കേരളത്തിലെ ഒരു ജാതി ജാതി (സമൂഹം) ആണ് എഴുത്തച്ഛൻ (ആംഗലേയം: Ezhuthachan). കടുപട്ടൻ(ആംഗലേയം:Kadupattan) എന്ന പേരിലും അറിയപ്പെടുന്നു.[1][2][3][4] കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇവർ പ്രധാനമായും ഉള്ളത്. ഇന്ത്യയിലെ മറ്റുസ്ഥലങ്ങളിലും ഇന്ത്യക്കു പുറത്തും സാന്നിധ്യമുണ്ട്. എഴുത്തച്ഛൻ സമുദായത്തിൽ അധ്യാപന രംഗത്താണ് കൂടുതൽ ആളുകളും ഉള്ളത്. അധ്യാപനം പാരമ്പര്യ തൊഴിലായി സ്വീകരിച്ചിരിക്കുന്ന സമുദായമാണ് ആണ് എഴുത്തച്ഛൻ. എഴുത്തച്ഛൻ സമാജം എന്ന പേരിൽ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുണ്ട്. [5][6][7][8]

ഉല്പത്തി

തിരുത്തുക

എഴുത്തച്ഛൻ സമുദായത്തിന്റെ ഉത്പത്തിയെ പറ്റി രണ്ടു വിശ്വാസങ്ങളാണ് പ്രധാനമായും നിലനിൽക്കുന്നത്.

1. ബുദ്ധമതം പ്രചരിപ്പിച്ചതിനാൽ മധ്യകാല ചോള - പാണ്ഡ്യ ദേശത്തെ കടു ഗ്രാമത്തിൽ നിന്ന് ബഹിഷ്‌കൃതരായ പട്ടർ(ഭട്ടർ) ബ്രാഹ്മണരായിരുന്നു. സാമൂതിരി കോവിലകത്തുനിന്ന്(അമ്പാടി കോവിലകം) മൂപ്പുവന്ന തമ്പുരാട്ടി എഴുത്തച്ഛൻ എന്ന സ്ഥാനം കൽപ്പിച്ചു നൽകി.[9][10][11][12]

2. അധ്യാപനവൃത്തിക്ക് പ്രാധാന്യം കൊടുത്തിരുന്ന ഒരു ജൈന ഗോത്രം കേരളത്തിൽ വരികയും ഗ്രാമീണ അധ്യാപകരാവുകയും ചെയ്തു. ഭക്തി പ്രസ്ഥാനത്തിന്റെ സ്വാധീനത്താൽ ഇവർ ഹിന്ദുമത വൽക്കരിക്കപ്പെടുകയാണുണ്ടായത്.[13]

ചരിത്രം

തിരുത്തുക
കർണാടകം
തെലുങ്കാന
തമിഴ്നാട്
കേരളം

പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന കടുരു (ഇന്നത്തെ കർണാടക യിൽ) ജൈനമത അധിവസിത പ്രദേശം ആയിരുന്നു(പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യത്തിൽ ഏതാണ്ട് എട്ടാം നൂറ്റാണ്ടു മുതൽ പത്താം നൂറ്റാണ്ടു വരെയും ജൈന മതത്തിനു പ്രാധാന്യവും ഉണ്ടായിരുന്നു).[14][15][16] ഇന്നത്തെ തെലങ്കാന യിലെ പട്ടൻ ചേരു അഥവാ പൊട്ടലക്കരെ എന്ന പ്രദേശം ഏതാണ്ട് ഒൻപതാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെയും ദക്ഷിണേന്ത്യയിലെ പ്രധാന ജൈനമത കേന്ദ്രമായിവർത്തിച്ചിരുന്നു.[17][18] ഒരിക്കൽ ഉപേക്ഷിച്ചു പോരുന്ന പ്രദേശത്തിന്റ പേര് ഗോത്ര നാമമായി ഉപയോഗിക്കുന്ന രീതി ജൈനമതത്തിൽ ഉണ്ടായിരുന്നു.[19] അതുകൊണ്ടു കടുരു, പട്ടൻ ചേരു അഥവാ പൊട്ടലക്കരെ എന്നിവിടങ്ങളിൽ വസിക്കുകയും അധ്യാപനവൃത്തിക്കു പ്രാമുഖ്യം നൽകുകയും ചെയ്ത ഒരു ജൈന ഗിൽഡ് (ഗണം) ആയിരുന്നു കടുപട്ടൻ(കടുരു + പട്ടൻ ചേരു/പൊട്ടലക്കരെ) എന്ന പേരിൽ അറിയപ്പെട്ടത് എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം ദക്ഷിണേന്ത്യയിൽ ജൈനമത സ്വാധീനം കാര്യമായി കുറഞ്ഞപ്പോൾ പല ജൈനമത അനുയായികളും വാസസ്ഥലങ്ങൾ ഉപേക്ഷിച്ചിരുന്നു അവരിൽ പലരും കൂടുതൽ തെക്കു ഭാഗത്തേക്ക് (ഇന്നത്തെ തമിഴ്നാട്) വരികയുണ്ടായി. ദക്ഷിണേന്ത്യയിലെ ലിഖിതങ്ങളിൽ പരാമർശിച്ചു കാണുന്ന, പതിമൂന്നാം നൂറ്റാണ്ടിൽ തെക്കൻ ആർക്കാട്ടിൽ കാവേരി തീരത്ത് കടുപടികൾ എന്ന പേരിലുണ്ടായിരുന്ന ഭരണാധികാരികൾ എഴുത്തച്ഛൻ(കടുപട്ടൻ) മാരുടെ പൂർവികരായിരുന്നിരിക്കണം.[13][20][21][ക]

പതിമൂന്നു പതിനാലു നൂറ്റാണ്ടു കളിലെ യുദ്ധങ്ങളും(ജഡാവർമൻ സുന്ദരപാണ്ഢ്യനും കാകതീയരും തമ്മിൽ, ദില്ലി സുൽത്താനത്ത്കളുടെ) ആക്രമണങ്ങളും മറ്റും കൊണ്ട് കാവേരി തടത്തിലൂടെ നീലഗിരി വഴി മലബാറിലെത്തുന്ന നടപ്പാതയിലൂടെ കേരളത്തിലേക്ക് കുടിപ്പാർത്ത ഇവർ ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനത്താൽ ഹിന്ദുമതവൽക്കരിക്കപ്പെട്ടിരുന്നു(വൈഷ്ണവ(രാമാനുജ),ശൈവ, ശാക്തേയ രായി); തൊഴിലടിസ്ഥാനത്തിൽ എഴുത്തച്ഛൻ(ഗ്രാമീണഅധ്യാപകൻ) മാരാവുകയും, ശാക്തേയ ആരാധന നടത്തിയിരുന്ന അധ്യാപകർ ഗുരുക്കൾ എന്ന പേരിലും അറിയപ്പെടുകയും ചെയ്തു. എന്നാണ് ചരിത്രകാരനായ കെ.ബാലകൃഷ്ണ കുറുപ്പ്ന്റെ നിഗമനം.[13][22][23][24][18][10]

പതിനഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് കടുപട്ടന്മാർ കേരളത്തിലെത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു(സി. ഇ 1447 നോട് അടുത്ത്).[25][26][10] ഐതിഹ്യ മാലയിൽ കാക്കശ്ശേരി ഭട്ടതിരി യുടെ ശിഷ്യനും, പാരമ്പര്യമായി അധ്യാപനം തൊഴിലാക്കിയ കുടുംബത്തിലെ അംഗവുമായിരുന്ന കടുപട്ടൻ വിഭാഗത്തിൽപ്പെട്ട മന്ത്രവാദിയെ(ചെമ്പ്ര മാക്കു എഴുത്തച്ഛൻ) പറ്റി പരാമർശിക്കുന്നുണ്ടെങ്കിലും ജീവിത കാലഘട്ടം വ്യക്തമല്ല.[27][ഖ] എഴുത്തച്ഛൻ എന്ന ജാതി നാമത്തിന്റെ ആദ്യപരാമർശം ലഭ്യമാകുന്ന സർക്കാർ രേഖകളിൽ ഒന്ന് 17 ഫെബ്രുവരി 1881 ലെ ബ്രിട്ടീഷ് ഇന്ത്യ സെൻസസ് ആണ്.[1]

പാലക്കാട് ചുരം വഴി ആണ് കടുപട്ടന്മാർ കേരളത്തിലേക്ക് പ്രവേശിച്ചത്. പല സംഘങ്ങളായാണ് ഈ കുടിയേറ്റം ഉണ്ടായത്. ആദ്യത്തെ സംഘമായ എട്ടുകുടുംബങ്ങൾ(എട്ടുവീട്ടുകാർ) മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്ത് താമസമാക്കി, ഈ എട്ടുവീട്ടുകാരുടെ വീട്ടുപേരുകളിൽ ചിലത് തെക്കെപ്പാട്ട്, വടക്കെപ്പാട്ട്, കിഴക്കെപ്പാട്ട്, പടിഞ്ഞാറെപ്പാട്ട്, മേലേപ്പാട്ട്, കീഴേപ്പാട്ട് എന്നിവയായിരുന്നു.[28] ഈ എട്ടുവീട്ടുകാരുടെ പരമ്പരയിൽ ഉൾപ്പെടുന്നതാണ് ചെമ്പ്രയെഴുത്തച്ഛന്മാരുടെ കുടുംബം.[13] അതിനടുത്ത കാലയളവിൽ എട്ടുവീട്ടുകാരുടെ അടുത്ത ബന്ധുക്കൾ മുപ്പത്തിരണ്ടു വീട്ടുകാർ തൃശ്ശൂരും പരിസരപ്രദേശങ്ങളിലും താമസമാക്കി. എട്ടുവീട്ടുകാരുടെയും, മുപ്പത്തിരണ്ടുവീട്ടുകാരുടേയും അടുത്ത ബന്ധുക്കൾ മറ്റൊരു സംഘമായി വന്ന് പാലക്കാടും പരിസരത്തും താമസമുറപ്പിച്ചു. ക്രമേണ ഇവർ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. പതിനാറാം നൂറ്റാണ്ടിൽ സാമൂതിരിയുടെ പട്ടാളവും, പോർത്തുഗീസുകാരുമായി മലബാർ തീരങ്ങളിൽവച്ചുണ്ടായ സംഘർഷങ്ങൾ തീരപ്രദേശങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. വെട്ടത്തുനാടിന്റെ തീരപ്രദേശങ്ങളിൽ നിന്നും വലിയ അളവിൽ ആളുകൾ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുകയുണ്ടായി. ഈ കാലയളവിൽ ഈ പ്രദേശത്ത് താമസിച്ചിരുന്ന കടുപട്ടന്മാരിൽ പലരും വള്ളുവനാട്ടിലെ കണ്ണിയാമ്പുറത്തേക്കും(ഇന്നത്തെ ഒറ്റപ്പാലം താലൂക്കിൽ), പാലക്കാട് ചിറ്റൂരിലേക്കും, കൊച്ചിരാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും മാറിത്താമസിച്ചു.[13][10]

 
ജ്യോതിഷം, അധ്യാപനം എന്നിവയുമായി ബന്ധപ്പെട്ട ഉദ്ദേശം നൂറുവർഷം പഴക്കമുള്ള ഗ്രന്ഥങ്ങൾ. അവിണിശ്ശേരിയിലെ നാണു എഴുത്തച്ഛൻ ഉപയോഗിച്ചിരുന്നത്.

പാലക്കാടും, മലബാർ പ്രദേശങ്ങളിലും, കൊച്ചിരാജ്യത്തും വട്ടെഴുത്ത് പ്രചരിപ്പിക്കുന്നതിൽ കടുപട്ടന്മാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്, അവർക്ക് സംസ്കൃതവും അറിയാമായിരുന്നു.[12]

ചരിത്രകാരനായ എം.ജി.എസ്. നാരായണന്റെ അഭിപ്രായത്തിൽ കടുപട്ടന്മാർ എത്തിച്ചേർന്നതിനുശേഷമാണ് മലബാറിലെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ, വിശേഷിച്ചും ശക്തിപ്പെടുന്നത്. ഇവരുടെ കുടിയേറ്റത്തിനുശേഷമുള്ള നൂറ്റാണ്ടുകളിൽ ധാരാളം സംസ്കൃത കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി.[12]

ഹിന്ദുമതവൽക്കരിക്കപ്പെട്ടു എങ്കിലും ജൈനമത അധ്യാപന പാരമ്പര്യം കൊണ്ടാവാം ജൈനമതത്തിലെ ജിന ദേവനെ സ്തുതിക്കുന്ന നമോത് ചിനതം(നമൊസ്തു ജിനതെ) എന്ന മംഗളാചരണം പരമ്പരയായി കടുപട്ടൻ മാർ സ്വന്തം പള്ളിക്കൂടങ്ങളിൽ ഉപയോഗിച്ചിരുന്നതായി അറിയുന്നു.[29][13][21]

