ഫലകം:2011/ജൂൺ
|
- സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറന്നു പരിശോധിച്ചപ്പോൾ ഏകദേശം 20,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം[1].
- 25 പൈസയും അതിൽ താഴെ മൂല്യമുള്ള നാണയങ്ങളും റിസർവ് ബാങ്ക് ഔദ്യോഗികമായി പിൻവലിക്കുന്നു. നടപടി ജൂൺ 30 മുതൽ പ്രാബല്യത്തിൽ[2].
- കേരളത്തിലെ സ്കൂളുകളിൽ ഈ വർഷം മുതൽ മലയാളം ഒന്നാം ഭാഷയാക്കി സർക്കാർ ഉത്തരവിട്ടു[3].
- 500 മെഗാവാട്ട് ഉത്പാദനശേഷിയോടെ ഏഷ്യയിലെ ഏറ്റവും വലിയ സൗരോർജ പാർക്ക് രണ്ട് വർഷത്തിനുള്ളിൽ ഗുജറാത്തിൽ പ്രവർത്തനസജ്ജമാകും[4].
- സിംഗൂരിൽ ടാറ്റയ്ക്ക് പാട്ടത്തിന് നൽകിയ ഭൂമി കർഷകർക്ക് തിരിച്ചു നൽകുന്നത് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു[5].
- ലിബിയൻ ഏകാധിപതി മുഅമ്മർ അൽ ഖദ്ദാഫി നടത്തുന്ന മാനവികതയ്ക്കെതിരായ ക്രൂരതകൾ കണക്കിലെടുത്ത് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറ്റസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
- പതിമൂന്നാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി എൻ.ശക്തനെ തിരഞ്ഞെടുത്തു[6].
- അന്യസംസ്ഥാന ലോട്ടറിക്കേസുമായി ബന്ധപ്പെട്ട് 2004 മുതലുള്ള എല്ലാ വിവരങ്ങളും സി.ബി.ഐ. അന്വേഷിക്കണമെന്ന് കേരള സർക്കാർ[7].
- സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ (ചിത്രത്തിൽ) ആറുനിലവറകളിൽ ഒന്ന് തുറന്നു പരിശോധിച്ചപ്പോൾ 450 കോടി രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും ലഭിച്ചു[8].
- ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയുടെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിർണയത്തിൽ ഇടപെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേരള സർക്കാർ അപ്പീൽ സമർപ്പിച്ചു[9].
- ചൈനയിലെ പ്രമുഖ വിമതനേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഹൂ ജിയ (ചിത്രത്തിൽ) ജയിൽ മോചിതനായി[10].
- കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച[11].
- ആൽപ്സ് പർവതമേഖലയിൽ പർവതാരോഹകരായ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി[12].
- അഫ്ഗാനിസ്ഥാനിൽ നിന്ന് സേനയെ 2014 അവസാനത്തോടെ പിൻവലിക്കുമെന്ന് നാറ്റോ സഖ്യസേനയിൽ അംഗമായ സ്പെയിൻ[13].
- ആഭ്യന്തര സെക്രട്ടറിയായി ആർ.കെ.സിങിനെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു[14].
- കൊച്ചിയിലെ സ്മാർട്ട് സിറ്റിയുടെ നിലവിലുള്ള കരാറിലെ സെസ് നയത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒക്ടോബർ 31 - നകം പദ്ധതി ആസ്ഥാനത്തിന് ശിലാസ്ഥാപനം നടത്താനും 2012-ൽ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും സർക്കാരും ടീകോം പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ[15].
- ഇന്ത്യയും, അമേരിക്കയും തമ്മിൽ വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, ധനകാര്യ പങ്കാളിത്ത ചർച്ച തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി വാഷിങ്ടണിൽ നടക്കും[16].
- ഇന്ത്യ - പാകിസ്താൻ സെക്രട്ടറിതല ചർച്ചയ്ക്ക് വ്യാഴാഴ്ച ഇസ്‌ലാമാബാദിൽ തുടക്കമായി. രണ്ടു ദിവസം ചർച്ച തുടരും[17].
- സ്മാർട്ട് സിറ്റി ഒന്നാംഘട്ടം പദ്ധതി നിർമ്മാണം 2012 ഒക്ടോബർ 30-നകം പൂർത്തിയാക്കുമെന്നും നിലവിലെ കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി[18].
- കോൺഗ്രസ് നേതാവും മുൻമന്ത്രിയും സാംസ്കാരിക പ്രവർത്തകനുമായ എ. സുജനപാൽ (62) അന്തരിച്ചു[19].
- സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ സ്വത്തുവിവരങ്ങൾ അറിയിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പ്രത്യക്ഷ നികുതി ബോർഡിനോട് ആവശ്യപ്പെട്ടു[20].
