ശ്രീലങ്കയിലെ അനുരാധപുരത്തിനടുത്തുള്ള ഒരു കുന്നാണ്‌ മിഹിന്റേൽ. ശ്രീലങ്കയിലെ ഐതിഹ്യമനുസരിച്ച് ബി.സി.ഇ. 4-ആം നൂറ്റാണ്ടിൽ അശോകന്റെ പുത്രനായ മഹേന്ദ്രൻ ഒരു പരവതാനിയിൽ പറന്ന് ശ്രീലങ്കയിലെത്തുകയും ഈ കുന്നിൽ വച്ച് സിംഹളരാജാവായ ടിസ്സയെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. ഇതിനെത്തുടർന്ന്, ടിസ്സ, ഈ മതം രാജ്യമാകെ പരത്തുന്നതിന് ഉത്തരവിട്ടു. താമസിയാതെ ശ്രീലങ്കയിലെ ഭൂരിഭാഗം ജനങ്ങളും പരമ്പരാഗത ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക്ക് പരിവർത്തനം ചെയ്യപ്പെട്ടു[1]‌.

ടീസ്സയും മഹേന്ദ്രനും തമ്മിലുള്ള കൂടിക്കാഴ്ച നടന്ന ഈ മലയിൽ ഇന്നൊരു ആശ്രമം നിലനിൽക്കുന്നുണ്ട്. ഇവിടെ മഹേന്ദ്രന്റെ ചിതാഭസ്മം സൂക്ഷിച്ചിട്ടുണ്ട്. 1840 പടീകൾ കയറി വേണം ഈ ആശ്രമത്തിലെത്താൻ. പോസോൺ ആഘോഷസമയത്ത് നിരവധി തീർത്ഥാടകർ ഈ കുന്ന് കയറാനെത്താറുണ്ട്[2].

അവലംബം തിരുത്തുക

  1. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 262. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. http://www.answers.com/topic/poson
"https://ml.wikipedia.org/w/index.php?title=മിഹിന്റേൽ_കുന്ന്&oldid=1929615" എന്ന താളിൽനിന്ന് ശേഖരിച്ചത്