നീലമ്പേരൂർ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

9°29′45″N 76°30′27″E / 9.495943°N 76.507598°E / 9.495943; 76.507598 കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും മദ്ധ്യെ കുറിച്ചിയിൽ നിന്നും ഏകദേശം 3 കി.മി. പടിഞ്ഞാറ് ഭാഗത്ത് ആലപ്പുഴ ജില്ലയിൽ, കുട്ടനാട്ടു താലൂക്കിൽ പെട്ട കായലുകളാലും നെല്പാടങ്ങളാലും ചുറ്റപ്പെട്ട പ്രകൃതിരമണീയമായ സ്ഥലമാണ് നീലമ്പേരൂർ ഗ്രാമം. ഹിന്ദു,ക്രിസ്ത്യൻ എന്നീ രണ്ടു മത വിഭാഗത്തിൽപെട്ടവരാണ് ഇവിടുത്തെ ജനത. ഇവിടുത്തെ പ്രധാന ക്ഷേത്രമായ നീലംപേരൂർ ക്ഷേത്രത്തിലെ ഒരു പ്രധാന ഉത്സവമാണ് നീലംപേരൂർ പടയണി. നീലമ്പേരൂരിനടുത്തുള്ള കരുനാട്ടുവാല എന്ന സ്ഥലം പുരാതന കാലത്ത് അറിയപ്പെട്ടിരുന്നൊരു വാണിജ്യകേന്ദ്രമായിരുന്നു.

നീലമ്പേരൂർ
Map of India showing location of Kerala
Location of നീലമ്പേരൂർ
നീലമ്പേരൂർ
Location of നീലമ്പേരൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
സമയമേഖല IST (UTC+5:30)
കോഡുകൾ

സ്ഥലനാമം

തിരുത്തുക

നീലന്റെ (ശിവൻ) പെരിയ ഊർ (വലിയ നാട്) എന്നുള്ളത് നീലമ്പേരൂർ ആയി മാറിയതാവാം എന്ന് ചരിത്രകാരനായ വി.വി.കെ.വാലത്ത് തന്റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു. [1] ശൈവ മതത്തിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ചരിത്രപരമായ പ്രയാണത്തെയാണ്‌ ഇതിലൂടെ മനസ്സിലാക്കാവുന്നത്. ഇന്ന് നീലംമ്പേരൂരിൽ പഴയ ശിവക്ഷേത്രമില്ല. എഡി എട്ടാം നൂറ്റാണ്ടിൽ പള്ളിബാണപെരുമാളുടെ കാലത്ത് ഇവിടുത്തെ ശിവക്ഷേത്രം വാഴപ്പള്ളി ക്ഷേത്രത്തിൽ ലയിച്ചതായി വിശ്വസിക്കുന്നു. [2] [3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ, കേരള സാഹിത്യ അക്കാദമി - വി.വി.കെ വാലത്ത്
  2. ബുദ്ധമത പ്രചാരണം: കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല - പള്ളിബാണ പെരുമാൾ
  3. മലയാളം: കെ.എൻ. ഗോപാലപിള്ള -- കേരള മഹാചരിത്രം
"https://ml.wikipedia.org/w/index.php?title=നീലമ്പേരൂർ&oldid=3781383" എന്ന താളിൽനിന്ന് ശേഖരിച്ചത്