കിഴക്കിന്റെ സഭ

മെസൊപ്പൊട്ടാമിയയിലെയും ഇന്ത്യയിലെയും പരമ്പരാഗത ക്രൈസ്തവ സഭ

പേർഷ്യൻ സഭയെന്നും പൗരസ്ത്യ സുറിയാനി സഭയെന്നും വിളിക്കപ്പെടുന്ന, മെസപ്പൊട്ടാമിയ കേന്ദ്രമായ, പൗരസ്ത്യ സുറിയാനി ആചാരക്രമം പിന്തുടരുന്ന പരമ്പരാഗത ക്രിസ്തീയസഭയാണ് കിഴക്കിന്റെ സഭ (സുറിയാനി: ܥܕܬܐ ܕܡܕܢܚܐ, ഇംഗ്ലീഷ്: Church of the East).[4][5] ഈ സഭയുടെ അദ്ധ്യക്ഷൻ പരമ്പരാഗതമായി അറിയപ്പെടുന്നത് പൗരസ്ത്യ കാതോലിക്കോസ് എന്നാണ്. ബാബിലോണിന്റെ പാത്രിയർക്കീസ്, കാതോലിക്കാ-പാത്രിയർക്കീസ്, എന്നിങ്ങനെയും അറിയപ്പെടുന്നു. 5, 6 നൂറ്റാണ്ടുകളിലെ ക്രിസ്തുശാസ്ത്ര വിവാദങ്ങളേത്തുടർന്ന് പൗരസ്ത്യ ക്രിസ്തീയതയിൽ ഉരുത്തിരിഞ്ഞ മൂന്ന് പ്രധാന ശാഖകളിൽ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കും കിഴക്കൻ ഓർത്തഡോക്സ് സഭയ്ക്കും സമാന്തരമായും സ്വതന്ത്രമായും നിലകൊണ്ട ഒരു സഭയാണിത്. ഇതേത്തുടർന്ന് പിശകായും അവഹേളനപരമായും നെസ്തോറിയൻ സഭ എന്ന് വിളിക്കപ്പെട്ടു.[6][7] 14ആം നൂറ്റാണ്ടിനുശേഷം ഈ സഭയിലുണ്ടായ ഭിന്നതകളുടെ ഒരു പരമ്പര, ചിലപ്പോൾ രണ്ട്, മറ്റുചിലപ്പോൾ മൂന്ന് എന്നനിലയിൽ, സമാന്തര പാത്രിയർക്കാസനങ്ങൾ ഉയരുന്നതിന്, കാരണമായി.[8] ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതി മുതൽ, നാല് സഭകൾ കിഴക്കിന്റെ സഭയുടെ തുടർച്ച അവകാശപ്പെടുന്നു. അതിൽ കൽദായ കത്തോലിക്കാ സഭ, അസ്സീറിയൻ പൗരസ്ത്യ സഭ (അതിന്റെ ഇന്ത്യൻ അതിഭദ്രാസനമായ കൽദായ സുറിയാനി സഭ ഉൾപ്പെടെ), പുരാതന പൗരസ്ത്യ സഭ എന്നിവ ഇറാഖ് കേന്ദ്രീകരിച്ചും സിറോ മലബാർ സഭ[9][10] ഇന്ത്യ കേന്ദ്രമായും പ്രവർത്തിക്കുന്നു.[11]

കിഴക്കിന്റെ സഭയുടെ മെത്രാപ്പോലീത്തൻ അതിഭദ്രാസനങ്ങൾ.
  മെസപ്പൊട്ടാമിയ
  പേർഷ്യ
  സസ്സാനിയൻ സാമ്രാജ്യത്തിന് പുറത്ത്
  സഭാസാന്നിധ്യം
കിഴക്കിന്റെ സഭ
സുറിയാനി: ܥܕܬܐ ܕܡܕܢܚܐ
2005ൽ അവശേഷിച്ച മാർ ഏലിയായുടെ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ (ഇറാഖ്) . 2014ൽ ഇത് ISIS (ഇസ്ലാമിക സ്റ്റേറ്റ്) തീവ്രവാദികൾ ബോംബിട്ട് തകർത്തു
വർഗംപൗരസ്ത്യ ക്രിസ്തീയത
വീക്ഷണംസുറിയാനി ക്രിസ്തീയത[1]
ദൈവശാസ്ത്രംപൗരസ്ത്യ സുറിയാനി ദൈവശാസ്ത്രം[2]
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
തലവൻകിഴക്കിന്റെ കാതോലിക്കോസ്
പ്രദേശംമദ്ധ്യപൂർവ്വദേശം, ഇന്ത്യ, കിഴക്കൻ ഏഷ്യ
ഭാഷപൗരസ്ത്യ സുറിയാനി
ആരാധനാക്രമംഎദേസ്സൻ സഭാപാരമ്പര്യം (പൗരസ്ത്യ സുറിയാനി)
(അദ്ദായിയുടെയും മാറിയുടെയും ആരാധനാക്രമം)
മുഖ്യകാര്യാലയംസെലൂക്യാ-ടെസിഫോൺ[3]
സ്ഥാപകൻപാരമ്പര്യം അനുസരിച്ച്, മാർത്തോമ്മാശ്ലീഹ
ഉത്ഭവംപാരമ്പര്യം അനുസരിച്ച്, ശ്ലൈഹികകാലഘട്ടം.
പേർഷ്യ
അംഗീകാരം410
മറ്റ് പേരുകൾപൗരസ്ത്യ സുറിയാനി സഭ, പേർഷ്യൻ സഭ, ബാബിലോണിയൻ സഭ, എദേസ്സൻ സഭ, നെസ്തോറിയൻ സഭ (അവഹേളനപരമായി)

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Wilken, Robert Louis (2013). "Syriac-Speaking Christians: The Church of the East". The First Thousand Years: A Global History of Christianity. New Haven, Connecticut and London: Yale University Press. പുറങ്ങൾ. 222–228. ISBN 978-0-300-11884-1. JSTOR j.ctt32bd7m.28. LCCN 2012021755. S2CID 160590164.
  2. Meyendorff 1989, പുറം. 287-289.
  3. Stewart 1928, പുറം. 15.
  4. Fiey 1994, പുറം. 97-107.
  5. Baum & Winkler 2003, പുറം. 4.
  6. Wilhelm Baum and Dietmar W. Winkler (2003). The Church of the East: A Concise history. London: Routledge Curzon. പുറം. 4. ISBN 041529772. {{cite book}}: Check |isbn= value: length (help)
  7. S P, Brock. "The 'Nestorian' Church: a lamentable misnomer". Manchester. The University of Manchester Library.
  8. Baum & Winkler 2003, പുറം. 112-123.
  9. ഉദയംപേരൂർ സൂനഹദോസിന്റെ നടപടികൾക്കും ഉത്തരവുകൾക്കുമായി cf. Michael Geddes, "A Short History of the Church of Malabar Together with the Synod of Diamper &c." London, 1694;Repr. in George Menachery, Ed., Indian Church History Classics, Vol.1, Ollur 1998, pp.33-112
  10. Mar Thomma Margam by Pathikulangara Varghese Kathanar
  11. Jenner, Henry (1913). "East Syrian Rite". Catholic Encyclopedia. New York: Robert Appleton Company.
"https://ml.wikipedia.org/w/index.php?title=കിഴക്കിന്റെ_സഭ&oldid=3930490" എന്ന താളിൽനിന്ന് ശേഖരിച്ചത്