കാകാ കലേൽക്കർ
സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവും പ്രമുഖ ഗാന്ധിയനുമായ ഭാരതീയ സാഹിത്യകാരനാണ് കാകാ കലേൽക്കർ എന്നറിയപ്പെടുന്ന ദത്തത്രേയ ബാലകൃഷ്ണ കലേൽക്കർ (Devanagari: दत्तात्रेय बाळकृष्ण कालेलकर) (01.12.1885-21.08.1981). കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്(1965), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(1971), പത്മവിഭൂഷൺ(1964) എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
കാകാ കലേൽക്കർ | |
---|---|
തൂലികാ നാമം | കാകാ കാലേൽക്കർ |
തൊഴിൽ | എഴുത്തുകാരൻ, പത്രപ്രവർത്തകൻ, essayist |
ദേശീയത | ഇന്ത്യൻ |
വിഷയം | സഞ്ചാരസാഹിത്യം |
ശ്രദ്ധേയമായ രചന(കൾ) | Quintessence of Gandhian Thought (English), Mahatma Gandhi's Gospel of Swadeshi (English), Himalayatil Pravas (Marathi) |
ജീവിതരേഖ
തിരുത്തുക1885 ഡിസംബർ 1ന് മഹാരാഷ്ട്രയിലെ സത്താറയിൽ ആണ് കലേൽക്കർ ജനിച്ചത്. ജന്മഗ്രാമമായ കലേലി ഗ്രാമത്തിൻറെ പേരിൽ നിന്നാണ് കലേൽക്കർ എന്ന പേര് ലഭിച്ചത്. തത്വശാസ്ത്രത്തിൽ ബിരുദമെടുത്തത്തിനുശേഷം രാഷ്ട്രമാത എന്ന മറാത്തി പത്രത്തിലും ബറോഡയിൽ സ്കൂൾ അധ്യാപകനായും ജോലിനോക്കി.1913- ൽ അദ്ദേഹം ഹിമാലയത്തിലേയ്ക്ക് കാൽനടയായി യാത്രചെയ്യുകയും തുടർന്ന് ആചാര്യ കൃപാലിനിയെ മ്യാൻമറിൽ സന്ദർശിക്കുകയും ചെയ്തു. 1915- ൽ മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി.[1]
കൃതികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Brahmabhatt, Prasad. અર્વાચીન ગુજરાતી સાહિત્યનો ઈતિહાસ : ગાંધીયુગ અને અનુગાંધીયુગ (History of Modern Gujarati Literature:Gandhi Era and Post-Gandhi Era) (in Gujarati). Parshwa Publication. pp. 38–51.