- ബാൻ കി മൂൺ (ചിത്രത്തിൽ) വീണ്ടും യു.എൻ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. 192 അംഗങ്ങളുടെയും പിന്തുണയോടെയാണ് തുടർച്ചയായി രണ്ടാംതവണയും ഇദ്ദേഹം സെക്രട്ടറി ജനറലാകുന്നത്[21].
- ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് അച്ചടിച്ചുവരുന്ന സംവിധാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ചു[22].
- റഷ്യയിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ യാത്രാവിമാനം തകർന്ന് 44 പേർ കൊല്ലപ്പെട്ടു[23].
- ചൈനയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹമായ സോങ്സിങ്-10 എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു[24].
- അഗ്നിബാധ മൂലം മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം നിർത്തിവെച്ചു[25].
- 2 ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന കനിമൊഴിയുടെയും ശരത് കുമാറിന്റെയും ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി[26].
- വിവാദമായ ലോക്പാൽ ബില്ലിന്റെ കാര്യത്തിൽ സർവകക്ഷിയോഗം വിളിക്കാൻ കേന്ദ്രസർക്കാർ തീരുമാനം[27].
- കേരളത്തിൽ രജിസ്റ്റർ ചെയ്ത 32 അന്യസംസ്ഥാന ലോട്ടറിക്കേസുകളുടെ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചു[28].
- ലഷ്‌കർ ഇ തൊയ്ബയുമായി സഹകരിച്ച് ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണം നടത്താൻ പാകിസ്താനിലെ കറാച്ചിയിൽ കഴിയുന്ന ചില ഇന്ത്യക്കാർ സന്നദ്ധരായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി[29].
- ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള നികുതിഉടമ്പടികൾ ഭേദഗതി ചെയ്യുന്നതിന് സ്വിസ് പാർലമെന്റ് അംഗീകാരം നൽകി. സ്വിറ്റ്സർലൻഡിലെ ബാങ്ക് അക്കൗണ്ടുകളിലെ കള്ളപ്പണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ എളുപ്പത്തിൽ ഇതു മൂലം ലഭ്യമാകും[30].
- മുംബൈ ഭീകരാക്രമണക്കേസിൽ ലഷ്‌കർ കമാൻഡർ സാകി ഉർ റഹ്മാൻ ലഖ്വി ഉൾപ്പെടെ ഏഴ് പ്രതികളുടെ വിചാരണ ഒരാഴ്ചത്തേക്ക് നീട്ടി[31].
- അൽ ഖാഇദയെയും താലിബാനെയും രണ്ടു പട്ടികയിലായി വിഭജിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പുതിയ ഉപരോധപട്ടിക പുറത്തിറക്കി[32].
- സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് ആദ്യമായി യു.എൻ. പിന്തുണ നൽകി[33].
- ഗ്രന്ഥശാല നിർമ്മാണത്തിനായി എം.എൽ.എ. ഫണ്ടിൽനിന്ന് നിയമം ലംഘിച്ച് പണം അനുവദിച്ചെന്ന പരാതിയിൽ എം.എൽ.എ. വി.ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണത്തിന് തൃശ്ശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു[34].
- അൽഖ്വെയ്ദയുടെ പുതിയ മേധാവിയായി അയ്മൻ അൽ സവാഹിരിയെ നിയമിച്ചതായി ഇസ്‌ലാമിക വെബ്‌സൈറ്റ് അൻസാർ അൽ മുജാഹിദീന്റെ റിപ്പോർട്ട്[35].
- സൗരയൂഥത്തിനു പുറത്തു പത്തു ഗ്രഹങ്ങളെക്കൂടി പുതുതായി കണ്ടെത്തിയതായി ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജർ ഉൾപ്പെട്ട രാജ്യാന്തരംസഘം[36].
- ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയതും സമ്പൂർണവുമായ ചന്ദ്രഗ്രഹണം ഇന്ന്[37].
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് അനുമതി നൽകരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മൻമോഹൻ സിങിനോട് ആവശ്യപ്പെട്ടു[38].
- വിദേശികൾ ഇന്ത്യയിൽ അനധികൃതമായി നടത്തിയിട്ടുള്ള നിക്ഷേപം കണ്ടുകെട്ടാൻ സഹായിക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖർജി[39].
- 2 ജി സ്പെക്ട്രം കേസിൽ കനിമൊഴിയുടെയും ശരത് കുമാറിന്റെയും ജാമ്യാപേക്ഷ സുപ്രീംകോടതി ഈ മാസം 20 - ന് പരിഗണിക്കും[40].
- ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കും ഇടക്കൊച്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിനും അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ്[41].
- അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യോഗ ഗുരു ബാബാ രാംദേവ് നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു[42].
- മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ റാവൽപിണ്ടിയിലെ ഭീകര വിരുദ്ധ കോടതി ജാമ്യമില്ലാത്ത സ്ഥിരം അറസ്റ്റ് വാറന്റു പുറപ്പെടുവിച്ചു[43].
