഹായാന ബുദ്ധമതത്തിന്റ്റെ ഉദയം ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ മേഖലകളിലുണ്ടായ വളരെ സങ്കീർണമായ രാഷ്ട്രീയ മാറ്റങ്ങളോടനുബന്ധമായിട്ടായിരുന്നു. ഇന്തോ-ഗ്രീക്ക് സാമ്രാജ്യങ്ങളൊക്കെ തകർ‌ന്നടിയുകയും പ്രസ്തുത സം‌സ്കാരങ്ങളെല്ലാം പിന്നീട് ഇന്തോ-സിത്തീയൻ സംസ്കാരത്തിലും തുടർ‌ന്ന് യ്‌വേഴി (ക്രിസ്തുവിനു ശേഷം പന്ത്രണ്ടാം നൂറ്റാണ്ടിൽ കുഷാൻ രാജവംശം സ്ഥാപിച്ച സംസ്കാരമാണിത്)സം‌സ്കൃതിയിലേക്കും കൂട്ടിച്ചേർക്കപ്പെട്ടു.

ബുദ്ധമതാനുയായികളായിരുന്നു കുശാനർ. കുശാനചക്രവർ‌ത്തിയായിരുന്ന കനിഷ്കൻ ക്രിസ്തു വർഷം 100 ന് അടുപ്പിച്ച് ജലന്ധറിലോ, കാശ്മീരിലോ വച്ച് ഒരു നാലാം ബുദ്ധ സഭ സംഘടിപ്പിക്കുകയുണ്ടായി. തെരവാദ ബുദ്ധമതധാരയിൽ നിന്നുമ് പിരിഞ്ഞ് ഔദ്യോഗികമായി മഹയാന ശാഖ വളർ‌ന്നു തുടങ്ങിയത് ഈ സമ്മേളനം മുതലാണെന്നു കരുതപ്പെടുന്നു. തെരവാദ ബുദ്ധിസം ഈ സഭയുടെ ഔദ്യോഗികത അംഗീകരിച്ചിട്ടില്ല. വിമത സന്യാസിമാരുടെ കൂട്ടായ്മയെന്നാണ് അവർ പലപ്പോഴും ഈ സഭയെ വിശേഷിപ്പിക്കാറുള്ളത്.

ബുദ്ധനെ ദൈവസമാനനായി കാണുന്നതായിരുന്നു പുതുതായുരുത്തിരിഞ്ഞ ബുദ്ധമത രൂപങ്ങൾ. എല്ലാ ജീവജാലങ്ങളിലും ബുദ്ധസ്വഭാവമുണ്ടെന്നും ബുദ്ധനാവാൻ പരിശ്രമിക്കേണ്ടത് അതിനാൽ തന്നെ പ്രധാനമാണെന്നുമുള്ള ചിന്തകൾ ഇങ്ങനെ രൂപപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും കുഷാന സാമ്രാജ്യത്തിലും നിലനിന്നിരുന്ന പല തരം ആചാരങ്ങളും സംസ്കാരങ്ങളുമെല്ലാം കൂടിച്ചേർന്നതും ഈ വിശ്വാസങ്ങളെ വിപുലീകരിച്ചു കൊണ്ടിരുന്നു


രണ്ട് നാലാം ബുദ്ധ സഭകൾ

തിരുത്തുക

നാലാം ബുദ്ധസഭ കുശാനരാജാവായിരുന്ന കനിഷ്കന്റെ ഭരണകാലത്ത് (ക്രിസ്തു വർഷം 100 നോട് അടുത്ത്) ജലന്ധറിൽ വച്ചോ കാശ്മീരത്തിൽ (സർവസ്തിവാദിൻ) വച്ചോ ആണ് നടത്തിയതായി കരുതപ്പെടുന്നത്. തെരവാദ ബുദ്ധമതാനുയായികൾ ശ്രീലങ്കയിൽ വച്ച് അവരുടേതായ ഒരു സമാന്തര സഭയും വിളിച്ചു കൂട്ടുകയുണ്ടായി. അങ്ങനെ രണ്ട് നാലാം ബുദ്ധസഭകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കാശ്മീരത്തിൽ വച്ചു നടത്തപ്പെട്ട നാലാം ബുദ്ധ സഭയിലേക്ക് വസുമിത്രന്റെ നേതൃത്വത്തിൽ ഏതാണ്ട് അഞ്ഞൂറോളം ബുദ്ധസന്യാസിമാരെ കനിഷ്കൻ വിളിച്ചു വരുത്തിയെന്നാണ് പറയപ്പെടുന്നത്.അഭിധർമ്മ തത്ത്വങ്ങളുടെ വിശദമായ വ്യാഖ്യാനങ്ങൾ ഈ സഭയിൽ വച്ച് സംഗ്രഹിക്കപ്പെട്ടു. നിലനിന്നിരുന്ന നിയം സംഹിതയെ തിരുത്തിയെഴുതുകയാണുണ്ടായതെന്ന ഒരു വാദവും നിലവിലുണ്ട്. മൂന്നു ലക്ഷത്തോളം ശ്ലോകങ്ങളും(വരികളും), തൊണ്ണൂറു ലക്ഷത്തിൽ പരം വാക്യങ്ങളും ഈ സഭയിൽ വച്ചു സംഗ്രഹിക്കപ്പെട്ടതായി കരുതപ്പെടുന്നു. പന്ത്രണ്ട് കൊല്ലങ്ങൾ കൊണ്ടാണ് നാലാം ബൌദ്ധസഭ പരിസമാപിച്ചത്. ആദി ബുദ്ധ നിയമങ്ങളടങ്ങിയ പാലി സംഹിത(തിപിതിക)യെയല്ല ഈ സഭ പ്രമാണമാക്കിയത്. പകരം മഹായാന തത്ത്വങ്ങളുടെ അടിസ്ഥാന രൂപങ്ങളും പുതിയ പ്രമാണ കൃതികളും സൃഷ്ടിക്കപ്പെട്ടു. പ്രാദേശിക ഭാഷയായ ഗാന്ധാരിയിലും കരോസ്തി ലിപിയിലും എഴുതപ്പെട്ട എല്ലാ പുതിയ കൃതികളും സംസ്കൃതത്തിലേക്ക് തർജ്ജമപ്പെടുത്തുകയുണ്ടായി. ഇത് ബുദ്ധമത പ്രചാരണത്തിലെ ഒരു നാഴികക്കല്ലായി പല പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ആഗമ തത്ത്വങ്ങളുടെ ക്രോഡീകരണവും സർവസ്തിവാദിൻ അഭിധർമ്മയെ അടിസ്ഥാനമാക്കിയ മഹാവിഭാഷ (മഹാ വിതർക്കം)എന്ന വിപുലമായ വ്യാഖ്യാന സംഹിതയുമാണ് നാലാം ബൌദ്ധസഭയുടെ പ്രധാന സംഭാവനകളായിട്ടുള്ളത്.


സർവസ്തിവാദിൻ നിയമസംഹിതയിലെ ഒരു പ്രധാന മാറ്റവും ഈ കാലഘട്ടത്തിൽ നടന്നതായി പണ്ഡിതമതമുണ്ട്. പ്രാകൃത ഭാഷയിൽ നിന്നു സംസ്കൃതത്തിലേക്കുള്ള മാറ്റമായിരുന്നു ഇത്. ആദി രൂപത്തിൽ നിന്നു ഉള്ളടക്കത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കപ്പെട്ടില്ലെങ്കിലും ,ബ്രാഹ്മണ സമൂഹത്തിന്റെ വിശുദ്ധഭാഷയെന്ന രീതിയിലും മതകേന്ദ്രീകൃതമല്ലാതെ തന്നെ ചിന്തകന്മാരുടെ പൊതു ഭാഷയെന്ന നിലയിലും പ്രസക്തമായിരുന്ന സംസ്കൃതത്തിലേക്കുള്ള ഈ മാറ്റം ബുദ്ധമത തത്ത്വങ്ങളുടെ പ്രചാരണത്തിന് ഒരു വലിയ സ്വീകൃത സമൂഹത്തെ ഒരുക്കിക്കൊടുത്തു. ഇതു കൊണ്ടു തന്നെ ഇന്ത്യയിലെ എല്ലാ പ്രമുഖ മഹായാന ചിന്തകന്മാരും അവരുടെ ആശയപ്രകാശനത്തിന് സംസ്കൃതമായിരുന്നു ഉപയോഗിച്ചിരുന്നത്. തെരവാദ വിഭാഗക്കാർ എന്നാൽ സംസ്കൃതത്തിലേക്കുള്ള ഈ ചുവടുമാറ്റത്തെ പിന്തുടർന്നില്ല. ബുദ്ധൻ തന്റെ വചനങ്ങളെ പണ്ഡിത ഭാഷയായ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനെ അനുകൂലിച്ചിരുന്നില്ല എന്നത് തെരവാദ വിഭാഗക്കാരുടെ ഈ നിലപാടിന് ഒരു കാരണമായിരുന്നു. സാധാരണ ജനതയിലേക്കെത്തുന്ന ഒരു ഭാഷയായിരുന്നു(പാലി) ബുദ്ധൻ തന്റെ ആശയങ്ങളുടെ പ്രചാരണത്തിനായി കണ്ടെത്തിയിരുന്നത്. എന്നാൽ കാലക്രമേണ തെരവാദ വിഭാഗക്കാർ ഉപയോഗിച്ചിരുന്ന പാലി ഭാഷയും ഒരു പണ്ഡിത ഭാഷയായി മാറുകയായിരുന്നു.

മഹായാന ബുദ്ധമതത്തിന്റെ വളർച്ച (ക്രിസ്തു വർഷം ഒന്നാം നൂറ്റാണ്ട് മുതൽ പത്താം നൂറ്റാണ്ട് വരെ)

തിരുത്തുക
പ്രധാന ലേഖനം: മഹായാന ബുദ്ധമതം
 
ക്രിസ്തുവർഷം ഒന്നു മുതൽ പത്തു വരെ നൂറ്റാണ്ടുകളിൽമഹായാന ബുദ്ധമതത്തിന്റെ വളർച്ച

ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടു മുതൽ പല നൂറ്റാണ്ടുകളിൽ മഹായാന ബുദ്ധമത തത്ത്വങ്ങൾ വളരുകയും പല രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തു. ഭാരതത്തിൽ നിന്നും തെക്കു കിഴക്കൻ ഏഷ്യ, മധ്യേഷ്യ, ചൈന, കൊറിയ വഴി ഒടുവിൽ ക്രി.വർഷം 538-ഓട് കൂടി മഹായാ‍ന ബുദ്ധമതം ജപ്പാനിൽ എത്തിച്ചേർന്നു.

കുഷാനന്മാരുടെ ഭരണകാലം അവസാനിച്ചതിൽ പിന്നെ ഗുപ്തരാജവംശത്തിന്റെ കാലത്താണ് (4 മുതൽ 6 വരെ നൂറ്റാണ്ടുകളിൽ) മഹായാന ബുദ്ധമതം ഇന്ത്യയിൽ വീണ്ടും ശക്തി പ്രാപിച്ചത്. മഹായാ‍ന വിദ്യാ കേന്ദ്രങ്ങൾ ഈ കാ‍ലഘട്ടത്തിൽ സൃഷ്ടിക്കപ്പെടുകയുണ്ടായി. വടക്കു കിഴക്കൻ ഭാരതത്തിലെ അതിപ്രശസ്തവും, ചരിത്രഗതിയെ നിർണായകമായി സ്വാധീനിച്ചതും,ഏറ്റവും വലിയതുമായ ബുദ്ധമത സർവ്വകലാശാലയായ നളന്ദ ഇതിൽ പ്രമുഖമാണ്. നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ഈ മഹാവിദ്യാ കേന്ദ്രത്തിൽ നാഗാർജ്ജുനനെപ്പോലുള്ള പോലുള്ള പ്രശസ്തരായ ഒട്ടനവധി ഗുരുക്കന്മാരുണ്ടായിരുന്നു.ഗുപ്ത ബുദ്ധകല യുടെ സ്വാധീനം തെക്കു കിഴക്കൻ ഏഷ്യ മുതൽ ചൈന വരെ വ്യാപിച്ചിരുന്നു.

