കെ. ശിവറാം കാരന്ത്

ഇന്ത്യന്‍ രചയിതാവ്

കോട ശിവറാം കാരന്ത് (കന്നട:ಕೋಟ ಶಿವರಾಮ ಕಾರಂತ ) (ഒക്ടോബർ 10, 1902 - ഡിസംബർ 9, 1997) ജ്ഞാനപീഠപുരസ്കാരം നേടിയ കന്നട സാഹിത്യകാരനും, സാമൂഹിക പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. 1968-ലെ പത്മഭൂഷൺ അവാർഡ് നൽകപ്പെട്ടിരുന്നെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ആ അവാർഡ് തിരിച്ചുനൽകുകയുണ്ടായി. ഒരു യക്ഷഗാന കലാകാരൻ കൂടിയായിരുന്ന ശിവറാം കാരന്തിന്‌, മൂകജ്ജിയ കനസുഗളു എന്ന കൃതിയാണ്‌ ജ്ഞാനപീഠപുരസ്കാരം നേടിക്കൊടുത്തത്.[1] കന്നഡയിലെ ജ്ഞാനപീഠ ജേതാക്കളിൽ കാരന്ത് മൂന്നാമത്തെ ആളാണ്.[2] പ്രശസ്ത പത്ര പ്രവർത്തകൻ രാമചന്ദ്ര ഗുഹ, കാരന്തിനെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രവീന്ദ്രനാഥ ടാഗോർ എന്ന് വിശേഷിപ്പിച്ചു.[3]

കെ. ശിവരാമ കാരന്ത്
© കാമത്'സ് പോട്ട്പൂരി
© കാമത്'സ് പോട്ട്പൂരി
ജനനം(1902-10-10)10 ഒക്ടോബർ 1902
സാലിഗ്രാമ, കുന്ദാപുര താലൂക്ക്, ഉഡുപ്പി ജില്ല, കർണ്ണാടക
മരണം9 ഡിസംബർ 1997(1997-12-09) (പ്രായം 95)
മണിപ്പാൽ, ഉഡുപ്പി ജില്ല, കർണ്ണാടക
തൊഴിൽഎഴുത്തുകാരൻ, ചലച്ചിത്ര സം‌വിധായകൻ, പത്രപ്രവർത്തകൻ
ദേശീയതഇന്ത്യ
Period1902-1997
Genreഗദ്യം, ജനപ്രിയ ശാസ്ത്രം, ബാലസാഹിത്യം
സാഹിത്യ പ്രസ്ഥാനംനവോദയ

ആദ്യകാല ജീവിതം

തിരുത്തുക

ശിവരാമ കാരന്ത് ഒക്ട്ടോബർ 10 1902ന് ഉഡുപ്പിയിലെ സാലിഗ്രാമത്തിന് അടുത്തുള്ള കോട്ടായിലെ കന്നഡ കുടുമ്പത്തിൽ ജനിച്ചു.[4] ശേഷ കാരന്ത-ലക്ഷ്മമ്മ ദംപതിഗളൂടെ അഞ്ചാമത്തെ മകനായിരുന്നു ശിവരാമ കാരന്ത്. അദ്ദേഹം കുന്ദാപുരത്തും മംഗലാപുരത്തുമായി തൻറെ പ്രാഥമിക വിദ്യാഭ്യാസം പുർത്തിയാക്കി. ഇളയ പ്രായത്തിൽ തന്നെ കാരന്ത് ഗാന്ധിയൻ തത്ത്വങ്ങളോട് ആകൃഷ്ടനായി. കാരന്ത് കോളജ് പഠനകാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ആയതിനാൽ കാരന്ത് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. ഖാദി, സ്വദേശി തുടങ്ങിയ ഗാന്ധിയൻ ആശയങ്ങൾക്ക് വേണ്ടി അഞ്ചു വർഷം പ്രചരണം നടത്തി.[4] ഏതാണ്ട് അക്കാലത്ത് ശിവരാമ കാരന്ത് നോവലുകളും നാടകങ്ങളും രചിച്ച് തുതങ്ങിയിരുന്നു.[4]