- പാകിസ്താനിലെ പെഷവാറിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 34 പേർ കൊല്ലപ്പെട്ടു[44].
- സി.ബി.ഐ. യെ വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം[45].
- മുംബൈ ഭീകരാക്രമണ കേസിൽ പാക് വംശജനായ കനേഡിയൻ പൗരൻ തഹാവ്വൂർ ഹുസൈൻ റാണയെ യു.എസ്. കോടതി കുറ്റവിമുക്തനാക്കി[46].
- മെഡിക്കൽ പി.ജി. മാനേജ്മെന്റ് പ്രവേശനം റദ്ദാക്കിക്കൊണ്ട് അവകാശപ്പെട്ട 50 ശതമാനം സീറ്റ് സർക്കാർ ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കി[47].
- ചാവേർ ആക്രമണത്തിൽ സൊമാലിയൻ ആഭ്യന്തരമന്ത്രി അബ്ദിഷാക്കൂർ ഷെയ്ഖ് ഹസ്സൻ കൊല്ലപ്പെട്ടു[48].
- സിറിയയിൽ സൈന്യം നടത്തിയ വെടിവയ്പിൽ 42 പേർ കൊല്ലപ്പെട്ടു[49].
- പ്രധാനമന്ത്രി മൻമോഹൻസിങിന്റെ ആവശ്യപ്രകാരം കേന്ദ്രമന്ത്രിമാർ സ്വത്ത് വിവരം വെളിപ്പെടുത്തി[50].
- ഇന്ത്യൻ ചിത്രകാരൻ എം.എഫ്. ഹുസൈൻ (ചിത്രത്തിൽ) ലണ്ടനിൽ അന്തരിച്ചു[51]. ലണ്ടനിലെ ഒരു ആശുപത്രിയിൽ പുലർച്ചെ 2.30-നാണ് അന്ത്യം സംഭവിച്ചത്.
- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവശേഷിയുള്ള പൃഥ്വി ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു[52].
- സൂര്യനിൽ നിന്നും ഉന്നതോർജം വഹിക്കുന്ന സൗരജ്വാല പൊട്ടിപ്പുറപ്പെട്ടതായി നാസയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രം[53].
- ഓഗസ്ത് 15-നകം ലോക്പാൽ ബിൽ പാസ്സാക്കിയില്ലെങ്കിൽ പിറ്റേന്ന് ഡെൽഹിയിലെ ജന്തർമന്തറിൽ മരണം വരെ നിരാഹാര സമരം തുടങ്ങുമെന്ന് അന്നാ ഹസാരെ[54].
- ജപ്പാൻ, അമേരിക്കൻ ഐക്യനാടുകൾ, റഷ്യ എന്നീ രാജ്യങ്ങളിലെ ഓരോ ബഹിരാകാശ യാത്രികരുമായി റഷ്യയുടെ സൂയസ് ബഹിരാകാശ വാഹനം അന്താരാഷ്ട്ര ബാഹ്യാകാശ നിലയത്തിലേക്ക് വിക്ഷേപിക്കപ്പെട്ടു.
- 2ജി. സ്പെക്ട്രം കേസിൽ ഡി.എം.കെ. എം.പി. കനിമൊഴിയുടെയും കലൈഞ്ജർ ടി.വി എം.ഡി ശരത്കുമാറിന്റെയും ജാമ്യാപേക്ഷ ഡെൽഹി ഹൈക്കോടതി തള്ളി[55].
- കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ സത്യാഗ്രഹം നടത്തുന്ന യോഗഗുരു ബാബാ രാംദേവിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ[56].
- കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ സത്യാഗ്രഹം നടത്തിയ യോഗഗുരു ബാബാ രാംദേവിനെ പോലീസ് അറസ്റ്റു നീക്കി[57].
- കേരളത്തിലെ എ.പി.എൽ കാർഡുടമകൾക്കുള്ള റേഷൻ ഭക്ഷ്യ ധാന്യം 10.5 കിലോയിൽ നിന്ന് 15 കിലോ ആയി ഉയർത്തുമെന്നും, ബി.പി.എൽ വിഭാഗക്കാർക്കുള്ള ഒരു രൂപ അരി വിതരണം ഓണത്തിന് തുടങ്ങുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു[58].
- ഗവർണറുടെ നയപ്രഖ്യാപനത്തിന് മുമ്പായി സർക്കാർ പദ്ധതികൾ നിയമസഭക്ക് പുറത്ത് പ്രഖ്യാപിച്ചത് അവകാശലംഘനമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ നോട്ടീസ് നൽകി[59].
- ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ചൈനയുടെ നാ ലീയ്ക്ക്. നാ ലീ ആദ്യ ഗ്രാൻഡ് സ്‌ലാം ഏഷ്യൻ താരം[60].
- കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ യോഗഗുരു ബാബാ രാംദേവിന്റെ അനിശ്ചിതകാല സത്യാഗ്രഹം ശനിയാഴ്ച രാവിലെ തുടങ്ങി[61].
- അൽ ഖ്വൊയ്ദയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാകിക്കിസ്ഥാനി തീവ്രവാദി നേതാവ് ഇല്യാസ് കശ്മീരി, മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു[62].
- കേന്ദ്ര കൃഷിമന്ത്രാലയം വെള്ളിയാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങൾ എൻഡോസൾഫാൻ നിരോധിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതോടെ രാജവ്യാപകമായി എൻഡോസൾഫാൻ നിരോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടി[63].
- ലഷ്‌കർ ഇ തൊയ്ബ ഭീകരരെന്ന് കരുതുന്ന മൂന്നു പേർ ഇന്ത്യാ-പാക്ക് അതിർത്തിയിൽ ബരാമുള്ള ജില്ലയിൽ സോപോർ നഗരത്തിനടുത്തായി ഇന്ത്യൻ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു[64].
- ജപ്പാൻ തീരത്ത് ഇന്ന് രാവിലെ 8 മണിയോടെ റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു[65].
- കേരളത്തിൽ ആദ്യമായി താക്കോൽദ്വാര വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ[66].
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പാടില്ലെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തുമെന്നും തമിഴ്‌നാട് ഗവർണർ സുർജിത് സിങ് ബർണാല നയപ്രഖ്യാപനപ്രസംഗത്തിൽ പ്രഖ്യാപിച്ചു[67].
- ഇന്ത്യ - പാക്കിസ്ഥാൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത വിസ നിയമങ്ങളെ ലഘൂകരിക്കുന്നതിനുള്ള ഉന്നതതല ഉദ്യോഗസ്ഥ ചർച്ച ഇസ്‌ലാമാബാദിൽ ആരംഭിച്ചു[68].
- പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറായി ജി. കാർത്തികേയൻ തെരഞ്ഞെടുക്കപ്പെട്ടു[69].
- ഇരുപത്തിയഞ്ചാമത്തെയും അവസാനത്തേതുമായ ദൗത്യം പൂർത്തിയാക്കി നാസയുടെ എൻഡവർ ബഹിരാകാശ പേടകം കെന്നഡി സ്‌പെയ്‌സ് സെന്റിൽ തിരിച്ചിറങ്ങി[70].
- പ്രധാനമന്ത്രിയെ ലോക്പാൽ ബിൽ പരിധിയിൽ ഉൾപ്പെടുത്തണമോയെന്ന കാര്യങ്ങളിൽ അഭിപ്രായം ആരാഞ്ഞ്, മുഖ്യമന്ത്രിമാർക്കും കക്ഷി നേതാക്കൾക്കും കേന്ദ്രം കത്തെഴുതി[71].
- ജർമനിയിൽ പൊട്ടിപ്പുറപ്പെട്ട മാരകമായ ഈ.കൊളായി ബാക്ടീരിയ പകർച്ചവ്യാധി പല യൂറോപ്യൻ രാജ്യങ്ങളിലും വ്യാപിച്ചു[72].
- മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ, ലോകാരോഗ്യ സംഘടന കാൻസറിന് കാരണമായേക്കാവുന്ന സാധ്യതാ ഘടകങ്ങളിൽ ഉൾപ്പെടുത്തി[73].
- പതിമൂന്നാം കേരള നിയമസഭയിലെ 140 എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു[74].
അവലംബം
തിരുത്തുക- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 1 ജൂലൈ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 28 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 28 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 28 ജൂൺ 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 27 ജൂൺ 2011.
- ↑ "സ്പെറോഫോറം". Retrieved 27 ജൂൺ 2011.
- ↑ "മാനോരമ ഓൺലൈൻ". Retrieved 27 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 26 ജൂൺ 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 25 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 24 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 24 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 24 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 24 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ജൂൺ 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 22 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 21 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 21 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ജൂൺ 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 19 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ജൂൺ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 18 ജൂൺ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 18 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 17 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 17 ജൂൺ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 16 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 15 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 14 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 13 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 13 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 13 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 ജൂൺ 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 12 ജൂൺ 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 11 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 10 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 9 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 9 ജൂൺ 2011.
- ↑ "ബിഗ്‌വൺ". Retrieved 9 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 9 ജൂൺ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 8 ജൂൺ 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 8 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 6 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 3 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 3 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 3 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 3 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 3 ജൂൺ 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 2 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2 ജൂൺ 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 1 ജൂൺ 2011.
- ↑ "ഡി.എൻ.എ. ഇന്ത്യ ഓൺലൈൻ". Retrieved 1 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 1 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 1 ജൂൺ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 1 ജൂൺ 2011.