 
ബുദ്ധനും ബോധിസത്വന്മാരും, പതിനൊന്നാം നൂറ്റാണ്ട്, പാല സാമ്രാജ്യം.

ഹൂണന്മാരുടെ അധിനിവേശവും അതിനു ശേഷം മിഹിർകുള യുടെ ക്രൂരമായ അടിച്ചമർത്തലിനെയുമൊക്കെ തുടർന്ന് ആറാം നൂറ്റാണ്ടോട് കൂടി ഭാരതത്തിൽ ബുദ്ധമതം ദുർബലമാക്കപ്പെട്ടു.

ഭാരതത്തിലുടനീളമുള്ള തന്റെ യാത്രയിൽ ആന്ധ്ര, ധന്യകടക, ദ്രാവിഡ എന്നിവിടങ്ങളിലൊക്കെ ബുദ്ധമതം പ്രചാരത്തിലുണ്ടായിരുന്നതായി കണ്ടിരുന്നുവെന്ന് ഹുയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത്. [13] ആധുനിക നേപ്പാളിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ ഉപേക്ഷിക്കപ്പെട്ട സ്തൂപങ്ങളെപറ്റിയും, ഗൗഡ സാമ്രാജ്യത്തിലെ (ആധുനിക പടിഞ്ഞാറൻ ബംഗാൾ) ശ്ശാങ്ക എന്ന രാജാവ് ബുദ്ധസന്യാസിമാരെ അടിച്ചമർത്തിയിരുന്നതിനെ പറ്റിയുമൊക്കെ വിവരിക്കുമ്പോൾ തന്നെ ഹർഷവർദ്ധനൻ ബുദ്ധമതത്തെ സംരക്ഷിച്ചിരുന്നതും ഹുയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹർഷവർദ്ധന ന്റെ സാമ്രാജ്യം അവസാനിച്ചതിനു ശേഷം രജപുത്ര സാമ്രാജ്യത്തിലേക്കു വഴി വച്ച ഒട്ടനവധി ചെറു സാമ്രാജ്യങ്ങൾ ഗംഗാതടങ്ങളിൽ വ്യാപകമായി രൂപവത്കരിക്കപ്പെട്ടു. ഇത് ബുദ്ധമത ഭരണ ഗോത്രങ്ങളുടെ അവസാനത്തിന് വഴി വച്ചു. മാത്രവുമല്ല പിന്നീട് ബംഗാൾ പ്രദേശത്തു രൂപം കൊണ്ട പലാ സാമ്രാജ്യത്തിന്റെ ഉദയം വരെ, രാജസംരക്ഷണത്തിന്റെ സുരക്ഷിതത്വവും ബുദ്ധമതത്തിനു ലഭിച്ചിരുന്നില്ല.

മഹായാന ബുദ്ധമതം തുടർന്ന് 8 മുതൽ 12 നൂറ്റാണ്ട് വരെ വളർച്ച പ്രാപിക്കുകയും ഭൂട്ടാൻ, സിക്കിം എന്നിവിടങ്ങളിലേക്ക് പടരുകയും ചെയ്തു. പലാ സാമ്രാജ്യം ഹിന്ദു സേനാ സാമ്രാജ്യത്തിനു മുന്നിൽ അടിയറവു പറയുന്നതു വരെ ഈ വളർച്ച തുടർന്നു. പലാ ഭരണകാലം ഒട്ടനവധി ആരാധനാലയങ്ങളും ബുദ്ധകലയുടെ ഒരു വ്യതിരിക്തരൂപവും സൃഷ്ടിച്ചിരുന്നു. പലയിടങ്ങളിലും ബുദ്ധമതം ജൈനമതത്തിനും ഹിന്ദുവിശ്വാസങ്ങൾക്കും വഴിമാറിക്കൊടുത്തിരുന്നതായി ഹുയാൻസാങ്ങ് നിരീക്ഷിച്ചിട്ടുണ്ട്[14] പത്താം നൂറ്റാണ്ടോടു കൂടി ബംഗാളിലെ പലാ സാമ്രാജ്യത്തിനു പുറത്ത് ബുദ്ധമതം വലിയ തകർച്ചയെ നേരിടുകയും ഹൈന്ദവ വിശ്വാസങ്ങൾ ശക്തിപ്രാപിക്കുകയും ചെയ്തു. വൈഷ്ണവ ഹൈന്ദവതയിൽ ബുദ്ധൻ വിഷ്ണുവിന്റെ ഒൻപതാം അവതാരമാണെന്ന സങ്കൽപ്പം ഇക്കാലത്ത് ഉരുത്തിരിഞ്ഞു വന്നു. [15]

ഇന്ത്യയിൽ ബുദ്ധമതത്തിന്റ്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയ ഒരു നാഴികക്കല്ലാണ് 1193 ൽ മുഹമ്മദ് ഖിൽജിയുടെ നേതൃത്വത്തിൽ തുർക്കിയിൽ നിന്നു വന്ന ഇസ്ലാം ആക്രമണകാരികൾ നളന്ദ ചുട്ടുകരിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തോടെ ബൌദ്ധന്മാരുടെ ശക്തികേന്ദ്രമായിരുന്ന ബീഹാറിലും മറ്റും ഇസ്ലാമിക മുന്നേറ്റമുണ്ടായതും, രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെട്ടതും സാമൂഹികവും ജാതീയവുമായ സമ്മർദ്ദങ്ങളും എല്ലാം ബുദ്ധമതം വടക്ക് ഹിമാലയ താഴ്വാരങ്ങളിലേക്കും തെക്ക് ശ്രീലങ്കയിലേക്കും ചുരുങ്ങുന്നതിന് കാരണമായിത്തീർന്നു. അതു പോലെ ഹിന്ദുമത നവോത്ഥാന പ്രസ്ഥാനങ്ങളായ അദ്വൈതവും ഭക്തിപ്രസ്ഥാനവും, സൂഫിമാരുടെ സേവന പ്രവർത്തനങ്ങളുമൊക്കെ ബുദ്ധമതത്തിന്റെ പ്രഭാവം ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

മദ്ധ്യ ഉത്തര ഏഷ്യ

തിരുത്തുക

മദ്ധ്യ ഏഷ്യ

തിരുത്തുക

ബുദ്ധമതം മദ്ധ്യ ഏഷ്യയിൽ ബുദ്ധന്റെ കാലം മുതൽക്കേ വ്യാപിച്ചിരുന്നു. പാലിയിലെ ഇതിഹാസമനുസരിച്ച്, തേറവട കാനണണിന്റെ ഭാഷ, ബക്ത്രിയായിലെ രണ്ട് വ്യാപാരികളായ തപസ്സുവും ഭാലികയും ബുദ്ധനെ സന്ദർശിച്ചിരുന്നുവെന്നും ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നുവെന്നും പറയപ്പെട്ടിരുന്നു. പിന്നീട് അവർ ബക്ത്രിയായിലേക്ക് മടങ്ങിപ്പോവുകയും അവിടെ ബുദ്ധവിഹാരങ്ങൾ പണിയുകയും ചെയ്തു (ഫോൾസ്)

മുൻപുള്ള കാലം മുതൽക്കേ മദ്ധ്യ ഏഷ്യയായിരുന്നു ചൈനയുടേയും ഇന്ത്യയുടേയും പേർഷ്യടേയും സമ്മേളനവേദി. രണ്ടാം നൂറ്റാണ്ട് ബി.സി. യിൽ, ഫോർമർ ഹാനിന്റെ സാമ്രാജ്യം പടിഞ്ഞാറിലേക്ക് വ്യാപിച്ചപ്പോൾ, ഹെലനസിറ്റിക്ക് പാരമ്പര്യവുമായി, പ്രത്യേകിച്ച് ഗ്രെകോ-ബാക്ത്രിയൻ രാജ്യങ്ങളുമായി സമ്പർക്കം സ്ഥാപിച്ചു. അതിനുശേഷം, ബുദ്ധമതതിന്റെ വടക്കോട്ടുള്ള വ്യാ‍പ്തി, ബുദ്ധ സമൂഹങ്ങളും, ബുദ്ധസാമ്രാജ്യങ്ങളും മദ്ധ്യ ഏഷ്യയിൽ സ്ഥാപിച്ചെടുക്കാൻ സഹായിച്ചു. ചില പട്ട് നൂൽ വഴിയിലുള്ള രാജ്യങ്ങളിൽ മൊത്തം ബുദ്ധ സ്തൂപങ്ങളും സന്യാസിമഠങ്ങളും സ്ഥാപിച്ചിരുന്നു. മിക്കതും കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള യാത്രക്കാർക്കുള്ള വിശ്രമസങ്കേതങ്ങളായിരുന്നു.

ഹുനായൻ പാരമ്പര്യം ആദ്യം പടർന്നത് തുർക്കി ഗോത്രവർഗ്ഗക്കാരിൽ ആയിരുന്നു.രണ്ടും ക്രിസ്തുവർഷത്തിനു മുൻപുള്ള മൂന്നും നൂറ്റാണുണ്ടുകളിൽ ഇത് മഹായാന ബുദ്ധമതവുമായി സംയോജിച്ച് ഇപ്പോഴുള്ള പാകിസ്താൻ, കാശ്മീർ, അഫ്ഗാനിസ്ഥാൻ, കിഴക്കൻ നദിതീര ഇറാൻ, ഉസ്ബെസ്കിസ്ഥാൻ, തുർക്കമെനിസ്ഥാൻ, തജാകിസ്ഥാൻ എന്നീ സ്ഥലങ്ങളിലും വ്യാപിച്ചു. പുരാതന രാജ്യങ്ങളായ ഗാന്ധാര, ബാക്ത്രിയ, പാർത്തിയ, സോഗ്ദിയ - ഇവയിൽ നിന്നും പിന്നീട് മൂന്നാം നൂറ്റാണ്ട് ബി.സി. ഇ ചൈനയിലേക്കും വ്യാപിച്ചു. പക്ഷേ ഇവിടങ്ങളിൽ ബുദ്ധമതം മാത്രമല്ലാതെ മറ്റു മതങ്ങളും ഉണ്ടായിരുന്നു. ബുദ്ധവിശ്വാസികളെ കൂടാതെ, സൊരാഷ്ട്രിയന്മാർ, ഹിന്ദുക്കൾ, നെസ്തോറിയൾ ക്രിസ്ത്യാനികൾ, ജൂതന്മാർ, മാനിഷ്യേന്മാർ, ഷാമനിസത്തിന്റെ വിശ്വാസികൾ, തെംഗരിസം, അങ്ങനെ സ്വദേശിയായ സംഘടിതമല്ലാത്ത പല മതങ്ങളും ഉണ്ടായിരുന്നു.

ഏഴാം നൂറ്റാണ്ട് സി.ഇ വരെ പല നികായ പാഠശാലകൾ മദ്ധ്യഏഷ്യയിൽ ചൈനയിലും ഉണ്ടായിരുന്നു. ഈ കാലങ്ങളിൽ മഹായാന ബുദ്ധിസം ശക്തിപ്രാപിച്ചിരുന്നുവെങ്കിലും, വിശ്വാസം നികായാ പോലെയല്ലാത്തതിനാലും, സാർവാസ്റ്റിവാദിനും ധർമ്മഗുപ്തകളും മദ്ധ്യ ഏഷ്യയിലെ സന്യസമഠങ്ങളിൾ തിരഞ്ഞെടുത്തിരുന്നു.

മദ്ധ്യ ഏഷ്യയിൽ ബുദ്ധ സാമ്രാജ്യങ്ങൾ പലതും സൃഷ്ടിക്കപ്പെടുകയും വ്യാപിക്കുകയും അവയെല്ലാം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പടരുകയും ചെയ്തിരുന്നു. മിഹിർകുല രാജാവിന്റെ കീഴിലുണ്ടായിരുന്ന വെള്ള ഹണിന്റെ ആക്രമത്തിനു മുൻപുള്ള കുഷാൻ സാമ്രജ്യത്തിൽ ബുദ്ധമതക്കാരെ വളരെയധികം പീഡിപ്പിച്ചിരുന്നു.

ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ വരവോടു കൂടി മദ്ധ്യ ഏഷ്യയിലെ ബുദ്ധമതം താഴോട്ട്പോവുകയും, പല ബുദ്ധസ്തൂപങ്ങളും തകർക്കപ്പെടുകയും ചെയ്തു. ബുദ്ധ വിശ്വാസികൾക്ക് ദിമ്മികൾ എന്ന നാമധേയം നൽകുകയും, വേദ പുസ്തകളുള്ള മതവിശ്വാസികളായ ക്രിസ്ത്യാനികൾ, ജൂ‍തമാർ, ആൽ-ബ്രൂണി എന്നിവർ ബുദ്ധനെ “ബുർക്സാൻ” പ്രവാചകൻ എന്നു വിളിക്കുകയും ചെയ്തു.

മംഗോളുകാരനായ ജെംഗിസ് ഖാന്റെ വരവോടു കൂടെ ബുദ്ധിസം പിന്നീടും ശക്തിപ്രാപിച്ചുവെങ്കിലും, പിന്നീട് നൂറ് വർഷങ്ങൾക്ക് ശേഷം മോംഗോളുകാർ ഇസ്ലാം മതവിശ്വാസികളായി തീരുകയും ചെയ്തിരുന്നു. ബുദ്ധവിശ്വാസികളായ മോഗോളുകാരാണ് ഇൽ-കനാറ്റെ ചാഗതി കനാറ്റെ പോലുള്ളവ പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിച്ചിരുന്നത്. ഇസ്ലാം മതവിശ്വാസം പിന്നീട് ഏഷ്യയിലേക്കും വ്യപിപ്പിച്ചത് മംഗോളുകാരായിരുന്നു.

പാർത്തിയ

തിരുത്തുക

ബുദ്ധമതം പടിഞ്ഞാറോട്ട് ആർസാസിഡ് പാർത്തിയായിലോട്ടും, പുരാതന മാർജിയാനയിലെ മെർവ് വരേയും , ഇന്നത്തെ തുർക്കെമിൻസ്ഥാൻ വരേയും വ്യാപിച്ചിരുന്നു. സോവിയറ്റ് പുരാവസ്തു ഗവേഷകർ ഉത്ഖനനത്തില്ലൂടെ മെറ്വിന്റെ അടുക്കലുള്ള ഗോറ് കാലായിൽ ഒരു ബുദ്ധമഠം, ഒരു വലിയ ബുദ്ധപ്രതിമ, ഒരു ബുദ്ധ ആരാധനാലയം എന്നിവ കണ്ടെടുത്തിട്ടുണ്ട്.

പാർത്തിയക്കാർ ബുദ്ധമതം വ്യാപിപ്പിക്കുവാൻ പ്രയതിനിച്ചിട്ടുണ്ട്. ആൻ ഷിഗോ (c. 148 CE) എന്ന ഒരു പാർത്തിയൻ രാജകുമാരൻ ചൈനയിലേക്ക് പോവുകയും അവിടെവച്ച് ചീനഭാഷയിലേക്ക് ബുദ്ധസൂക്തങ്ങൾ വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

താരിം തീരപ്രദേശങ്ങൾ

തിരുത്തുക

മദ്ധ്യ ഏഷ്യയുടെ കിഴക്കൻഭാഗത്തു നിന്നും (ചൈനീസ് തുർക്കെസ്ഥാൻ, താരിം ബേസിൻ, ഇന്യാങ്ങ്) വളരെ വിലപിടിപ്പുള്ള ബുദ്ധ കലാരൂപങ്ങൾ (ഗുഹകളിൽ നിന്നും ചുവർ ചിത്രങ്ങൾ, ക്യാനവാസിലെ ചിത്രങ്ങൾ, ശിലാരൂപങ്ങൾ, ആരാധനാ സാമഗ്രികൾ) കണ്ടെടുത്തിട്ടുണ്ട്. ഇവയിലൊക്കെ ഇന്ത്യയുടേയും ഹെലനെസ്റ്റിക്ക് സമ്പ്രദായങ്ങളുടേയും സ്വധീനത കാര്യമായി കാണുവാൻ സാധിക്കും. ഗാന്ധാര സ്വധീനതയുള്ളതായ സെറിന്ത്യൻ കലാരൂപങ്ങളും, ഗാന്ധാരി ലിപിയായ കർസോത്തിയിലുള്ള വേദവാക്യങ്ങളും കണ്ടെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

മദ്ധ്യ ഏഷ്യക്കാർ ബുദ്ധമതം കിഴക്കോട് വ്യാപിപ്പിക്കുവാൻ വളരെ കാര്യമായി ശ്രമിച്ചിട്ടുണ്ട്. ബുദ്ധ വചനങ്ങൾ ചൈനീസ് ഭാഷയിലേക്ക് ആദ്യം വിവരത്തനം ചെയ്തവർ പാർത്തിയൻ ആയ (Ch: Anxi) ആൻ ഷിഗോ (c. 148 CE) അല്ലെങ്കിൽ ആൻ ഹുസാൻ, യെഷിക്കാരനായ കുഷാൻ ലോകാകേമ(c. 178 CE), സീ ക്യൂയൻ, സി യാ‍വോ, സോഗ്ദിയനായ (Ch: SuTe/粟特) കാങ്ങ് സേങ്ങ്കാ എന്നിവരാണ്. ആദ്യ വിവർത്തനക്കാരിൽ ‍മുപ്പത്തിമൂന്ന് വിവർത്തനക്കരുടെ പേരുകൾ കണ്ടെടുത്തിട്ടുണ്ട്, മിക്കവരും മദ്ധ്യഏഷ്യയിൽ നിന്നുള്ളവരാണ്.

താരിം ബേസിനിൽ നിന്ന് കണ്ടെടുത്ത ചുവർചിത്രമെഴുത്ത് പ്രകാരം, മദ്ധ്യ കിഴക്കൻ ഏഷ്യൻ ബുദ്ധ സന്യാസികൾ പത്താം നൂറ്റാണ്ട് വരെ ശക്തമായ വ്യവഹാരങ്ങൾ നടത്തിപ്പോന്നിരുന്നു. എന്നിരുന്നാലും ചൈനയുടെ സംസ്കാരത്തിന്റെ കാര്യമായ സ്വാധീനം ഇവയിൽ ഉണ്ടായിരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ദുഞുവാങ്ങ് , കോട്ടാൻ സാമ്രാജ്യം

ഒന്നാം നൂറ്റാണ്ട് സി.ഇ യിൽ ആണ് ബുദ്ധിസം ചൈനയിൽ എത്തിയത്. അതിനു മുൻപും ഒരു ബുദ്ധ സന്യാസി അശോകന്റെ കാലയളവിൽ സന്ദർശിച്ചുവെന്നും ഐതിഹ്യങ്ങളുണ്ട്. എട്ടാം നൂറ്റാണ്ട് വരെ ബുദ്ധമതം അഭൂതപൂർവ്വമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചു.

ഔദ്യോഗികമായി ക്രിസ്തുവർഷം 67ൽ ആണ് ചൈനയിൽ ബുദ്ധമതം വന്നത്. രണ്ട് സന്യാസികളായ മോട്ടോണും ചുഫാർലാനും ആയിരുന്നു സന്ദർശകർ. ക്രിസ്തുവർഷം 68ൽ, രാജാവിന്റെ പിന്തുണയോട് കൂടി, വെള്ള കുതിര എന്നറിയപ്പെടുന്ന ദേവാലയം രാജഭരണതിന്റെ തലസ്ഥാനമായിരുന്ന ലുയാങ്ങിൽ പണികഴിപ്പിച്ചു (白馬寺). ആ ദേവാലയം ഇപ്പോഴും നിലനിൽക്കുന്നു. ആ നൂറ്റാണ്ടിന്റെ അവസാനം, ഒരു സമ്പന്നമായ സമൂഹം പേങ്ങ്‌ചെങ്ങിൽ(ഇപ്പോഴത്തെ സുഹൌ, ഇയാങ്ങ്‌സു) സ്ഥിതികൊണ്ടിരുന്നു.


ആദ്യത്തെ മാഹായാന പുസ്തകങ്ങൾ ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തത് കുഷാന സന്യാസിയായി ലോകകസേമ ആയിരുന്നു. ക്രിസ്തുവർഷം 178നും 189നു ഇടയിൽ ലുയാങ്ങിൽ വെച്ച്. ചൈനയിൽ നിന്ന് ലഭിച്ച ബുദ്ധ ആദ്യകാല കരകൌശലങ്ങൾ മണി ട്രീയിലുള്ള ചെറിയ പ്രതിമകളാണ്, ഏകദേശം ക്രിസ്തുവർഷം 200ൽ, ഗാന്ധാരൻ രീതിയിൽ വരച്ച ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്: “ഇറക്കുമതി ചെയ്ത ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്ന കാര്യം, പുതിയ സിദ്ധാന്തം വന്നത് ഗാന്ധാരയിൽ നിന്നുമാണെന്നാണ്. ഗാന്ധാരയുടെ പ്രത്യേകതയായിരുന്നു “മണി ട്രീ” പ്രതിമകൾ. അവയിൽ ബുദ്ധനെ ഉയർന്ന നെറ്റിയും, ലംഭമായി ചീകിയ മുടിയും, മീശയും, സുഘടനയിൽ നെയ്ത വസ്ത്രവും, കൈ കടത്തുവാൻ സമാന്തരമായ കീറലും ഇവയെ സൂചിപ്പിക്കുന്നു. ("Crossroads of Asia" p209)

ചൈനയിൽ ബുദ്ധമതം തഴച്ചത് താങ്ങ് വംശത്തിന്റെ ആദ്യകാലഘട്ടങ്ങളിലയിരുന്നു. (618–907). വിദേശ രാജ്യങ്ങളോടുള്ള് തുറന്ന സമീപനം ആ രാജവംശത്തിന്റെ പ്രത്യേകതയായിരുന്നു. ആ നാലാം നൂറ്റാണ്ടു മുതൽ പതിനൊന്നാം നൂറ്റാണ്ടിന്റെ കാലഘട്ടം വരെ‍ ധാരാളം ചൈനീസ് ബുദ്ധ സന്യാസികൾ ഇന്ത്യയിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. താങ്ങ് തലസ്ഥാനമായ ഷാങ്ങ് ആൻ അന്നത്തെ ബുദ്ധ ചിന്തകളുടെ കേദാരമായിരുന്നു. അവിടെനിന്നുമാണ് പിന്നീട് ബുദ്ധമതം കൊറിയയിലേക്കും കെന്റോഷിയിലെ ജപ്പാൻ വിദേശകാര്യാലയങ്ങളുടെ സഹായത്തോടു കൂടി ജപ്പാനിലേക്കും വ്യാപിച്ചത്.

എന്നിരുന്നാലും വിദേശ സ്വാധീനം താങ്ങ് രാജവംശത്തിന്റെ അവസാനത്തോട് കൂടി ദുഷ്പേരു സമ്പാദിച്ചു. കൊല്ലവർഷം 845ൽ, താങ്ങ് ചക്രവർത്തി വു-സാങ്ങ് സ്വദേശിയായ താവൊ മതത്തിന്റെ വളർച്ചക്ക് എല്ലാ വിദേശ മതങ്ങളേയും (ക്രിസ്ത്യൻ സ്റ്റോറിയൻ, സൊരാഷ്ട്ര്യൻ മതം,ബുദ്ധ മതം) നിരോധിച്ചു. പിന്നീടുള്ള കാലങ്ങളിൽ ചക്രവർത്തി ബുദ്ധ സന്യാസികളെ കൊന്നും പീഡിപ്പിച്ചും ആശ്രമങ്ങളും ആരാധനാലയങ്ങളും തകർത്തും ബുദ്ധമതത്തിന്റെ ചിന്താധാരയുടെ സ്വാധീനം നശിപ്പിച്ചു.

