വില്യം ലോഗൻ എന്ന സ്കോട്ട്ലൻഡുകാരൻ കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണ് മലബാർ മാനുവൽ (Malabar Manual). 1887-ൽ ആണ് ഇത് പ്രകാശിതമായത്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ കേരളത്തിൽ മജിസ്റ്റ്ട്രേറ്റായും ജഡ്ജിയായും പിന്നീട് കളക്ടറായും അദ്ദേഹം 20 വർഷക്കാലത്തോളം ചിലവഴിച്ചു. ഇക്കാലമത്രയും അദ്ദേഹം നടത്തിയ യാത്രകളിൽനിന്നും പഠനങ്ങളിൽനിന്നും ലഭ്യമായ വിവരങ്ങളും അനുമാനങ്ങളും ചേർത്ത് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് മലബാർ മാനുവൽ. ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമാണിത്. ഇന്ന് അതിന്റെ പരിഷ്കരിച്ച പതിപ്പുകളും മലയാളപരിഭാഷയും ലഭ്യമാണ്. മലബാർ എന്ന അന്നത്തെ ജില്ലയെപ്പറ്റിയാണ് ഇതിൽ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്.

മലബാർ മാന്വൽ
Malabarmanualtitlepage.jpg
1951-ലെ പതിപ്പിന്റെ പുറംചട്ട
കർത്താവ്വില്യം ലോഗൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻവില്ല്യം ലോഗൻ, പുന:പ്രസിദ്ധീകരണം:മാതൃഭൂമി
പ്രസിദ്ധീകരിച്ച തിയതി
1887
ISBN81-8264-046-6 (പുന:പ്രസിദ്ധീകരണം)

മലയാളവിവർത്തനംതിരുത്തുക

 
മലബാർ മാന്വൽ മലയാള വിവർത്തനത്തിന്റെ പുറംചട്ട

മലബാർ മാനുവൽ തെക്കെവീട്ടിൽ കൃഷ്ണൻ (ടി.വി.കെ) മലയാളത്തിലേക്ക് വിവർത്തനം ചെയ്തു[1].

അവലംബംതിരുത്തുക

  1. "ലേഖനം" (PDF). പ്രബോധനം വാരിക സ്പെഷൽ പതിപ്പ്. 1998. ശേഖരിച്ചത് 2013 ജൂൺ 23language = മലയാളം. Check date values in: |accessdate= (help)

കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മലബാർ_മാനുവൽ&oldid=3508627" എന്ന താളിൽനിന്ന് ശേഖരിച്ചത്