ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തരിൽ ഒരാളാണ് ആർ.കെ. നാരായൺ. പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കർത്താവായ ആർ.കെ. നാരായണിന്റെ ജനനപ്പേര് രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി എന്നായിരുന്നു. ,[1]

ആർ.കെ. നാരായൺ
RKNarayan.jpg
ജനനംഒക്ടോബർ 10, 1906
മരണംമെയ് 13, 2001
തൊഴിൽനോവലിസ്റ്റ്
രചനാ സങ്കേതംഗദ്യം

ആർ.കെ. നാരായണിന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാൽഗുഡി എന്ന പട്ടണമാണ്. സ്വാമി ആന്റ് ഫ്രണ്ട്സ് എന്ന തന്റെ ആദ്യനോവൽ മുതൽ ആർ.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിർത്തവേ തന്നെ പല ഇന്ത്യൻ സ്വഭാവ വിശേഷതകളും പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിന്റെ ഹാസ്യവും ഊർജ്ജവും ആഘോഷിച്ച് സ്നേഹപൂർണ്ണമായ മനുഷ്യത്വത്തിൽ അധിഷ്ടിതമായി നോവലുകൾ രചിച്ച വില്യം ഫോക്നറുമായി ആർ.കെ. നാരായണനെ ഉപമിക്കാറുണ്ട്.[2]

ജീവിതരേഖതിരുത്തുക

കർണ്ണടകയിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1906 ഒക്ടോബർ 10-ന് ജനിച്ചു. മൈസൂർ മഹാരാജാസ് കോളേജിൽ നിന്ന് ബി.എ. പാസ്സായ അദ്ദേഹം ഹൈസ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും അഞ്ചു ദിവസത്തിനു‍ ശേഷം ജോലി രാജി വെച്ച് പിന്നീട് സാഹിത്യരചനയിൽ മുഴുകി. പ്രശസ്തനായ ഇന്ത്യൻ കാർട്ടൂണിസ്റ്റായ ആർ.കെ. ലക്ഷ്മൺ ഇളയ സഹോദരനാണ്‌.

94-ആം വയസ്സുവരെ നാരായൺ ജീവിച്ചിരുന്നു. 87-ആം വയസ്സുവരെ - അൻപതു വർഷത്തിലേറെ, ആർ.കെ. നാരായണൻ സർഗ്ഗരചന തുടർന്നു. പതിനാലു നോവലുകൾ, അഞ്ച് വാല്യങ്ങളിലുള്ള ചെറുകഥകൾ, അനവധി യാത്രാവിവരണങ്ങൾ, ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങൾ, ഇന്ത്യൻ ഇതിഹാസങ്ങളുടെ ചുരുക്കിയ ഇംഗ്ലീഷ് തർജ്ജമ, മൈ ഡേയ്സ് എന്ന ഓർമ്മക്കുറിപ്പ് എന്നിവ ആർ.കെ. നാരായൺ രചിച്ചു. [3]

നിരവധി തവണ നോബൽ സമ്മാനം നൽകുന്നതിനായുള്ള പട്ടികയിൽ നാരായൺ‍ ഇടം നേടിയിട്ടുണ്ടെങ്കിലും നോബൽ സമ്മാനം ഒരിക്കലും ലഭിച്ചിരുന്നില്ല. നോബൽ സമ്മാന സമിതി നാരായണിന്റെ കൃതികളെ അവഗണിച്ചതായും സാഹിത്യവൃത്തങ്ങളിൽ സംസാരമുണ്ട്.

അവലംബംതിരുത്തുക

  1. R. K. Narayan: A Profile
  2. R.K. Narayan 1906-2001
  3. The Life of R.K. Narayan
"https://ml.wikipedia.org/w/index.php?title=ആർ.കെ._നാരായൺ&oldid=2428483" എന്ന താളിൽനിന്ന് ശേഖരിച്ചത്