കൃഷ്ണ സോബ‌്തി
ഹിന്ദി എഴുത്തുകാരിയാണ് കൃഷ്ണ സോബ‌്തി (ഇംഗ്ലീഷ്: Krishna Sobti ഹിന്ദി: कृष्णा सोबती)(മരണം: 24 ജനുവരി 2019). സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2017 ലെ ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിച്ചു [1]. 2010-ൽ സർക്കാർ പത്മഭൂഷൺ അവാർഡ് നൽകിയിരുന്നുവെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു. 1980-ൽ സിന്ദഗിനാമ എന്ന കൃതിക്കാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1996-ൽ അക്കാദമിയുടെ ഏറ്റവും ഉന്നത പുരസ്ക്കാരമായ സാഹിത്യ അക്കാദമി ഫെലോഷിപ്പിനും അർഹയായിട്ടുണ്ട് [2][3], [4] .
കൃഷ്ണ സോബ‌്തി कृष्णा सोबती | |
---|---|
ജനനം | ഗുജറാത്ത്, ബ്രിട്ടീഷ് ഇൻഡ്യ | 18 ഫെബ്രുവരി 1925
തൊഴിൽ | എഴുത്തുകാരി |
ദേശീയത | ഇൻഡ്യൻ |
ശ്രദ്ധേയമായ രചന(കൾ) |
|
അവാർഡുകൾ |
|
ജീവിതരേഖ
തിരുത്തുകപാക്ക്-പഞ്ചാബ് പ്രവശ്യയിലെ ഗുജ്റാത്തിൽ 1925 ഫെബ്രുവരി 18-നാണ് കൃഷ്ണ സോബ‌്തി ജനിച്ചത്. ഡൽഹിയിലും ഷിംലയിലും ലാഹോറിലുമായിട്ടായിരുന്നു വിദ്യാഭ്യാസം[5]. ലാഹോറിലെ പഠനകാലത്താത്ത് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. ദോഗ്രി എഴുത്തുകാരൻ ശിവ്‌നാഥാണ് ഭർത്താവ്. എഴുപതാം വയസിലാണ് അവർ ശിവ്‌നാഥിനെ വിവാഹം ചെയ്തത്. നിലവിൽ ഡൽഹിയിലാണ് താമസം.
പ്രധാന കൃതികൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[6]
- കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്[7][8]
- പത്മഭൂഷൺ(2010) സ്വീകരിക്കാൻ വിസമ്മതിച്ചു [9]
- ജ്ഞാനപീഠ പുരസ്കാരം (2017) [10]
- കുറിപ്പ്: 2015 ൽ , ദാദ്രി സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തോടെ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ തിരികെ നൽകി [11]
അവലംബം
തിരുത്തുക- ↑ [1] Archived 2017-11-07 at the Wayback Machine.|Jnanpith official Web Site
- ↑ Sahitya Akademi Awards Archived 4 July 2007 at the Wayback Machine. Sahitya Akademi Award Official website.
- ↑ Krishna Sobti at The Library of Congress
- ↑ List of Fellows Sahitya Akademi Award Official website.
- ↑ Gupta, Trisha (2016-09-01). "Singular and Plural: Krishna Sobti's unique picture of a less divided India". The Caravan (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-03-24.
{{cite news}}
: Cite has empty unknown parameter:|dead-url=
(help) - ↑ "List of Sahitya Akademi Award winners for Hindi". Wikipedia (in ഇംഗ്ലീഷ്). 2016-12-29.
- ↑ "List of Sahitya Akademi fellows". Wikipedia (in ഇംഗ്ലീഷ്). 2017-03-24.
- ↑ Sahitya Akademi (1996). "Krishna Sobti" (PDF). Sahitya Akademi. Archived from the original (PDF) on 2017-03-25. Retrieved 24 March 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Look who declined Padma Bhushan this year: two giants of art, literature". Indian Express. 9 February 2010.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Krishna Sobti gets prestigious Jnanpith award 2017". THe Indian Awaaz. 2017-11-03. Archived from the original on 2017-11-03. Retrieved 2017-11-03.
- ↑ "Two more writers return Sahitya Akademi awards, another resigns". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 2015-10-11. Retrieved 2017-03-24.