രഘുവീർ ചൗധരി

ഇന്ത്യന്‍ രചയിതാവ്

51-ാമത് ജ്ഞാനപീഠ പുരസ്കാരം നേടിയ ഗുജറാത്തി സാഹിത്യകാരനാണ് രഘുവീർ ചൗധരി. നോവൽ, കവിത, വിമർശനം എന്നീ മേഖലകളിൽ 80-ലധികം പുസ്തകങ്ങളുടെ കർത്താവാണ്. ഗുജറാത്തി സാഹിത്യ പരിഷത്ത് പ്രസിഡൻറായും കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള രഘുവീർ അറിയപ്പെടുന്ന കോളമിസ്റ്റുമാണ്. [1]

രഘുവീർ ചൗധരി
രഘുവീർ ചൗധരി , ഫോട്ടോ സഞ്ജയ് വൈദ്യ, 1999
രഘുവീർ ചൗധരി , ഫോട്ടോ സഞ്ജയ് വൈദ്യ, 1999
ജനനം(1938-12-05)5 ഡിസംബർ 1938
Bapupura near Gandhinagar, Gujarat, India
തൊഴിൽസാഹിത്യകാരൻ
ഭാഷഗുജറാത്തി
ദേശീയതഇന്ത്യ ഇന്ത്യൻ
അവാർഡുകൾരഞ്ജിത്ത് റാം സുവർണ ചന്ദ്രക് 1975, സാഹിത്യ അക്കാദമി പുരസ്കാരം 1977,
ജ്ഞാനപീഠ പുരസ്കാരം 2015

ജീവിതരേഖ

തിരുത്തുക

1938ൽ ജനിച്ച രഘുവീർ ചൗധരി നോവലിസ്റ്റ്, കവി, നിരൂപകൻ, ഗാന്ധിയൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. 1998ൽ ഗുജറാത്ത് യൂനിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനായി വിരമിച്ചു. നവനിർമാൺ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന ഇദ്ദേഹം അടിയന്തരാവസ്ഥക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു.[2][3][4][5] ഗുജറാത്തിക്ക് പുറമേ ഹിന്ദിയിലും ഇദ്ദേഹത്തിൻെറ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി കൗൺസിലിലും പ്രസ് കൗൺസിലിലും അംഗമായിരുന്നു. ഫിലിം ഫെസ്റ്റിവൽ ജൂറി അംഗവുമായിട്ടുണ്ട്.

ഉപാർവാസ്, വേണുവത്സല, അമൃത, രുദ്രമഹാലയ, സോമതീർഥ് എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട രചനകളാണ്. ഉപാർവാസ് ത്രയത്തിന് 1977-ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • രഞ്ജിത്ത് റാം സുവർണ ചന്ദ്രക്
  • സാഹിത്യ അക്കാദമി പുരസ്കാരം
  • 51-ാമത് ജ്ഞാനപീഠ പുരസ്കാരം
  1. Spelling of name is based on his signature.[1] Other alternative spellings are Raghuvir Chaudhary and Raghuvir Chaudhari.
  2. Kartik Chandra Dutt (1 January 1999). Who's who of Indian Writers, 1999: A-M. Sahitya Akademi. p. 237. ISBN 978-81-260-0873-5. Retrieved 25 August 2014.
  3. Maharashtra (India) (1971). Maharashtra State Gazetteers: General Series. Directorate of Government Print., Stationery and Publications. pp. 405–406.
  4. "Raghuvir Chaudhary" (in Gujarati). Gujarati Sahitya Parishad. Retrieved 25 August 2014.{{cite web}}: CS1 maint: unrecognized language (link)
  5. "Raghuveer Chaudhari". Rangdwar Prakashan. Archived from the original on 2013-12-09. Retrieved 25 August 2014.
"https://ml.wikipedia.org/w/index.php?title=രഘുവീർ_ചൗധരി&oldid=4100778" എന്ന താളിൽനിന്ന് ശേഖരിച്ചത്