കസ്തൂർബാ ഗാന്ധി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
(കസ്തൂർബ ഗാന്ധി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കസ്തൂർബാ ഗാന്ധി (ഏപ്രിൽ 11, 1869ഫെബ്രുവരി 22, 1944), പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്നു. പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെയും വിരാജ് ജുൻവറിന്റേയും മകളായി പോർബന്തറിൽ കസ്തൂർബാ ജനിച്ചു.

കസ്തൂർബാ മോഹൻദാസ് ഗാന്ധി
കസ്തൂർബാ ഗാന്ധി
ജനനം
കസ്തൂർബായ് മഖൻജി കപാഡിയ

(1869-04-11)11 ഏപ്രിൽ 1869
മരണം22 ഫെബ്രുവരി 1944(1944-02-22) (പ്രായം 74)
Aga Khan Palace, പൂണ,
ബോംബെ പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ
(ഇന്നത്തെ പൂണെ,
മഹാരാഷ്ട്ര, ഇന്ത്യ)
മറ്റ് പേരുകൾകസ്തൂർബാ മോഹൻദാസ് ഗാന്ധി
കസ്തൂർബാ മഖൻജി കപാഡിയ
തൊഴിൽആക്ടിവിസ്റ്
ജീവിതപങ്കാളി(കൾ)
(m. 1883; her death 1944)
കുട്ടികൾ

വിവാഹം തിരുത്തുക

കസ്തൂർബായുടെ ഏഴാം വയസ്സിൽത്തന്നെ ഉറപ്പിച്ചിരുന്ന മഹാത്മാഗാന്ധിയുമായുള്ള വിവാഹം ഇരുവരുടേയും പതിമൂന്നാമത്തെ വയസ്സിലാണ്‌ (1883)നടന്നത്. ഇവർക്ക് ഹരിലാൽ ഗാന്ധി( 1888), മണിലാൽ ഗാന്ധി(1892), രാംദാസ് ഗാന്ധി(1897), ദേവ്ദാസ് ഗാന്ധി (1900) എന്നീ പുത്രന്മാരുണ്ടായി.

വിവാഹശേഷജീവിതം തിരുത്തുക

വിവാഹശേഷമാണ് കസ്തൂർബ എഴുത്തും വായനയും പഠിക്കുന്നത്. പിന്നീട് ഇംഗ്ലീഷും പഠിച്ചു. നിയന്ത്രണങ്ങളിൽ കെട്ടപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ, നിശ്ശബ്ദമായി അവർ സഹിച്ചു. ഗാന്ധിജിയുടെ സമ്മർദ്ദത്തെത്തുടർന്ന് തൊട്ടുകൂടായ്മ പോലെയുള്ള വിശ്വാസങ്ങൾ അവർക്ക് ഉപേക്ഷിക്കേണ്ടിവന്നു.

പൊതുജീവിതം തിരുത്തുക

ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തുന്നത്. ക്രിസ്തീയ രീതിയിലല്ലാത്ത എല്ലാ വിവാഹവും നിരോധിച്ച ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതി വിധി ഇവരുടെ സമരത്തെത്തുടർന്ന് തിരുത്തപ്പെട്ടു. 1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി. 1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന് ഗാന്ധിജി ജയിലിലായപ്പോൾ ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് കസ്തൂർബ ഊർജ്ജം പകർ‌ന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടെ അവശതകൾ മറന്ന് സമരത്തിൽ അവർ സജീവമായി.[1]

മരണം തിരുത്തുക

പുനെയിലെ അഗ ഖാൻ കൊട്ടാരത്തിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്. കസ്തൂർബാ ഗാന്ധിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇതേ കൊട്ടാരത്തിലാണ്.

അവലംബം തിരുത്തുക

  1. Mathrubhumi Thozhilvartha Harisree, page 14, 2012 June 23

കൂടുതൽ വായനയ്ക്ക് തിരുത്തുക


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...



"https://ml.wikipedia.org/w/index.php?title=കസ്തൂർബാ_ഗാന്ധി&oldid=3522889" എന്ന താളിൽനിന്ന് ശേഖരിച്ചത്