ജീവിതചര്യ

തിരുത്തുക

കർണാടകയുടെ നാടൻ കലാരൂപങ്ങൾക്കും സംസ്കാരത്തിനും ഒട്ടനവധി സംഭാവനകൾ നൽകിയ ഒരു ബുദ്ധിജീവിയും പരിസ്ഥിതിവാദിയും ആയിരുന്നു കാരന്ത്.[4] കന്നഡയിലെ മികവുറ്റ നോവലിസ്‍റ്റുകളിൽ ഒരാളായി കാരന്ത് അറിയപ്പെട്ടു. കാരന്ത് 47ഓളം നോവലുകൾ എഴുതി.[4] യക്ഷഗാനത്തോട് കാരന്ത് കാട്ടിയ കൂറും ശ്രദ്ധേയമാണ്. അച്ചടിയിൽ തൻറേതായ പ്രയോഗങ്ങൾ നടത്തിയ ആളാണ് കാരന്ത്. 1930 തൊട്ട് 1940 വരെ കാരന്ത് തൻറെ നോവലുകൾ താൻ തന്നെ അച്ചടിച്ചു. നല്ല ഒരു ചിത്രകാരനും കൂടി ആയിരുന്നു കാരന്ത്. പരിസ്ഥിതിവാദിയായ അദ്ദേഹം ആണവോർജ്ജ സ്ഥാപനങ്ങളെ അതിശക്തമായി എതിർത്തു.[5] 95ആമത്തെ വയസ്സിലാണ് കാരന്ത് കുട്ടികൾ വായിച്ചറിയാൻ പക്ഷികളെ കുറിച്ചുള്ള പുസ്തകം എഴുതിയത്.

47 നോവലുകൾ കൂടാതെ 31 നാടകങ്ങളും നാല് ചെറുകഥാ സമാഹാരങ്ങളും ആറ് പ്രബന്ധ പുസ്തകങ്ങളും ആറ് ചിത്രരചനയെ കുറിച്ചുള്ള പുസ്തകങ്ങളും കലയെ കുറി 13 പുസ്തകങ്ങളും 2 കവിതാ സമാഹാരങ്ങളും 9 എന്സൈക്ലോപീഡിയകളും (അന്യരുടെ സഹായത്തോടുകൂടി) പരിസ്ഥിതിവാദത്തെ കുറിച്ചും മറ്റും നൂറിൽ പരം ലേഖനങ്ങളും എഴുതി.[5] അതു കൂടാതെ ലോകകലയെ കുറിച്ചുള്ള പുസ്തകവും ബാദാമി ചാലുക്യ വാസ്തുവിദ്യയെ കുറിച്ചുള്ള പുസ്തകവും യക്ഷഗാനത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനഗ്രന്ഥവും കുട്ടികൾക്ക് വേണ്ടി മൂന്ന് വാല്യങ്ങളിൽ അടങ്ങുന്ന വിജ്ഞാന പുസ്തകവും നാല് വാല്യങ്ങളിൽ അടങ്ങുന്ന മുതിർന്നവർക്കായുള്ള എന്സൈക്ലോപീഡിയയും (അന്യരുടെ സഹായത്തോടുകൂടി) കുട്ടികൾക്ക് വേണ്ടി 240 പുസ്തകങ്ങളും മൂന്ന് യാത്രാകുറിപ്പുകളും യാത്രയെ കുറിച്ച് ആറ് പുസ്തകങ്ങളും പക്ഷികളെ കുറിച്ച് രണ്ട് പുസ്തകങ്ങളും ഒരു ആത്മകഥയും എഴുതി. ചലച്ചിത്ര സംവിധാനവും കാരന്ത് ശ്രമിച്ച് നോക്കി.

