പൊ.യു.മു. 3-ആം ശതകത്തിൽ ഭാരതത്തിന്റെ പശ്ചിമോത്തരഭാഗത്തു വ്യവഹാരത്തിലിരുന്ന ലിപിയാണ് ഖരോഷ്ഠി. അക്കാലത്തു ബ്രാഹ്മിയായിരുന്നു പ്രധാന ലിപിയെങ്കിലും[അവലംബം ആവശ്യമാണ്] ഖരോഷ്ഠിയും പ്രചാരത്തിലെത്തിയിരുന്നു. അശോകന്റെ കാലത്തെ സ്തൂപലിഖിതങ്ങൾ ഖരോഷ്ഠി ലിപിയിലും കണ്ടുകിട്ടിയിട്ടുണ്ട്. സെമിറ്റിക്-അരമായിക് ലിപികളോടാണ് ഇതിനു സാദൃശ്യം.

ഖരോഷ്ഠി(Kharoṣṭhī)
Loulan kharosthi document.jpg
ഇനംഅബുഗിദ
ഭാഷ(കൾ)ഗാന്ധാരി ഭാഷ
പ്രാകൃതം
കാലഘട്ടം4th century BCE – 3rd century CE
മാതൃലിപികൾ
→ ഖരോഷ്ഠി(Kharoṣṭhī)
സഹോദര ലിപികൾബ്രാഹ്മി
നിബത്തിയൻ
Syriac
Palmyrenean
Mandaic
പഹൽവി
Sogdian
Unicode rangeU+10A00—U+10A5F
ISO 15924Khar
Note: This page may contain IPA phonetic symbols in Unicode.
ഖരോഷ്ഠിയിലെ ഒരു കൈയ്യെഴുത്തു പ്രതി

പേരിന്റെ ഉത്ഭവംതിരുത്തുക

ഖരത്തിന്റെ (കഴുതയുടെ) തുകലിൽ എഴുതിപ്പോന്നിരുന്നതിനാൽ ആദ്യകാലത്ത് ഇതിന് 'ഖരപൃഷ്ഠി' എന്നായിരുന്നു പേർ. കാലാന്തരത്തിൽ 'ഖരപൃഷ്ഠി', 'ഖരോഷ്ഠി' ആയിത്തീർന്നു.

ഖരോഷ്ഠൻ എന്ന ഒരു ഭാഷാപണ്ഡിതനാണ് ഈ ലിപിരൂപം കണ്ടുപിടിച്ചതെന്നും അതുകൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചതെന്നും ചിലർ കരുതുന്നു.

പേർഷ്യയിലെ ഔദ്യോഗിക ലിപി ആയിരുന്ന ഖരോഷ്ഠി ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രചാരത്തിൽ വന്നത് പേർഷ്യൻ ആക്രമണങ്ങളുടെ ഫലമായിരുന്നു. പേർഷ്യയിൽ നിന്നും വന്ന കൊത്തുപണിക്കാരും ശിൽപികളും ആയിരുന്നു മൗര്യ ഭരണകാലത്ത് സ്തംഭങ്ങളും സ്തൂപങ്ങളും നിർമ്മിച്ചത് എന്നും അഭിപ്രായമുണ്ട്. [1]

 
ഖരോഷ്ഠി ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രാകൃതം(ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള സിംഹരൂപ സാദൃശ്യമുള്ള സ്തംഭം)

അക്ഷരമാലതിരുത്തുക

 
ഏകദേശം എല്ലാ അക്ഷരങ്ങളും അക്കങ്ങളും ഉള്ള ഒരു ഫലകം.
 𐨀 a   𐨁 i   𐨂 u   𐨅 e   𐨆 o   𐨃 ṛ
𐨐 k 𐨑 kh 𐨒 g 𐨓 gh
𐨕 c 𐨖 ch 𐨗 j 𐨙 ñ
𐨚 ṭ 𐨛 ṭh 𐨜 ḍ 𐨝 ḍh 𐨞 ṇ
𐨟 t 𐨠 th 𐨡 d 𐨢 dh 𐨣 n
𐨤 p 𐨥 ph 𐨦 b 𐨧 bh 𐨨 m
𐨩 y 𐨪 r 𐨫 l 𐨬 v
𐨭 ś 𐨮 ṣ 𐨯 s 𐨱 h
𐨲 ḱ 𐨳 ṭ́h

പ്രത്യേകതകൾതിരുത്തുക

ആദ്യകാലത്ത് ഈ ലിപിമാലയിലെ അക്ഷരങ്ങൾക്ക് ഹ്രസ്വദീർഘ ഭേദമില്ലായിരുന്നു. വ്യവഹാര സൗകര്യത്തിനുവേണ്ടി പില്ക്കാലത്തു പലരും ഹ്രസ്വദീർഘ നിയമങ്ങൾ കൂട്ടിച്ചേർത്തു. എല്ലാവിധത്തിലുമുള്ള ശബ്ദപ്രകാശനത്തിനുതകുന്ന കൂട്ടക്ഷരങ്ങൾ ഇതിലില്ലായിരുന്നു. ഖരോഷ്ഠി ലിപിയുടെ മാതൃകയായി ഏതാനും ശിലാലേഖനങ്ങൾ മാത്രമെ ലഭിച്ചിട്ടുള്ളു.

അവലംബങ്ങൾതിരുത്തുക

  1. ഇന്ത്യാ ചരിത്രം - പേർഷ്യൻ ഗ്രീക്ക് ആക്രമണങ്ങൾ -എ ശ്രീധരമേനോൻ - പേജ് 74
"https://ml.wikipedia.org/w/index.php?title=ഖരോഷ്ഠി&oldid=3425782" എന്ന താളിൽനിന്ന് ശേഖരിച്ചത്