പർവേസ് മുഷറഫ്

പാകിസ്താനിലെ മുൻ പ്രസിഡണ്ടും പട്ടാളമേധാവിയുമാണ് പർവേസ് മുഷാറഫ്
(പർവേസ് മുഷാറഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ മുൻ പ്രസിഡണ്ടും പട്ടാളമേധാവിയുമാണ് പർവേസ് മുഷാറഫ്. 1999 ഒക്ടോബർ 12-നു പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു.[1] 2008 ഓഗസ്റ്റ് 18-ന് രാജി വച്ചു.[അവലംബം ആവശ്യമാണ്]

പർ‌വേസ് മുഷാറഫ്
پرويز مشرف
പർവേസ് മുഷറഫ്

പദവിയിൽ
20 ജൂൺ 2001 – ഓഗസ്റ്റ് 18 2008
പ്രധാനമന്ത്രി സഫറുള്ള ഖാൻ ജമാലി, ചൗധരി ഷുജാത് ഹുസ്സൈൻ, ഷൗക്കത്ത് അസീസ്
മുൻഗാമി മുഹമ്മദ് റഫീഖ് തരാർ

ജനനം (1943-08-11) ഓഗസ്റ്റ് 11, 1943  (79 വയസ്സ്)
Flag of Imperial India.svg Delhi, British India
രാഷ്ട്രീയകക്ഷി പാകിസ്താൻ മുസ്ലിം ലീഗ് (ക്യു)

പട്ടാള മേധാവിതിരുത്തുക

അധികാരം പിടിച്ചെടുക്കൽതിരുത്തുക

പലായനംതിരുത്തുക

തിരിച്ചു പാകിസ്താനിൽതിരുത്തുക

നാലുവർഷത്തെ വിദേശവാസം അവസാനിപ്പിച്ച് മുഷറഫ് 2013 മാർച്ച് 24-ന് പാകിസ്താനിൽ തിരിച്ചു വന്നു.[2] പാകിസ്താനിൽ നടക്കുന്ന അടുത്ത തെരെഞ്ഞെടുപ്പിൽ മൽസരിക്കാനാണ് അദ്ദേഹം തിരിച്ചെത്തിയത്.[2] രണ്ടു മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും എല്ലാ പത്രികകളും തള്ളപ്പെട്ടു.[2]

2013-ലെ അറസ്റ്റ്തിരുത്തുക

2007-ലെ പാകിസ്താൻ അടിയന്തരാവസ്ഥക്കാലത്ത് 60 ജഡ്ജിമാരെ തടവിൽ പാർപ്പിച്ച കേസിൽ[2] 2013, ഏപ്രിൽ 19-ന് മുഷറഫിനെ പോലീസ് അറസ്റ്റുചെയ്തു. ഏപ്റ്റിൽ 18 മുതൽ തന്റെ ഫാം ഹൗസിൽ തന്നെ മുഷറഫ് വീട്ടുതടങ്കലിൽ ആയിരുന്നു.[3] ഇസ്ലാമാബാദിൽ വെച്ച് മുഷറഫ് കീഴടങ്ങിയതിനു ശേഷം ചാക്ക് ഷഹ്‌സാദിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.[2] സുരക്ഷാകാരണങ്ങളാൽ അദ്ദേഹത്തിന്റെ ഫാം ഹൗസ് സബ് ജെയിലായി പ്രഖ്യാപിക്കുകയും[3] അവിടെത്തന്നെ അദ്ദേഹത്തെ തടങ്കലിൽ വെക്കുകയും ചെയ്തു.[2]

അവലംബംതിരുത്തുക

  1. "മാതൃഭൂമി : ചരിത്രം തിരുത്തി 'പഞ്ചാബിന്റെ കടുവ". മൂലതാളിൽ നിന്നും 2013-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 മെയ് 2013. Check date values in: |accessdate= (help)
  2. 2.0 2.1 2.2 2.3 2.4 2.5 "പർവെസ് മുഷറഫ് അറസ്റ്റിൽ". മൂലതാളിൽ നിന്നും 2013-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-19. |first= missing |last= (help)
  3. 3.0 3.1 "പർവേസ് മുഷറഫിനെ അറസ്റ്റു ചെയ്തു". മൂലതാളിൽ നിന്നും 2013-04-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-19. |first= missing |last= (help)"https://ml.wikipedia.org/w/index.php?title=പർവേസ്_മുഷറഫ്&oldid=3717322" എന്ന താളിൽനിന്ന് ശേഖരിച്ചത്