പ്രസിദ്ധനായ ഇന്തോ-ആംഗ്ലിയൻ നോവലിസ്റ്റ് ആണ് രാജാ റാവു (Kannada: ರಾಜ ರಾವ್) (November 8, 1908 – July 8, 2006). ജനനം കർണാടകയിലെ ഹാസ്സനിൽ . ഫ്രാൻസിലെ സോർബോൺ സർവകലാശാലയിൽ പഠിച്ചു മടങ്ങിയെത്തി. രമണമഹർഷി ആശ്രമം, സബർ മതി, വാരാണസി എന്നിവിടങ്ങളിലെല്ലാം അലഞ്ഞ ഇദ്ദേഹം തിരുവനന്തപുരത്തുവച്ച് ഗുരു കൃഷ്ണമേനോനെ (ആത്മാനന്ദൻ) കണ്ടെത്തി . അനവധി വർഷം അവിടെ കഴിഞ്ഞു. ദീർഘകാലം യു.എസി ലെ ടെക്‌സാസ് യൂനിവേഴ്‌സിറ്റി (ആസ്റ്റിൻ) യിൽ ജോലിചെയ്തു. സാഹിത്യത്തിനുള്ള ന്യൂസ്റ്റഡ് അന്തർദേശീയ സമ്മാനം ലഭിച്ചു. സർപന്റ് ആന്റ് ദ റോപ്, കാന്തപുര, കൗ ഒഫ് ദി ബാരിക്കേഡ്‌സ്, ക്യാറ്റ് ആന്റ് ഷേക്‌സ്പിയർ, ചെസ്മാസ്റ്റർ, ഹിസ് മൂവ്‌സ് എന്നിവയാണ് പ്രധാന കൃതികൾ. ചില കൃതികൾക്ക് മലയാള പരിഭാഷ വന്നിട്ടുണ്ട് .

ജനനം(1908-11-08)നവംബർ 8, 1908
ഹസ്സൻ, ബ്രിട്ടീഷ് ഇന്ത്യ
മരണംജൂലൈ 8, 2006(2006-07-08) (പ്രായം 97)
ഓസ്റ്റിൻ ടെക്സാസ്, അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽഎഴുത്തുകാരനും പ്രഫസറും
ഭാഷഇംഗ്ലീഷ്, ഫ്രഞ്ച്, കന്നഡ
പഠിച്ച വിദ്യാലയംഅലിഗർ മുസ്ലീം സർവ്വകലാശാല
Period1938–1998
Genreനോവൽ, ചെറുകഥ, ഉപന്യാസങ്ങൾ
ശ്രദ്ധേയമായ രചന(കൾ)കാന്തപുര (1938)
ദി സർപ്പെന്റ് ആൻഡ് ദി റോപ്പ് (1960)
അവാർഡുകൾ
വെബ്സൈറ്റ്
www.therajaraoendowment.org

Literature കവാടം



"https://ml.wikipedia.org/w/index.php?title=രാജാ_റാവു&oldid=2863752" എന്ന താളിൽനിന്ന് ശേഖരിച്ചത്