അശോകാവദാൻ
മൗര്യസാമ്രാജ്യത്തിലെ ചക്രവർത്തി ആയിരുന്ന അശോകചക്രവർത്തിയുടെ ജനനവും ഭരണകാലവും അദ്ദേഹത്തിന്റെ വീരകൃത്യങ്ങളും വിവരിക്കുന്ന ഒരു സംസ്കൃതഭാഷാഗ്രന്ഥം ആണ് അശോകാവദാൻ (സംസ്കൃതം: अशोकावदान ).[1] ഐതിഹ്യങ്ങളും ചരിത്ര വിവരണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ബുദ്ധമതത്തെ വിദൂരങ്ങളിലേക്ക് പ്രചരിപ്പിക്കുകയെന്ന ഒരേയൊരു ലക്ഷ്യമായിരുന്നു അശോകന് ഉള്ളതെന്ന് ഈ ഗ്രന്ഥത്തിൽ കാണാം. സൈമൺ കോൾമാൻ, ജോൺ എൽസ്നർ എന്നീ വിദഗ്ദ്ധരുടെ കണക്കുപ്രകാരം അശോകാവദാന്റെ പല പതിപ്പുകളും 5-ാം നൂറ്റാണ്ട് മുതൽ നിലവിലുണ്ട്.[2] രണ്ടാം നൂറ്റാണ്ട് വരെ ഇത് വാമൊഴിയായി നിലനിന്നിരുന്നുവെന്നും രണ്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയ്കാണിത് ഗ്രന്ഥരൂപത്തിൽ ആക്കിയത് എന്നും പറയപെടുന്നു.[3]
കർത്താവ് | possibly the Buddhist monks of Mathura region |
---|---|
പരിഭാഷ | John S. Strong |
രാജ്യം | Mauryan India |
ഭാഷ | Sanskrit |
പരമ്പര | Divyavadana |
വിഷയം | Life of King Ashoka |
സാഹിത്യവിഭാഗം | Historical narrative |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1983 (John Strong's translation, Princeton) |
ISBN | 9788120806160 |
OCLC | 9488580 |
ഗ്രന്ഥത്തെക്കുറിച്ച്
തിരുത്തുകഅശോകചക്രവർത്തിയുടെ ആത്മീയ ഗുരുവായി അറിയപ്പെടുന്ന ബുദ്ധസന്യാസിയായ ഉപഗുപ്തനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ഇതിലെ കഥകൾ തുടങ്ങുന്നത്.[4]
അശോകൻ തന്റെ മുജ്ജന്മത്തിൽ ജയ എന്ന പേരുള്ള ഒരു കുട്ടി ആയി ജനിച്ചെന്നും ആ കുട്ടി ബുദ്ധനെ കണ്ടുവെന്നും ബുദ്ധൻ അവിടെവെച്ചു ഈ കുട്ടി പാടലീപുത്രയിൽ നിന്നുള്ള ചക്രവർത്തിയായി ജനിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നുവെന്നും ഇതിൽ പറയുന്നുണ്ട്.[5] ബുദ്ധമതം വ്യാപിപ്പിക്കുന്നതിന് അശോകൻ നടത്തിയ പ്രയത്നങ്ങൾ ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിക്കുന്നു. അശോകൻ തന്റെ സഹോദരനായ ടിസ്സയെക്കൊണ്ട് ബുദ്ധമതം സ്വീകരിപ്പിച്ചുവെന്നും ഇതിൽ പറയുന്നു.[6][7][8][9]
അശോകാവദാന്റെ പരിഭാഷ
തിരുത്തുക- John S. Strong (1989). The Legend of King Aśoka: A Study and Translation of the Aśokāvadāna. Motilal Banarsidass. ISBN 978-81-208-0616-0. Retrieved 30 October 2012.
{{cite book}}
: Invalid|ref=harv
(help)
അവലംബം
തിരുത്തുക- ↑ Kenneth Pletcher (15 August 2010). The History of India. The Rosen Publishing Group. p. 74. ISBN 978-1-61530-122-5. Retrieved 29 November 2012.
- ↑ Kurt A. Behrendt, ed. (2007). The Art of Gandhara in the Metropolitan Museum of Art. Metropolitan Museum of Art. p. 44. ISBN 9781588392244.
- ↑ കോൾമാൻ, സൈമൺ ആൻഡ് ജോൺ എൽസ്നർ (1995), തീർത്ഥാടനം: പാസ്റ്ററും ഇന്നത്തെ ലോകവികാരവും . കേംബ്രിഡ്ജ്: ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. പേജ് 173.
- ↑ John S. Strong 1989, p. 16.
- ↑ Upinder Singh (1 September 2008). A History of Ancient and Early Medieval India: From the Stone Age to the 12th Century. Pearson Education India. p. 332. ISBN 978-81-317-1120-0. Retrieved 29 November 2012.
- ↑ John S. Strong 1989, p. 17.
- ↑ Steven L. Danver, ed. (22 December 2010). Popular Controversies in World History: Investigating History's Intriguing Questions: Investigating History's Intriguing Questions. ABC-CLIO. p. 99. ISBN 978-1-59884-078-0. Retrieved 23 May 2013.
- ↑ Le Phuoc (March 2010). Buddhist Architecture. Grafikol. p. 32. ISBN 978-0-9844043-0-8. Retrieved 23 May 2013.
- ↑ Benimadhab Barua (5 May 2010). The Ajivikas. University of Calcutta. pp. 68–69. ISBN 978-1-152-74433-2. Retrieved 30 October 2012.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അശോകാവദാൻ സംസ്കൃതം Archived 2005-02-25 at the Wayback Machine. [1] Archived 2005-02-25 at the Wayback Machine.