ഗോവിന്ദ് വിനായക കരന്ദികർ (ജനനം:ഓഗസ്റ്റ് 23, 1918 - മരണം:മാർച്ച് 14, 2010), ഒരു പ്രശസ്ത മറാത്തി സാഹിത്യകാരനായിരുന്നു. വിന്ദാ കരന്ദികർ എന്ന പേരിലാണ് ഇദ്ദേഹം കൂടുതലും അറിയപ്പെടുന്നത്. കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും (1996-ൽ) ജ്ഞാനപീഠ പുരസ്കാരവും (2003-ൽ) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേശവസുത് പുരസ്കാരം, സോവിയറ്റ് ലാന്റ് നെഹ്റു പുരസ്കാരം, കബീർ സമ്മാൻ എന്നിവയും ലഭിച്ചിട്ടുണ്ട്. ശ്വേതഗംഗ(1949), മൃദ്ഗന്ധ(1954), ധ്രുപദ്, ജാതക്, വൃപിക എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.

Govind Vinayak Karandikar
ജനനം(1918-08-23)23 ഓഗസ്റ്റ് 1918
Dhalavali,Taluka [Devgad] Dist. Sindhudurg
മരണം14 മാർച്ച് 2010(2010-03-14) (പ്രായം 91)
Mumbai
തൊഴിൽWriter, Poet, Essayist and Critic
വിദ്യാഭ്യാസംM.A.
പങ്കാളിSumati Karandikar
"https://ml.wikipedia.org/w/index.php?title=വിന്ദാ_കരന്ദികർ&oldid=3225600" എന്ന താളിൽനിന്ന് ശേഖരിച്ചത്