വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ. 1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്. ദരിദ്രരാജ്യങ്ങളിലും മറ്റും മേല്പ്പറഞ്ഞ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും പാഠശാലകൾക്കും മറ്റും ധനസഹായം അടക്കമുള്ള സഹായങ്ങൾ നൽകിയാണ്‌ ഈ സംഘടന പ്രവർത്തിക്കുന്നത്.

യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ

യുനെസ്കോ മുദ്ര
Org type: പ്രത്യേക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടന
ചുരുക്കപ്പേര്: UNESCO
തലവൻ: ഡയറക്ടർ ജനറൽ ഓഫ് യുനെസ്കോ
ഓഡ്രി അസോലെ
 ഫ്രാൻസ്
സ്ഥിതി: പ്രവർത്തനക്ഷമം
സ്ഥാപിക്കപ്പെട്ടത്: 1945
വെബ്‌സൈറ്റ്: യുനെസ്കോ . ഓർഗ്
Wikimedia
Commons
:
Commons:Category:UNESCO UNESCO
യുനെസ്കോയുടെ പതാക

ശാസ്ത്രമേഖലയിൽ സഹായം നൽകുന്നുണ്ടെങ്കിലും ആയുധനിർമ്മാണം പോലെയുള്ള ലോകസമാധാനത്തിന്‌ ഭീഷണിയുയർത്തുന്ന മേഖലകളിൽ യുനെസ്കോ സഹായം നൽകുന്നില്ല.

യുനെസ്കോയുടേ പ്രവർത്തനങ്ങളിൽ സംതൃപ്തി തോന്നാതെ 1984-ൽ അമേരിക്ക ഈ സംഘടനയിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും പിൽക്കാലത്ത് അംഗമായി.

ഘടന തിരുത്തുക

യുനെസ്കോക്ക് 192 അംഗരാഷ്ട്രങ്ങളും ആറ് അസോസിയേറ്റ് അംഗങ്ങളുമുണ്ട്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനക്ക് ലോകത്താകമാനമായി അമ്പതിലധികം മേഖലാ കാര്യാലയങ്ങളും നിരവധി സ്ഥാപനങ്ങളും കാര്യാലയങ്ങളുമുണ്ട്. മിക്ക മേഖലാ കാര്യാലയങ്ങളും മൂന്നോ അധിലധികമോ രാജ്യങ്ങൾക്കായുള്ള ക്ലസ്റ്റർ ഓഫീസുകളാണ്‌. ഇതു കൂടാതെ ദേശീയ തലത്തിലും പ്രാദേശികതലത്തിലുമുള്ള കാര്യാലയങ്ങളുമുണ്ട്.

പ്രവർത്തനങ്ങൾ തിരുത്തുക

യുനെസ്കോയുടെ പ്രവർത്തനങ്ങൾ താഴെപ്പറയുന്ന അഞ്ചു പ്രധാന മേഖലകളിലാണ്‌.

  1. വിദ്യാഭ്യാസം
  2. പ്രകൃതിശാസ്ത്രം
  3. സാമൂഹിക മാനവ ശാസ്ത്രങ്ങൾ
  4. സംസ്കാരം
  5. വിവരവിനിമയം


ആസ്ഥാനം തിരുത്തുക

(48°51′00″N 2°18′22″E / 48.85°N 2.306°E / 48.85; 2.306 (UNESCO headquarters))).

  1. എക്സിക്യൂട്ടീവ് ബോർഡ്
  2. സെക്രട്ടറിയേറ്റ്
  3. ജനറൽ കോൺഫറൻസ്

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=യുനെസ്കോ&oldid=3946887" എന്ന താളിൽനിന്ന് ശേഖരിച്ചത്