പ്യുയർ ലാന്റും ചാൻ ബുദ്ധമതവും പിന്നീടും വളരെക്കാലും ദശാബ്ദങ്ങളോളം സമൃദ്ധമായി പ്രചരിച്ചു. അവ പിന്നീട് സെൻ എന്ന ചിന്താധാരക്ക് വഴിതെളിച്ചു. ചൈനയിൽ ചാൻ വ്യാപിച്ചത് സോങ്ങ് രാജവംശത്തിന്റെ(1127–1279), കീഴിലായിരുന്നു. ആ കാലങ്ങളിൽ ആശ്രമങ്ങളെല്ലം സംസ്ക്കാരത്തിന്റേയും വിദ്യയുടേയും മൂർത്തികേന്ദ്രങ്ങളായിരുന്നു.

ഇന്ന്, ചൈനയിലാണ് ബുദ്ധമതത്തിന്റെ കലയും സംസ്കാരവും ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. യുനെസ്കോ വേൾഡ് ഹെറിറ്റേജ് സ്ഥലങ്ങളായ ഗാൻസു പ്രവിശ്യയുലുള്ള ദുൻഹുവാങ്ങ് മോഗാവൊ ഗുഹകൾ, ഹേനാൻ പ്രവിശ്യയിലുള്ള ലുയാങ്ങിലുള്ള ലോങ്ങ്‌മെൻ ഗ്രോട്ടോകൾ, ഷാൻഹി പ്രവിശ്യയിലുള്ള ദാതോങ്ങിനടുത്തുള്ള യുങ്ങ്‌ഗാങ്ങ് ഗ്രോട്ടോകൾ, ദാസു പാറയിലുള്ള ചിത്രരചനകൾ - ഇവയെല്ലാം ലോകപ്രശസ്ത ബുദ്ധവിഹാരകേന്ദ്രങ്ങളാണ്. ദി ലേഷാൻ ജയന്റ് ബുധൻ, താങ്ങ് രാജവംശത്തിൽ എട്ടാം നൂറ്റാണ്ടിൽ ഒരു പാറയിൽ നിന്ന് കൊത്തിയെടുത്തതാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ കല്ലിൽ കൊത്തിയ ശില്പം.

ക്രിസ്തുവർഷം 372ൽ ചൈനയുടെ സ്ഥാനപതി കൊറിയയുടെ ഗുഗോയോ രാജാവിനെ സന്ദർശിച്ചപ്പോൾ ബുധന്റെ ചിത്രങ്ങളുടേ പുസ്തകങ്ങളും കൊണ്ട് വന്നു. അങ്ങനെ കൊറിയയിലും ബുദ്ധമതം പ്രചരിച്ചു, ഏഴാം നൂറ്റാണ്ട് മുതൽ പ്രത്യേകിച്ചു സെൻ ബുദ്ധമതം. 1392-ലെ കൺഫ്യൂഷൻ യി രാജവംശത്തിന്റെ വരവോട് കൂടി, ബുധമതത്തിനെതിരായ നിലപാടുകൾ കാരണം ബുദ്ധമതം മുഴുവനായും കൊറിയയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. സെൻ മൂവ്മെന്റാണ് കുറച്ചെങ്കിലും ബാക്കിയുള്ളത്.

ഇതും കാണുക: സെൻ ബുദ്ധമതം

ജപ്പാനിൽ ബുദ്ധമതം വന്നത് ആറാം നൂറ്റാണ്ടിൽ കൊറിയയിൽ നിന്ന് സന്യാസികൾ ചിത്രങ്ങളും ലിഖിതങ്ങളുമായി ജപ്പാനിലെ ദ്വീപുകളിൽ സഞ്ചരിച്ച് പ്രചരിപ്പിച്ചതോട് കൂടിയാണ്. ജപ്പാനിലെ ഔദ്യോഗികമായ മതമായി ബുദ്ധമതം അതിനടുത്ത നൂറ്റാണ്ടിൽ പ്രഘ്യാപിക്കപ്പെട്ടു.

ആ കാലങ്ങളിൽ ഇന്ത്യയിൽ ബുദ്ധമതം തുടച്ചുനീക്കപ്പെടുമ്പോഴും മദ്ധ്യ ഏഷയിലും ചൈനയിലും അത് നിയന്ത്രിക്കപ്പെടുമ്പോഴും സിൽക് റോഡിന്റെ അവസാനത്തിലായതുകൊണ്ട് ജപ്പാനിൽ ബുദ്ധമതം സംരക്ഷിക്കപ്പെട്ടു.

ക്രിസ്തുവർഷം 710ൽ അനേകം അമ്പലങ്ങളും ആശ്രമങ്ങളും തലസ്ഥാനമായ നാറയിൽ പണികഴിക്കപ്പെട്ടു. അവയിൽ പ്രധാനം അഞ്ചുനിലയുള്ള പഗോഡായും ഹൊറ്യു-ജി യിലെ സ്വർണ ഹാളും (Golden Hall of the Hōryū-ji) കൊഫ്കു-ജി അമ്പലവുമാണ്(Kōfuku-ji temple). അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിൽ നാറ, ഹേൻ, കമകുറാ എന്നിവരുടെ കാലങ്ങളിൽ ജപ്പാനിലെ ബുധ കലരൂപങ്ങൾ വളരെ സമ്പന്നമായിരുന്നു.

പന്ത്രണ്ടാം പതിമൂന്നാം നൂറ്റാണ്ടിൽ, ഡോജെനും ഐസായിയുടേയും ചൈനയിൽ നിന്നുള്ള തിരിച്ചു വരവ് വഴി സെൻ കലകൾ വികസിക്കുകയും ചെയ്തു. സെൻ കലകളുടെ പ്രത്യേകതകളായ ചിത്രങ്ങളും( സുമ്-ഇ , എൻസൊ), കവിതകളും (ഹൈക്കു), ലോകത്തിന്റെ സത്യസന്ധമായ സത്ത അവയുടെ അനുഭാവ്യചിത്രീകരണത്തിലൂടെയും അലങ്കാരമില്ലാത്ത പദങ്ങളിലൂടേയും വരച്ചു കാട്ടി. ഉദ്ബോധനത്തിനുവേണ്ടിയൂള്ള തിരച്ചിലിൽ മറ്റു കലാരൂപങ്ങളാ‍ായ ചാന്യു ചായ ചടങ്ങുകളും ഇകിബാനാ പൂക്കൂട കെട്ടൽ തുടങ്ങിയവയും വികസിച്ചു. ഈ പരിണാമത്തിൽ എന്ത് മനുഷ്യ ക്രിയയും ഒരു കലാരൂപമായി വിശേഷിപ്പിച്ചു പോന്നു. അവയിൽ യുദ്ധമുറകൾക്കാണ് കലാരൂപത്തിന്റെ സവിശേഷതയായി വ്യപിച്ചത്.

ഇന്നും ജപ്പാനിൽ ബുധമതം നിലനിൽക്കുന്നു. 80,000 ബുദ്ധ അമ്പലങ്ങൾ ഇന്നും സംരക്ഷിക്കപ്പെടുന്നു.

തെക്കു‍കിഴക്കൻ ഏഷ്യ

തിരുത്തുക

ഒന്നാം നൂറ്റാണ്ടിൽ, പട്ടുനൂൽ പാതയിലൂടെയുള്ള വ്യാപരബന്ധങ്ങൾ മദ്ധ്യ-കിഴക്കൻ പാർത്തിയൻ സാമ്രാജ്യത്തിന്റെ ഉയർച്ച കാരണം നിയന്ത്രിക്കപ്പെട്ടിരുന്നു. പാർത്തിയൻ സാമ്രാജ്യം റോമൻ സാമ്രാജ്യത്തിന്റെ ബദ്ധശത്രുവായിരുന്നു. ആ കാലങ്ങളിൽ തന്നെ റോമാക്കാർ കൂടുതൽ ധനികരും മേന്മകൂടിയ ഏഷ്യൻ സുഖഭോഗവസ്തുക്കളിൽ ആകൃഷ്ടരും ആയിത്തീർന്നു. ഈ കാരണം കൊണ്ട് മെഡിറ്ററനേനിയനും ചൈനയും, ഇന്ത്യയെ നടുക്കായി വെച്ച് കടലിലൂടെയുള്ള വ്യാപരങ്ങൾ തുടർന്നുപോന്നു. ആ കാലം മുതൽക്കേ, വ്യാപാര ബന്ധങ്ങളിലൂടേയും, വാണിജ്യ സ്ഥാപനങ്ങളിലൂടേയു, രാഷ്ട്രീയ ഇടപെടലുകളിലൂടേയും ഇന്ത്യ കാര്യമായി തന്നെ തെക്കൻകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. വ്യാപാരവഴികൾ ഇന്ത്യയെ തെക്കൻ ബർമ്മയുമായും, മദ്ധ്യ - തെക്കൻ സിയാമുമായും, ലോവർ കമ്പോഡിയയുമായും, തെക്കൻ വിയറ്റ്നാമുമായും, മറ്റനേകം തീരപ്രദേശ പട്ടണങ്ങളുമായും ബന്ധിപ്പിച്ചുപോന്നു.

ആയിരം വർഷങ്ങളിൽ കൂടുതൽ, ഇന്ത്യയുടെ സ്വാധീനം നിമിത്തം ഈ രാജ്യങ്ങളിലെല്ലാം ഒരു സാ‍സ്കാരിക സമത്വം നിലനിന്നു പോന്നു. ഭാരതീയ ലിപികളായ പാലിയും, സംസ്കൃതവും, അതിന്റെ കൂടെ തെറാവട, മഹയാന ബുദ്ധമതം, ബ്രാഹമണത്വം, ഹിന്ദുമതം എന്നിവ നേരിട്ടും രാമായണം, മഹാഭാരതം തുടങ്ങിയ വേദപുസ്തകങ്ങൾ വഴിയും പ്രചരിച്ചു.

അഞ്ചാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ, തെക്കൻകിഴക്കൻ ഏഷ്യയിൽ വളരെ ശക്തമായ സാമ്രാജ്യങ്ങളുണ്ടായിരുന്നു. ബുദ്ധ വാസ്തുവിദ്യയും കലാരൂപങ്ങളും ഈ കാലത്ത് വളരെയധികം ശക്തിപ്രാപിച്ചിരുന്നു. പ്രധാനമായി ബുദ്ധ മതത്തിന്റെ സ്വാധീനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും കടൽ വഴി വന്നതുകൊണ്ട് ഈ രാജ്യങ്ങളിലെല്ലാം മഹായാന ബുദ്ധമതമാണ് പ്രചരിച്ചു വന്നത്. തെക്ക് ഉണ്ടായിരുന്ന ശ്രീ വിജയ സാമ്രാജ്യവും, വടക്ക് ഉണ്ടായിരുന്നു ഖെമർ സാമ്രാജ്യവും ഈ രാജ്യങ്ങളെ സ്വാധീനിക്കാൻ മത്സരിച്ചിരുന്നു. തത്ഫലമായി ഉത്ഭവിച്ച കലയാണ് മഹായാന സർവ്വദേവതാക്ഷേതമായ ഭോദിസ്തവായിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത്.

വിയറ്റ്നാം

തിരുത്തുക

വിയറ്റ്നാമിലെ ബുദ്ധമതം എന്നു വിവക്ഷിക്കപ്പെടുന്നത് ആദ്യം ഇന്ത്യയിൽ നിന്നും എത്തി പ്രചാരത്തിലാവുകയും പിന്നീട്‌ ചൈനയിലെ ബുദ്ധമതത്താൽ പകരം വെക്കപ്പെടുകയും ചെയ്ത, ആ രാജ്യത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങുന്ന ബുദ്ധമതത്തെയാണ്. വിയറ്റ്നാമിലെ ബുദ്ധമതം അതിന്റെ പല സ്വഭാവവിശേഷതകളാലും മറ്റ് രാജ്യങ്ങളിൽ അചരിക്കപ്പെടുന്ന ബുദ്ധമതത്തിൽ നിന്നും വ്യത്യസ്തമാണ്.

