നൂറ്റാണ്ട്
നൂറ്റാണ്ടിന്റെ തുടക്കവും അവസാനവും ഗ്രിഗോറിയൻ കലണ്ടറിൽ
തിരുത്തുകഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് എഡി 1ആം നൂറ്റാണ്ട് ആരംഭിച്ചത് എഡി 1 ജനുവരി 1നാണ്. അവസാനിച്ചത് എഡി 100 ഡിസംബർ 31നും. രണ്ടാം നൂറ്റാണ്ട് 101ൽ, മൂന്നാം നൂറ്റാണ്ട് 200ൽ എന്ന ക്രമത്തിൽ. n-ആം നൂറ്റാണ്ട് ആരംഭിക്കുന്നത് 100×n - 99-ൽ ആയിരിക്കും. എല്ലാ നൂറ്റാണ്ടിലും അത് എത്രാം നൂറ്റാണ്ടാണോ ആ സംഖ്യ കൊണ്ട ആരംഭിക്കുന്ന ഒരു വർഷമേ ഉണ്ടായിരിക്കുകയുള്ളൂ. (ഉദാഹരണമായി 19ആം നൂറ്റാണ്ടിലെ 1900)
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം
തിരുത്തുക19ആം നൂറ്റാണ്ടിന്റെ അവസാനം 1999 ഡിസംബർ 31 ആയിരുന്നു എന്നത് പരക്കെയുള്ളൊരു തെറ്റിദ്ധാരണയാണ്. യഥാർത്ഥത്തിൽ 2000 ഡിസംബർ 31നാണ് 20ആം നൂറ്റാണ്ട് അവസാനിച്ചത്.
ഒന്നാം നൂറ്റാണ്ട് എഡിയും ബിസിയും
തിരുത്തുക1ആം നൂറ്റാണ്ട് ബിസിക്കും 1ആം നൂറ്റാണ്ട് എഡിക്കും ഇടയിൽ "പൂജ്യം നൂറ്റാണ്ട്" എന്നൊന്നില്ല. ബിസി ഒന്നാം നൂറ്റാണ്ടിൽ ഉൾക്കൊള്ളുന്നത് ബിസി 100 മുതൽ 1 വരെയുള്ള വർഷങ്ങളാണ്. ബിസിയിലെ മറ്റ് നൂറ്റാണ്ടുകൾ ഇതേ ക്രമം പിന്തുടരുന്നു.