കേരളത്തിൽ ഇവരെ ശൂദ്രരായാണ് കരുതിയിരുന്നത്.[12] എന്നാൽ ക്ഷേത്രങ്ങളുടെ ബലിക്കല്ല് വരെ പോകുന്നതിനും പ്രാർത്ഥിക്കുന്നതിനും അനുവാദമുണ്ടായിരുന്നു.[10] സമുദായത്തിലെ പുരുഷന്മാരെ പട്ടരപ്പൻ എന്നും സ്ത്രീകളെ പട്ടത്തിയാരമ്മ എന്നും മറ്റു സമുദായങ്ങളിൽ ചിലർ വിളിച്ചിരുന്നു.[10] സർക്കാർ രേഖകളിൽ ചൗളർ (ചോളദേശത്ത് നിന്ന് വന്നവർ) എന്ന് പരാമർശിച്ചിട്ടുണ്ട്.[10] സാമൂതിരി ഇവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനം കൊടുത്തിരുന്നു വെന്നും. ഇതിൽ അസൂയ തോന്നിയ സാമൂതിരിയുടെ മന്ത്രി(മങ്ങാട്ടച്ചൻ) ഉപജാപങ്ങളിലൂടെ ഇവരെ സമൂഹത്തിൽ താഴെത്തട്ടിൽ ആക്കുകയായിരുന്നുവെന്നും വിശ്വസിച്ചു പോരുന്നുണ്ട്.[28] ഹിന്ദുമത പ്രാധാന്യമുള്ള സമൂഹത്തിൽ ജൈനമത പാരമ്പര്യവും സമൂഹത്തിലെ താഴെ തട്ടിലേക്ക് പോവാൻ കാരണമായിരിക്കാം. പദവി നഷ്ടപ്പെട്ടവർ എന്ന അർത്ഥത്തിൽ പട്ടണം പിഴത്തവർ എന്ന് കടുപട്ടന്മാരെ മറ്റു സമുദായക്കാർ വിളിച്ചിരുന്നു.[10] നായർ വിഭാഗവുമായി വളരെ സാമ്യമുണ്ടെങ്കിലും(ചിലരേഖകളിൽ ഇവരെ നായർ ഉപ വിഭാഗമായി കാണിച്ചിരിക്കുന്നുണ്ടെങ്കിലും) ഇവർക്ക് നായർ സമുദായവുമായി ബന്ധങ്ങൾ ഒന്നും തന്നെ ഇല്ല.[30][3] ഒരുപക്ഷെ കേരളത്തിൽ വന്നതിനു ശേഷം ഇവിടെയുള്ള രീതികൾ സ്വീകരിച്ചതാവാം.

പൊതുവിദ്യാഭ്യാസം നിലവിൽ വരുന്നവരെയും കടുപട്ടന്മാർ കൊച്ചിരാജ്യത്തും, മധ്യമലബാറിലും വടക്കും എഴുത്തച്ഛൻ മാരായി ഉണ്ടായിരുന്നു.[31][32] ധനിക ഗൃഹങ്ങളിൽ താമസിച്ചു വിദ്യ അഭ്യസിപ്പിച്ചുകൊണ്ടു വരികയും ചെയ്തിരുന്നു എഴുത്തച്ഛൻ താമസിക്കുക എന്നാണ് ഇതറിയപ്പെട്ടിരുന്നത്.[31][33] പാരമ്പര്യമായി അധ്യാപനത്തിന് പ്രാധാന്യം കൊടുത്ത ഒരു വിഭാഗമായിരുന്നു എങ്കിലും, മറ്റു ജോലികൾ (പല്ലക്ക് ചുമക്കൽ, ഉപ്പ്, എണ്ണ തുടങ്ങിയവ ചുമക്കുക അവയുടെ വിപണനം, കൃഷി തുടങ്ങിയവ) ചെയ്യുന്നവരും കടുപട്ടന്മാരിൽ ഉണ്ടായിരുന്നു.[34][35][9] പ്രശസ്തരായ മാന്ത്രികൻമാരും, വൈദ്യന്മാരും, ജ്യോത്സ്യന്മാരും, സംസ്കൃതം പണ്ഡിതരും കടുപട്ടന്മാരിൽ ഉണ്ടായിട്ടുണ്ട്.[36] പണിക്കർ എന്ന സ്ഥാനപ്പേരും ചില കടുപട്ടന്മാർക്ക് ഉണ്ടായിരുന്നു. [10]

പൊതുവിദ്യാഭ്യാസം നിലവിൽ വന്നപ്പോൾ പാരമ്പര്യ അധ്യാപന രീതികൾക്ക് സമൂഹത്തിൽ പ്രാധാന്യം കുറഞ്ഞു കടുപട്ടന്മാർ നടത്തിയിരുന്ന എഴുത്തുപള്ളികളിൽ പലതും പിന്നീട് പൊതുവിദ്യാലയങ്ങളായി മാറ്റപ്പെട്ടു.[37][38] മൈസൂർ പടയോട്ടത്തിനുശേഷം പത്തൊൻപതാം നൂറ്റാണ്ടോടെ മലബാറിൽ ബ്രിട്ടീഷ് ഭരണം നിലവിൽ വന്നു. ബ്രിട്ടീഷുകാർ പൊതുവിദ്യാഭ്യാസം നടപ്പിലാക്കി. വള്ളുവനാട്ടിലും, നെടുങ്ങനാട്ടിലും നടന്ന പൊതുവിദ്യാഭ്യാസപ്രവർത്തനങ്ങളിൽ എഴുത്തച്ഛൻ സമുദായം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.[39]

ആചാരങ്ങൾ, ദായകക്രമം, ആരാധന രീതികൾ

തിരുത്തുക
 
ആരാധനാമൂർത്തി പൂജയിൽ ഏർപ്പെട്ടിരിക്കുന്ന എഴുത്തച്ഛൻ(കടുപട്ടൻ)

കടുപട്ടൻ മാരുടെ ആചാരങ്ങളിൽ പ്രാദേശികമായി ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഏതാണ്ട് തമിഴ് ആചാരങ്ങൾ പിന്തുടരുന്നവരാണ്.[10][26]ദായക ക്രമത്തിൽ പിതൃദായക ക്രമമാണ്(മക്കത്തായം) ഉണ്ടായിരുന്നത്(പിതാവിന്റെ സ്വത്ത് പുത്രനുമാത്രം ലഭിക്കുമായിരുന്ന പരിഷ്കരിച്ച പിതൃദായകക്രമം ആയിരുന്നു ഉണ്ടായിരുന്നത് എന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്).[3] വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഗണപതി ഹോമം നടത്തുക, ദക്ഷിണ നൽകൽ, പാണിഗ്രഹണം തുടങ്ങിയ ചടങ്ങുകൾ ഉണ്ട്. ബഹുഭാര്യത്വം, ബഹുഭർതൃത്വം എന്നിവ ഇല്ലായിരുന്നു എന്നാൽ വിധവ വിവാഹം ഉണ്ടായിരുന്നു. കേരളത്തിലെ പല ഹിന്ദു സമുദായങ്ങളിലും ഉണ്ടായിരുന്ന തിരണ്ടുകല്യാണം എന്ന ആചാരം കടുപട്ടൻ സമുദായത്തിലും നിലനിന്നിരുന്നു. മരണാനന്തര ചടങ്ങുകളിൽ കടുപട്ടൻ വിഭാഗത്തിനുള്ള പ്രത്യേകതകൾ ഇവർ പരദേശികളായിരുന്നു എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്[10]. ഹൈന്ദവ വൽക്കരിക്കപ്പെട്ട ഇവർ ആരാധന രീതികളിൽ ഗണപതി, വേട്ടയ്ക്കൊരുമകൻ, ശക്തി, ഭഗവതി, വിഷ്ണുമായ എന്നീ ദൈവ സങ്കൽപ്പങ്ങളെ ആരാധിച്ചിരുന്നു.[27]

ശാക്തേയരായ കടുപട്ടന്മാർക്ക് ശങ്കരാചാര്യർ ആണ് ശ്രീചക്ര പൂജാവിധികൾ ഉപദേശിച്ച് നൽകിയതെന്ന് പരമ്പരയായി വിശ്വസിച്ച് പോരുന്നു.[10]