വിയറ്റ്നാമിലെ ഏറ്റവും സ്വാധീനമുള്ള മതം ബുദ്ധമതമാണ്. 92 ശതമാനത്തോളം വിയറ്റ്നാം ജനത ബുദ്ധമത വിശ്വാസികളാണ്. ആ രാജ്യത്തെ മൂന്ന്‌ ലക്ഷത്തോളം പേർ ബുദ്ധമതം ആചരിക്കുന്നു. ബുദ്ധമതത്തിന്റേതായ അചാരങ്ങളിൽ പങ്കെടുക്കുകയും ആരാധനാലയങ്ങൾ സ്ഥിരമായി സന്ദർശിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഏതാണ്ട്‌ മുപ്പതു ലക്ഷം വരും. ദശലക്ഷക്കണക്കിന് ജനങ്ങൾ ഈ മതത്തിന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുള്ളവരാണ്.

രൂപവത്കരണവും പ്രചാരവും

ക്രിസ്തുവർഷാരംഭത്തോടുകൂടിത്തന്നെ ബുദ്ധമതം വിയറ്റ്നാമിൽ എത്തിയിരുന്നു. ഇതിഹാസപുരുഷനായ ചു ദോങ് തു ഒരു ഇന്ത്യൻ സന്യാസിയിൽ നിന്നും ബുദ്ധമതം പഠിച്ചതോടെയാണ് ഇതിന്റെ തുടക്കം. ബാക് നിൻ പ്രവിശ്യയിലെ ഗിയാവോ ചി യുടെ തലസ്ഥാനമായ ലുയ് ലൌ പെട്ടെന്നു തന്നെ ബുദ്ധമതത്തിന്റെ പ്രധാന കേന്ദ്രമായി മാറി. താച്‌ ക്വാങ്ങ് ഫടിനേയും മാൻ നുവോങ്ങ് ഫട് മാവോവിനെയും കുറിച്ചുള്ള ഐതിഹ്യങ്ങൾ ക്സൂദ്രയുടെ അനുശാസനങ്ങളിൽ 168-169 വർഷം മുതൽ കാണാം.

ഇന്ത്യയിൽനിന്നാണ് ബുദ്ധമതം എത്തിയത് എന്നതുകൊണ്ടു തന്നെ ബുദ്ധ എന്ന പദം ബുട് എന്ന പേരിൽ വിയറ്റ്നാമിൽ പ്രചാരത്തിലായി. ഇപ്പോഴും പല നാടോടിക്കഥകളിലും ഈ പദം ഉപയോഗിക്കപ്പെടുന്നുണ്ട്. അക്കാലഘട്ടത്തിൽ തേരവാദ ബുദ്ധമതത്തിന്റെ സ്വാധീനം വിയറ്റ്നാം ബുദ്ധമതത്തിൽ ഉണ്ടായിരുന്നകൊണ്ട് ബുദ്ധൻ നല്ല മനുഷ്യരെ സഹായിക്കുകയും ചീത്ത വ്യക്തികളെ ശിക്ഷിക്കുകയും ചെയ്യുന്ന ദേവനായാണ് കണക്കാക്കപ്പെട്ടിരുന്നത്. നാല്, അഞ്ച് നൂറ്റാണ്ടോടുകൂടി ചൈനയിലെ മഹായാന ബുദ്ധമതത്തിന്റെ സ്വാധീനം വർദ്ധിച്ചതോടെ, ബുട് എന്ന പദത്തിന് അതിന്റെ ബുദ്ധമതവുമായി ബന്ധപ്പെട്ട അർത്ഥം നഷ്ടമാവുകയും അതിനു പകരമായി ബുദ്ധ എന്നതിന്റെ ചൈനീസ് ഉച്ചാരണമായ ഫട് എന്ന പദം പ്രചാരത്തിലാവുകയും ചെയ്തു.

ആദ്യം മുതലേ വിയറ്റ്നാമിൽ ബുദ്ധമതം സ്വാധീനം ചെലുത്തിയിരുന്നു. ക്രിസ്തുവർഷം 554ൽ രാജാവായ ലി നാം ദേ, “ലി എന്ന ബുദ്ധമതാനുയായി“ എന്നർത്ഥം വരുന്ന ലി ഫട് തു എന്ന പേരിലും അറിയപ്പെട്ടിരുന്നു. ലി, ട്രാൻ രാജവംശങ്ങളിൽ ബുദ്ധമതം പെട്ടെന്നു തന്നെ വികാസം പ്രാപിക്കുകയും ജീവിതത്തിനെ സമസ്ത മണ്ഡലങ്ങളേയും സ്വാധീനിക്കുകയും ഔദ്യോഗിക മതമായി അറിയപ്പെടുകയും ചെയ്തു. ലെ രാജവംശത്തോടുകൂടി കൺഫ്യൂഷ്യനിസം ബുദ്ധമതത്തെ പിന്തള്ളുകയും ഔദ്യോഗികമതമായി മാറുകയും ചെയ്തു. അതിനെ തുടർന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ, ക്വാങ്ങ് ട്രങ്ങ് രാജാവ് ക്ഷേത്രങ്ങൾ നിർമ്മിച്ചും, പുതുക്കിപ്പണിതും ബുദ്ധമതത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തി. എങ്കിലും തന്റെ ലക്ഷ്യം സാധിക്കുന്നതിനു മുൻപെ അദ്ദേഹം അന്തരിച്ചു. പാശ്ചാത്യവൽക്കരണത്തിന്റെ എല്ലാ സ്വാധീനങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ ബുദ്ധമതത്തിന് വിയറ്റ്നാമിൽ ഒരു പുനരുദ്ധാരണം ഉണ്ടായി. ഇതിന്റെ തുടക്കം തെക്കൻ വിയറ്റ്നാമിലെ നഗരങ്ങളിലായിരുന്നു. ബുദ്ധസന്യാസികളായ ഖാൻ ഹോയുടേയും തീൻ ചിയുവിന്റെയും സംഭാവനകളാണ് ഇതിനു പിന്നിൽ.

ചുരുക്കത്തിൽ വിയറ്റ്നാം ബുദ്ധമതത്തിന്റെ ചരിത്രത്തെ നാലു കാലഘട്ടങ്ങളായി ഭാഗിക്കാം.

  • ക്രിസ്തുവർഷാരംഭം തുടങ്ങി ചൈനീസ് ആധിപത്ത്യത്തിന്റെ അവസാനം വരെയുള്ള രൂപവത്കരണത്തിന്റേയും വികാസത്തിന്റേയുമായ കാലഘട്ടം
  • സ്വാതന്ത്ര്യത്തിനുശേഷം ബുദ്ധമതം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയ അടുത്ത കാലഘട്ടം
  • (ദൈ വിയറ്റ്)ലെ രാജവംശത്തിൽ തുടങ്ങി പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള ക്ഷയോന്മുഖമായ കാലഘട്ടം
  • ഇരുപതാം നൂറ്റാണ്ട് മുതൽ ഇന്നോളമുള്ള പുനരുത്ഥാനത്തിന്റേതായ കാലഘട്ടം.

ഇന്ന് ഏറ്റവും സ്വാധീനമുള്ള മഹായാന ബുദ്ധമതത്തിലെ മൂന്ന്‌ ചിന്താരീതികൾ വിയറ്റ്നാമിൽ എത്തപ്പെട്ടു. സെൻ ബുദ്ധമതം, പവിത്രലോക ബുദ്ധമതം, വജ്രായന ബുദ്ധമതം എന്നിവയാണവ.

സെൻ ബുദ്ധമതം തീൻ എന്ന് വിയറ്റ്നാമിൽ അറിയപ്പെടുന്ന സെൻ ബുദ്ധമതം ആറാം നൂറ്റാണ്ടിൽ ഇന്ത്യൻ സന്യാസിയാ ബോധിധർമ്മൻ സ്ഥാപിച്ച ഒരു ബുദ്ധമത ശാഖയാണ്. സെൻ എന്നത് ആധുനിക ചൈനീസ് ഭാഷയിൽ ചാൻ എന്ന് ഉച്ചരിക്കപ്പെടുന്ന അക്ഷരത്തിന്റെ ജപ്പാനീസ് ഉച്ചാരണമാണ്. ധ്യാനം എന്ന അർത്ഥം വരുന്ന സംസ്കൃതത്തിലെ ധ്യാന (പാലി ഭാഷയിലെ ഝാന) എന്ന വാക്കാണ് ഇതിന്റെ മൂലരൂപം.

വിയറ്റ്നാമിലെ ബുദ്ധമത ചരിത്രത്തിലെ ആദ്യ സെൻ ശാഖ സ്ഥാപിച്ചത് വിനിറ്റാരുകി എന്ന സന്യാസിയാണ്. അദ്ദേഹം ഇന്ത്യയിൽ നിന്നും ചൈനയിലേക്കും തുടർന്ന് ക്രിസ്തുവർഷം 580ൽ വിയറ്റ്നാമിലേക്കും എത്തുകയായിരുന്നു.

ശ്രീവിജയ സാമ്രാജ്യം(5-15 നൂറ്റാണ്ട്‌)

തിരുത്തുക

ഇന്തോനേഷ്യയിലെ സുമാത്രയിലെ പാലെംബാങ്ങ് കേന്ദ്രമായ ശ്രീവിജയ എന്ന കടലോര സാമ്രാജ്യം ശൈലേന്ദ്ര രാജാക്കന്മാരുടെ ഭരണകാലയളവിൽ മഹായാന, വജ്രായന ബുദ്ധമതം സ്വീകരിച്ചു. പാലെംബാങ്ങ് ബുദ്ധമതത്തിന്റെ ഒരു മഹത്തായ കേന്ദ്രമായിരുന്നുവെന്നും അവിടത്തെ ചക്രവർത്തി തന്റെ സദസ്സിൽ ആയിരത്തോളം സന്യാസിമാരെ നിലനിർത്തിയിരുന്നുവെന്നും യിജിങ്ങ് വിശദീകരിക്കുന്നു. മതപ്രചാരകനായി ടിബറ്റിലേക്ക് പോകുന്നതിനു മുൻപ് അതീഷ പാലെംബാങ്ങിൽ പഠനം നടത്തിയിരുന്നു.

തെക്കുകിഴക്കൻ ഏഷ്യയിൽ തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിനോടൊപ്പം ശ്രീവിജയ സാമ്രാജ്യം ബുദ്ധമതകലകളേയും പ്രചരിപ്പിച്ചു. ആ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന, ഇക്കാലയളവിൽ സ്ഥാപിച്ച ബോധിസത്വന്റെ പ്രതിമകളിലെല്ലാം തന്നെ സാങ്കേതികത്തികവിന്റേയും സൗകുമാര്യത്തിന്റേയും ശക്തമായ സ്വഭാവസവിശേഷതകൾ കാണാം. ജാവയിൽ ക്രിസ്തുവർഷം 780ൽ നിർമ്മിച്ച, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരമായ ബോറൊബുദൂറിലെ ക്ഷേത്രത്തിൽ വളരെ മികച്ചതായ വാസ്തുശില്പാവശിഷ്ടങ്ങൾ കാണപ്പെടുന്നുണ്ട്. ഇവിടെ ആസനസ്ഥനായ ബുദ്ധന്റെ 505 വിഗ്രഹങ്ങൾ ഉണ്ട്. ഭാരതത്തിലെ ചോള രാജാക്കന്മാരുമായുള്ള സംഘർഷത്തെത്തുടർന്ന് ശ്രീവിജയ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങുകയും പതിമൂന്നാം നൂറ്റാണ്ടോടെ ഇസ്ലാമിക ഭരണത്തിന്റെ വികാസത്തോടേ തകരുകയും ചെയ്തു.