പുത്തൂരിലെ കാരന്ത ബാലവന

തിരുത്തുക

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ കാരന്ത് താമസിച്ചിരുന്ന വീടാണ് ബാലവന. ഇന്ന് പുത്തൂരിൻറെ ഇരട്ടപ്പേരാണ് ബാലവന. കൃത്യനിഷ്ഠയും കഠിനാധ്വാനവും ഒത്ത അൻപത് വർഷക്കാലത്തെ സാഹിത്യ പര്യടനം കാരന്തിനു ഓടിനടക്കുന്ന വിശ്വകോശം എന്ന ബഹുമാനം നേടിക്കൊടുത്തു. സങ്കീർണ്ണവും വൈരുദ്ധ്യപൂർണ്ണവുമായ ജീവിതത്തിൻറെ പല മുഖങ്ങളെ തിരിച്ചറിയാൻ പുത്തൂരിലെ പ്രശാന്തമായ പ്രകൃതി കാരന്തിനെ സഹായിച്ചു. പുത്തൂരിലെ സഹൃദയരുതെ ഒത്താശയോടെയും കർണാടക സർക്കാരിൻറെ ഭാഗിക സഹകരണത്തോടെയും ബാലവന പുതുക്കി പണിതിരിക്കുന്നു. ഇവിടുത്തെ ആർട്ട് ഗ്യാലറിയും ഗ്രന്ഥശാലയും ശ്രദ്ധേയമാണ്. യാത്രക്കാർക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.[6]

തിരഞ്ഞെടുത്ത കൃതികൾ

തിരുത്തുക

കാരന്തിൻറെ കൃതികളുടെ അഗാധത പ്രമാണീച്ച് ഇവിടെ ചുരുക്കി കാണിച്ചിരിക്കുന്നു.

 • മൂകജ്ജിയ കനസുഗളു ("ഉരിയാടാ മുത്തശ്ശിയുടെ കിനാവുകൾ")
 • മരളി മണ്ണിഗെ
 • ചോമന ദുഡി (" ചോമന്റെ തുടി ")
 • അപൂർവ്വ പശ്ചിമ
 • അബുവിനിന്ദ ബർമ്മക്കെ (അബുവിൽ നിന്ന് ബർമ്മവരെ)
 • അരസികരല്ല (യാത്രാകുറിപ്പു)
 • മൈമനഗള സുളിയല്ലി
 • ബെട്ടദ ജീവ
 • സരസമ്മന സമാധി ("സരസമ്മയുടെ സമാധി')
 • ധർമ്മരായന സംസാര
 • അളിദ മേലെ
 • കുഡിയര കൂസു
 • ജ്ഞാന
 • മൈലികല്ലിനൊഡനെ മാതുകതെ
 • അത്ഭുത ജഗത്തു
 • വിജ്ഞാന പ്രപഞ്ച ("ശാസ്ത്ര പ്രപഞ്ചം")
 • കലാ ദർശന
 • യക്ഷഗാന
 • യക്ഷഗാന ബയലാട്ട
 • ഭാഅതീയ ചിത്രകലെ
 • ഹുച്ചു മനസ്സിന ഹത്തു മുഖഗളു - ആത്മകഥ
 • ചിഗുരിദ കനസു"
 • മുഗിദ യുദ്ധ"
 • മൂജൻമ്മ
 • കേവല മനുഷ്യരു
 • "ഇദ്ദരൂ ചിന്തെ
 • നാവു കട്ടിദ സ്വർഗ്ഗ
 • നഷ്ട ദിഗ്ഗജഗളു
 • കണ്ണിദ്ദൂ കുരുടരു
 • ഗെദ്ദ ദൊഡ്ഡസ്തികെ
 • കന്നഡീയല്ലി കണ്ടന്തെ
 • അണ്ടിദ അപരഞ്ചി
 • ഹള്ളിയ ഹത്തു സമസ്തരു
 • സമീക്ഷെ
 • മൊഗ പഡെദ മാന
 • ശനീശ്വരന നെരളിനല്ലി
 • നമ്പിദവര നാക നരക
 • ഔദാര്യദ ഉരുളല്ലി

