ഇവിടെ കാറ്റിനു സുഗന്ധം

മലയാള ചലച്ചിത്രം

1979 ൽ പുറത്തിറങ്ങിയ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ഇവിടെ കാറ്റിനു സുഗന്ധം[1]. കലൂർ ഡെന്നീസ് കഥയെഴുതി ആലപ്പി ഷെരീഫ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയ ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ ജയൻ, ജയഭാരതി, ശ്രീവിദ്യ, ശങ്കരാടി എന്നിവരായിരുന്നു[2]. ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് കെ.ജെ. ജോയി സംഗീതസംവിധാനം നിർവ്വഹിച്ചു.[3][4]

ഇവിടെ കാറ്റിനു സുഗന്ധം
സംവിധാനംപി.ജി. വിശ്വംഭരൻ
രചനകലൂർ ഡെന്നീസ്
തിരക്കഥഎ.ഷരീഫ്
സംഭാഷണംഎ.ഷരീഫ്
അഭിനേതാക്കൾജയൻ
ജയഭാരതി
ശ്രീവിദ്യ
ശങ്കരാടി
സംഗീതംകെ.ജെ. ജോയ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംവി. പി. കൃഷ്ണൻ
സ്റ്റുഡിയോയുവചേതന ഫിലിംസ്
വിതരണംഎയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 12 ഒക്ടോബർ 1979 (1979-10-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തം തിരുത്തുക

സ്ത്രീപുരുഷബന്ധങ്ങളിലെ ചതി, വിശ്വാസവഞ്ചന എന്നിവയിൽ അധിഷ്ഠിതമായ ഒരു കഥയാണ് ഈ ചിത്രത്തിൻറെ പ്രമേയം. ചെറിയമ്മ അച്ഛനെ ഒളിച്ച് മറ്റൊരാളുമായി ബന്ധപ്പെടുന്നത് കണ്ട് വളർന്ന ജയദേവൻ എന്ന ബാങ്ക് ഓഫീസർക്ക് സ്ത്രീകളൊട് മുഴുവൻ സംശയമായിരുന്നു. എല്ലാവരും കൂടി നിർബന്ധിച്ച് വിവാഹം ചെയ്തത് അനുജൻ സ്നേഹിച്ച പെണ്ണിനെ. ഇന്ദുവിന് ഗോപിയുടെ സ്നേഹം അറിയില്ലായിരുന്നു. അതിനിടയിൽ അവരുടെ അനുജത്തി സുനിത ജയന്റെ പഴയ ഒരു സുഹൃത്തിനെ സ്നേഹിച്ച് ഗർഭിണിയായി. ആദ്യം അയാൾ വിവാഹം നിരസിച്ചെങ്കിലും ജയന്റെ സഹോദരിയാണെന്നറിഞ്ഞ് വിവാഹത്തിനു തയ്യാറായി. പണ്ട് ഗോപി ഇന്ദുവിനെഴുതിയ കത്ത് ജയനു കിട്ടുന്നു. അയാൾ അവളെ വെറുക്കുന്നു. ആരെല്ലാം പറഞ്ഞിട്ടും അയാൾ അവളെ സ്വീകരിക്കൻ തയ്യാറായില്ല. രാമൻപിള്ളസാർ മരിക്കുന്നു. പുത്രന്റെ സ്ഥാനത്തുനിന്ന് കർമ്മം കഴിക്കാൻ ജയൻ വിസമ്മതിക്കുന്നു. അഭിമാനമെല്ലാം ഉപേക്ഷിച്ച് ഗോപി ഏട്ടനെ താനെഴുതിയകത്തിനെക്കുറിച്ച് ഇന്ദുവിനറിയില്ല എന്നകാര്യം മനസ്സിലാക്കിക്കുന്നു. ജയൻ അംഗീകരിക്കുന്നു ശുഭം.

അഭിനേതാക്കൾ[5] തിരുത്തുക

ക്ര.നം. താരം വേഷം
1 ജയൻ ജയദേവൻ
2 ജയഭാരതി ഇന്ദു
3 ശങ്കരാടി ശ്രീധരൻ മേനോൻ
4 സത്താർ രവി
5 കുതിരവട്ടം പപ്പു പുഷ്കരൻ
6 ആറന്മുള പൊന്നമ്മ മുത്തശ്ശി
7 ബഹദൂർ രാമൻ പിള്ള
8 സോമൻ ഗോപി
9 തൊടുപുഴ വാസന്തി സരോജം
10 ഊർമ്മിള സുനിത
11 കെ.പി എ സി അസീസ്
12 സുഷമ

ഗാനങ്ങൾ[6] തിരുത്തുക

ഗാനങ്ങൾ :ബിച്ചു തിരുമല
ഈണം :കെ.ജെ. ജോയ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഈ മലയിൽ വാണി ജയറാം സംഘം
2 മുത്തും മുത്തും കോർത്തും വാണി ജയറാം പി. സുശീല
3 നീലാരണ്യം പൂന്തുകിൽ കെ ജെ യേശുദാസ് വാണി ജയറാം
4 നിറദീപനാളങ്ങൾ കെ ജെ യേശുദാസ്

അവലംബം തിരുത്തുക

  1. "ഇവിടെ കാറ്റിനു സുഗന്ധം (1979)". www.m3db.com. ശേഖരിച്ചത് 2019-01-16.
  2. "ഇവിടെ കാറ്റിനു സുഗന്ധം (1979)". www.malayalachalachithram.com. ശേഖരിച്ചത് 2019-01-11.
  3. "ഇവിടെ കാറ്റിനു സുഗന്ധം (1979)". malayalasangeetham.info. ശേഖരിച്ചത് 2019-01-11.
  4. "ഇവിടെ കാറ്റിനു സുഗന്ധം (1979)". spicyonion.com. ശേഖരിച്ചത് 2019-01-11.
  5. "ഇവിടെ കാറ്റിനു സുഗന്ധം (1979)". malayalachalachithram. ശേഖരിച്ചത് 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഇവിടെ കാറ്റിനു സുഗന്ധം (1979)". malayalasangeetham.info. മൂലതാളിൽ നിന്നും 21 ഡിസംബർ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

യൂറ്റ്യൂബിൽ കാണുക തിരുത്തുക

ഇവിടെ കാറ്റിനു സുഗന്ധം (1979

"https://ml.wikipedia.org/w/index.php?title=ഇവിടെ_കാറ്റിനു_സുഗന്ധം&oldid=3625242" എന്ന താളിൽനിന്ന് ശേഖരിച്ചത്