ഖെമർ (Khmer)സാമ്രാജ്യം (9-13 നൂറ്റാണ്ട്‌)

തിരുത്തുക

പിന്നീട്‌, ഒൻപതാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ മഹായാന ബുദ്ധമതവും ഖെമർ സാമ്രാജ്യവും തെക്കുകിഴക്കൻ ഏഷ്യൻ അർദ്ധദ്വീപിൽ ആധിപത്യം ചെലുത്തി. ഖെമർ സാമ്രാജ്യത്തിന്റെ കീഴിൽ കംബോഡിയയിലും സമീപസ്ഥമായ തായ്‌ലാൻഡിലും 900 ബുദ്ധമത ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. അങ്കോർ ആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം. ഒരു ദശലക്ഷത്തോളം നാഗരികർക്ക് ജീവിക്കുവാനുതകുന്ന ഒരു നഗരവ്യവസ്ഥയും ഒരു ക്ഷേത്രസമുച്ചയവും ഇവിടെ ഉണ്ടായിരുന്നു. മഹാന്മാരായ ഖെമർ രാജാക്കന്മാരിൽ ഒരാളായ ജയവർമ്മൻ ഏഴാമൻ (കൃ.വ.1181-1219) അങ്കോർ തോമിലും ബയോനിലും വലിയ ബുദ്ധമത സങ്കേതങ്ങൾ സ്ഥാപിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ ബുദ്ധമതത്തിന് ഭാരതത്തിൽ ഉണ്ടായ തകർച്ചയെത്തുടർന്ന്‌ തെക്കുകിഴക്കൻ ഏഷ്യയിൽ ‍മഹായാന ബുദ്ധമതത്തിനും തകർച്ച ഉണ്ടാവുകയും ശ്രീലങ്കയിൽ നിന്നുള്ള തേരവാദ ബുദ്ധമതം പകരമായി വരുകയും ചെയ്തു.

വജ്രയാനത്തിന്റെ ഉദയം (ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ട്)

തിരുത്തുക

താന്ത്രികബുദ്ധമതം എന്നുകൂടി അറിയപ്പെടുന്ന വജ്രയാന ബുദ്ധമതം ക്രിസ്തുവർഷം അഞ്ചും ഏഴും നൂറ്റാണ്ടുകൾക്കിടയിൽ പൂർവേന്ത്യയിലാണ്‌ രൂപമെടുത്തത്‌. മഹായാന ബുദ്ധമതത്തിന്റെ ഒരു ഉപവിഭാഗമായോ സ്വന്തം നിലയിൽതന്നെ ബുദ്ധമതത്തിന്റെ മൂന്നാമതൊരു യാനം (വാച്യാർത്ഥത്തിൽ വാഹനം) ആയോ ഇതിനെ കരുതുന്നവരുണ്ട്‌. മഹായാനത്തെ അപേക്ഷിച്ച്‌ വജ്രയാനം വ്യതിരിക്തതയുള്ള ദാർശനിക കാഴ്ച്ചപ്പാടുകളൊന്നും അവതരിപ്പിക്കുന്നില്ല. പ്രതിബിംബധ്യാനവും യോഗാഭ്യാസവും പോലെയുള്ള പുതിയ പ്രായോഗിക ഉപാധികൾ ഉപയോഗിക്കുന്നതിലാണ്‌ വജ്രയാനം മഹായാനത്തിൽ നിന്ന് വിഭിന്നമാകുന്നത്‌. അക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ്‌. മന്ത്രോച്ചാരണം,യോഗാഭ്യാസം, ഹോമങ്ങൾ മുതലായ കാര്യങ്ങളിൽ ഹിന്ദുമതത്തിലെ താന്ത്രികവിഭാഗത്തോട്‌ അടുപ്പമുള്ളതാണ്‌ താന്ത്രികബുദ്ധമതം. പദ്‌മസംഭവൻ ആണ്‌ ഈ വിഭാഗത്തിന്റെ ഉപജ്ഞാതാവ്‌.

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നൊഴിഞ്ഞ്‌ വനവാസികളായ മഹാസിദ്ധർ ആയിരുന്നു വജ്രയാനത്തിന്റെ ആദിമപ്രയോക്താക്കൾ. എന്നാൽ ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടോടുകൂടി നളന്ദയും വിക്രമശിലയും പോലെ മഹായാനസന്യാസികൾ നടത്തിവന്ന സർവകലാശാലകളിൽ വജ്രയാനത്തിന്‌ അംഗീകാരം ലഭിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിലെ മുസ്ലീം ആക്രമണത്തിൽ ഇന്ത്യയിലെ മറ്റ്‌ ഭൂരിഭാഗം ബുദ്ധമത വിഭാഗങ്ങളെയും പോലെ വജ്രയാനവിഭാഗവും നാമാവശേഷമായി. എന്നാൽ ഏഴാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ട്‌ വരെയുള്ളകാലത്ത്‌ തിബറ്റിലേക്ക്‌ പൂർണ്ണരൂപത്തിൽതന്നെ വേരുറപ്പിച്ച വജ്രയാനവിഭാഗം ഇപ്പോഴും അവിടുത്തെ ഏറ്റവും ശക്തമായ ബുദ്ധമതവിഭാഗമായി നിലകൊള്ളുന്നു. ജപ്പാനിലും ഭാഗികമായി വേരോട്ടം ലഭിച്ച വജ്രയാനം അവിടെ ഷിൻഗോൺ ബുദ്ധമതമായി രൂപാന്തരം പ്രാപിച്ചു.

ഥേർവാദ നവോത്ഥാനം (ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടു മുതൽ)

തിരുത്തുക
 
ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടു മുതൽ ഥേർവാദ ബുദ്ധമതത്തിന്റെ വളർച്ച.

പതിനൊന്നാം നൂറ്റാണ്ടു മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ഇസ്ലാമിക അധിനിവേശങ്ങൾ ഇന്ത്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും മഹായാന ബുദ്ധമതത്തിന്റെ അവസാനം കുറിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെയുള്ള പാശ്ചാത്യ വാണിജ്യ മാർഗങ്ങളെല്ലാം അടയ്ക്കപ്പെടുകയും പുതിയ വാണിജ്യ മാർഗങ്ങൾ മധ്യേഷ്യ, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിൽ രൂപവത്കരിക്കപ്പെടുകയും ചെയ്തു. ഇത് ശ്രീലങ്കയിൽ പ്രചാരത്തിലുണ്ടായിരുന്ന ഥേർവാദ ബുദ്ധമതം (പാലി നിയമപ്രകാരമുള്ളത്) പതിനൊന്നാം നൂറ്റാണ്ടോടെ ഇവിടങ്ങളിൽ വ്യാപിക്കപ്പെടാൻ കാരണമായിത്തീർന്നു.

ബർമ്മ സാമ്രാജ്യത്തിന് തുടക്കമിട്ട അനവരാട്ട രാജാവ്(1044-1077), രാജ്യത്തെ ഏകീകരിക്കുകയും തെറവാഡ ബുദ്ധവിശ്വാസം സ്വീകരിക്കുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റണ്ടിനും ഇടയ്യ്ക്ക് ബർമ്മയുടെ തലസ്ഥനാമായിരുന്ന പഗാനില് ആയിരക്കണക്കിന് ബുദ്ധവിഹാരങ്ങൾ ഉണ്ടാക്കുന്നതിന് ഇത് തുടക്കമിട്ടു. അവയില് ഏകദ്ദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു. തായ് സാമ്രാജ്യത്തിന്റെ ഉദയാത്തോടേയും, ക്രിസ്തുവർഷം 1287 -ൽ തലസ്ഥാനമായ പഗാന് മംഗോളിയർ പിടിച്ചെടുത്തതോടെയും ബർമ്മ സാമ്രാജ്യത്തിന്റെ ശക്തിയുടെ പ്രഭ കുറഞ്ഞു, പക്ഷേ ഥേർവാദ ബുദ്ധവിശ്വാസം ബർമ്മയിലെ പ്രധാന മതമായി നിലകൊണ്ടു. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു.

ക്രിസ്തുവർഷം ഏതാണ്ട് 1260ൽ നിലവിൽ വന്ന തായ് സാമ്രാജ്യമായ സുഖൊതൈയും തേരവാദ ബുദ്ധമതം സ്വീകരിച്ചു. അയുതായ കാലഘത്തത്തോടുകൂടി (14 മുതൽ 18 വരെ നൂറ്റാണ്ടുകൾ) ഥേർവാദ ബുദ്ധമതം ഒന്നു കൂടി പ്രബലമാവുകയും തായ് സമൂഹത്തിന്റെ അവിഭാജ്യ ഘടകം ആവുകയും ചെയ്തു.

പതിമൂന്നാം നൂറ്റാണ്ടിൽ ഥേർവാദ ബുദ്ധ മതം കരമേഖലകളായ ലാവോസിലേക്കും കംബോഡിയയിലേക്കും വ്യാപിച്ചു. എങ്കിലും, തീരപ്രദേശങ്ങലിലും ദ്വീപസമൂഹങ്ങളിലും ഇസ്ലാം മതത്തിന്റെ സ്വാധീനം കൂടുതൽ ശക്തമായിരുന്നു. അത് മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയിടങ്ങളിലേക്കും ദക്ഷിണ ഫിലിപ്പൈൻസ് വരെയുള്ള ദ്വീപസമൂഹങ്ങളിലേക്കും വ്യാപിച്ചു.

എങ്കിലും “1965ലെ സെപ്റ്റംബർ 30 കൊലപാതകങ്ങൾ” എന്നു വിളിക്കപ്പെടുന്ന, കമ്മ്യൂണിസ്റ്റ് പാർട്ടിയാൽ നടത്തപ്പെട്ടത് എന്ന്‌ ആരോപമണമുള്ള രക്തരൂഷിതങ്ങളായ സംഭവങ്ങളെ ത്തുടർന്ന് 1966ൽ അധികാരത്തിൽ വന്ന സുഹാർത്തോയുടെ കാലത്തോടെ ബുദ്ധമതത്തിന് ഇൻഡോനേഷ്യയിൽ എടുത്തുപറയത്തക്കതായ നവോത്ഥാനം ഉണ്ടായി. ഇതിനുള്ള ഭാഗികമായ കാരണം രാജ്യത്തിലെ എല്ലാ ജനങ്ങളും ഇസ്ലാം, പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക, ഹിന്ദു, ബുദ്ധമതങ്ങളിലേതെങ്കിലും ഒന്ന്‌ സ്വീകരിച്ചുകൊള്ളണം എന്ന സുഹാർത്തോയുടെ പുത്തൻ ശാസനയായിരുന്നു. ഏതാണ്ട് ഒരു കോടിയോളം ബുദ്ധമതവിശ്വാസികൾ ഇന്ന് ഇൻഡോനേഷ്യയിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിലെ വലിയൊരു വിഭാഗം ചൈനീസ് വംശജരാണ്.

പാശ്ചാത്യ ലോകത്തുള്ള ബുദ്ധമതത്തിന്റെ വികാസം

തിരുത്തുക

ഗ്രീക്-ബുദ്ധ ചിത്രകലയിൽ രേഖപ്പെടുത്തപ്പെട്ട പടിഞ്ഞാറും ബുദ്ധിസവും തമ്മിലുള്ള വിശിഷ്ടമായ ഏറ്റുമുട്ടലുകൾ‌ക്ക് ശേഷം ബുദ്ധമതത്തെ കുറിച്ചുള്ള വിവരങ്ങളും ഐതിഹ്യങ്ങളും പടിഞ്ഞാറിലേക്ക് ഇടക്കിടക്ക് വന്നുകൊണ്ടിരുന്നു. എട്ടാം നൂറ്റാണ്ടിൽ, ജാതക ബുദ്ധ കഥകൾ 'കൈലാഗും ദാംനാഗുമയി' ആയി അറബിയിലേക്കും സിറിയക്കിലേക്കും തർജമ ചെയ്യപ്പെട്ടു. ബുദ്ധന്റെ ജീവിതത്തെ കുറിച്ചുള്ള ഒരു വിവരണം ദമാസ്കസ്സിലെ ജോൺ ഗ്രീക്കിലേക്ക് വിവർ‌ത്തനം ചെയ്യുകയും അത് 'ബർലാമിന്റേയും ജോസഫിന്റേയും' കഥകളായി ക്രിസ്ത്യാനികൾ‌ക്കിടയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പിന്നീട് യൂറോപ്പും ബുദ്ധമതവും തമ്മിലുള്ള നേരിട്ടുള്ള ബന്ധമുണ്ടാകുന്നത് മധ്യകാലത്ത് ഫ്രാൻസിസ്കൻ സന്യാസിയാ‍യ റബ്രെക്കിലെ വില്യംസിനെ ഫ്രഞ്ച് ഭരണാധികാരിയായ സെന്റ് ലൂയിസ് മോങ്കേയുടെ മംഗോളിയൻ കോടതിയിലേക്ക് 1253-ൽ അയക്കുന്നതോടെയാണ്. കൈലാകിലാണ് (ഇന്നത്തെ കസാക്കിസ്ഥാനിലെ ഖയാലിഖ്) ഈ ബന്ധമുണ്ടായത്. അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത്. (പട്ടുപാതയിലെ മതങ്ങൾ - ഫോൾസ്)

കോളനിവൽക്കരണത്തിന്റെ കാലഘട്ടങ്ങളിലാണ് പിന്നീട് ബുദ്ധമതം കാര്യമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പാശ്ചാത്യ ശക്തികൾക്ക് ബുദ്ധമത്തിന്റെ കലപരമായ മികവും വിശ്വാസ ദാർ‌ഢ്യവും നേരിട്ടറിയുവാൻ ഇക്കാലത്തു കഴിഞ്ഞിരുന്നു. പൗരസ്ത്യ മതങ്ങളെ പറ്റിയുള്ള പഠനങ്ങൾ യൂറോപ്യൻ തത്ത്വചിന്തയെ അക്കാലത്ത് കാര്യമായി സ്വാധീനിച്ചിരുന്നു.