എഴുത്തച്ഛൻ സമാജം

തിരുത്തുക
 
1920 കളിൽ നിർമിച്ച എഴുത്തച്ഛൻ സമാജത്തിന്റെ ആദ്യകാല ഓഫീസുകളിൽ ഒന്ന്,അവിണിശ്ശേരി, തൃശ്ശൂർ

എഴുത്തച്ഛൻ(കടുപട്ടൻ) സമുദായത്തിന്റെ ഏകീകരണത്തിനും, ഉന്നമനത്തിനും ആയി രൂപം കൊണ്ട സംഘടനയാണ് എഴുത്തച്ഛൻ സമാജം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ(1906 ൽ) സാമുദായിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ ശിഷ്യനും സംസ്കൃത പണ്ഠിതനും അധ്യാപകനും ആയിരുന്ന ചക്കുള്ളിയാൽ കുഞ്ഞുണ്ണി എഴുത്തച്ഛൻ ആയിരുന്നു ആദ്യ സംഘാടകൻ. പുന്നശ്ശേരി നീലകണ്ഠശർമ്മ ആണ് ഈ സംഘടനക്ക് അധ്യാപക സമാജം എന്ന് നാമകരണം ചെയ്തത്. സമുദായത്തിന്റെ ആചാരാനുഷ്ടാനങ്ങളിൽ പല പരിഷ്കരണങ്ങളും വരുത്താൻ ഈ സംഘടനക്ക് കഴിഞ്ഞു.[10] എങ്കിലും പിന്നീട് കുഞ്ഞുണ്ണി എഴുത്തച്ഛൻ സംഘടന പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയുണ്ടായി.

 
പെരിഞ്ചേരിയിലെ എഴുത്തച്ഛൻ യുവജന രക്ഷാസംഘം 1937 ൽ

പിന്നീട് വക്കീൽ.പി.കുമാരൻ എഴുത്തച്ഛന്റെ പ്രവർത്തനങ്ങളാണ് എഴുത്തച്ഛൻ സമാജം എന്ന സംഘടന രൂപപ്പെടുത്തിയത്, എഴുത്തച്ഛൻ സമുദായത്തിന്റ് ആധൂനികവത്കരണത്തിനായി ഇദ്ദേഹം പ്രവർത്തിച്ചു. വി.ആർ. കൃഷ്ണനെഴുത്തച്ഛനും ഇദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. പി. കുമാരൻ എഴുത്തച്ഛൻ ആയിരുന്നു എഴുത്തച്ഛൻ സമാജം പ്രസിഡന്റ്. സ്വാതന്ത്ര സമരം, കർഷക സമരങ്ങൾ, കൊച്ചി രാജ്യ പ്രജാമണ്ഡലം പ്രവർത്തനങ്ങൾ എന്നിവയിൽ വ്യാപൃതരായതിനാൽ ഇവർക്ക് എഴുത്തച്ഛൻ സമാജം പ്രവർത്തനങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു.

1947 നു ശേഷം സംഘടന പ്രവർത്തങ്ങൾ ഏതാണ്ടില്ലാതായി. സംഘടനയുടെ പുനഃസ്ഥാപനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ പലതും നടന്നെങ്കിലും ഫലപ്രദമായില്ല. ഈ കാലഘട്ടത്തിലെ അഡ്വ:കൃഷ്‌ണൻ കുട്ടി യുടെ പ്രവർത്തനങ്ങൾ പരാമർശം അർഹിക്കുന്നതാണ്.

1990 കളുടെ അവസാനത്തിൽ സംഘടനാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. 2002 ൽ ടി.ജി. രവിയുടെ പ്രവർത്തങ്ങൾ സംഘടനാപ്രവർത്തനങ്ങൾ പുനർജ്ജീവിപ്പിച്ചു. വക്കീൽ.പി.കുമാരൻ എഴുത്തച്ഛന്റെ പൗത്രനും വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ പുത്രനുമായ പ്രൊഫ. ഡോ. ലക്ഷ്മണ കുമാറാണ് ഇപ്പോഴത്തെ സംഘടന പ്രസിഡ്ന്റ്.[28][40]

എഴുത്തച്ഛൻ സമാജത്തിന്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.[28][41]

പിന്നെയും സംഘടനകൾ അഖിലേന്ത്യാടിസ്ഥാനത്തിൽ മുതൽ പ്രാദേശികാടിസ്ഥാനത്തിൽ വരെ രൂപം കൊള്ളുകയും പ്രവർത്തിയ്ക്കുകയും ചെയ്തു. ആ ഗണത്തിൽ അവസാനമായി രൂപം കൊണ്ടതെന്ന് പറയാവുന്ന സംഘടന പാലക്കാട് കേന്ദ്രീകരിച്ചുരൂപീകരിച്ച പാലക്കാട് എഴുത്തച്ഛൻ സമുദായ ട്രസ്റ്റ് ആണ്.[42]

തുഞ്ചത്ത് എഴുത്തച്ഛന്റെ ജനനത്തെ കുറിച്ചോ ജീവിതത്തെകുറിച്ചോ വ്യക്തമായ ചരിത്രം ഇതുവരെ ലഭ്യമല്ല. എങ്കിലും വൈഷ്ണവ(രാമാനുജ) വിശ്വാസിയായിരുന്ന കടുപട്ടൻ വിഭാഗത്തിൽ പെട്ട തുഞ്ചൻ എഴുത്തച്ഛൻ ആണ് തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ എന്ന വാദം നിലനിൽക്കുന്നുണ്ട്.[21] [43][44][45][46]തുഞ്ചൻ പറമ്പ് സ്ഥല നാമം അടിസ്ഥാനമാക്കി തുഞ്ചൻ(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ യഥാർത്ഥ നാമം എന്നൊരഭിപ്രായവും ഉണ്ട്.[47][48] മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ അദ്ധ്യാത്മരാമായണം ഒരു പഠനം എന്ന ഗ്രന്ഥത്തിൽ എഴുത്തച്ഛനെ തുഞ്ചൻ എന്ന് പരാമർശിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. കെ.ബാലകൃഷ്ണ കുറുപ്പ്ന്റെ നിരീക്ഷണത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ കടുപട്ടൻ വിഭാഗത്തിൽ പെട്ട എഴുത്തച്ഛനും; അഖണ്ഡ ബ്രഹ്മചാരി ആയി ശിഷ്യന്മാരോടൊപ്പം സന്യാസ ജീവിതം നയിച്ച മഹാത്മാവുമാണ്.[49][50] തുഞ്ചത്തെഴുത്തച്ഛന്റെ സാമുദായിക പശ്ചാത്തലത്തെ സംബന്ധിച്ച കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനത്തോടു എഴുത്തുകാരനും പ്രാദേശിക ചരിത്രകാരനുമായിരുന്ന ഇ. പി. ഭാസ്കര ഗുപ്തൻ(പാലക്കാട്, കടമ്പഴിപ്പുറം സ്വദേശി) യോജിക്കുന്നു.[51] ചരിത്രകാരനായ വേലായുധൻ പണിക്കശ്ശേരിയും ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നു.[52]

