മഹായാന ബുദ്ധമതത്തിന്റെ ചീന-ജപ്പാൻ ശാഖയാണ്‌ സെൻ ബുദ്ധമതം. ധ്യാനത്തിനു കൂടുതൽ പ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ഒരു മാർഗ്ഗമാണിത്. ഇന്ത്യയിലെ തമിഴ്നാട്ടിൽ ജീവിച്ചിരുന്ന പല്ലവ രാജകുമാരനായിരുന്ന ബോധി ധർമ്മൻ ആണ്‌ ചൈനയിലെത്തി സെൻ ബുദ്ധമതം പ്രചരിപ്പിച്ചത് എന്നാണ്‌ ഐതിഹ്യം. ശ്രീബുദ്ധന്റെ മരണശേഷം ആയിരം വർഷം കഴിഞ്ഞാണ്‌ ഈ ശാഖ ഉണ്ടാകുന്നത്. ധ്യാനമാർഗ്ഗം എന്ന നിലയിൽ ശ്രീബുദ്ധന്റെ ആദ്യകാല സിദ്ധാന്തങ്ങളിലേക്ക് മറ്റു മാർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു തിരിച്ചു പോക്കാണ്‌ ഈ മാർഗ്ഗം.

സെൻ ബുദ്ധമതത്തിന്റെ ഒരു പ്രതീകമായ എൻസൊ

വർത്തമാന കാലത്തിൽ നിന്ന് പ്രജ്ഞയെയും ഇന്ദ്രിയങ്ങളെയും ശരീരത്തെയും വഴിതെറ്റാതെ നയിക്കുന്ന ഒരു ധ്യാന മാർഗ്ഗമാണു സെൻ. തമിഴ് നാട്ടിലെ ഈ രാജകുമാരൻ ബുദ്ധമതത്തിൽ ആകൃഷ്ടനായി ചൈനയിലേക്ക് യാത്ര തിരിക്കുകയും , അവിടെ വെച്ച് അദ്ദേഹം കുങ്ഫു എന്ന ആയോധന കല രൂപപ്പെടുത്തിയെടുത്തെന്നും വിശ്വസിക്കപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ സെൻ വചനങ്ങൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സെൻ_ബുദ്ധമതം&oldid=2851725" എന്ന താളിൽനിന്ന് ശേഖരിച്ചത്