ഒന്നാം നിഖ്യാ സൂനഹദോസ്
ക്രൈസ്തവ ചരിത്രത്തിൽ നിർണ്ണായകമായിത്തീർന്ന ഒരു മതനേതൃസമ്മേളനം അഥവാ സൂനഹദോസ് ആയിരുന്നു നിഖ്യായിലെ ഒന്നാമത്തെ സൂനഹദോസ് അഥവാ നിഖ്യാ സൂനഹദോസ്. ലോകത്തിലെ ബഹുഭൂരിപക്ഷം ക്രൈസ്തവ സഭകളും ഈ സൂനഹദോസിനെ ആധികാരികമായി കണക്കാക്കുന്നവയാണ്. റോമാ ചക്രവർത്തി കോൺസ്റ്റാന്റൈൻ ഒന്നാമന്റെ നിർദ്ദേശപ്രകാരം ക്രി. വ. 325ൽ സാമ്രാജ്യത്തിലെ ബിഥിനിയാ പ്രദേശത്തെ നിഖ്യാ (ഗ്രീക്ക്: Νίκαια) എന്ന പട്ടണത്തിലാണ് ക്രൈസ്തവ സഭയിലെ ബിഷപ്പുമാർ പങ്കാളികളായി ഈ സൂനഹദോസ് ചേർന്നത്.
ഒന്നാം നിഖ്യാ സൂനഹദോസ് | |
---|---|
![]() ഒന്നാം നിഖ്യാ സൂനഹദോസ്, മിഖായേൽ ദമാസികീനോസ് വരച്ച ഒരു പ്രതീകാത്മക ചിത്രം. ബിഷപ്പുമാരുടെ മദ്ധ്യത്തിൽ സിംഹാസനത്തിൽ പ്രതിഷ്ഠിക്കപ്പെട്ട വിശുദ്ധ ബൈബിളും അതിന്റെ വലതുവശത്ത് സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പയും ഇടതുവശത്ത് കോൺസ്റ്റന്റൈൻ ചക്രവർത്തിയും
നിലത്ത് വിണുകിടക്കുന്ന അറിയൂസും | |
കാലഘട്ടം | ക്രി. വ. 325 മെയ് മുതൽ ഓഗസ്റ്റ് വരെ |
അംഗീകരിക്കുന്നത് |
|
അടുത്ത സൂനഹദോസ് | ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് |
വിളിച്ചുചേർത്തത് | കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തി |
അദ്ധ്യക്ഷൻ | കൊർദുബായിലെ ഹൊസിയൂസ് |
പ്രാതിനിധ്യം |
|
ചർച്ചാവിഷയങ്ങൾ | ആരിയനിസം, ക്രിസ്തുവിന്റെ സ്വഭാവം, ഈസ്റ്റർ ആചരണത്തിന്റെ തീയ്യതി, സഭാ ഭരണ സംവിധാനങ്ങൾ, നിയമങ്ങൾ |
പ്രമാണരേഖകൾ | 325ലെ യഥാർത്ഥ നിഖ്യൻ വിശ്വാസപ്രമാണം, 20 കാനോൻ നിയമങ്ങൾ, ഒരു പ്രഖ്യാപന രേഖയും |
ലോകത്തിലെ മുഴുവൻ ക്രൈസ്തവ സഭാനേതാക്കളെയും പ്രദേശിക വിഭാഗങ്ങളെയും ആശയപരവും സംഘടനാപരമായ ഐക്യത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു സൂനഹദോസ് വിളിച്ചുചേർക്കപ്പെട്ടതിന്റെ ഉദ്ദേശ്യം. ഈ സൂനഹദോസിന്റെ അദ്ധ്യക്ഷത വഹിച്ചത് സ്പെയിനിലെ കൊർദുബായിലെ ബിഷപ്പായിരുന്ന ഹോസിയൂസ് ആയിരുന്നു എന്ന് പറയപ്പെടുന്നു.[1][2] പുത്രനായ ദൈവത്തിന്റെ ദൈവിക സ്വഭാവവുമായി ബന്ധപ്പെട്ട ക്രിസ്തുവിജ്ഞാനീയ വിഷയത്തിലും പിതാവായ ദൈവവുമായുള്ള ബന്ധത്തേക്കുറിച്ചും തീരുമാനം എടുക്കുന്നതിൽ ഈ സൂനഹദോസ് വിജയിച്ചു.[3] ഈസ്റ്റർ പെരുന്നാളിന്റെ ആചരണം ക്രൈസ്തവ സഭയിൽ ഏകീകരിച്ചതും നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിന്റെ ആദ്യ ഭാഗം രൂപീകരിച്ചതും ആദ്യ കാല കാനോൻ നിയമങ്ങൾ നിർമ്മിച്ചതും ഈ സൂനഹദോസാണ്.[4][5][6]
അവലംബംതിരുത്തുക
- ↑ Carroll, Warren Hasty (1987). The Building of Christendom (ഭാഷ: ഇംഗ്ലീഷ്). Christendom College Press. പുറം. 11. ISBN 978-0-931888-24-3.
- ↑ Vallaud, Dominique (1995). Dictionnaire Historique (ഭാഷ: ഫ്രഞ്ച്). Fayard. പുറങ്ങൾ. 234–235, 678. ISBN 978-2-2135-9322-7.
- ↑ "Work info: NPNF2-14. The Seven Ecumenical Councils - Christian Classics Ethereal Library". പുറം. 39. ശേഖരിച്ചത് 2023-03-13.
- ↑ "Philip Schaff: NPNF2-14. The Seven Ecumenical Councils - Christian Classics Ethereal Library". ശേഖരിച്ചത് 2023-03-13.
- ↑ "Work info: NPNF2-14. The Seven Ecumenical Councils - Christian Classics Ethereal Library". പുറം. 44-94. ശേഖരിച്ചത് 2023-03-13.
- ↑ Leclercq, Henri (1911). "The First Council of Nicaea". The Catholic Encyclopedia. വാള്യം. 11. New York: Robert Appleton Company.