അധ്യാത്മരാമായണം കിളിപ്പാട്ടിലെ വന്ദനശ്ലോകത്തിൽ ജൈനമുനിമാരെ പ്രാർത്ഥിക്കുന്ന തുഞ്ചത്തെഴുത്തച്ഛന് ജൈനമുനിമാരെപറ്റി അറിവുണ്ടായിരുന്നു എന്ന് ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നു.[53]

ശ്രദ്ധേയർ

തിരുത്തുക

കുറിപ്പ്

തിരുത്തുക

(ക) ^ പല്ലവരാജാക്കന്മാരുമായി വിവാഹബന്ധങ്ങൾ ഉള്ളവരും, ആപത്സഹായേശ്വര ക്ഷേത്രം, തിരുമർപ്പേർ മണികണ്ടേശ്വരർ ക്ഷേത്രം, വേദാരണ്യേശ്വരർ ക്ഷേത്രം, മഹാലിംഗേശ്വരർ ക്ഷേത്രം എന്നിവിടങ്ങളിൽ ദാനങ്ങൾ നല്കിയിരുന്നവരുമായിരുന്ന കടുപടികളെ പറ്റി ദക്ഷിണേന്ത്യയിലെ ലിഖിതങ്ങളിൽ പരാമർശങ്ങൾ ഉണ്ട്, ഇത് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമുള്ള ഒരു വിഷയമാണ്.



(ഖ) ^ വള്ളുവനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തെ ഗ്രന്ഥവരി ഓലകളിൽ എഴുത്തച്ചൻ, കടുപട്ടൻ എന്നീ പരാമർശങ്ങൾ കാണുന്നുണ്ട്. അവ യഥാക്രമം സി. ഇ 1833, സി. ഇ 1849 എന്നീ വർഷങ്ങളിലേതാണ്.[54][55]

