ശംഖ ഘോഷ്

ഇന്ത്യന്‍ എഴുത്തുകാരന്‍

ബംഗാളി കവിയും നിരൂപകനുമാണ് ശംഖ ഘോഷ് (ബംഗാളി: শঙ্খ ঘোষ; 6 ഫെബ്രു 1932- 21 ഏപ്രിൽ 2021). 2016 ൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.[1]

ശംഖ ഘോഷ്
ജനനം(1932-02-06)ഫെബ്രുവരി 6, 1932
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്കവി, വിമർശകൻ
പുരസ്കാരങ്ങൾപത്മഭൂഷൺ (2011)

ജനനം തിരുത്തുക

1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാന്ദ്പൂരിൽ ജനിച്ചു. കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സിറ്റി കോളേജ്, ജദവ്പൂർ യൂണിവേഴ്സിറ്റി, ഡൽഹി യുണിവേഴ്സിറ്റി, വിശ്വ-ഭാരതി യൂണിവേഴ്സിറ്റി തുടങ്ങി വിവിധ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1992ൽ ജാദവ്പൂർ സർവകലാശാലയിൽ നിന്നും വിരമിച്ചു.

കൃതികൾ തിരുത്തുക

  • ആദിം ലാത-ഗുൽമോമേയ്
  • മുർഖ ബാരോ, സമാജിക് നേ
  • കബീർ അഭിപ്രേയ്
  • മുഖ് ധേക്കേ ജയ് ബിജ്യപാനേ
  • ബാബരേർ പ്രതാന

പുരസ്കാരങ്ങൾ തിരുത്തുക

  • നർസിങ് ദാസ് പുരസ്കാർ (1977)‌
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1977)
  • രബീന്ദ്ര പുരസ്കാർ
  • സരസ്വതി സമ്മാൻ[2]
  • വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1999)[3]
  • പത്മഭൂഷൺ (2011)[4]
  • ജ്ഞാനപീഠം 2016

അവലംബം തിരുത്തുക

  1. http://www.mathrubhumi.com/books/news/jnanpith-award-for-shankha-ghosh-malayalam-news-1.1602544
  2. "Saraswati Samman for Shankha Ghosh". TributeIndia.com. 1999-02-06. ശേഖരിച്ചത് 2008-10-26.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-22.
  4. http://www.poemhunter.com/shankha-ghosh/biography/
"https://ml.wikipedia.org/w/index.php?title=ശംഖ_ഘോഷ്&oldid=3791944" എന്ന താളിൽനിന്ന് ശേഖരിച്ചത്