സുഭാഷ് മുഖോപാധ്യായ

ഇന്ത്യന്‍ എഴുത്തുകാരന്‍

സുഭാഷ് മുഖോപാധ്യായ 20-ആം നൂറ്റാണ്ടിലെ പ്രധാന ബെംഗാളി കവികളിൽ ഒരാളായിരുന്നു. 1919 ഫെബ്രുവരി 12-ന് പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ ജനിച്ചു. വിദ്യാലയ ജീവിതത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചു.

സുഭാഷ് മുഖോപാധ്യായ
Subhash Mukhopadhyay image.jpg
സുഭാഷ് മുഖോപാധ്യായ
ജനനം(1919-02-12)12 ഫെബ്രുവരി 1919
മരണം2003 ജൂലൈ 8 (84 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽകവി
രചനാ സങ്കേതംനോവലുകൾ, കവിതകൾ, ലിബ്രെറ്റോ

1940-ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ ആദ്യ കൃതിയായ പഡതിക് (കാലാൾ പടയാളി) രചിച്ചു. 1964-ൽ സാഹിത്യ അക്കാദമി പുരസ്കാരവും 1991-ൽ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു. ചിർക്കുട്, അഗ്നികോൺ, ഏ ഭായ്, ഫൂൽ ഫുഡക് തുടങ്ങിയവ മറ്റ് പ്രധാന കൃതികളിൽ ചിലതാണ്.

2003 ജൂലൈ 8-ന് കൊൽക്കത്തയിൽ വച്ച് അന്തരിച്ചു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സുഭാഷ്_മുഖോപാധ്യായ&oldid=2863754" എന്ന താളിൽനിന്ന് ശേഖരിച്ചത്