  1. 1.0 1.1 Report on the census of British India taken on 17th February 1881(Vol.3). London: Eyre & Spottiswoode. 1883. pp. 53, 54.
  2. "കേരള പി.എസ്.സി വെബ് സൈറ്റ്". Archived from the original on 5 March 2016.
  3. 3.0 3.1 3.2 ലോഗൻ, വില്യം ലോഗൻ (1951). മലബാർ മാനുവൽ(പുനഃപ്രസിദ്ധീകരണം), ഒന്നാം ഭാഗം. മദ്രാസ്: ഗവ: പ്രസ് മദ്രാസ്. ഏട് 139
  4. ഗുണ്ടർട്ട്, ഹെർമൻ (1872). Hermann Gundert മലയാളം ഇംഗ്ലീഷ് നിഘണ്ടു. Mangalore: Mangalore, C. Stolz for Basel Mission Book Tract Depository and London, Trubner. p. 194. കടുപ്പട്ടർ a caste of embalers and carriers(=കുടുമ്പർ), below vāṇiyar; also schoolmasters(loc.) {{cite book}}: Check |url= value (help)
  5. "'എഴുത്തച്ഛൻ' നാടകാവതരണം 20-ന്". മാതൃഭൂമി ഓൺലൈൻ. 15 October 2017. Archived from the original on 21 December 2017. Retrieved 21 December 2017.
  6. "എഴുത്തച്ഛൻ സമാജം സംസ്ഥാന സമ്മേളനം സമാപിച്ചു". മനോരമ ഓൺലൈൻ. 12 December 2011. Archived from the original on 25 April 2013. Retrieved 25 April 2013.
  7. "എയ്ഡഡ് സ്‌കൂളുകളിൽ പുതിയ തസ്തികകൾ; സമുദായ പ്രീണനമെന്ന് എഴുത്തച്ഛൻ സമാജം". ജനയുഗം ഓൺ‌ലൈൻ. 17 April 2013. Archived from the original on 2013-06-29. Retrieved 25 April 2013.
  8. "ജാതി സംഘടനകൾ ഭിക്ഷ യാചിച്ചു നടക്കരുത്". മെട്രോവാർത്ത. 8 May 2012. Archived from the original on 2013-04-25. Retrieved 25 April 2013.
  9. 9.0 9.1 Thurston, Edgar (1909). Tribes and castes of Southern India(volume 3)., ഏട് 30,31
  10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 Iyer, L.K.Anantha Krishna (1912). The tribes and castes of cochin(volume 2)., Pages 103 - 114
  11. Sadasivan, S.N. (2000). A Social History of India. New Delhi: A.P.H. Publishing. pp. 366, 367.
  12. 12.0 12.1 12.2 12.3 നാരായണൻ, എം.ജി.എസ് (July 2018) [2006]. Calicut:The City of truth revisited. Calicut: Mathrubhumi Books. pp. 158, 159. ISBN 978-81-8267-551-3. By the sixteenth century we find a class of tutors called Ezhuthachans attached to the Kovilakams of Thampurans and the big tharavads of Nayars. They were scholars in Sanskrit, staying in the Nayar houses. They imparted elementary education to the Nayar boys and girls, instructing them in arithmetic, teaching them the alphabet and telling them stories from the puranic literature. The term Ezhuthachan literally means 'father of language'.
    We have a tradition to the effect that a group of people known as Kadupattar, who were originally Brahmins called Bhattacharyas, belonging to the village of Kadu in Pandyadesa, became buddhists, and were forced to leave the country on account of persecution. They came to Calicut in 1447 AD. As refugees; and the Valiya Thampuratti(Seniormost lady of the palace) took pity on them and gave them asylum. They were rehabilitated as Ezhuthachans, teachers of alphabet, attached to the palace and the houses of nobles. The year their arrival is expressed by a chronogram in kadapayaadi style-katukasteyaltyaktaah-which yields the equivalent of the year AD.1447 when decoded. This tradition, cherished by the Ezhuthachan community, who made a livelihood by teaching in Ezhuthupalli, mostly attached to the palaces or Nayar Tharavads, might contain some historical truth. They are treated as Sudras, but unlike other Sudra groups they are usually well-versed in Sanskrit literature. It is quite probable that they are descended from some Brahmin group ostracized and excommunicated on an account of some misadventure. The story of Buddhist connection need not be literally true, since any unorthodox view was labelled as 'Bauddha'-Buddhist- in the traditional society of Kerala. The period of their arrival in Calicut suggested in the story is quite significant, since a school of translators of Sanskrit classics into Malayalam appeared on the scene within a century after this. The greatest of Scribes and teachers was Thunchath Ramanujan Ezhuthachan of the 16th century.
    {{cite book}}: CS1 maint: year (link)
  13. 13.0 13.1 13.2 13.3 13.4 13.5 കെ.ബാലകൃഷ്ണ കുറുപ്പ്, വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ(രണ്ടാം പതിപ്പ്), മാതൃഭൂമി പബ്ലിഷിംഗ് കമ്പനി, 2000, 15 - 40 ഏടുകൾ
  14. Adiga, Malini (2006) [2006]. The Making of Southern Karnataka: Society, Polity and Culture in the early medieval period, AD 400-1030. Chennai: Orient Longman. ISBN 81-250-2912-5., Page 253
  15. "Page 131, Places of Interest Gazetteer of karnataka, 1983" (PDF). Archived from the original (PDF) on 2015-02-12.
  16. Moraes, George M (1931). The Kadamba Kula A history of Ancient and Medieval Karnataka. Bombay: B X Furtado And Sons., Page 255
  17. "Journal of Andhra historical research society, XXXVI, (II - IV parts)" (PDF). Archived from the original (PDF) on 7 November 2017. {{cite web}}: Cite has empty unknown parameter: |deadurl= (help)
  18. 18.0 18.1 Pandurang Bhimarao Desai, Gulabhchand Hirachand Doshi, Jainism in South India and some Jaina Epigraphs. 1957.
  19. R.C.Dwivedi, Contribution of Jainism to Indian culture, Motilal Banarsidass Indological Publishers and Book sellers, 1975
  20. Burton Stein,Peasant state and society in medieval South India. Oxford University Press. 1980., പേജ് 115
  21. 21.0 21.1 21.2 "തുഞ്ചത്തെഴുത്തച്ഛന്റെ ചോള-പല്ലവ ബന്ധങ്ങൾ എന്ന ശീർഷകത്തിൽ 2 മേയ് 2010 ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ലേഖനം(ലേഖകനായ പ്രൊഫ. ടി.ബി.വിജയകുമാർ അഖിലകേരള എഴുത്തച്ഛൻ സമാജം വൈസ് പ്രസിഡന്റാണ്‌), എഴുത്തച്ഛൻ കാസ്റ്റ് എന്ന വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തത്". Archived from the original on 9 September 2018.
  22. Sangave, Vilas Adinath (1980). Jain Community a social survey. Popular Book depot Bombay.
  23. Rosen, Steven J. (1989). Archeology and the Vaishnava Tradition. Firma KLM Pvt. Ltd. Calcutta.
  24. Fleet, John Faithfull (1882). Dynasties of the Kanarese Districts. Bombay Govt. Central press.
  25. അയ്യർ, കെ.വി.കൃഷ്ണ (1938). Zamorins of Calicut: From the earliest times to A D 1806. Calicut: Norman Printing Bureau. p. 51.
  26. 26.0 26.1 രാജ, പി.സി.എം. സാമൂതിരിയും കോഴിക്കോടും. p. 298. ഭാഷയിലും വേഷഭൂഷാദികളിലും മറ്റും ഇവർ തനി മലയാളികളാണെങ്കിലും മക്കത്തായികളും ഏതാണ്ട് തമിഴാചാരങ്ങൾ കൈക്കൊള്ളുന്നവരുമാണ്. 1442 ന്നടുത്ത് അഭയാർഥികളായി തമിഴ്‌നാട്ടിൽ നിന്നു വന്ന ഇവർക്ക് രക്ഷയും എഴുത്തച്ഛസ്‌ഥാനവും കൊടുത്തിരുത്തിയത് സാമൂതിരിയാണ്. കടു(കടുസ്സ) ഭട്ടന്മാരാകയാൽ ഇവരെ കടുപ്പട്ടന്മാർ എന്നു വിളിച്ചു.
  27. 27.0 27.1 കൊട്ടാരത്തിൽ ശങ്കുണ്ണി, ഐതിഹ്യമാല, ചെമ്പ്രയെഴുത്തച്ഛന്മാർ