കലയും ശിൽപ്പവും

തിരുത്തുക
 • കലാദർശന
 • ചാലുക്യ ശിൽപ്പകലെ

സിനിമയായ കൃതികൾ

തിരുത്തുക
 • ചോമന തുഡി സം: ബിവി കാരന്ത്
 • ചിഗുരിദ കനസുസം: നാഗാഭരണ
 • മലെയ മക്കളു (കുടിയര കൂസു എന്ന നോവലിനെ ആസ്പദമാക്കി)
 • ബെട്ടദ ജീവ സം: പി. ശേഷാദ്രി

പുരസ്കാരങ്ങൾ

തിരുത്തുക
 • ജ്ഞാനപീഠ പുരസ്കാരം - 1978
 • പത്മഭൂഷൺ പുരസ്കാരം - ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഉൺടായ അടിയന്തരാവസ്ഥയെ വിമര്൬ശിച്ചുകൊണ്ട് കാരന്ത് പത്മഭൂഷൺ പുരസ്കാരം തിരിച്ച് ഏൽപ്പിക്കുകയായിരുന്നു.
 • സാഹിത്യ അക്കാദമി പുരസ്കാരം - 1958
 • ആദികവി പംപ പുരസ്കാരം
 • സ്വീഡിഷ് അക്കാദമി പുരസ്കാരം
 • തുളസി സമ്മാൻ
 • ചോമന ദുഡി സിനിമയുടെ തിരക്കഥയ്ക്ക് വേണ്ടി 1977ൽ ദേശിയ പനോരമാ പുരസ്കാരം
 • ബെട്ടദ ജീവ സിനിമയുടെ കഥയ്ക്ക് വേണ്ടി 2011ൽ ദേശിയ പനോരമയുടെ സ്പെഷ്യൽ ജ്യൂറി അവാർഡ് (മരണാനന്തരം)

ജീവിത സന്ദേശം ചുരുക്കത്തിൽ

തിരുത്തുക
 • "ഞാൻ ദൈവത്തെ വിശ്വസിക്കുന്നില്ല, കാരണം ഞാൻ ദൈവത്തെ കണ്ടിട്ടില്ല. ഞാൻ കാണാത്തതിനെ ഞാൻ വിശ്വസിക്കുകയില്ല. ആവിശ്യം വന്നാൽ മാത്രം ദൈവത്തെ വിശ്വസിക്കുന്ന രീതി ശരിയല്ല". (വിശ്വസിക്കുകയാണെങ്കിൽ അത് ഉറച്ച വിശ്വാസം ആയിരിക്കണമെന്നതിന് രാമകൃഷ്ണ പരമഹംസൻറെ ഉദാഹരണം നൽകുന്നു).
 • സാഹിത്യകാരൻമാർക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനം കൽപ്പിക്കേണ്ടതില്ല. സാഹിത്യകാരൻ ലോകത്തെ ഉദ്ധരിക്കാൻ വേണ്ടി നിലകൊള്ളുന്നവനല്ല. സാഹിത്യകാരൻ തൻറെ അനുഭവങ്ങൾ എഴുതുന്നു എന്നല്ലാതെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയില്ല. തീരെ എഴുതാത്തവരും സമൂഹത്തിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
 1. "Jnanapeeth Awards". Ekavi. Archived from the original on 2006-04-27. Retrieved 2006-10-31.
 2. "Jnanpith Laureates Official listings". ജ്ഞാനപീഠം Website. Archived from the original on 2007-10-13. Retrieved 2014-04-07.
 3. "The Arun Shourie of the left". Archived from the original on 2014-01-29. Retrieved 2014-04-07.
 4. 4.0 4.1 4.2 4.3 4.4 Guha, Ramachandra (13 October 2002). "The Kannada colossus". The Hindu. Archived from the original on 2008-04-12. Retrieved 2006-11-24.
 5. 5.0 5.1 http://www.thehindu.com/todays-paper/tp-national/tp-karnataka/a-walk-through-the-life-of-karanth/article4454393.ece
 6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-12-05. Retrieved 2021-08-12.
"https://ml.wikipedia.org/w/index.php?title=കെ._ശിവറാം_കാരന്ത്&oldid=3803248" എന്ന താളിൽനിന്ന് ശേഖരിച്ചത്