1853-ലെ 'ജപ്പാന്റെ തുറക്കപ്പെടൽ' ജാപ്പനീസ് കലകളിലും സംസ്ക്കാരത്തിലും പാശ്ചാത്യ സമൂഹത്തിന്റെ ശ്രദ്ധ പതിയുവാൻ കാരണമായിത്തീർന്നു. ഇത് അവർക്ക് ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ഒരു ബുദ്ധസം‌സ്ക്കാരത്തെ കാട്ടിക്കൊടുത്തു.

ഇരുപതാം നൂറ്റാണ്ടോടു കൂടി ഫാസിസം മുതൽ മാർക്സിസം വരെയുള്ള തത്ത്വചിന്തകൾക്ക് യൂറോപ്യൻ സമൂഹത്തിൽ വേരുറപ്പു കുറഞ്ഞു. അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി. രണ്ടാം ലോകമഹായുദ്ധാനന്തരം ആത്മീയവും സാമ്പത്തികവുമായ സ്വയം കണ്ടെത്തലുകളിലേക്ക് പുരോഗതി എന്ന സങ്കല്പ്പം മാറി.

ഈ അവസ്ഥയിൽ ബുദ്ധമതം അതിന്റെ സഹിഷ്ണുത, ദൈവസങ്കല്പ്പത്തിലെ കടും പിടിത്തമില്ലായ്മ, ആത്മപരിശോധനയിലൂന്നിയ സത്യാന്വേഷണം എന്നീ ഗുണങ്ങളാൽ ശ്രദ്ധാകേന്ദ്രമായിത്തീർന്നു. ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകളനുസരിച്ച് ബ്രിട്ടനിലെ ഏറ്റവും വളർച്ചയുള്ള മതമാണ് ബുദ്ധമതം.

ബുദ്ധമതം കേരളത്തിൽ

തിരുത്തുക
 
മാവേലിക്കരയിലെ ബുദ്ധവിഗ്രഹം

കേരളത്തിന്റെ സാംസ്കാരിക ഘടനക്കു വ്യത്യാസം വരുത്തുകയും സാമൂഹിക ജീവിതത്തിൽ ശക്തമായ മാറ്റമുണ്ടാക്കുകയും ചെയ്ത ബുദ്ധമതം ഇന്ന് നാമമാത്രമായിരിക്കുകയാണ്. ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിൽ ബുദ്ധസന്യാസികൾ കേരളത്തിലെത്തിയതായി കാണുന്നു. അശോക ചക്രവർത്തി നാനാദിക്കിലേക്ക് ബുദ്ധമത സന്യാസികളെ അയച്ച കൂട്ടത്തിൽ നേരിട്ടും ശ്രീലങ്കയിൽ നിന്നും സന്ന്യാസിമാർ ഇവിടെ എത്തി. മതമെന്നതിലുപരി ഒരു പരിഷ്കൃത സംസ്കാരം എന്ന നിലയിൽ കേരളത്തിലേ ചേര രാജാക്കന്മാർ ബുദ്ധമതത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കപ്പെടുകയായിരുന്നു. രാജാക്കന്മാരുടെ പിൻബലം ഇല്ലാതിരുന്ന ജൈന മതത്തേയും അകമഴിഞ്ഞ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടു. മതത്തേക്കാൾ ഉപരി, ജ്ഞാനികളേയാണ്‌ അന്നത്തെ രാജാക്കന്മാർ തീർച്ചയായും പ്രോത്സാഹിപ്പിച്ചിരിക്കുക. മനുഷ്യന്റെ നന്മക്കായുള്ള വഴികൾ പറഞ്ഞു തന്ന ഏത് മതവും കേരളത്തിൽ സ്വീകരിക്കപ്പെട്ടതിന്റെ കാരണവും ഇതായിരിക്കണം. ബുദ്ധമതത്തിന്റെ സന്ദേശം ഉന്നതരേയും അധഃകൃതരേയും ഒരു പോലെ ആകർഷിച്ചു. നരബലി‍ക്കും ജന്തു ബലിക്കും, മറ്റനാചാരങ്ങൾക്കും എതിരായി ബുദ്ധസന്യാസികൾ നടത്തിയ ധാർമ്മിക സമരം ദ്രാവിഡാചാരങ്ങളിലെ നീചമായവക്കെതിരെ കേരളത്തിൽ വച്ച് നടന്ന ആദ്യത്തെ സാമൂഹിക പരിഷ്കരണം ആയിരുന്നു.

അശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്താ എന്നാണ്‌ ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഒരു പക്ഷേ ചേര പുത്രന്മാർ എന്നായിരിക്കാം അല്ലെങ്കിൽ ചേര രാജാവിനെ സന്ന്യാസിയായി കണക്കാക്കി ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതായിരിക്കാം. ക്ഷേത്രങ്ങൾ വിഗ്രഹങ്ബുദ്ധ മത സന്യാസികൾ ബുധമത സന്ദേശം പ്രചരിപ്പിക്കൻ ചെയ്ത പ്രയത്നങ്ങളെക്കുറിച്ച് സംഘകാല കൃതികൾ പരാമർശിക്കുന്നുണ്ട്. മണിമേഖല ഒരു ബൗദ്ധ കൃതിയാണ്‌. ഇതിൽ കേരളത്തിലെ ആദ്യത്തെ ബൗദ്ധവിഹാരം ചേരരാജാവ് ഇമയവരമ്പന്റെ കാലത്ത് കൊടുങ്ങല്ലൂരിലാണ്‌ സ്ഥാപിക്കപ്പെട്ടതെന്ന പരാമർശം ഉണ്ട്. [16]ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാർജ്ജിച്ച ബുദ്ധചൈത്യം വഞ്ചി യിലായിരുന്നു. ഈ വഞ്ചി കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ആണെന്നും അല്ലെന്നും വാദങ്ങൾ ഇപ്പോഴും നടക്കുന്നു. കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാൾ [7] ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടവയാണ്‌ കോട്ടയം താലൂക്കിലെ കിളിരൂർ ക്ഷേത്രവും, ആലപ്പുഴ താലൂക്കിലെ നീലമ്പേരൂർ ക്ഷേത്രവും. പള്ളിബാണപ്പെരുമാളിന്റെ സ്മാരകാവശിഷ്ടങ്ങൾ ഈ രണ്ടു ക്ഷേത്രങ്ങളിലും ഉണ്ട്.

ആചാരങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ കൂടിയപങ്കും ഈ മതത്തിന്റെ സംഭാവനയാണ്‌., കെട്ടുകാഴ്ച, ശാലയോട്ടം, കുത്തിയോട്ടം, താലപ്പൊലി, അന്നംകെട്ട്, മരമടി എന്നീ ചടങ്ങുകളും പുണ്യദിനങ്ങളിൽ സസ്യാഹരം, മഞ്ഞമുണ്ടുടുക്കൽ, തുടങ്ങിയ ആചാരങ്ങളും ബുദ്ധമതത്തിൽ നിന്ന് സ്വീകരിച്ചവയാണ്‌

വിദ്യാഭ്യാസവും ആരോഗ്യവും

തിരുത്തുക

ബൗദ്ധ-ജൈനമതങ്ങൾ കേരളത്തിനു നൽകിയ മഹത്തായ സംഭാവന സാക്ഷരത്വവും വിദ്യാസമ്പന്നതയുമായിരുന്നു. ഒരോ വിഹാരവും വിജ്ഞനത്തിന്റെ കേന്ദ്രങ്ങളായിരുന്നു. എല്ലാത്തരം ജനവിഭാഗങ്ങൾക്കും അക്ഷരവിദ്യ നേടാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

ആയുർവേദത്തിന്‌ കേരളത്തില്‌ വൻപിച്ച സ്വാധീനം ലഭിച്ചത് ഈ മതങ്ങളുടെ സ്വാധീനം നിമിത്തമാണ്‌. വിദ്യാവിതരണത്തിലെന്നപോലെ ആരോഗ്യപരിപാലനത്തിലും രോഗചികിത്സയിലും ബൗദ്ധ-ജൈന ഭിക്ഷുക്കൾ ശ്രദ്ധാലുക്കളായിരുന്നു. ക്ഷേത്രങ്ങളിൽ മിക്കതിലും രോഗചികിത്സയും നടന്നുവന്നിരുന്നു. തകഴി, ഏറ്റുമാനൂർ, മണ്ണാറശ്ശാല, പനച്ചിക്കൽ, ഗുരുവായൂർ, മൂകാംബിക, പള്ളിപ്പുറത്തുകാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും നടന്നു വരുന്ന ചികിത്സാപദ്ധതി ഈ മതങ്ങളുടെ കാലത്തുള്ളതിന്റെ പിൻതുടർച്ചയാണ്‌.

വാസ്തുവിദ്യ

തിരുത്തുക

വാസ്തുവിദ്യയുടെ പ്രചാരം മുഖ്യമായും ബൗദ്ധരുടെ സംഭാവനയാണ് എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. നിർമ്മാണവിദ്യ കേരളത്തിലെങ്ങും പ്രചരിപ്പിച്ചതും കേരളീയഭവനങ്ങൾക്ക് തനിമയാർന്ന് നൽകിയതും ഈ മതത്തിന്റെ സ്വാധീനത്തിലാണ്‌. ഗജപൃഷ്ടാകൃതിയിൽ ക്ഷേത്രങ്ങൾ നിർമ്മിക്കുന്ന രീതി ബൗദ്ധരിൽ നിന്നവലംബിച്ചതാണ്‌. കള തട്ടുകളും, ഉത്സവങ്ങളിലെ കുതിരകളും, വ്യാളി സങ്കല്പങ്ങളും എല്ലാം ബൗദ്ധ സംഭാവനകളാണ്.