  28. 28.0 28.1 28.2 28.3 "അഖില കേരള എഴുത്തച്ഛൻ സമാജം വെബ്സൈറ്റ്". Archived from the original on 11 December 2017. Retrieved 11 December 2017. {{cite web}}: |archive-date= / |archive-url= timestamp mismatch; 7 നവംബർ 2017 suggested (help)
  29. "വിദ്യാരംഭചരിത്രം". മനോരമ ഓൺലൈൻ. 18 October 2015. Archived from the original on 20 October 2015. Retrieved 11 December 2017.
  30. http://www.jstor.org/stable/3629883 The Internal Structure of the Nayar Caste, C. J. Fuller
  31. 31.0 31.1 കെ.പി. പത്മനാഭമേനോൻ, ഹിസ്റ്ററി ഓഫ് കേരള, (മൂന്നാം ഭാഗം), ഏട് 243
  32. Thurston, Edgar (1909). Tribes and castes of Southern India(volume 2)., Page 209
  33. നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ ശങ്കരൻ (1962) [ഡിസംബർ 2015]. നായന്മാരുടെ പൂർവ്വചരിത്രം (ഭാഗം 1) (5 ed.). കുന്നംകുളം, തൃശ്ശൂർ: പഞ്ചാംഗം പുസ്തകശാല. p. 184. നാട്ടെഴുത്തശ്ശാന്മാരായിരുന്നു കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നത്. അതിന്നായി വലിയ തറവാടുകളിൽ തറവാട്ടുചിലവിന്മേൽ എഴുത്തശ്ശന്മാരെ പാർപ്പിക്കും കുട്ടികൾക്കു ഈ എഴുത്തശ്ശന്മാരെ വലിയ ഭക്തിയും ഭയവുമായിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിന്നു പുറമെ മറ്റു വല്ല ജോലിക്കും എഴുത്തശ്ശന്മാരെ നിയോഗിക്കുക അസാധാരണമായിരുന്നില്ല. {{cite book}}: Invalid |script-title=: missing prefix (help)
  34. Jervoise Athelstane Baines, Sir (1912). Ethnography (castes and tribes). Strassburg: Karl J. Trübner. p. 70. Retrieved 26 July 2018. Whilst the Uppiliyan and Kaduppattan, originally of the same trade, have added the profession of hedge-school keeping to their means of subsistence.
  35. ഗുപ്തൻ, ഇ. പി. ഭാസ്കര (2013) [2004]. ദേശായനം(ദേശചരിത്രകഥകൾ) (2 ed.). സമഭാവിനി ബുക്ക്സ്, കടമ്പഴിപ്പുറം, പാലക്കാട്. p. 48. ക്ഷേത്രങ്ങളിലേക്കാവശ്യമായ ശുദ്ധമായ എള്ളെണ്ണ നൽകുന്നത് കടുപ്പട്ടന്മാരുടെ അവകാശമായിരുന്നു. നല്ല മിനുസവാകപ്പൊടിയും ഇവർ തയ്യാറാക്കിയിരുന്നു, വാകച്ചാർത്തിനും മറ്റും ഉപയോഗിക്കുവാൻ. {{cite book}}: Invalid |script-title=: missing prefix (help)
  36. "THE CONTRIBUTION OF PUNNASSERI KALARI TO KERALA CULTURE" (PDF). Shodhganga:a reservoir of Indian theses. Retrieved 28 April 2018.
  37. "Dr.BAIJU K.NATH Assistant Professor Dept. of Education University of Calicut and Divya.K.T M.Ed(2014-2015)Batch, 'History of Ayyappan Ezhuthachan Aided upper primary school'". Archived from the original on 16 December 2017.
  38. "ചരിത്രം: കെ.വി.യു.പി.എസ് കക്കിടിപ്പുറം". Retrieved 28 December 2017.
  39. രാജേന്ദു, എസ്. (January 2017). മൈസൂർ പടയോട്ടം - ഇരുന്നൂറ്റിയൻപത് വർഷങ്ങൾ. മലപ്പുറം: വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, എടപ്പാൾ. p. 47. ISBN 978-93-83570-66-9. പടയോട്ടങ്ങളെ തുടർന്നുള്ള ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ അവതരണം ഏതാണ്ടു നൂറുവർഷത്തിലധികം നീണ്ടുനിൽക്കുന്ന സാമ്പത്തിക-സാമൂഹ്യ അരക്ഷിതാവസ്ഥയിലേക്ക് വലിയൊരു വിഭാഗം കേരളജനതയെ തള്ളിവിട്ടു. ജനങ്ങളിൽ നായന്മാർക്കും ഈഴവർക്കും മറ്റും ആധൂനിക വിദ്യാഭ്യാസത്തിനു അവസരമുണ്ടാവുകയും ചിലർ അധികാരികളും മേനോന്മാരുമായി ബ്രിട്ടീഷ് ഭരണത്തിൽ പങ്കാളികളാവുകയും ചെയ്തു. എ.ഡി. 1850-നടുത്ത് എഴുത്തച്ഛൻ സമുദായത്തിന്റെ നേതൃത്വത്തിൽ വള്ളുവനാട്ടിലും നെടുങ്ങനാട്ടിലും താഴെത്തട്ടിലുള്ള ജനങ്ങൾക്കായി അനേകം സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു.{{cite book}}: CS1 maint: year (link)
  40. "Ezhuthachan's contributions recalled - KERALA - The Hindu". ദ ഹിന്ദു ഓൺലൈൻ. 21 March 2011. Archived from the original on 2018-07-27. Retrieved 27 July 2018.
  41. "Palakkad gets its first law college". The Hindu online. 13 May 2004. Archived from the original on 17 February 2018. Retrieved 17 February 2018.
  42. "എഴുത്തച്ഛന് ട്രസ്റ്റ് വിജയികളെ അനുമോദിക്കും". Mathrubhumi online. 29 May 2015. Archived from the original on 15 August 2020. Retrieved 15 August 2020.
  43. Burnell, Arthur Coke (1878). "Elements of South Indian Paleography(Second enlarged and improved edition)" Trubner and Co., 57 & 59 Ludgate Hill, London. p. 42.
  44. "എഴുത്തച്ഛൻ പുരസ്‌കാര നിർണയത്തിൽ സി.രാധാകൃഷ്ണനെ തഴഞ്ഞതെന്തിന്?". മാധ്യമം ഓൺലൈൻ. 9 February 2016. Archived from the original on 9 September 2018. Retrieved 9 September 2018.
  45. "Top award denied after pressure: C Radhakrishnan". ഡെക്കാൻ ക്രോണിക്കിൾ ഓൺലൈൻ. 22 January 2016. Archived from the original on 2018-03-05. Retrieved 5 March 2018.
  46. "സി രാധാകൃഷ്ണനെതിരെ അഖില കേരള എഴുത്തച്ഛൻ സമാജത്തിന്റെ പ്രതിഷേധം". റിപ്പോർട്ടർ ഓൺലൈൻ. 21 December 2014. Archived from the original on 2018-03-05. Retrieved 5 March 2018.
  47. കുറുപ്പ്, കെ.ബാലകൃഷ്ണ (2000) [1998]. വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ. മാതൃഭൂമി പബ്ലിഷിംഗ് കമ്പനി. p. 34. അദ്ദേഹം ജനിച്ച സ്ഥലത്തിന്നു തുഞ്ചൻപറമ്പ് എന്നാണ് ഇപ്പോഴും പേർ പറഞ്ഞുവരുന്നത്. എഴുത്തച്ഛന്റെ പേർ തുഞ്ചൻ എന്നായിരുന്നില്ലെങ്കിൽ 'തുഞ്ചൻപറമ്പ്' 'തുഞ്ചത്തുപറമ്പ്' എന്നറിയപ്പെടുമായിരുന്നു.
  48. കുറുപ്പ്, കെ.ബാലകൃഷ്ണ (2000) [1998]. വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ. മാതൃഭൂമി പബ്ലിഷിംഗ് കമ്പനി. p. 33. ചിറ്റൂരിൽ ആശ്രമം സ്ഥാപിച്ചു അന്തേവാസികളോടൊപ്പം കഴിഞ്ഞുകൂടിയ എഴുത്തച്ഛൻ രാമാനുജൻ എന്ന പേരിൽ പ്രശസ്തനായിത്തീർന്നു .(രാമാനുജ സെക്റ്റിൽ പെട്ടവർ രാമാനുജൻ എന്നു വിളിക്കപ്പെടുന്നതു സാധാരണമായിരുന്നു. അയ്യപ്പ സെക്റ്റിലോ, കൾട്ടിലോ പെട്ടവർ അയ്യപ്പന്മാർ എന്നു അറിയപ്പെടുന്നതുപോലെ.)
  49. കെ.ബാലകൃഷ്ണ കുറുപ്പ്, വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ(രണ്ടാം പതിപ്പ്), മാതൃഭൂമി പബ്ലിഷിംഗ് കമ്പനി, 2000, ഏട് 23
    ബാലകൃഷ്ണക്കുറുപ്പിനെ ഉദ്ധരിക്കട്ടെ:മലബാർ ഭാഗത്ത് വിദ്യാഭ്യാസ പ്രചാരണത്തിൽ എഴുത്തച്ഛൻമാർ മുന്നിട്ടിറങ്ങിയപ്പോൾ തിരുവിതാംകൂർ ഭാഗത്തു ഗണകന്മാർ ആ ദൗത്യം നിർവഹിച്ചു. എഴുത്തച്ഛന്മാർ വട്ടെഴുത്ത് പ്രചരിപ്പിച്ചതു മൂലവും മലയാളത്തിലെ രാമായണാദി ഗ്രന്ഥങ്ങൾ വട്ടെഴുത്തിൽ(ഗ്രന്ഥാക്ഷരത്തിൽ -)എഴുതപ്പെട്ടത് മൂലവുമാവാം തുഞ്ചത്തെഴുത്തച്ഛനാണ് മലയാളഭാഷയുടെ പിതാവ് എന്ന് പറഞ്ഞുവരാൻ ഇടയായത്. ഭക്തി പ്രസ്ഥാനത്തിന്റെ പ്രേരണക്ക് വിധേയമായി രാമായണമെഴുതിയ കണ്ണശ്ശൻ ഗണകവംശത്തിലും(പണിക്കർ) അധ്യാത്മരാമായണം രചിച്ച തുഞ്ചൻ എഴുത്തച്ഛൻ വംശത്തിലും പെട്ടവരായിരുന്നുവെന്നത് യാദൃച്ഛിക സംഭവമല്ല.
  50. കെ.ബാലകൃഷ്ണ കുറുപ്പ്, വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ(രണ്ടാം പതിപ്പ്), മാതൃഭൂമി പബ്ലിഷിംഗ് കമ്പനി, 2000, ഏട് 39
    ബാലകൃഷ്ണക്കുറുപ്പിനെ ഉദ്ധരിക്കട്ടെ: അദ്ദ്ദേഹം( എഴുത്തച്ഛൻ) ബ്രഹ്മചാരിയായിരുന്നു എന്ന് ഒരുകൂട്ടരും ഗൃഹസ്ഥാശ്രമി ആയിരുന്നുവെന്ന് മറ്റൊരു കൂട്ടരും വിശ്വസിക്കുന്നു. ഗൃഹസ്ഥാശ്രമി ആയിരുന്നുവെന്നതിന്നു അനുകൂലമായ സാഹചര്യതെളിവുകളൊന്നും കാണാനില്ല മറിച്ച് സംന്യാസ ജീവിതമാണ് എഴുത്തച്ഛൻ നയിച്ചിരുന്നതെന്നതിന്ന് അദ്ദ്ദേഹത്തിന്റ ചിറ്റൂരിലെ ആശ്രമവും അദ്ദ്ദേഹത്തിന്റെ കവിതകളിലെ ധാരാളം പ്രയോഗങ്ങളും സാക്ഷ്യം വഹിക്കുന്നു.

