രാംദേവ്

(ബാബാ രാംദേവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു യോഗപരിശീലകനും സന്യാസി[അവലംബം ആവശ്യമാണ്]യുമാണ് ബാബാ രാദേവ് എന്നും അറിയപ്പെടുന്ന രാംദേവ്'. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിൽ ഹസാരിബാഗ് അലി സയ്ദ്‌പൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന രാം കൃഷ്ണ യാദവ് ആണ് യോഗാചര്യൻ ബാബാ രാദേവ് ആയിത്തീർന്നത്. അഴിമതിക്കെതിരെ ജനലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ അണ്ണാഹസാരെയുടെ പാത പിൻതുടർന്ന് , വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല നിരാഹാരസമരവുമായി ഇദ്ദേഹം രംഗത്തു വന്നതോടെയാണ് രാജ്യശ്രദ്ധയാകർഷിച്ചത്.

രാംദേവ്
ബാബാ രാംദേവ്
ജനനംരാം കൃഷ്ണ യാദവ്
Village: Ali Saiyad Pur, Distt: Mahendragarh, Haryana, India
ഗുരുAchary Pradumn

ജീവിതരേഖ

തിരുത്തുക

1965 ൽ അലി സയ്ദ്‌പൂർ ഗ്രാമത്തിൽ രാം നിവാസ് യാദവിൻറെയും ഗുലാബ് ദേവിയുടേയും മകനായി ജനനം.എട്ടാം ക്ലാസ്സിൽ സ്കൂൾ പഠനം അവസാനിപ്പിച്ച രാം കൃഷ്ണ ഖാൻപൂരിലെ ആർഷ ഗുരുകുലത്തിൽ ചേർന്ന് സംസ്കൃതവും യോഗയും പഠിച്ചു. പിന്നീട് ബൽദേവ് ആചാര്യയുടെ ശിഷ്യത്വം സ്വീകരിച്ച് സന്യാസിയായി. ഈ ഘട്ടത്തിലാണ് സ്വാമി രാംദേവ് എന്ന നാമം സ്വീകരിച്ചത്.

രാംദേവിന്റെ യോഗ, ഔഷധവ്യവസായം എന്നിവയിൽ നിന്നും കോടികളുടെ വരുമാനമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഔട്ട്ലുക്ക് വാരിക പ്രസിദ്ധീകരിച്ച ആസ്തികൾ താഴെ കാണുംവിധമാണ്.

  • സ്കോട്ട്ലന്റിലെ ലിറ്റിൽ കുംബ്രൈ ദ്വീപിൽ 300 ഏക്കർ ഭൂമി (17 കോടി രൂപ, മതിപ്പ് വില)
  • ഹരിദ്വാറിൽ 1000 ഏക്കർ ഭൂമി (1,115 കോടി രൂപ, മതിപ്പ് വില)
  • ഹരിദ്വാറിലെ ഫുഡ്പാർക്കിൽ 500 കോടി രൂപയുടെ നിക്ഷേപം
  • ജാർഖണ്ഡിലെ ഫുഡ്പാർക്കിൽ 40 കോടി രൂപയുടെ നിക്ഷേപം
  • ഹരിദ്വാറിലെ പതഞ്ജലി യൂണിവേഴ്സിറ്റി (100 കോടി രൂപ)
  • ഹരിയാനയിൽ 90 കോടി വില വരുന്ന 38 ഏക്കർ ഭൂമി[1]

വിവാദങ്ങൾ

തിരുത്തുക
  • സ്വവർഗ്ഗരതിക്ക് അനുകൂലമായ കോടതിവിധി വന്നപ്പോൾ അത് കുറ്റകൃത്യം വർദ്ധിപ്പിക്കുമെന്നും ചികിൽസിച്ചു മാറ്റേണ്ട രോഗമാണെന്നും രാംദേവ് പറഞ്ഞു.[2]
  • ലൈംഗികവിദ്യാഭ്യാസം വേണ്ടെന്നു വച്ച് പകരം യോഗ പഠിപ്പിക്കണമെന്നാണ് രാംദേവിന്റെ അഭിപ്രായം.[3]
  • നിയമം അനുവദിച്ചിരുന്നെങ്കിൽ ഭാരത് മതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കാത്തവരുടെ തല വെട്ടുമായിരുന്നുവെന്ന് രാംദേവ് പറയുകയുണ്ടായി.[4]
  1. "കവർസ്റ്റോറി" (in ഇംഗ്ലീഷ്). ഔട്ട്ലുക്ക് വാരിക. 2011 മാർച്ച് 14. Retrieved 2013 മാർച്ച് 12. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Gay is bad, chorus maulanas, saffron brigade & Church". DNA.
  3. "Yoga can cure AIDS: Ramdev". The Times of India. 20 December 2006. Archived from the original on 2012-07-01. Retrieved 20 December 2006.
  4. http://www.firstpost.com/politics/bharat-mata-ki-jai-row-update-everybody-has-opinion-and-baba-ramdev-is-ready-to-cut-heads-2710796.html
"https://ml.wikipedia.org/w/index.php?title=രാംദേവ്&oldid=3971072" എന്ന താളിൽനിന്ന് ശേഖരിച്ചത്