വാസ്തുവിദ്യ ബുദ്ധമതത്തിന്റെ സംഭാവനയാണ് എന്ന് ഏകപക്ഷിയമായി പറയുന്നത് തീർത്തും അടിസ്ഥാന രഹിതമാണ്‌.വാസ്തുവിദ്യ  പ്രതിപാദിക്കുന്നത് പ്രധാന മായും ശൈവ ആഗമങ്ങളിൽ ആണ്, കൂടാതെ ബ്രാഹ്മണങ്ങൾ,പുരാണങ്ങൾ മുതലായവയിലുമുണ്ട്. എന്നാൽ ഇവയൊക്കെ ബുദ്ധമതത്തിന്റെ ആവിർഭാവത്തിനു ശേഷമാണുണ്ടായത് എന്നും ചില വിദഗ്ദ്ധർ അഭിപ്രായപെടുന്നുണ്ട്. അഥർവ വേദത്തിന്റെ ഉപവേദമായ സ്ഥാപത്യ വേദമാണിതിനാധാരം എന്നാണു കരുതപ്പെടുന്നത്. ബുദ്ധമതത്തിലെ വിഹാരങ്ങളും,സ്തൂപങ്ങളും വാസ്തുവിദ്യ ഉൾക്കൊണ്ടാണ് രൂപീകൃതമായിരിക്കുന്നതു എന്നതിന് തർക്കമില്ല .ഇന്ന് അറിയപ്പെടുന്ന  ആദ്യത്തെ വാസ്തു അധിഷ്ഠിത ക്ഷേത്ര നിർമിതി ,രാജസ്ഥാനിലെ ബൈരാത് എന്ന സ്ഥലത്തു തടിയിൽ ഉള്ള താണ് എന്ന് കരുതപ്പെടുന്നു. സിന്ധു  നദി തട സംസ്കൃതിയിൽ പോലും വാസ്തു സിദ്ധാന്തങ്ങളുടെ പ്രായോഗിക അവതരണം ഉള്ളതായിട്ടു വിദഗ്ദ്ധർ അഭിപ്രായപെടുന്നുണ്ട്.വാസ്തുവിദ്യയുടെ വ്യാപകമായ പ്രചാരം ബുദ്ധമത പ്രചാരത്തോടൊപ്പമാണ് ഉണ്ടായത് എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. ""മഞ്ജുശ്രീ വാസ്തുശാസ്ത്ര "" എന്ന വാസ്തു ഗ്രന്ഥം ശ്രീലങ്കയിൽ നിന്നും ലഭിച്ചിട്ടുമുണ്ട്, ഇതിൽ സ്തൂപങ്ങളും, വിഹാരങ്ങളുടെയും നിര്മാണത്തെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു. കാവുകളിൽ നിന്നും ഇന്നത്തെ രീതിയിലെ ക്ഷേത്രാചാരങ്ങളിലേക്കും ഉത്സവങ്ങളിലേക്കുമുള്ള ഹൈന്ദവ സംസ്കൃതിയുടെ മാറ്റം ഒരുപക്ഷെ ബൗദ്ധ രീതികളുടെ പിന്തുടർച്ചയാകാം. ഹൈന്ദവ പൗരോഹിത്യത്തിനെതിരായി, ഒരു നവോത്ഥാനമായി രൂപം കൊണ്ട ബുദ്ധമതം ആന്തരികമായും ബാഹ്യമായും ഹൈന്ദവ സംസ്കൃതിയിൽ തന്നെയാണ് വേരൂന്നിയിരിക്കുന്നത്‌. കേരളത്തിലെ വാസ്തുവിദ്യയുടെ പ്രയോഗം ,തന്ത്രസമുച്ചയം,മനുഷ്യാലയചന്ദ്രിക എന്നീ ഗ്രന്തങ്ങളുടെ ചുവട് പിടിച്ചാണ് നടക്കുന്നത്,അവയാകട്ടെ പതിനാലാം നൂറ്റാണ്ടിനു ശേഷംമാത്രം ഉണ്ടായതാണ്. ഇതിനു അവലംബമായിട്ടുള്ളഗ്രന്ഥങ്ങൾ പത്താം നൂറ്റാണ്ടിലെ മയമതം, വാസ്തുവിദ്യ, പ്രയോഗമഞ്ജരി, അപരാജിതപ്രചാ,മനസാരം, മുതലായ സംസ്കൃത ഗ്രന്ഥങ്ങളാണ്. മയമതം പോലുള്ള ഗ്രന്തങ്ങൾ ഇന്ന് മലയാളത്തിലേക്ക് നേരിട്ട് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.


ശ്രീമൂലവാസം

തിരുത്തുക
 
കെട്ടൂകാഴ്ച-ബൗദ്ധരുടെ സംഭാവനയാണ്‌

ആയ് രാജാവായ വിക്രമാദിത്യ വരഗുണൻ പ്രസിദ്ധമായിരുന്ന ശ്രീമൂലവാസം എന്ന ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിന്‌ സംരക്ഷണം നൽകിയതായി പറയുന്നതാണ്‌ പാലിയം താമ്രശാസനം. അദ്ദേഹം വൻ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നൽകി. ശ്രീബുദ്ധനേയും ധർമ്മത്തേയും പ്രകീർത്തിച്ചു കൊണ്ടുള്ള ശാസനത്തിലെ മംഗളാചരണം ശ്രദ്ധേയമാണ്‌. എന്നാൽ പത്താം ശതകത്തോടെ ഈ കേന്ദ്രം നാമാവശേഷമായി.

തിരോധാനം

തിരുത്തുക
 
കരുമാടിക്കുട്ടൻ എന്ന ബുദ്ധവിഗ്രഹം ആലപ്പുഴയിൽ പുരാവസ്തുവകുപ്പിനെ സം‌രക്ഷണയിലാണിന്ന്

കേരളത്തിലെ പ്രാചീന ഹൈന്ദവരാജാക്കന്മാർ അന്യമതങ്ങളുടെ നേർക്ക് സംസ്കാരപൂർണ്ണമായ സഹിഷ്ണുതാ നയങ്ങൾ ഉള്ളവരായിരുന്നു. സങ്കുചിത ബുദ്ധിയോടെ എങ്കിലും അവർ ബുദ്ധക്ഷേത്രങ്ങൾക്കും സംഘങ്ങൾക്കും സം‌രക്ഷണം നൽകിപ്പോന്നു. എന്നാൽ 8-ം ശതകത്തിൽ ശങ്കരാചാര്യർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൈദിക മതപരിഷ്കർത്താക്കളുടെ നേതൃത്വത്തിൽ നിരന്തരവും സുസംഘടിതവുമായ എതിർപ്പുകൾ മൂലം കാലക്രമേണ 12 -ആം ശതകത്തോടെ അത് അന്തർദ്ധാനം ചെയ്യുകയായിരുന്നു. 100 കണക്കിനു സ്തൂപങ്ങളും വിഹാരങ്ങളും 830-966 നു മിടക്കായി വിവിധരാര്യങ്ങളിൽ തകർക്കപ്പെട്ടു. ഇന്ത്യയിൽ മാത്രം പുഷ്യാമിത്രൻ എന്ന രാജാവ് അശോക ചക്രവർത്തി സ്ഥാപിച്ച 84000 ബുദ്ധസ്തൂപങ്ങൾ നശിപ്പിച്ചിട്ടുണ്ട്. നിരവധി ബുദ്ധമതസന്യാസിമാരെ ചിത്രവധം(ഇരുമ്പു സൂചി കോർത്ത് തൂക്കി കൊല്ലുക, തോൽ ഉരിച്ച് കൊല്ലുക) ചെയ്തയാളാണ് ജലാലുക രാജാവ്. കാശ്മൂരിൽ ഇതിനു പിൻതുടർച്ചയായി കിന്നര രാജാവും നിരവധി നശീകരണങ്ങൾ ബുദ്ധവിഹാരങ്ങളോടും ബുദ്ധസന്യാസിമാരോടും ചെയ്തു. നിരവധി -ആദി-ദ്രാവിഡ-ബുദ്ധക്ഷേത്രങ്ങൾ ഹിന്ദുക്ഷേത്രങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. തിരുപ്പതി, ഏയ്ഹോൽ, ഉണ്ടാവല്ലി, എല്ലോറ, ബെങാൾ, പുരി, ബദരിനാത്, മഥുര, അയോധ്യ, ശ്രിംഗേരി, ബോധിഗയ, സാരനാഥ, ഡെൽഹി, നലണ്ഡ, ഗുഡിമല്ല, നാഗാർജ്ജുനകോണ്ട, ശ്രീസൈലം, ശബരിമല തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. [17]

കേരളത്തിൽ ബുദ്ധമതത്തിന്റെ സംഭാവനകൾ

തിരുത്തുക
 
മുത്തുക്കുട-കേരളത്തിൻ ബുദ്ധമതത്തിന്റെ സംഭാവനയാണ്[അവലംബം ആവശ്യമാണ്]

ഇന്ത്യയിൽ ബുദ്ധമതത്തിന്റെ ഉയിർത്തെഴുന്നേല്പ്

തിരുത്തുക

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലെ ബുദ്ധമതം ഏതാണ്ട് അപ്രത്യക്ഷമാകുകയോ നവീകൃതമായ ഹിന്ദുമതത്തിൽ ലയിക്കുകയോ ചെയ്തു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ ബുദ്ധമതത്തിന്‌ ഒരുയിർത്തെഴുന്നേല്പുണ്ടായി. ബാബസാഹിബ് അംബേദ്കർ, 14-ആം ദലൈ ലാമ എന്നിവരെയാണ് ഈ പുത്തനുണർവിന്റെ കാരണക്കാരായി ചരിത്രകാരന്മാർ ഗണിക്കുന്നത്. ആചാര്യനായ അനാഗരിക ധർമ്മപാലയും വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. തൊട്ടുകൂടാത്തവർ അനുഭവിച്ചുകൊണ്ടിരുന്ന പീഡനങ്ങൾക്ക് ഫലപ്രദമായ ചികിത്സ ബൗദ്ധധർമ്മം സ്വീകരിക്കുകയാണെന്ന് വിശ്വസിച്ച അംബേദ്കർ 1956 ഒക്ടോബർ 14-ന് ബുദ്ധമതം സ്വീകരിച്ചു. അദ്ദേഹം തുടങ്ങി വച്ച ഉണർവ് വളരെയേറെ ദളിത വിഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തു.

  1. ഉണ്ണിത്തിരി, ഡോ: എൻ.വി.പി. (1993). പ്രാചീന ഭാരതീയ ദർശനം. തിരുവനന്തപുരം: ചിന്ത പബ്ലീഷേഴ്സ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. (അശോകന്റെ കല്പനകൾ, പതിമൂന്നാം കല്ല് കല്പന, എസ്. ധമ്മിക)
  3. ( ജി.പി. കാരറ്റെലിയുടെ ഗ്രീക്ക് മൂലകൃതിയിൽ നിന്നുള്ള പരിഭാഷ
  4. റോബർട്ട് ലിൻസ്സെൻ, “സെൻ ലിവിങ്”
  5. 'ദ സ്ട്രൊമാറ്റ ഓർ മിസലേനിയസ്' പുസ്തകം ‍I, അദ്ധ്യായം പതിനഞ്ച്
  6. Mentioned in Mackenzie, Donald A., Buddhism in pre-Christian Britain, p42 ഓറിഗെൻ “കമ്യൂണിറ്റി ഓൺ എസക്കിയേൽ
  7. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 262. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. Divyavadana, pp. 429–434
  9. Indian Historical Quarterly Vol. XXII, p. 81 ff cited in Hars.407
  10. [1] Archived 2012-08-05 at the Wayback Machine. Ashoka and Pushyamitra, iconoclasts? by Koneraad Elst
  11. Asoka and the Decline of the Mauryas by Romila Thapar, Oxford University Press, 1960 P200
  12. Boardman "The Diffusion of Classical Art in Antiquity"
  13. [2] Archived 2007-03-24 at the Wayback Machine..
  14. .[3]
  15. [4]
  16. മണിമേഖല 28 103-105
  17. മുകുന്ദൻ സി., മേനോൻ (2017 മാർച്ച് 5). "Hinduism and Talibanism". {{cite web}}: Check date values in: |date= (help)

കുറിപ്പുകൾ ഇംഗ്ലീഷ്

തിരുത്തുക
  • ^ Is it not rational that souls should be introduced into bodies in accordance with their merits and previous deeds, and that those who have used their bodies in doing the utmost possible good should have a right to bodies endowed with qualities superior to the bodies of others?" "The soul, which is immaterial and invisible in its nature, exists in no material place without having a body suited to the nature of that place; accordingly, it at one time puts off one body, which is necessary before, but which is no longer adequate in its changed state, and it exchanges it for a second." from Origen, Contra Celsum, also discussed in De Principiis
  • ^ The monks, expelled from the Ganges valley, maybe by sectarian disputes, followed the northern road (Uttarapatha) or the northern road (Daksinapatha), which conducted them to the Northwest for some, and to the Occidental ocean for the others, with multiple artistic creations marking their respective roads " from " Gandhara", Francine Tissot, p128:
  • ^ അവസാന ചേര രാജാവായിരിക്കാം) പള്ളി = ബുദ്ധമതക്കാരുടെ സംഘം ബാണ=വാണരുളിയ

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക