കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്
കേരളത്തിലെ പ്രസിദ്ധനായ തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (ജനനം: 1891 ഏപ്രിൽ 20, മരണം: 1981 ആഗസ്ത് 31). തച്ചുശാസ്ത്രഗ്രന്ഥകർത്താവ് എന്ന നിലയിലും ഇദ്ദേഹം പ്രസിദ്ധനാണ്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തെ കാണിപ്പയ്യൂർ മനയാണ് ഇദ്ദേഹത്തിന്റെ ഗൃഹം. ഇദ്ദേഹത്തിന്റെ പേരമകൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും പ്രശസ്തനായ ഒരു തച്ചുശാസ്ത്രവിദഗ്ദ്ധനാണ്. കൊച്ചി രാജാവിന്റെ ആസ്ഥാന വാസ്തുവിദ്യാ ഉപദേഷ്ടകരായിരുന്നു കാണിപ്പയ്യൂർ മനയിലെ നമ്പൂതിരിമാർ.[1]
കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 31, 1981 | (പ്രായം 90)
ദേശീയത | ഇന്ത്യ |
മറ്റ് പേരുകൾ | കുഞ്ചുണ്ണി |
അറിയപ്പെടുന്നത് | തച്ചുശാസ്ത്രഞ്ജൻ, പഞ്ചാംഗം പ്രസ്, പൈതൃകപഠനം |
ജനനം ബാല്യം
തിരുത്തുകമലയാളവർഷം 1066 മേടം 9 (1891 ഏപ്രിൽ 20) തിങ്കളാഴ്ച പൂരം നക്ഷത്രത്തിൽ കുന്നംകുളത്തെ പ്രസിദ്ധമായ കാണിപ്പയ്യൂർ മനയിൽ ജനിച്ചു. അച്ഛൻ കാണിപ്പയ്യൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്. അമ്മ കുറൂർ മഹൾ കാളി അന്തർജനം. ഈ ദമ്പതികളൂടെ 12 മക്കളിൽ പതിനൊന്നാമനായാണ് കുഞ്ചുണ്ണി എന്നറിയപ്പെടുന്ന ശങ്കരൻ നമ്പൂതിരി ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി പത്രാധിപരുമായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് അമ്മാവന്റെ മകൻ ആണ്.[2] കാണിപ്പയ്യൂർ ഗോവിന്ദവാരിയർ ആണ് ആദ്യ ഗുരു. പിന്നീട് തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽവേദം പഠിച്ചു.
ബ്രാഹ്മണൻമാരിൽ മാത്രം ഒതുങ്ങിയിരുന്ന പല പൂജാവിധികളും ആചാരങ്ങൾ പുസ്തകരൂപത്തിൽ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തച്ചുശാസ്ത്രവിധികൾ എല്ലാം തന്നെ ഒരു പുസ്തക രൂപത്തിലാക്കുകയും അത് ജന്മനാടായ കുന്നംകുളത്ത് അദ്ദേഹത്തിന്റെ സ്വന്തം അച്ചുകൂടം ആയ പഞ്ചാഗം പബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാംഗം പ്രസിദ്ധീരണമായിരുന്നു ഈ പ്രസിന്റെ പ്രധാന പ്രസിദ്ധീകരണം. 1970-ലെ അഗ്നിബാധയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രം പുനരുദ്ധാരണം ചെയ്തത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കൊല്ലവർഷം 1157 ചിങ്ങം 15-ന് (1981 ഓഗസ്റ്റ് 31) തന്റെ 90-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
കൃതികൾ
തിരുത്തുക- എന്റെ സ്മരണകൾ
- ആര്യന്മാരുടെ കുടിയേറ്റം കേരളത്തിൽ
- വൈദ്യരത്നം ഔഷധ നിഘണ്ടു
- നായന്മാരുടെ പൂർവ്വചരിത്രം[3]
അവലംബം
തിരുത്തുക- ↑ http://www.namboothiri.com/articles/vaasthuvidya.htm
- ↑ പേജ് 15 എന്റെ സ്മരണകൾ (ഒന്നാം ഭാഗം),കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം
- ↑ "Results for 'au:Sankaran Nambudiripad, Kanippayyur,' [WorldCat.org]". 2018-05-20. Archived from the original on 2018-05-20. Retrieved 2018-05-20.