    എന്നും

    എന്നും പറയുന്ന എഴുത്തച്ഛൻ അധ്യാത്മകാചാര്യപദവിയിൽ ശിഷ്യഗണങ്ങൾക്കു ഉപദേശം നല്കിക്കൊണ്ടു ജീവിച്ചുവെന്നുതന്നെ കരുതാം.

    എന്നും

    എന്നു രാമായണത്തിലും

    എന്ന് ഭാരതത്തിലും എഴുതിയ മഹാത്മാവ് ഗൃഹസ്ഥാശ്രമിയായിരിക്കാനിടയില്ല എന്നേ പറയാൻ വയ്ക്കു.

  51. ഗുപ്തൻ, ഇ. പി. ഭാസ്കര (2013) [2004]. ദേശായനം(ദേശചരിത്രകഥകൾ) (2 ed.). സമഭാവിനി ബുക്ക്സ്, കടമ്പഴിപ്പുറം, പാലക്കാട്. p. 47. തുഞ്ചൻ കടുപ്പട്ടഎഴുത്തച്ഛനായിരുന്നുവെന്ന് ശ്രീ. കെ.ബാലകൃഷ്ണക്കുറുപ്പ് വാദിക്കുന്നു. ആചാര്യൻ ചക്കാലനായർ വിഭാഗമായിരുന്നുവെന്നാണ് പണ്ട് പരക്കെ ധരിച്ചിരുന്നത്. അങ്ങനെയായിരുന്നാൽ പോലും അദ്ദേഹം ജനിതകമായി കടുപ്പട്ടഎഴുത്തച്ഛനല്ല എന്ന് വന്നുകൂടുന്നില്ല. {{cite book}}: Invalid |script-title=: missing prefix (help)
  52. "Ezhuthachan opposed social evils: Vysakhan". ദ ഹിന്ദു ഓൺലൈൻ. 3 January 2005. Archived from the original on 4 September 2018. Retrieved 4 September 2018.
  53. നാരായണൻ, എം.ജി.എസ് (2017). കേരളം ചരിത്രവഴിയിലെ വെളിച്ചങ്ങൾ. സാഹിത്യ പ്രവർത്തക കോ-ഓപറേറ്റിവ് സൊസൈറ്റി, കോട്ടയം, കേരളം. p. 106. ISBN 978-93-87439-08-5. {{cite book}}: Invalid |script-title=: missing prefix (help) എന്നു പ്രാർത്ഥിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന്(എഴുത്തച്ഛന്) കാടുകളിൽ ജീവിക്കുന്ന ദിഗംബരന്മാരായ ജൈനമുനിമാരെപ്പറ്റി അറിവുണ്ടായിരുന്നുവെന്ന് അനുമാനിക്കാം.
  54. രാജേന്ദു, എസ്. (February 2015). വള്ളുവനാട് ഗ്രന്ഥവരി. കോഴിക്കോട്: കെ. ശങ്കരനാരായണൻ, പെരിന്തൽമണ്ണ. p. 91. ഓല - 65 പുറം - 1(ബാക്കി)
    പുതിയ പണം 5-ം ഇനിക്ക തന്ന ... യും ... ള്ളതിൽ ... ത്തിൽ രാമൻമെനൊനും ഊരംകൊടീൽ കുഞ്ചു എഴുത്തച്ചനും സാക്ഷിയാകെ 1008 -ാമത മെട മാസം 18-ന എഴുതിയത -
    {{cite book}}: Invalid |script-title=: missing prefix (help)CS1 maint: year (link)
  55. രാജേന്ദു, എസ്. (February 2015). വള്ളുവനാട് ഗ്രന്ഥവരി. കോഴിക്കോട്: കെ. ശങ്കരനാരായണൻ, പെരിന്തൽമണ്ണ. pp. 96, 97. ഓല - 74 പുറം - 1
    - പെരുന്തൽമണ്ണ ദേശത്തിരിക്കും കടുപട്ടൻ മാരെങ്ങൻ നീലകണ്ഠൻ എഴുതിയ മുറി - വെട്ടമണ്ണ ഗോവിന്ദമേനോനച്ചൻ വായിച്ച തമ്പുരാനെ ഉണർത്തിക്കെണ്ടും കാർയ്യം - എന്നാൽ കടന്നമണ്ണ കൊവിലകം ചെരിക്കല്ല ജെന്മം മെപ്പടി ദെശത്തെ അടിയത്ത ഗൊവിന്നൻ നായരൊടെ എണക്ക പിടിച്ച വക ആൽക്കൽ വടക്കെതിൽ കുടിയിരുപ്പ 22 പണം കാണമായും അർത്ഥപലിശയും സർക്കാരനികുതിയുംകഴിച്ച കൊല്ലം 16 ...പണം പൊറപ്പാടായും കൊല്ലം 1024 ആ
    ഓല - 74 പുറം - 2
    മത മകരമാസം 3 -ന പൊളിച്ചെഴുതി ചാർത്തി തിരുവെഴുത്ത വാങ്ങിയിട്ടുള്ളതിന്മെൽ മെൽപ്രകാരം പൊറപ്പാട പണം ഒന്നും കാലം ന്തോറും പണ്ടാരത്തിൽ കൊണ്ടുവന്നതന്ന തിരുവെഴുത്ത വാങ്ങിക്കൊള്ളുന്നതും ഉണ്ട - ഇതിന്ന പാലൊള്ളി മനക്കൽ നമ്പൂതിരിയും കരുമത്തിൽ വെലുനായരും സാക്ഷിയായി 1024 ആമത മകരം 3 - ന എഴുതിയത -
    {{cite book}}: Invalid |script-title=: missing prefix (help)CS1 maint: year (link)

കൂടുതൽ വായനക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എഴുത്തച്ഛൻ_(ജാതി)&oldid=4106880" എന്ന താളിൽനിന്ന് ശേഖരിച്ചത്