ഹൈക്കു

ഒരു ജാപ്പനീസ് കാവ്യരൂപം

ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ് (Haiku (俳句 haikai verse?) 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി onji 音字) ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ [1][2] [3]. നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി (Masaoka Shiki) ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ (Kigo 季語) എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി Kireji (切れ字, lit. "cutting word") എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും.

മലയാളത്തിൽ തിരുത്തുക

പുതുമകളെ പൂർണമനസോടെ സ്വീകരിക്കുന്ന മലയാളഭാഷ ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെയും നെഞ്ചേറ്റിയിട്ടുണ്ട്. ബ്ലോഗിലും ഫേസ് ബുക്കിലും മലയാളത്തിലുള്ള ഹൈക്കു കവിതകൾ പ്രചാരത്തിലുണ്ട്. നിരവധി ഹൈക്കു ഗ്രൂപ്പുകൾ ഫേസ് ബുക്കിലൂടെ മലയാളത്തിൽ ഹൈക്കു രചന നടത്താൻ പ്രോത്സാഹനം നൽകുന്നുണ്ട്.

ഉദാഹരണങ്ങൾ തിരുത്തുക

ഏറ്റവും അറിയപ്പെടുന്ന ജാപ്പനീസ് ഹൈക്കു, മത്സുവോ ബാഷോയുടെ[4] പഴയ കുളം (old pond) എന്ന രചനയാണ്‌.

古池や 蛙飛込む 水の音
furuike ya kawazu tobikomu mizu no oto

This separates into on as:

fu-ru-i-ke ya (5)
ka-wa-zu to-bi-ko-mu (7)
mi-zu no o-to (5)

Translated:[5]

old pond . . .
a frog leaps in
water’s sound
ബാഷോയുടെ മറ്റൊരു ഹൈക്കു നോക്കുക
初しぐれ猿も小蓑をほしげ也
はつしぐれさるもこみのをほしげなり
hatsu shigure saru mo komino o hoshige nari
ജാപ്പനീസ് ഭാഷയിൽ ഈ വരി പിരിച്ചെഴുതുമ്പോൾ 5,7,5 എന്നിങ്ങനെ മാത്രകൾ ലഭ്യമാകും
ha-tsu shi-gu-re (5)
sa-ru mo ko-mi-no o (7)
ho-shi-ge na-ri (5)
Translated:
the first cold shower
even the monkey seems to want
a little coat of straw

എന്നാൽ , ബാഷോ തന്നെ 17 മാത്രകൾ എന്ന നിയമത്തിൽ നിന്നു മാറി , 18 മാത്രകൾ ഉള്ള ഹൈക്കുവും രചിച്ചിട്ടുണ്ട് .

ഉദാഹരണം
富士の風や扇にのせて江戸土産
ふじのかぜやおうぎにのせてえどみやげ
Fuji no kaze ya ōgi ni nosete Edo miyage
ഈ വരി പിരിച്ചെഴുതുമ്പോൾ 6,7,5 എന്നിങ്ങനെ 18 മാത്രകൾ ലഭ്യമാകും
fu-ji no ka-ze ya (6)
o-u-gi ni no-se-te (7)
e-do mi-ya-ge (5)
വിവർത്തനം:
the wind of Fuji
I've brought on my fan
a gift from Edo

അവലംബം തിരുത്തുക

  1. http://www.baymoon.com/~ariadne/form/haiku.htm
  2. Lanoue, David G. Issa, Cup-of-tea Poems: Selected Haiku of Kobayashi Issa, Asian Humanities Press, 1991, ISBN 0-89581-874-4 p.8
  3. e.g. in Haiku for People Archived 2006-08-13 at the Wayback Machine. Toyomasu, Kei Grieg. Retrieved 2010-04-27.
  4. Higginson, William J. The Haiku Handbook, Kodansha International, 1985, ISBN 4-7700-1430-9, p.9
  5. Translated by William J. Higginson in Matsuo Bashō: Frog Haiku (Thirty Translations and One Commentary), including commentary from Robert Aitken’s A Zen Wave: Bashô’s Haiku and Zen (revised ed., Shoemaker & Hoard, 2003).

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൈക്കു&oldid=3622196" എന്ന താളിൽനിന്ന് ശേഖരിച്ചത്