മൊഗ്ഗലിപുത്ര
ബി.സി. മൂന്നാം നൂറ്റാണ്ടിൽ (327 - 247 BC) ജീവിച്ചിരുന്ന ബുദ്ധമത സന്യാസിയും പണ്ഢിതനുമാണ് മൊഗ്ഗലിപുത്ര അഥവാ ടിസ്സ (Moggaliputta-Tissa). [1] അദ്ദേഹം ജനിച്ചത് മഗധയിലെ പാടലീപുത്രയിലാണ് (ഇന്നത്തെ പാറ്റ്ന). അദ്ദേഹത്തെ മദ്ധ്യദേശത്തെ സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ നാഗാർജ്ജുനന്റെ പിൻഗാമിയായും ബുദ്ധതത്വങ്ങളുടെ വിവർത്തകനായും കാണുന്നു. [2] മൗര്യരാജാവായ അശോകന്റെ ആത്മീയ ഉപദേഷ്ടാവായിരുന്നു മോഗ്ഗലിപുത്ര. അശോകൻറെ പുത്രൻ മഹേന്ദ്ര ഇദ്ദേഹത്തിൻറെ ഉപദേശപ്രകാരം ബുദ്ധമതസന്യാസിയാകുകയും, പിന്നീട് ശ്രീലങ്കയിൽ ധർമ്മപ്രചാരാണത്തിൽ ഏർപ്പെടുകയും ചെയ്തു.
ജനനം, ബാല്യം
തിരുത്തുകപാടലീപുത്രയിലെ മൊഗ്ഗലി എന്ന ബ്രാഹ്മണന്റെ പുത്രനായിട്ടാണ് ടിസ്സ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ വേദങ്ങളിൽ പാണ്ഡിത്യം നേടിയ ടിസ്സയെ ബുദ്ധമത്തിലേക്ക് സ്വീകരിക്കുന്നതിനുവേണ്ടി സിഗ്ഗവ, കാണ്ടവജി മുതലായവർ തിരഞ്ഞുകൊണ്ടിരുന്നു. ടിസ്സയുടെ ഏഴാം വയസ്സിൽ സിഗ്ഗവ അദ്ദേഹത്തെ കണ്ടുമുട്ടുകയും, ടിസ്സ ബുദ്ധമതം സ്വീകരിക്കുയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് 'നിർവാണം' ലഭിക്കുകയും പാടലീപുത്രത്തിലെ മുഴുവൻ സന്യാസിമാരുടേയും തലവനായി മാറുകയും ചെയ്തു.
ഒരുവന്റെ മകനേയോ മകളേയോ കൂടി സംഘത്തിൽ ചേർക്കുന്നതോടുകൂടി മാത്രമേ അവന് ബുദ്ധനോട് പൂർണ്ണബന്ധം സ്ഥാപിക്കാനാകൂ എന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ടിസ്സ ഒരിക്കൽ അശോകനോട് പറയുകയുണ്ടായി. ഈ അഭിപ്രായത്തോട് യോജിച്ച അശോകൻ തന്റെ മകൻ മഹേന്ദ്രയേയും, മകൾ സംഘമിത്രയേയും ബുദ്ധസന്യസിമാരാക്കി.
അശോകൻ വിളിച്ചുകൂട്ടിയ മൂന്നാം ബുദ്ധ കൗൺസിലിൽ വച്ച് അതിൽ സംബന്ധിച്ച സന്യാസിമാരെ ചോദ്യം ചെയ്ത് ബുദ്ധന്റെ തത്ത്വങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചവരെ സന്യാസത്തിൽ നിന്ന് പുറത്താക്കി.
അവസാനകാലം
തിരുത്തുകഅശോകന്റെ ആധിപത്യത്തിൻറെ ഇരുപത്തേഴാം വർഷം, എൺപതാം വയസ്സിൽ മൊഗ്ഗലിപുത്ര അന്തരിച്ചു.