മുഖ്യധാരാ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഭിഷഗ്വരൻ (ഇംഗ്ലീഷ്:  Physician). പൊതുവേ ഡോക്ടർ എന്ന ഇംഗ്ലീഷ് വാക്ക് ഇവരെ കുറിക്കാൻ ഉപയോഗിക്കുന്നു. മനുഷ്യരുടെ ആരോഗ്യ പരിപാലനവും രോഗങ്ങളെ ചികിത്സിക്കലുമാണ് പ്രധാന ജോലികൾ. അസുഖങ്ങളെപ്പറ്റിയുള്ള പഠനം, രോഗനിർണ്ണയം, രോഗങ്ങളുടെയും പരിക്കുകളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ എന്നിവയാണ് പ്രധാന തൊഴിലുകൾ. രോഗിക‌ളെയോ രോഗങ്ങളെയോ അനുസരിച്ച് ചില പ്രത്യേക മേഖലകളിൽ (സ്പെഷ്യാലിറ്റികളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുണ്ട്. [2] ശരീരശാസ്ത്രം, ശരീരാവയവങ്ങളുടെ പ്രവർ‌ത്തനം തുടങ്ങി പല മേഖലകളിലും ഡോക്ടർമാർക്ക് അറിവ് വേണ്ടതാവശ്യമാണ്.

ഭിഷഗ്വരൻ (ഫിസിഷ്യൻ)
ലൂക്ക് ഫിൽഡെസ് വരച്ച ദി ഡോക്ടർ എന്ന ചിത്രം[1]
തൊഴിൽ / ജോലി
ഔദ്യോഗിക നാമം ഫിസിഷ്യൻ, വൈദ്യശാസ്ത്രവിദഗ്ദ്ധൻ, ഡോക്ടർ ഓഫ് മെഡിസിൻ, മെഡിക്കൽ ഡോക്ടർ
തരം / രീതി ഉദ്യോഗം
പ്രവൃത്തന മേഖല മെഡിസിൻ, ആരോഗ്യപരിപാലനം
വിവരണം
അഭിരുചികൾ വൈദ്യശാസ്ത്രത്തിന്റെ നൈതികതയും, കലയും കൂടാതെ വിശകലനബുദ്ധിയും, അപഗ്രഥനപാടവവും
വിദ്യാഭ്യാസ യോഗ്യത വൈദ്യശാസ്ത്രവിദ്യാഭ്യാസം
തൊഴിൽ മേഘലകൾ ക്ലിനിക്കുകൾ, ആശുപത്രികൾ
അനുബന്ധ തൊഴിലുകൾ ജനറൽ പ്രാക്റ്റീഷണർ കുടുംബഡോക്ടർ, ശസ്ത്രക്രീയാവിദഗ്ദ്ധൻ, മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങൾ

ഇതും കാണുക

തിരുത്തുക
  1. In 1949, Fildes' painting The Doctor was used by the American Medical Association in a campaign against a proposal for nationalized medical care put forth by President Harry S. Truman. The image was used in posters and brochures along with the slogan, "Keep Politics Out of this Picture" implying that involvement of the government in medical care would negatively affect the quality of care. 65,000 posters of The Doctor were displayed, which helped to raise public skepticism for the nationalized health care campaign. [1][പ്രവർത്തിക്കാത്ത കണ്ണി]
  2. World Health Organization: Classifying health workers. Geneva, 2010.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭിഷ്വഗരൻ&oldid=4134115" എന്ന താളിൽനിന്ന് ശേഖരിച്ചത്